Month: August 2024

  • India

    റീല്‍സിനായി മേല്‍പ്പാലത്തില്‍ ബൈക്ക് സ്റ്റണ്ട്; ‘റിയലാ’യി കൈകാര്യം ചെയ്ത് നാട്ടുകാര്‍

    ബംഗളൂരു: സമൂഹമാധ്യമത്തില്‍ തരംഗമാകാന്‍ ബൈക്ക് സ്റ്റണ്ട് നടത്തി റീല്‍സ് വിഡിയോ എടുത്ത യുവാക്കള്‍ക്ക് ‘മറുപടി’ നല്‍കി നാട്ടുകാര്‍. ബെംഗളൂരു – തുമക്കുരു ദേശീയപാതയിലെ മേല്‍പ്പാലത്തില്‍ വച്ച് ബൈക്ക് സ്റ്റണ്ട് നടത്തുകയും അതിന്റെ വീഡിയോ എടുക്കുകയും ചെയ്ത യുവാക്കളെയാണ് നാട്ടുകാര്‍ പാഠം പഠിപ്പിച്ചത്. പാലത്തിന്റെ കൈവരിയില്‍നിന്ന് സ്‌കൂട്ടര്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ താഴേക്ക് എറിയുന്നതിന്റെ വിഡിയോ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. യാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ജീവന് ഭീഷണി ഉയര്‍ത്തിയാണ് യുവാക്കള്‍ ബൈക്ക് സ്റ്റണ്ട് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കോപാകുലരായ നാട്ടുകാരാണ് മേല്‍പ്പാലത്തിന്റെ കൈവരിക്കു മുകളിലൂടെ സ്‌കൂട്ടര്‍ താഴേക്ക് എറിഞ്ഞത്. താഴെ വീണതിന്റെ ആഘാതത്തില്‍ സ്‌കൂട്ടറിന് കേടുപാടു സംഭവിച്ചിട്ടുണ്ട്. Instant Justice – Mob throws a scooter off bridge as a boy was performing stunts in the middle of the road in Bengaluru. #viralvideo pic.twitter.com/4CsVhjT1Bm — Bharatvanshi Ajay (@bharatvanshi_aj)…

    Read More »
  • Crime

    ഡോക്ടര്‍ ദമ്പതികളുടെ വീട്ടിലെ മോഷണം: 50 പവന്‍ കവര്‍ന്ന പ്രതി പിടിയില്‍

    ആലപ്പുഴ: തിരുവന്‍വണ്ടൂര്‍ പ്രാവിന്‍കൂട് ജംക്ഷനു സമീപം ഡോക്ടര്‍ ദമ്പതികളുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. 50 പവന്‍ സ്വര്‍ണാഭരണവും 20,000 രൂപയും മോഷ്ടിച്ച കേസില്‍ കോട്ടയം വടവാതൂര്‍ കോട്ടക്കുഴി വീട്ടില്‍ നിന്നും കൊല്ലം തേവള്ളി പൗണ്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജെ. മാത്തുക്കുട്ടിയാണ് (52) ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 10നു ഡോ.സിഞ്ചുവും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന പരുത്തിയത്ത് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്നു കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചത്.രാവിലെ ജോലിക്കു പോയിരുന്ന ഡോക്ടര്‍ ദമ്പതികള്‍ രാത്രി 8 മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്എച്ച്ഒ എ.സി. വിപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.സമാനരീതിയില്‍ മോഷണം നടത്തി പിടിക്കപ്പെട്ട മോഷ്ടാക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് മാത്തുക്കുട്ടിയാണെന്നു തിരിച്ചറിയുന്നത്. ഇയാളെ പിടികൂടുന്നതിനായി അന്വേഷണ സംഘം കൊല്ലത്തേക്കു പോകുമ്പോള്‍, പൊലീസ് അന്വേഷിക്കുന്നുണ്ടെന്നു മനസ്സിലാക്കി കോട്ടയത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു.…

    Read More »
  • Crime

    കൊല്‍ക്കത്ത സംഭവത്തില്‍ തൃണമൂലില്‍ ഭിന്നത; കമ്മിഷണറെ ചോദ്യംചെയ്യണമെന്ന് ങജ, പറ്റില്ലെന്ന് മുതിര്‍ന്ന നേതാവ്

    കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തൃണമൂല്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. സംഭവത്തില്‍ പോലീസ് കമ്മിഷണറെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി തൃണമൂല്‍ നേതാവും രാജ്യസഭാ എം.പിയായ സുകേന്തു ശേഖര്‍ റേ രംഗത്തുവന്നു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത് ആരാണെന്ന് കണ്ടെത്തണമെങ്കില്‍ മുന്‍ പ്രിന്‍സിപ്പലിനേയും പോലീസ് കമ്മിഷണറേയും ചോദ്യംചെയ്യണം എന്ന് സുകേന്തു ശേഖര്‍ റേ എക്സില്‍ കുറിച്ചു. അന്വേഷണം ആദ്യഘട്ടത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ കമ്മിഷണറായ വിനീത് ഗോയല്‍ പരാജയപ്പെട്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് തൃണമൂല്‍ നേതാവ് തന്നെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. അതേസമയം, കമ്മിഷണര്‍ക്കെതിരായ ചോദ്യംചെയ്യല്‍ ആവശ്യത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മുതിര്‍ന്ന തൃണമൂല്‍ നേതാവ് കുണാല്‍ ഘോഷ് മറുപടിയുമായെത്തി. കമ്മിഷണര്‍ തന്റെ ജോലി കൃത്യമായി ചെയ്തെന്നും മികച്ച രീതിയിലാണ് കേസ് അന്വേഷിച്ചതെന്നും പറഞ്ഞ കുണാല്‍ ഘോഷ്, ശേഖര്‍ റേയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും എക്സില്‍ കുറിച്ചു. എന്നാല്‍, ശേഖര്‍ റേ വീണ്ടും നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു.…

    Read More »
  • Kerala

    ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തൃശൂര്‍, പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ മുതല്‍ വയനാട് വരെയുള്ള ഒന്‍പത് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കര്‍ണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിന്‍ മേഖലയില്‍ കേരളത്തിനും തമിഴ്നാടിനു മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി ന്യുനമര്‍ദ്ദ പാത്തി…

    Read More »
  • Crime

    ആടിനെ വില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മകന്‍ അമ്മയെ തീകൊളുത്തി കൊന്നു

    ലഖ്‌നൗ: ആടിനെ വില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അമ്മയെ മര്‍ദിച്ച ശേഷം തീകൊളുത്തി കൊന്ന് മകന്‍. സോനഭദ്രയിലെ ബച്ര ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. 50 കാരിയായ കമലേഷ് ദേവിയെയാണ് മകന്‍ കിഷന്‍ ബിഹാരി യാദവ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി കമലേഷ് ദേവിയുടെ തലയില്‍ മകന്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അടിച്ചതായും തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി തീയണച്ചെങ്കിലും സ്ത്രീ മരിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കിഷന്‍ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ മകനും മരുമകള്‍ക്കുമൊപ്പമാണ് കമലേഷ് ദേവി താമസിച്ചിരുന്നത്.  

    Read More »
  • Crime

    മുണ്ടക്കയത്തെ ലോഡ്ജില്‍ വെളുത്തു മെലിഞ്ഞ യുവാവിനൊപ്പം മുറിയെടുത്തു; ജെസ്ന തിരോധാനക്കേസില്‍ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

    കൊച്ചി: പത്തനംതിട്ടയിലെ ജെസ്നാ തിരോധാന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. മുണ്ടക്കയത്തെ ഒരു ലോഡ്ജിലെ 102-ാം നമ്പര്‍ മുറിയില്‍ ജെസ്ന താമസിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടര്‍. ഈ ലോഡ്ജിലെ ജീവനക്കാരിയാണ് ഇപ്പോള്‍ ഇത് പറയുന്നത്. ഈ ലോഡ്ജിന് തിരോധാനവുമായി എന്തോ ബന്ധമുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്. 2011 മുതല്‍ അടുത്തകാലം വരെ ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തല്‍ നടത്തുന്നത്. ലോഡ്ജ് ഉടമയുമായി ഈ സ്ത്രീ തെറ്റിപിരിഞ്ഞിരുന്നു. അവരാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ രഹസ്യ ക്യാമറയ്ക്ക് മുന്നില്‍ ചിലത് പറഞ്ഞത്. ഒരു അജ്ഞാതനൊപ്പമാണ് ജെസ്ന ലോഡ്ജിലെത്തിയത്. വെളുത്തു മെലിഞ്ഞ പയ്യന്‍. എറണാകുളത്ത് പരീക്ഷയുണ്ടെന്നു പറഞ്ഞാണ് റൂം എടുത്തത്. ജെസ്നയുടെ പല്ലിലെ കമ്പിയും ഇട്ടിരുന്ന വസ്ത്രങ്ങളുമെല്ലാം നല്ല ഓര്‍മ്മയുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ ലോഡ്ജിനെ കുറിച്ച് ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. മുണ്ടക്കയത്തെ ഈ ലോഡ്ജിന് സമീപമുള്ള സിസിടിവിയിലാണ് അവസാനമായി ജെസ്ന പതിഞ്ഞത്. ഈ തരത്തിലെ അന്വേഷണമാണ് ജെസ്നയിലേക്കുള്ള സൂചനകള്‍ കിട്ടിയത്. സിബിഐ ഇക്കാര്യത്തില്‍ പരിശോധനയൊന്നും നടത്തിയിട്ടില്ല. നേരത്തെ…

    Read More »
  • Social Media

    ”മണിച്ചിത്രത്താഴ് ഇറങ്ങിയതിന് ശേഷമെങ്കിലും ഭാഗ്യലക്ഷ്മിക്ക് പറയാമായിരുന്നു നാഗവല്ലിയുടെ ശബ്ദം തന്റേതല്ലെന്ന്”

    മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റായ മണിച്ചിത്രത്താഴ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും തിയേറ്ററിലെത്തിയിരിക്കുകയാണ്. 1993-ല്‍ ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്തിയ മണിച്ചിത്രത്താഴ് ഇപ്പോള്‍പുത്തന്‍ സാങ്കേതിക മികവില്‍ ഫോര്‍ കെ അറ്റ്മോസിലാണ് എത്തുന്നത്. ഗംഗയും, ഡോ. സണ്ണിയും, നകുലനും, ശ്രീദേവിയുമെല്ലാം ഒരിക്കല്‍ കൂടി പ്രേക്ഷകന് മുന്നില്‍ വിസ്മയം തീര്‍ക്കും. നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ചില വിവാദങ്ങളും മണിച്ചിത്രത്താഴ് സൃഷ്ടിച്ചിരുന്നു. അതില്‍ പ്രധാനം ശോഭനയുടെ വേഷപ്പകര്‍ച്ചയില്‍ ഉജ്ജ്വലമായ നാഗവല്ലിക്ക് ശബ്ദം കൊടുത്തതുമായി ബന്ധപ്പെട്ടായിരുന്നു. വര്‍ഷങ്ങളോളം ഭാഗ്യലക്ഷ്മിയാണ് നാഗവല്ലിയുടെ ശബ്ദത്തില്‍ എത്തിയത് എന്നായിരുന്നു പേക്ഷകരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍, തമിഴിലെ പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ദുര്‍ഗ സുന്ദര്‍രാജനായിരുന്നു. അയ്യായിരത്തിലധികം ചിത്രങ്ങളില്‍ ശബ്ദം നല്‍കിയിട്ടുള്ള ദുര്‍ഗ 50 വര്‍ഷമായി ഡബ്ബിംഗ് ഫീല്‍ഡിലുള്ള മുതിര്‍ന്ന ആര്‍ട്ടിസ്റ്റ് കൂടിയാണ്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ദുര്‍ഗ സുന്ദര്‍രാജന്‍ പ്രതികരിച്ചത് ഇങ്ങനെ- ”മണിച്ചിത്രത്താഴ് സിനിമയില്‍ എന്റെ പേരില്ലായിരുന്നു. 23 വര്‍ഷത്തിന് ശേഷമാണ്…

    Read More »
  • Kerala

    കമിതാക്കളെയും സാമൂഹികവിരുദ്ധരെയും കൊണ്ടു പൊറുതിമുട്ടി; ആലുവയിലെ ‘പ്രേമം പാലം’ അടച്ചു

    കൊച്ചി: പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവയിലെ നീര്‍പ്പാലം അടച്ചുപൂട്ടി ജലസേചന വകുപ്പ്. കമിതാക്കളുടെയും ലഹരിമരുന്ന് വില്‍പ്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടിയതിനാല്‍ പാലം അടയ്ക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പ് ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഭൂതത്താന്‍കെട്ടില്‍ നിന്ന് ആലുവയിലെത്തുന്ന പെരിയാര്‍വാലി കനാല്‍ വെള്ളം പറവൂരിലേക്ക് കൊണ്ടുപോകാനാണ് നീര്‍പ്പാലം നിര്‍മ്മിച്ചത്. 45 വര്‍ഷം മുന്‍പ് നിര്‍മ്മിച്ചതാണ് ഉയരമേറിയ നീര്‍പ്പാലം. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഉളിയന്നൂരില്‍ നിന്ന് ആരംഭിച്ച് യുസി കോളജിന് സമീപം അവസാനിക്കുന്ന പാലത്തിന് 4 കിലോമീറ്റര്‍ നീളമുണ്ട്. പാലത്തിന്റെ അടിത്തട്ടിലൂടെയാണ് വെള്ളം ഒഴുകുന്നത്. മേല്‍ത്തട്ടിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കാം. പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാര്‍ക്ക് മാത്രമേ പാലത്തേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് പ്രേമം പാലം എന്ന പേര് വീണത്.

    Read More »
  • Crime

    ലണ്ടനില്‍ എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; ആക്രമണം ഹോട്ടല്‍ മുറിയില്‍ ഉറങ്ങുന്നതിനിടെ

    ലണ്ടന്‍: എയര്‍ ഇന്ത്യയുടെ ക്യാബിന്‍ക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി രാത്രി മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന എയര്‍ ഹോസ്റ്റസ് ഉണര്‍ന്ന് നിലവിളിക്കാന്‍ തുടങ്ങി. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാരെ കണ്ട പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഹോട്ടല്‍ ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു. ‘പുലര്‍ച്ചെ 1.30ഓടെ യുവതിയുടെ മുറിയില്‍ ഒരാള്‍ അതിക്രമിച്ചു കടക്കുകയും ആക്രമിക്കുകയുമായിരുന്നു. ഞെട്ടിയുണര്‍ന്ന ജീവനക്കാരി സഹായത്തിനായി നിലവിളിച്ചു. വാതിലിനടുത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതി പിന്തുടര്‍ന്ന് പിടികൂടുകയും തറയില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു’- ബന്ധപ്പെട്ട വൃത്തങ്ങളിലൊരാള്‍ പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എയര്‍ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം എയര്‍ ഹോസ്റ്റസ് സ്വന്തം നാടായ മുംബൈയിലേക്ക് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവം എയര്‍ ഇന്ത്യ സ്ഥിരീകരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

    Read More »
  • Crime

    നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടര്‍ക്കുനേരെ മദ്യപസംഘത്തിന്റെ അതിക്രമം, പ്രതികള്‍ ഓടിരക്ഷപ്പെട്ടു

    മുംബൈ: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെ മുംബൈയില്‍ വനിതാ ഡോക്ടര്‍ക്കെതിരേ അതിക്രമം. മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. രോഗിക്കൊപ്പം മദ്യപിച്ചെത്തിയ ആറംഗ സംഘമാണ് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചത്. ശേഷം രോഗിയും അക്രമിസംഘവും ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തു. കൊല്‍ക്കത്ത കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ് പുതിയ സംഭവം. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ശുപാര്‍ശചെയ്യാന്‍ ഉന്നതസമിതിക്ക് രൂപംനല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

    Read More »
Back to top button
error: