Month: August 2024
-
Crime
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി; ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളില്‍നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍
കോട്ടയം: ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളായിരുന്നു സന്തോഷ്. പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് സംഭവം. ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിലെ ഫ്ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മുറിയെടുത്തതായിരുന്നു അമ്പാടി സന്തോഷ്. മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
Crime
17 കോടിയുടെ സ്വര്‍ണവുമായി മുങ്ങിയെന്ന പരാതി; മുന്‍ ബാങ്ക് മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍
കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര എടോടി ശാഖയിലെ സ്വര്‍ണ തട്ടിപ്പില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുന്‍ മാനേജര്‍ മധ ജയകുമാര്‍ തെലങ്കാനയില്‍ പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റിലെ താമസക്കാരനായ ജയകുമാര്‍ തട്ടിപ്പ് വിവരം പുറത്തുവന്നശേഷം ഒളിവിലായിരുന്നു. 17 കോടിരൂപവരുന്ന 26 കിലോ സ്വര്‍ണം മുക്കുപണ്ടം വച്ച് തട്ടിയെടുത്തതായാണ് പരാതി. കുറ്റങ്ങള്‍ നിഷേധിച്ച ജയകുമാര്‍, ബാങ്ക് അധികൃതര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണവും ഉന്നയിച്ചു. ജയകുമാറിന് കൊച്ചിയിലേക്ക് സ്ഥലംമാറ്റം കിട്ടിയെങ്കിലും ജോലിക്ക് കയറിയിരുന്നില്ല. വടകര ശാഖയില്‍ പുതുതായി വന്ന മാനേജര്‍ നടത്തിയ കണക്കെടുപ്പിലാണ് മുക്കുപണ്ടം വച്ച് തട്ടിപ്പു നടത്തിയ വിവരം പുറത്തുവരുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ സ്വര്‍ണമാണ് മുക്കുപണ്ടംവച്ച് തട്ടിയെടുത്തത്. 2021ലാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടി ശാഖയില്‍ ജയകുമാര്‍ മാനേജറായി എത്തിയത്. ജൂലൈയിലാണ് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റിയത്. വടകര ശാഖയിലെ ഇപ്പോഴത്തെ മാനേജര്‍ ഈസ്റ്റ് പള്ളൂര്‍ സ്വദേശി ഇര്‍ഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ…
Read More » -
India
വാടകനല്‍കാതെ യുവന്‍ ശങ്കര്‍ രാജ കബളിപ്പിച്ചെന്ന് വീട്ടുടമ; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീതസംവിധായകന്‍
ചെന്നൈ: വാടകനല്‍കാതെ കബളിപ്പിച്ചുവെന്ന് പോലീസില്‍ പരാതിപ്പെട്ട വീട്ടുടമക്കെതിരേ സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയുടെ നോട്ടീസ്. അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ മാനനഷ്ടമുണ്ടാക്കിയെന്നും അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ 20 ലക്ഷം രൂപയോളം യുവന്‍ ശങ്കര്‍ രാജ നല്‍കാനുണ്ടെന്ന ആരോപണത്തില്‍ വീട്ടുടമ ഉറച്ചുനില്‍ക്കുകയാണ്. വിദേശത്ത് താമസിക്കുന്ന ജമീലയുടെ ഉടമസ്ഥതയില്‍ ചെന്നൈ നുങ്കമ്പാക്കത്തുള്ള വീട് രണ്ടുവര്‍ഷംമുമ്പാണ് യുവന്‍ ശങ്കര്‍ രാജ വാടകയ്‌ക്കെടുത്തത്. ഇവിടെ സ്റ്റുഡിയോ സജ്ജീകരിക്കുകയുംചെയ്തു. 1.25 ലക്ഷം രൂപയായിരുന്നു മാസവാടക. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ വാടക പുതുക്കി 1.50 ലക്ഷം രൂപയാക്കി. 2023 സെപ്റ്റംബര്‍വരെ 18 ലക്ഷം രൂപ കുടിശ്ശികവരുത്തിയെന്നും നോട്ടീസ് അയച്ചതിനെത്തുടര്‍ന്ന് 12 ലക്ഷംരൂപ ചെക്കായി ജമീലയ്ക്ക് നല്‍കിയെന്നും ഇവര്‍ക്ക് വേണ്ടി നുങ്കമ്പാക്കം പോലീസില്‍ പരാതി നല്‍കിയ സഹോദരന്‍ പറഞ്ഞു. പിന്നീട് ഇതുവരെയുള്ള വാടകയടക്കം 20 ലക്ഷം രൂപയോളം ലഭിക്കാനുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം ഒരറിയിപ്പുമില്ലാതെ യുവന്‍ ശങ്കര്‍ രാജ ഇവിടെനിന്ന് തന്റെ ഉപകരണങ്ങളും മറ്റ് സാധനങ്ങളും എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നാണ് ആരോപണം. സഹോദരന്‍…
Read More » -
Kerala
നിവിൻ പോളിയുടെ ‘പ്രേമം പാലം’ അടച്ചുപൂട്ടി അധികൃതർ
നിവിന്‍ പോളി ചിത്രമായ പ്രേമത്തിലൂടെ പ്രശസ്തമായി പിന്നീട് ‘പ്രേമം പാലം’ എന്നറിയപ്പെട്ട പാലം അടച്ചുപൂട്ടി അധികൃതർ. ആലുവ കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഉളിയന്നൂരില്‍ നിന്ന് ആരംഭിച്ച് യു.സി കോളജിന് സമീപം അവസാനിക്കുന്ന പാലത്തിന് 4 കിലോമീറ്റര്‍ നീളമുണ്ട്. പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പ് ഗേറ്റുകള്‍ ഉപയോഗിച്ചാണ് പാലം അടച്ചിരിക്കുന്നത്. കമിതാക്കളുടെയും ലഹരിമരുന്ന് വില്‍പ്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടിയതിനാല്‍ പാലം അടച്ചു പൂട്ടണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാര്‍ക്ക് മാത്രം അറിവുണ്ടായിരുന്ന പാലം കാണാന്‍ അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് ‘പ്രേമം പാലം’ എന്ന പേര് കിട്ടിയത്. ഭൂതത്താന്‍കെട്ടില്‍ നിന്ന് ആലുവയിലെത്തുന്ന പെരിയാര്‍വാലി കനാല്‍ വെള്ളം പറവൂരിലേക്ക് കൊണ്ടുപോകാനാണ് നീര്‍പ്പാലം നിര്‍മ്മിച്ചത്. 45 വര്‍ഷം മുന്‍പ് നിര്‍മ്മിച്ചതാണ് ഉയരമേറിയ നീര്‍പ്പാലം. പാലത്തിന്റെ അടിത്തട്ടിലൂടെയുള്ള…
Read More » -
Health
ചുമ്മാ ചൂടാകരുത്: ക്ഷിപ്രകോപം അപകടം, ഹൃദ്രോഗം അടക്കമുള്ള പല രോഗങ്ങളും ബാധിക്കുന്നത് അമിത ദേഷ്യക്കാരെ
അമിതദേഷ്യം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷനാണ് ഞെട്ടിക്കുന്ന ഈ വസ്തുത പുറത്തു വിട്ടത്. അമിതമായ കോപം നമ്മുടെ രക്തക്കുഴലുകൾക്ക് എറെ അപകടം സൃഷ്ടിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ മാരകമായ പ്രശ്‌നങ്ങൾ ബാധിക്കാമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയഷൻ്റെ പഠന റിപ്പോർട്ടിൽ പറയുന്നത്. ദേഷ്യം നമ്മുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് കോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചാൽ അത് ഹൃദയാഘാതത്തിനും മറ്റ് ഗുരുതര ഹൃദ്രോഗങ്ങൾക്കും കാരണമാകും എന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സമ്മർദകരമായ അനുഭവത്തിന് ശേഷം ദേഷ്യപ്പെടുന്നത് രക്തക്കുഴലുകളുടെ വിശ്രമത്തിനുള്ള കഴിവിനെ താൽക്കാലികമായി തടസപ്പെടുത്തും. ശരീരത്തിലെ ശരിയായ രക്തപ്രവാഹം രക്തക്കുഴലുകളിലൂടെയാണ് നടക്കുന്നത്. ഇതിൽ പ്രശ്‌നമുണ്ടാകുമ്പോൾ, രക്തയോട്ടം തടസപ്പെടാൻ തുടങ്ങുകയും ഹൃദയാഘാതമോ സ്ട്രോക്കോ ബാധിക്കാൻ വഴിവെക്കുകയും ചെയ്യാം. ആളുകളുടെ രക്തക്കുഴലുകളിൽ ദേഷ്യം വരുന്നതിന് മുമ്പും ശേഷവും ഉള്ള കോശങ്ങളെ ഗവേഷകർ വിലയിരുത്തി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊളംബിയ യൂണിവേഴ്‌സിറ്റി…
Read More » -
Life Style
അല്പം നായ പുരാണം: ‘ഇനിമുതൽ നായ പട്ടിയല്ല!’
ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ മക്കൾ വിദേശത്തുള്ള കാർന്നോന്മാർക്ക് കൂട്ട് ഇപ്പോൾ പട്ടികളാണ്. കൊറോണ സമയത്ത് ഒറ്റപ്പെട്ട് പോയ ആബാലവൃദ്ധം ജനങ്ങൾക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആകെയുണ്ടായിരുന്നത് വീട്ടിലെ പട്ടിയായിരുന്നു. ‘കാവൽക്കാരൻ പട്ടി’ എന്ന പണ്ടത്തെ പരിവേഷം വിട്ട്, കുടുംബാംഗം എന്ന നിലയിലേയ്ക്ക് വളർന്നിരിക്കുന്നു നായ. കുട്ടിൽ നിന്ന് വീടിൻ്റെ ഭക്ഷണ മുറിയിലേയ്ക്കും കിടപ്പറകളിലേയ്ക്കുമെത്തി നായകളുടെ സ്ഥാനം. ‘അതുകൊണ്ടെന്താ’ എന്ന് ചോദിക്കാൻ വരട്ടെ. കാര്യങ്ങൾ അത്ര ലളിതമല്ല. ഒരു യഥാർത്ഥ സംഭവം വായിക്കൂ. ഡേറ്റിങ്ങിനായി ഒരു പുരുഷനും സ്ത്രീയും സ്ഥലവും സമയവും ഉറപ്പിച്ചു. ആ കൂടിക്കാഴ്ച നന്നെങ്കിൽ വിവാഹമെന്ന പരിസമാപ്തിയിലേയ്ക്കെത്തും കാര്യങ്ങൾ. മറിച്ച് അവിടെ നടന്നതെന്താണ്…? പറഞ്ഞുറപ്പിച്ച റെസ്റ്ററന്റിലേയ്ക്ക് പെൺകുട്ടി വന്നപ്പോൾ കൂടെയൊരു പട്ടി. ഒരു മണിക്കൂർ സംസാരവും ചായകുടിയും കഴിഞ്ഞ്, ‘കാണാം’ എന്ന് പറഞ്ഞ ചെക്കന് അവൾ പിന്നീട് മെസേജ് അയച്ചു: ”എനിക്ക് താല്പര്യമില്ല. നിങ്ങൾ എന്റെ നായ്ക്കുട്ടിയെ മൈൻഡ് ചെയ്‌തില്ല…!” ഡിവോഴ്‌സ് ഇനിമേൽ നമുക്കൊരു…
Read More » -
Kerala
കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: വെല്ലുവിളിച്ച് ഡിവൈഎഫ്ഐ; തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ
കോഴിക്കോട്: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആര്‍ എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി. ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇനാം പ്രഖ്യാപിച്ചത്. റെഡ് എന്‍കൗണ്ടര്‍ എന്ന ഇടത് അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പില്‍ റിബേഷ് ഷെയര്‍ ചെയത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്ന അനുമാനത്തില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റിബേഷിനെതിരെയും ഡിവൈഎഫ്ഐക്കെതിരെയും വ്യാപക വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ വാട്സ് ആപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്.
Read More » -
Crime
കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു
തൃശ്ശൂര്‍: ദേശമംഗലത്ത് കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ വാളേരിപ്പടി അയ്യപ്പന്‍(75) ആണ് മരിച്ചത്. സംഭവത്തില്‍ കൊച്ചുമകന്‍ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ആക്രമണം നടത്തിയ രാഹുലിന് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇന്ന് രാവിലെയാണ് രാഹുല്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് അമ്മയുടെ അച്ഛനായ അയ്യപ്പനെ അക്രമിക്കുകയായിരുന്നു. ചെറുതുരുത്തി പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
Read More » -
Crime
പലിശക്കാരുടെ ക്രൂരമര്‍ദനം; പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു
പാലക്കാട്: കുഴല്‍മന്ദത്ത് പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ്(39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം പലിശക്കാര്‍ മനോജിന് നല്‍കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം. കൊളവന്‍ മുക്കിലെ സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസ് പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഈ മാസം ഒമ്പനിനാണ് മനോജിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലെത്തി. ഇവിടെ നിന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കുഴല്‍മന്ദം പൊലീസും പുതുഗനരം പൊലീസും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Read More » -
Kerala
അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം; ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ തള്ളി ജെസ്നയുടെ പിതാവ്
കോട്ടയം: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ തള്ളി പിതാവ് ജെയിംസ്. സ്ത്രീയുടെ പ്രതികരണം അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേസില്‍ സി.ബി.ഐ. കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ജെസ്നയുടെ പിതാവ് ജെയിംസ് പറഞ്ഞു. ‘അവര്‍ പറഞ്ഞതിന് ഒരിക്കലും സാധ്യതയില്ല. അന്ന് സിസിടിവിയില്‍ കണ്ടത് ജെസ്ന അല്ലെന്ന് അന്നേ കണ്ടുപിടിച്ചതാണ്. ഈ സ്ത്രീ പറയുന്നതില്‍ വാസ്തവമില്ല. ഈ സ്ത്രീയാണോ അവരുടെ സുഹൃത്താണോ എന്നറിയല്ല, ഒരുമാസം മുന്‍പ് എനിക്ക് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു. എന്റെ കൂടെ സമാന്തര അന്വേഷണം നടത്തുന്ന ചില സുഹൃത്തുക്കളെ ഞാന്‍ അവരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. അവര്‍ അന്വേഷിച്ച് ഇതില്‍ വാസ്തവമില്ലെന്ന് കണ്ടെത്തിയതാണ്’ ജെയിംസ് വ്യക്തമാക്കി. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജെസ്നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നായിരുന്നു ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. അന്ന് ഒരു യുവാവ് ജെസ്നയ്ക്കൊപ്പം ഉണ്ടായിരുന്നതായും പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടതോടെയാണ് ജെസ്നയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞിരുന്നു. എന്നാല്‍,…
Read More »