Month: August 2024

  • Crime

    പോക്സോ കേസുകള്‍ കൂടുതല്‍ മലപ്പുറത്ത്; ആറുമാസത്തിനിടെ 241 എണ്ണം

    മലപ്പുറം: സംസ്ഥാനത്ത് ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയായി മലപ്പുറം. ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 241 പോക്സോ കേസുകളെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണിത്. ജനുവരി – 43, ഫെബ്രുവരി – 39, മാര്‍ച്ച് – 40, ഏപ്രില്‍ – 35, മേയ് – 46, ജൂണ്‍ – 38 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2,180 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് ഈ വര്‍ഷം ജൂണ്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 499 പോക്സോ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2022, 2021 വര്‍ഷങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 526, 462 എന്നിങ്ങനെയായിരുന്നു. അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേരിടുന്ന അതിക്രമം, പ്രണയബന്ധങ്ങളില്‍ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പോക്സോ…

    Read More »
  • Kerala

    രക്ഷാപ്രവര്‍ത്തകര്‍ക്ക് സൗജന്യ ഭക്ഷണം വിളമ്പിയ യൂത്ത് ലീഗിന്റെ അടുക്കള പൂട്ടിച്ചു; നടപടിയില്‍ വിമര്‍ശനം ശക്തം

    കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലുള്‍പ്പെടെ പങ്കാളികളായവര്‍ക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഊട്ടുപുര സര്‍ക്കാര്‍ പൂട്ടിച്ചു. ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമാണ് ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്ഗാര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകര്‍ പറഞ്ഞു. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസുകാര്‍, വളണ്ടിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മൃതദേഹം തിരയുന്ന ബന്ധുക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പൂട്ടേണ്ടിവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകര്‍ ഊട്ടുപുരയ്ക്ക് മുന്നില്‍ ഫ്‌ലക്‌സ് കെട്ടിയിട്ടുണ്ട്. ‘പ്രിയ വയനാട് നിവാസികളെ, കഴിഞ്ഞ നാല് നാള്‍ നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാനും നിങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആഹാരം നല്‍കാനും കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതുവരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. ദൗര്‍ഭാഗ്യവശാല്‍ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ…

    Read More »
  • Kerala

    ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ മഴ കനക്കും. ആറു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കന്‍ പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം തെക്കന്‍ ബീഹാറിനും വടക്ക്- പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിന് മുകളില്‍ അതി തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബിഹാര്‍, തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശ്, കിഴക്കന്‍ മധ്യ പ്രദേശ്, വഴി സഞ്ചരിക്കാന്‍ സാധ്യത. മറ്റൊരു ന്യൂനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ രൂപപ്പെട്ടു. ഇതിന്റെ…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; അഖില്‍ മാരാര്‍ക്കെതിരെ കേസ്

    കൊച്ചി: സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് നടപടി. ഇന്‍ഫോപാര്‍ക്ക് പോലീസാണ് കേസെടുത്തത്. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു അഖില്‍ മാരാരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താന്‍ അവര്‍ക്ക് വീടുകള്‍ വെച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഖില്‍ മാരാരുടെ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

    Read More »
  • Kerala

    ആറ്റിങ്ങല്‍ എം.എല്‍.എയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

    തിരുവനന്തപുരം: ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ് അംബികയുടെ മകന്‍ വി.വിനീത് (34) വാഹനാപകടത്തില്‍ മരിച്ചു. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ 5.30-നായിരുന്നു അപകടം. വര്‍ക്കലയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ കാറും എതിര്‍ദിശയില്‍ വിനീതും സുഹൃത്തും സഞ്ചരിച്ചുവന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. വിനീതിന്റെ സുഹൃത്തായ അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടയ്‌ക്കോട് സര്‍വീസ് സഹകരണ സംഘം ജീവനക്കാരനും സി.പി.എം ഇടയ്‌ക്കോട് ലോക്കല്‍ കമ്മിറ്റി അംഗവുമാണ് വിനീത്. പിതാവ് കെ.വാരിജാക്ഷന്‍ സി.പി.എം. ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരന്‍ വി.വിനീഷ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്.

    Read More »
  • Crime

    മോഷ്ടിച്ച ബൈക്കുമായെത്തി അപകടത്തില്‍പെട്ടു; ബൈക്ക് ഓടയില്‍, കുളത്തില്‍ തിരച്ചില്‍

    കോട്ടയം: മോഷ്ടിച്ച ബൈക്കുമായെത്തിയ ആള്‍ റോഡരികിലെ കുളത്തില്‍ വീണെന്ന സംശയത്തെത്തുടര്‍ന്നു പൊലീസും അഗ്‌നിരക്ഷാസേനയും പരിശോധന നടത്തി. പള്ളിക്കത്തോട് ചല്ലോലി കുളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ഇളംപള്ളി സ്വദേശി പുല്ലാംങ്കതകിടിയില്‍, പാട്ടത്തില്‍ കുട്ടപ്പന്റെ ബൈക്കുമായി പുലര്‍ച്ചെ എത്തിയ മോഷ്ടാവാണ് അപകടത്തില്‍പെട്ടത്. വാഹനം മോഷ്ടിച്ചുവരുന്നതിനിടെ കുളത്തിനും റോഡിനും ഇടയിലുള്ള ഓടയില്‍ വീഴുകയായിരുന്നു. ഓടയില്‍ മുന്‍വശം കുത്തിനില്‍ക്കുന്ന നിലയില്‍ രാവിലെയാണ് നാട്ടുകാര്‍ വാഹനം കണ്ടത്.ബൈക്ക് യാത്രക്കാരന്‍ കുളത്തില്‍ വീണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.പാമ്പാടിയില്‍നിന്ന് അഗ്‌നി രക്ഷാസേനയെത്തി തിരച്ചില്‍ നടത്തിയെങ്കിലും കുളത്തില്‍ ആളെ കണ്ടെത്താനായില്ല. ഇതിനിടെ വാഹനഉടമ പൊലീസിനെ സമീപിച്ചു.ഇതോടെയാണ് ബൈക്ക് മോഷ്ടിച്ചതാണെന്നു സ്ഥിരീകരിച്ചത്. അപകടത്തെത്തുടര്‍ന്നു മോഷ്ടാവ് വാഹനം ഉപേക്ഷിച്ചുകടന്നതാവാമെന്നു പൊലീസ് പറയുന്നു.

    Read More »
  • Fiction

    ഏറ്റവും ശക്തമായ ആയുധം സമയമാണ്, പക്ഷേ ഉചിതമായി ഉപയോഗിച്ചില്ലെങ്കിൽ ഫലമണ്ടാവില്ല

    വെളിച്ചം        രാജ്യാതിര്‍ത്തിക്കു സമീപമുള്ള വലിയ മലയുടെ മുകളിലൂടെ അവര്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് മലയടിവാരത്തില്‍ കൊള്ളക്കാരെ കണ്ടത്. കൂട്ടത്തിലൊരാള്‍ ഭയചകിതനായി പറഞ്ഞു: ”കുറച്ചകലെ സൈനിക കൂടാരമുണ്ട്. നമുക്ക് അങ്ങോട്ട് ഓടിപ്പോകാം. അവിടെ ആയുധങ്ങള്‍ ഉണ്ടാകാതിരിക്കില്ല…” അതു കേട്ട് രണ്ടാമന്‍ പറഞ്ഞു: “നമ്മുടെ കയ്യിലും ആയുധമുണ്ട്…” അതും പറഞ്ഞ് അയാള്‍ മുന്നോട്ട് കുതിച്ചു. മലമുകളില്‍ നിന്നും വലിയ പാറക്കല്ലുകള്‍ താഴേയ്ക്ക് തുടരെ തുടരെ ഉരുട്ടിവിട്ടുകൊണ്ടേയിരുന്നു. ഇത് കണ്ട് മറ്റുള്ളവരും അതുപോലെ ചെയ്തു. അവസാനം മുകളിലേക്ക് കയറാന്‍ സാധിക്കാതെ കൊള്ളക്കാര്‍ പിന്തിരിഞ്ഞോടി. അതുകണ്ട് ആദ്യത്തെയാള്‍ ചോദിച്ചു. “ഈ കല്ലാണല്ലേ നീ പറഞ്ഞ ആയുധം.” അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: “കല്ലല്ല സമയമാണ് ആയുധം. കൊളളക്കാര്‍ മുകളിലെത്തിയാല്‍ നമുക്കവരെ തോല്‍പിക്കാനാകില്ല…” സമയവും ആയുധമാണ്. ഏറ്റവും ശക്തമായ ആയുധം…! അത് കൃതമായി വിനിയോഗിച്ചാല്‍ നമുക്ക് വിജയത്തിലേക്ക് എത്താന്‍ സാധിക്കും. ശുഭദിനം ആശംസിക്കുന്നു. സൂര്യനാരായണൻ ചിത്രം: നിപുകുമാർ

    Read More »
  • India

    ജസ്റ്റ് ഫോര്‍ ഫണ്‍: മലദ്വാരത്തിലൂടെ കയറ്റിയ ഈല്‍ ഇന്ത്യക്കാരന്റെ ആന്തരാവയങ്ങള്‍ കടിച്ചു മുറിച്ചു

    മലദ്വാരത്തിലേക്ക് ജീവനുള്ള ഈല്‍ മത്സ്യത്തെ കയറ്റിയ ഇന്ത്യന്‍ പൗരന്‍ കഠിനമായ വയറുവേദനയെത്തുടര്‍ന്ന് വിയറ്റ്‌നാമില്‍ ചികിത്സ തേടി. വിയറ്റ്‌നാമില്‍ താമസമാക്കിയ 31 കാരനാണ് ജൂലൈ 27 ന് കടുത്ത വയറുവേദനയെത്തുടര്‍ന്ന് ഹനോയിലെ വിയറ്റ് ഡക് ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ യുവാവ് മലദ്വാരം വഴി ഈല്‍ മത്സ്യത്തെ ശരീരത്തിലേക്ക് കയറ്റിയതായും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈല്‍ യുവാവിന്റെ മലാശയവും വന്‍കുടലും കടിച്ചു മുറിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. എക്‌സ്‌റേ ഉള്‍പ്പെടെയുള്ള പരിശോധനയില്‍ യുവാവിന്റെ ആമാശയത്തില്‍ ഈലിനെ ഡോക്ടര്‍മാര്‍ കണ്ടെത്തി. മലദ്വാരം വഴി അകത്തെത്തിയ ഈല്‍ കുടലിലൂടെ വയറിനുള്ളിലെത്തി. മലദ്വാരത്തിലൂടെ തന്നെ ഈലിനെ പുറത്തെത്തിക്കാമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. ഡോക്ടര്‍മാരുടെ പ്രതീക്ഷകള്‍ വഴിമുടക്കി യുവാവിന്റെ മലദ്വാരത്തില്‍ വലിയ ഒരു ചെറുനാരങ്ങ കൂടി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയില്‍ 25 ഇഞ്ച് നീളവും 4 ഇഞ്ച് വീതിയുമുള്ള ഈല്‍ മത്സ്യത്തെ ജീവനോടെയും ഒപ്പം ഒരു ചെറുനാരങ്ങയും പുറത്തെടുത്തു. ശരീരത്തിനുള്ളില്‍ കയറിയ ഈല്‍ യുവാവിന്റെ വന്‍കുടലില്‍…

    Read More »
  • Crime

    പൂജാ ഖേദ്കറുടെ ഫോണ്‍ സ്വിച്ച് ഓഫ്; ദുബൈയിലേക്ക് കടന്നെന്ന് സൂചന

    മുംബൈ: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി യു.പി.എസ്.സി പരീക്ഷ എഴുതിയെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കര്‍ ദുബൈയിലേക്ക് കടന്നതായി സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയതിന് പിന്നാലെയാണ് ഇവര്‍ വിദേശത്തേക്ക് കടന്നത്. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ആഗസ്റ്റ് ഒന്നിനാണ് ഇവരുടെ ജാമ്യാപേക്ഷ ഡല്‍ഹി പാട്യാല ഹൗസ് കോടതി പരിഗണിച്ചിരുന്നത്. കേസില്‍ വിശദമായ വാദം കേട്ട കോടതി ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നിരാകരിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലും കോടതി ഉത്തരവിട്ടിരുന്നു. താന്‍ നിരപരാധിയാണ് എന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ജൂലൈ 23ന് മൊസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ പരിശീലനത്തിന് ഹാജരാകാന്‍ പൂജയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ എത്തിയില്ല. ദിവസങ്ങള്‍ക്കകം യുപിഎസ്സി പൂജയുടെ പ്രൊവിഷണല്‍ സ്ഥാനാര്‍ഥിത്വം റദ്ദാക്കി. ഭാവി പരീക്ഷകളില്‍ നിന്ന് വിലക്കുകയും ചെയ്തു. അതിനിടെ, ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ഷകനു നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ പൂജയുടെ…

    Read More »
  • Kerala

    വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വേഗത്തില്‍ പണം നല്‍കണം; ഇന്‍ഷുറന്‍സ് കമ്പനിക്ക് കേന്ദ്ര നിര്‍ദേശം

    ന്യൂഡല്‍ഹി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വേഗത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. എല്‍ഐസി, നാഷനല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് അടക്കം കമ്പനികള്‍ക്കാണു ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനു പിന്നാലെ കമ്പനികള്‍ നടപടികള്‍ ആരംഭിച്ചു. ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ വിതരണം ചെയ്യാന്‍ ഡോക്യുമെന്റേഷനില്‍ സമഗ്രമായ ഇളവാണ് കമ്പനികള്‍ വരുത്തിയത്. എത്രയും വേഗത്തില്‍ പോളിസി ഉടമകളെ ബന്ധപ്പെടാനുംനടപടി ആരംഭിച്ചു. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കി വേഗത്തില്‍ പണം നല്‍കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. വയനാട് മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 357 പേരാണ് മരിച്ചത്. ഇരുന്നൂറിലേറെ ആളുകളെ ഇനി കണ്ടെത്താനുണ്ട്. ആശുപത്രികളില്‍ ചികിത്സ തേടിയ 518 പേരില്‍ 209 പേര്‍ ആശുപത്രി വിട്ടു. 219 പേര്‍ ഇതുവരെ മരിച്ചെന്നാണു സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 98 പേര്‍…

    Read More »
Back to top button
error: