IndiaNEWS

ഹസീനയുടെ വിമാനം ഹിന്‍ഡന്‍ വ്യോമതാവളം വിട്ടു; യാത്ര എവിടേക്കെന്നത് അവ്യക്തം

ന്യൂഡല്‍ഹി: ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളം വിട്ടു.

ബംഗ്ലദേശ് വ്യോമസേനയുടെ സി130ജെ വിമാനം രാവിലെ 9ന് ഇവിടെനിന്ന് പോയതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഹസീന ഈ വിമാനത്തിലുണ്ടോ, വിമാനം എങ്ങോട്ടേക്കാണ് പോകുന്നത് തുടങ്ങിയ വിവരങ്ങള്‍ അറിവായിട്ടില്ല.

Signature-ad

ബ്രിട്ടനില്‍ താമസിക്കാന്‍ അനുവാദം ലഭിക്കുന്നതുവരെ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുമെന്നായിരുന്നു റിപ്പോര്‍ട്ട്. രാജിവച്ചശേഷം സൈനിക വിമാനത്തില്‍ രാജ്യം വിട്ട അവര്‍, ലണ്ടനിലേക്കുള്ള യാത്രാമധ്യേയാണ് യുപിയിലെ ഗാസിയാബാദ് ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ഇറങ്ങിയത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയില്‍ തുടരുമെന്ന് തന്നെയാണ് ബംഗ്ലാദേശ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷെയ്ഖ് ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്നലെ സന്ദര്‍ശിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: