CrimeNEWS

ഡോക്ടര്‍ ദമ്പതികളുടെ വീട്ടിലെ മോഷണം: 50 പവന്‍ കവര്‍ന്ന പ്രതി പിടിയില്‍

ആലപ്പുഴ: തിരുവന്‍വണ്ടൂര്‍ പ്രാവിന്‍കൂട് ജംക്ഷനു സമീപം ഡോക്ടര്‍ ദമ്പതികളുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. 50 പവന്‍ സ്വര്‍ണാഭരണവും 20,000 രൂപയും മോഷ്ടിച്ച കേസില്‍ കോട്ടയം വടവാതൂര്‍ കോട്ടക്കുഴി വീട്ടില്‍ നിന്നും കൊല്ലം തേവള്ളി പൗണ്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജെ. മാത്തുക്കുട്ടിയാണ് (52) ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 10നു ഡോ.സിഞ്ചുവും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന പരുത്തിയത്ത് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്നു കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചത്.രാവിലെ ജോലിക്കു പോയിരുന്ന ഡോക്ടര്‍ ദമ്പതികള്‍ രാത്രി 8 മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

Signature-ad

ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്എച്ച്ഒ എ.സി. വിപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.സമാനരീതിയില്‍ മോഷണം നടത്തി പിടിക്കപ്പെട്ട മോഷ്ടാക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് മാത്തുക്കുട്ടിയാണെന്നു തിരിച്ചറിയുന്നത്.

ഇയാളെ പിടികൂടുന്നതിനായി അന്വേഷണ സംഘം കൊല്ലത്തേക്കു പോകുമ്പോള്‍, പൊലീസ് അന്വേഷിക്കുന്നുണ്ടെന്നു മനസ്സിലാക്കി കോട്ടയത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി കൊല്ലകടവ് പാലത്തില്‍ ഇരുവശത്തു നിന്നും പൊലീസ് എത്തി കുടുക്കാന്‍ ശ്രമിക്കവേ ആറ്റിലേക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: