CrimeNEWS

ആടിനെ വില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മകന്‍ അമ്മയെ തീകൊളുത്തി കൊന്നു

ലഖ്‌നൗ: ആടിനെ വില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അമ്മയെ മര്‍ദിച്ച ശേഷം തീകൊളുത്തി കൊന്ന് മകന്‍. സോനഭദ്രയിലെ ബച്ര ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. 50 കാരിയായ കമലേഷ് ദേവിയെയാണ് മകന്‍ കിഷന്‍ ബിഹാരി യാദവ് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാത്രി കമലേഷ് ദേവിയുടെ തലയില്‍ മകന്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അടിച്ചതായും തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

Signature-ad

നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി തീയണച്ചെങ്കിലും സ്ത്രീ മരിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കിഷന്‍ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ മകനും മരുമകള്‍ക്കുമൊപ്പമാണ് കമലേഷ് ദേവി താമസിച്ചിരുന്നത്.

 

Back to top button
error: