ബംഗളൂരു: സമൂഹമാധ്യമത്തില്‍ തരംഗമാകാന്‍ ബൈക്ക് സ്റ്റണ്ട് നടത്തി റീല്‍സ് വിഡിയോ എടുത്ത യുവാക്കള്‍ക്ക് ‘മറുപടി’ നല്കി നാട്ടുകാര്‍. ബെംഗളൂരു – തുമക്കുരു ദേശീയപാതയിലെ മേല്‍പ്പാലത്തില്‍ വച്ച് ബൈക്ക് സ്റ്റണ്ട് നടത്തുകയും അതിന്റെ വീഡിയോ എടുക്കുകയും ചെയ്ത യുവാക്കളെയാണ് നാട്ടുകാര്‍ പാഠം പഠിപ്പിച്ചത്. പാലത്തിന്റെ കൈവരിയില്‍നിന്ന് സ്കൂട്ടര്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ താഴേക്ക് എറിയുന്നതിന്റെ വിഡിയോ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
യാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ജീവന് ഭീഷണി ഉയര്‍ത്തിയാണ് യുവാക്കള്‍ ബൈക്ക് സ്റ്റണ്ട് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കോപാകുലരായ നാട്ടുകാരാണ് മേല്‍പ്പാലത്തിന്റെ കൈവരിക്കു മുകളിലൂടെ സ്കൂട്ടര്‍ താഴേക്ക് എറിഞ്ഞത്. താഴെ വീണതിന്റെ ആഘാതത്തില്‍ സ്കൂട്ടറിന് കേടുപാടു സംഭവിച്ചിട്ടുണ്ട്.
Instant Justice – Mob throws a scooter off bridge as a boy was performing stunts in the middle of the road in Bengaluru. #viralvideo pic.twitter.com/4CsVhjT1Bm
— Bharatvanshi Ajay (@bharatvanshi_aj) August 18, 2024