KeralaNEWS

വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ചു; കണ്ടെത്തിയ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്തു

കല്‍പ്പറ്റ: വയനാട്ടില്‍ വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ച് എന്‍ഡിആര്‍എഫ് സംഘം. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പോത്തുകല്‍ ഇരുട്ടുകുത്തില്‍ നിന്ന് തിരച്ചിലിന് പോയ 18 അംഗം സംഘമാണ് വനത്തില്‍ കുടുങ്ങിയിരുന്നത്.

എമര്‍ജന്‍സി റസ്‌ക്യു ഫോഴ്സിന്റെ 14 പ്രവര്‍ത്തകര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേര്‍ എന്നിവരാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്.

Signature-ad

ഇവരെ തിരിച്ചെത്തിക്കുന്നതിനായി ഇന്നലെ മുണ്ടേരിയില്‍ ജില്ലാ പൊലീസ് മേധാവിയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്നും വനം വകുപ്പിന്റെ കാന്തന്‍പാറ ഔട്ട് പോസ്റ്റില്‍ എത്തിയതായും വിവരം ലഭിച്ചിരുന്നു. ഇവര്‍ കണ്ടെത്തിയ ഒരു മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്തു.

കാട്ടാനശല്യവും രൂക്ഷമായ പ്രദേശത്തായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിയത്. സൂചിപ്പാറക്ക് സമീപത്തെ കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് സംഘം കുടുങ്ങിയിരുന്നത്.

അതേസമയം വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടന്നു. ഐബോഡ് പരിശോധനയില്‍ ബെയ്ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകള്‍ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. കൂടാതെ ചാലിയാറിലും ദൗത്യം സംഘം വ്യാപക തിരച്ചില്‍ നടത്തും.

Back to top button
error: