Social MediaTRENDING

”മണിച്ചിത്രത്താഴ് ഇറങ്ങിയതിന് ശേഷമെങ്കിലും ഭാഗ്യലക്ഷ്മിക്ക് പറയാമായിരുന്നു നാഗവല്ലിയുടെ ശബ്ദം തന്റേതല്ലെന്ന്”

ലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റായ മണിച്ചിത്രത്താഴ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും തിയേറ്ററിലെത്തിയിരിക്കുകയാണ്. 1993-ല്‍ ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്തിയ മണിച്ചിത്രത്താഴ് ഇപ്പോള്‍പുത്തന്‍ സാങ്കേതിക മികവില്‍ ഫോര്‍ കെ അറ്റ്മോസിലാണ് എത്തുന്നത്. ഗംഗയും, ഡോ. സണ്ണിയും, നകുലനും, ശ്രീദേവിയുമെല്ലാം ഒരിക്കല്‍ കൂടി പ്രേക്ഷകന് മുന്നില്‍ വിസ്മയം തീര്‍ക്കും. നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍.

റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ചില വിവാദങ്ങളും മണിച്ചിത്രത്താഴ് സൃഷ്ടിച്ചിരുന്നു. അതില്‍ പ്രധാനം ശോഭനയുടെ വേഷപ്പകര്‍ച്ചയില്‍ ഉജ്ജ്വലമായ നാഗവല്ലിക്ക് ശബ്ദം കൊടുത്തതുമായി ബന്ധപ്പെട്ടായിരുന്നു. വര്‍ഷങ്ങളോളം ഭാഗ്യലക്ഷ്മിയാണ് നാഗവല്ലിയുടെ ശബ്ദത്തില്‍ എത്തിയത് എന്നായിരുന്നു പേക്ഷകരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍, തമിഴിലെ പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ദുര്‍ഗ സുന്ദര്‍രാജനായിരുന്നു. അയ്യായിരത്തിലധികം ചിത്രങ്ങളില്‍ ശബ്ദം നല്‍കിയിട്ടുള്ള ദുര്‍ഗ 50 വര്‍ഷമായി ഡബ്ബിംഗ് ഫീല്‍ഡിലുള്ള മുതിര്‍ന്ന ആര്‍ട്ടിസ്റ്റ് കൂടിയാണ്.

Signature-ad

അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ദുര്‍ഗ സുന്ദര്‍രാജന്‍ പ്രതികരിച്ചത് ഇങ്ങനെ-

”മണിച്ചിത്രത്താഴ് സിനിമയില്‍ എന്റെ പേരില്ലായിരുന്നു. 23 വര്‍ഷത്തിന് ശേഷമാണ് പ്രേക്ഷകര്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന കാര്യം ഞാന്‍ അറിഞ്ഞത്. മറ്റു ചില ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളാണ് എന്നെ നിര്‍ബന്ധിച്ചത് സത്യമെന്താണെന്ന് പ്രേക്ഷകരോട് പറയാന്‍. അങ്ങിനെയാണ് ചില അഭിമുഖങ്ങളില്‍ നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഞാന്‍ ആണെന്ന കാര്യം വെളിപ്പെടുത്തിയത്.

സിനിമ ഇറങ്ങിയതിന് ശേഷമെങ്കിലും ഭാഗ്യലക്ഷ്മിക്ക് പറയാമായിരുന്നു നാഗവല്ലിക്ക് ശബ്ദം നല്‍കിയത് താന്‍ അല്ലായിരുന്നെന്ന്. ചെന്നൈയില്‍ ആയിരുന്നത് കൊണ്ട് ഇതിനെ പറ്റി കൂടുതലൊന്നും അറിഞ്ഞിരുന്നില്ല. മറ്റു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞാണ് പില്‍ക്കാലത്ത് കാര്യം അറിയുന്നത്. അന്നേ അറിഞ്ഞിരുന്നെങ്കില്‍ തുറന്നുപറയുമായിരുന്നു”.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: