CrimeNEWS

കൊല്‍ക്കത്ത സംഭവത്തില്‍ തൃണമൂലില്‍ ഭിന്നത; കമ്മിഷണറെ ചോദ്യംചെയ്യണമെന്ന് ങജ, പറ്റില്ലെന്ന് മുതിര്‍ന്ന നേതാവ്

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തൃണമൂല്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. സംഭവത്തില്‍ പോലീസ് കമ്മിഷണറെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി തൃണമൂല്‍ നേതാവും രാജ്യസഭാ എം.പിയായ സുകേന്തു ശേഖര്‍ റേ രംഗത്തുവന്നു.

കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത് ആരാണെന്ന് കണ്ടെത്തണമെങ്കില്‍ മുന്‍ പ്രിന്‍സിപ്പലിനേയും പോലീസ് കമ്മിഷണറേയും ചോദ്യംചെയ്യണം എന്ന് സുകേന്തു ശേഖര്‍ റേ എക്സില്‍ കുറിച്ചു. അന്വേഷണം ആദ്യഘട്ടത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ കമ്മിഷണറായ വിനീത് ഗോയല്‍ പരാജയപ്പെട്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് തൃണമൂല്‍ നേതാവ് തന്നെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.

Signature-ad

അതേസമയം, കമ്മിഷണര്‍ക്കെതിരായ ചോദ്യംചെയ്യല്‍ ആവശ്യത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മുതിര്‍ന്ന തൃണമൂല്‍ നേതാവ് കുണാല്‍ ഘോഷ് മറുപടിയുമായെത്തി. കമ്മിഷണര്‍ തന്റെ ജോലി കൃത്യമായി ചെയ്തെന്നും മികച്ച രീതിയിലാണ് കേസ് അന്വേഷിച്ചതെന്നും പറഞ്ഞ കുണാല്‍ ഘോഷ്, ശേഖര്‍ റേയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും എക്സില്‍ കുറിച്ചു.

എന്നാല്‍, ശേഖര്‍ റേ വീണ്ടും നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്തിനാണ് മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളിന്റെ ചുമര്‍ തകര്‍ത്തത് പ്രതിയായ സഞ്ജയ് റോയിയെ ഇത്രയധികം ശക്തനാക്കിയത് ആരാണ് സംഭവം നടന്ന് മൂന്ന് ദിവസത്തിനുശേഷം സ്നിഫര്‍ നായകളെ ഉപയോഗിച്ചത് എന്തിന് തുടങ്ങിയ വാദങ്ങള്‍ നിരത്തിയ റേ, തന്റെ ആരോപണം ആവര്‍ത്തിച്ചു. കൊല്‍ക്കത്ത പോലീസില്‍നിന്ന് കേസ് ഏറ്റെടുത്ത സി.ബി.ഐ, വിശദമായ അന്വേഷണം നടത്തണമെന്നും നീതിപൂര്‍വം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: