Month: August 2024

  • Kerala

    ചേലാകര്‍മത്തെ തുടര്‍ന്ന് നവജാതശിശു മരിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍; കാഞ്ഞാര്‍ സംഭവത്തില്‍ മരിച്ചത് 67 ദിവസം പ്രായമായ കുഞ്ഞ്

    ഇടുക്കി: ചേലാകര്‍മത്തെത്തുടര്‍ന്ന് രക്തംവാര്‍ന്ന് നവജാതശിശു മരിച്ച സംഭവത്തില്‍ രണ്ടുപേരെ കാഞ്ഞാര്‍ പോലീസ് അറസ്റ്റുചെയ്തു. എറണാകുളം പേരാമംഗലം ഇടക്കുടിയില്‍ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയില്‍ റിഷാദ് (39) എന്നിവരെ ജില്ലാ സെഷന്‍സ് കോടതി റിമാന്‍ഡുചെയ്തു. കാഞ്ഞാറിലെ ഒരു കുടുംബത്തിലെ 67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. 2024 ജനുവരി രണ്ടിനാണ് സംഭവം നടന്നത്. ചര്‍മം നീക്കിയതിനെത്തുടര്‍ന്ന് ശക്തമായ രക്തസ്രാവമുണ്ടായി. കുഞ്ഞിനെ അടിമാലിയിലെ ഒരു ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയില്‍ കഴിയവെ കുഞ്ഞിന് ശ്വാസതടസ്സമുണ്ടായി. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലിന് വൈകീട്ട് ഏഴോടെ കുഞ്ഞ് മരിച്ചു. ഈ സംഭവത്തിന് പിന്നാലെ ആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും അത് തള്ളിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് യുക്തിവാദി സംഘടനയായ നൊണ്‍ റിലീജ്യസ് സിറ്റിസണ്‍സ് (എന്‍.ആര്‍.സി). പിഞ്ചുകുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇതെന്നും പിന്നോട്ടില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു. പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി…

    Read More »
  • Kerala

    ബെംഗളൂരു എറണാകുളം വന്ദേഭാരത്: രാവിലെ ആറരയ്ക്ക് പുറപ്പെട്ടാല്‍ മതിയെന്നു ദക്ഷിണ റെയില്‍വേ

    പാലക്കാട്: ബെംഗളൂരു- എറണാകുളം വന്ദേഭാരത് സ്‌പെഷല്‍ സര്‍വീസ് ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന സമയം മാറ്റാന്‍ ദക്ഷിണ റെയില്‍വേ നിര്‍ദേശിച്ചു. എറണാകുളത്തേക്കു പുറപ്പെടുന്ന സമയം രാവിലെ 5.30നു പകരം 6.30 ആക്കണം എന്നാണു നിര്‍ദേശം. ബെംഗളൂരു നഗരത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോഴത്തെ സമയത്തു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്താന്‍ പ്രയാസമുണ്ട്. എന്നാല്‍, ബെംഗളൂരു ഡിവിഷന്‍ ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് റെയില്‍വേ മറുപടി നല്‍കിയിട്ടില്ല. സ്റ്റേഷനില്‍ മൂന്നു പ്ലാറ്റ്‌ഫോം മാത്രമായതിനാല്‍ സമയമാറ്റത്തിനു കൂടുതല്‍ പരിശോധന വേണമെന്നാണ് അവരുടെ നിലപാട്. നേരത്തേ കന്റോണ്‍മെന്റിനു പകരം സെന്‍ട്രല്‍ സ്റ്റേഷനാണു സര്‍വീസിനായി ആവശ്യപ്പെട്ടതെങ്കിലും ട്രെയിന്‍ സ്വീകരിക്കാന്‍ ഇടമില്ലെന്നായിരുന്നു മറുപടി.എറണാകുളം ബെംഗളൂരു വന്ദേഭാരത് സ്‌പെഷല്‍ സര്‍വീസിന്റെ കാലാവധി 26ന് അവസാനിക്കും. ഒാണക്കാലത്തെ തിരക്കു പരിഗണിച്ചു സര്‍വീസ് നീട്ടിയുള്ള ഉത്തരവ് അടുത്ത ദിവസം ഇറക്കിയേക്കും. ഐആര്‍ടിസിയുടെ കണക്കില്‍ എറണാകുളം ബെംഗളൂരു സര്‍വീസിനു 105%, ബെംഗളൂരു എറണാകുളം സര്‍വീസിന് 88% എന്നിങ്ങനെയാണു ബുക്കിങ്. ശനി, ഞായര്‍ ദിവസങ്ങളില്‍ പലര്‍ക്കും ടിക്കറ്റ് ലഭിക്കാറില്ല.…

    Read More »
  • India

    സുരേഷ് ഗോപി മന്ത്രിസ്ഥാനം ഒഴിയുമോ? ‘അമിത് ഷാ’ പരാമര്‍ശത്തില്‍ കേന്ദ്രത്തിന് കടുത്ത അതൃപ്തി

    ന്യൂഡല്‍ഹി: മന്ത്രിസ്ഥാനം തിരിച്ചെടുത്താല്‍ സന്തോഷമെന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പ്രസ്താവനയില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. അമിത്ഷായുടെ പേര് പ്രസംഗത്തില്‍ പരാമര്‍ശിച്ചതിലും നേതൃത്വം കടുത്ത നീരസത്തിലാണ്. കേന്ദ്രമന്ത്രി എന്ന പദവിയിലിരുന്ന് സിനിമചെയ്യാന്‍ സുരേഷ്ഗോപിക്ക് അനുമതി നല്‍കിയേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. ഇനിയും കടുത്ത നിലപാട് തുടര്‍ന്നാല്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുന്ന കാര്യവും പരിഗണിച്ചേക്കും. 22 സിനിമയോളം ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് അങ്ങനെയെടുത്ത് ഒരു സൈഡിലേക്ക് എറിഞ്ഞു എന്ന പ്രസ്താവനയാണ് നേതൃത്വത്തെ ഏറെ ചൊടിപ്പിച്ചത്. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് പണമുണ്ടാക്കുന്ന മറ്റുജോലികളില്‍ മന്ത്രിമാര്‍ക്ക് ഏര്‍പ്പെടാന്‍ അനുവാദമില്ല. ഇതില്‍ നിന്ന് മാറി സുരേഷ്ഗോപിക്ക് അനുമതി നല്‍കിയാല്‍ അതൊരു കീഴ്വഴക്കമാകാന്‍ ഇടയാക്കിയേക്കും എന്ന ഭീതിയും കേന്ദ്രത്തിനുണ്ട്. അടുത്തിടെ ഫിലിംചേമ്പര്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സുരേഷ്ഗോപിയുടെ വിവാദ പരാമര്‍ശമുണ്ടായത്. സിനിമ താന്‍ ചെയ്യുമെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ വാക്കുകള്‍: ”സിനിമ ഞാന്‍ ചെയ്യും. അനുവാദം ചോദിച്ചെങ്കിലും കിട്ടിയില്ല. പക്ഷേ സെപ്തംബര്‍ ആറാം തീയതി…

    Read More »
  • India

    അനില്‍ അംബാനിക്ക് വന്‍തിരിച്ചടി; ഓഹരി വിപണിയില്‍ അഞ്ചു വര്‍ഷത്തേക്ക് വിലക്ക്

    മുംബൈ: കമ്പനിയിലെ പണം വഴി തിരിച്ചുവിട്ടതിന് പ്രമുഖ വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ അഞ്ചു വര്‍ഷത്തെ വിലക്ക്. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെതാണ് നടപടി. 25 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ തലപ്പത്തുണ്ടായിരുന്നു മുന്‍ ഉദ്യോഗസ്ഥര്‍ക്കും 24 സ്ഥാപനങ്ങള്‍ക്കും വിലക്കും പിഴയും ചുമത്തിയിട്ടുണ്ട്. ഇതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ മറ്റ് ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കാനോ കഴിയില്ല. ഓഹരി വിപണിയില്‍ ഇടപെടുന്നതിനും വിലക്ക് ബാധകമാകും. റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്സ്ചേഞ്ച് നെക്സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ക്ലീനന്‍ ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കും 25 കോടി പിഴ ചുമത്തിയിട്ടുണ്ട്. റിലയന്‍സ് ഹോം ഫിനാന്‍സിനെ അടുത്ത ആറു വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ആറു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.…

    Read More »
  • Crime

    വ്യാജ എന്‍സിസി ക്യാമ്പ് നടത്തി പീഡനം; പോക്‌സോ കേസിലെ മുഖ്യപ്രതി ജീവനൊടുക്കി

    ചെന്നൈ: കൃഷ്ണഗിരി ജില്ലയില്‍ നടത്തിയ വ്യാജ എന്‍സിസി ക്യാമ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തുവെന്ന് പൊലീസ്. എലി വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് ഒടിവ് സംഭവിച്ച് ഇയാള്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19ന് അറസ്റ്റിലാവുന്നതിനു തൊട്ടു മുന്പ് ഇയാള്‍ വിഷം കഴിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് സേലത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരിന്നു. ശിവരാമന്‍ ഉള്‍പ്പെടെ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ എന്‍സിസി ക്യാമ്പ് സംഘടിപ്പിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ നിരവധി പേരെ പീഡിപ്പിച്ചുവെന്നാണ് കേസ്. വ്യാജ എന്‍സിസി ക്യാമ്പില്‍ 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ഇതിലൊരു പെണ്‍കുട്ടി തനിക്ക് നേരിട്ട അനുഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് ലൈംഗികാതിക്രമം പുറത്തായത്.  

    Read More »
  • Kerala

    റിപ്പോര്‍ട്ടില്‍ പുറത്തുവിടരുതെന്ന് പറഞ്ഞത് പുറത്തുവിട്ടു; പ്രമുഖ നടന്മാര്‍ പീഡനം നടത്തിയെന്നത് പുറത്തായി

    തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ വീണ്ടും സര്‍ക്കാര്‍ അട്ടിമറിയെന്ന് ആരോപണം. റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കേണ്ട എന്നു പറഞ്ഞ ഭാഗം ഒഴിവാക്കുകയും ഒഴിവാക്കണം എന്നുപറഞ്ഞ ഭാഗം ഉള്‍പ്പെടുത്തുകയും ചെയ്തു എന്നതാണ് പുതിയ വിവാദത്തിന് കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പാരഗ്രാഫ് 96 ഉം, 165 മുതല്‍ 196 വരെയും അനുബന്ധവും ഒഴികെ ബാക്കിയെല്ലാം പുറത്ത് വിടാനാണ് ജൂലൈ 5 ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞത്. സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കില്‍ അത് ഏതാണെന്നു തീരുമാനിച്ചു പട്ടികയുണ്ടാക്കി അപേക്ഷകര്‍ക്ക് നല്‍കണമെന്നും അതും കൊടുക്കാതിരിക്കാമെന്നും കമ്മീഷന്‍ വിധിയില്‍ പറയുന്നു. ഇതില്‍ വിഷയം ഹൈക്കോടതിയില്‍ എത്തി പുതിയ സംഭവ വികാസങ്ങള്‍ നടക്കുകയും ചെയ്തതോടെ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് വൈകി. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനെതിരെ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. പിന്നീട് കോടതി നടപടികള്‍ കഴിഞ്ഞതോടെ ഒരു മാസത്തിനു ശേഷം ആഗസ്റ്റ് 19 നാണ് റിപ്പോര്‍ട്ടിന്റെ കോപ്പി സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയവര്‍ക്കായി…

    Read More »
  • India

    നടുറോഡില്‍ പണം വാരിയെറിഞ്ഞ് യൂട്യൂബര്‍; പിന്നാലെ ഗതാഗതക്കുരുക്കും തമ്മില്‍ത്തല്ലും

    ഹൈദരാബാദ്: തിരക്കേറിയ റോഡില്‍ പണം വാരിയെറിഞ്ഞ് യൂട്യൂബര്‍. പണമെടുക്കാന്‍ ആളുകള്‍ വാഹനം നിര്‍ത്തിയിറങ്ങിയതോടെ ഗതാഗതക്കുരുക്കും തമ്മില്‍ത്തല്ലും. ഹൈദരാബാദിലെ കുകാട്ട്പള്ളി മേഖലയില്‍ പവര്‍ ഹര്‍ഷ എന്ന യൂട്യൂബറാണ് പണം വിതറിയുള്ള ‘ഷോ’ നടത്തിയത്. വലിയ വാഹനത്തിരക്കുണ്ടായിരുന്ന സമയത്ത് ഇയാള്‍ റോഡിലേക്കിറങ്ങി പണക്കെട്ട് മുകളിലേക്ക് എറിയുകയായിരുന്നു. ഇതുകണ്ടതോടെ ബൈക്കും ഓട്ടോറിക്ഷയും മുതല്‍ വലിയ വാഹനങ്ങള്‍ വരെ നടുറോഡില്‍ നിര്‍ത്തി പണം പെറുക്കാനിറങ്ങി. ഇത് വലിയ ഗതാഗതക്കുരുക്കിനാണ് വഴിവച്ചത്. ഈ രീതിയിലുള്ള വിഡിയോ ചിത്രീകരണം തുടരുമെന്ന സൂചന നല്‍കിയാണ് പവര്‍ ഹര്‍ഷ വിഡിയോ അവസാനിപ്പിക്കുന്നത്. തന്റെ ടെലഗ്രാം ചാനലില്‍ ചേരണമെന്നും ഇയാള്‍ കാഴ്ചക്കാരോട് പറയുന്നുണ്ട്. താന്‍ വലിച്ചെറിഞ്ഞത് എത്ര പണമാണെന്ന് കൃത്യമായി പറയുന്നവര്‍ക്ക് സമ്മാനങ്ങളും ഇയാള്‍ വാഗ്ദാനം ചെയ്യുന്നു. വിഡിയോ പുറത്തു വന്നതോടെ യൂട്യൂബര്‍ക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. പവര്‍ ഹര്‍ഷയ്ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെത്തന്നെ ഒട്ടേറെപ്പേര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.  

    Read More »
  • LIFE

    മൂന്നാമതും ഗര്‍ഭിണിയായതിനെ കുറിച്ച് ശരണ്യ മോഹന്‍; സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം

    മലയാളികള്‍ക്ക് അയല്‍പ്പക്കത്തുള്ള കുട്ടി എന്ന ഫീല്‍ തന്നിരുന്ന നായികയായിരുന്നു ശരണ്യ മോഹന്‍. മലയാളത്തില്‍ ചെയ്ത പല വേഷങ്ങളും തനി നാടന്‍ പെണ്‍കുട്ടിയായാണ് . ശരണ്യയുടെ കരിയറില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വേഷങ്ങള്‍ യാരഡി നീ മോഹിനി, വേലായുധം എന്നീ തമിഴ് ചിത്രങ്ങളാണ്. വേലായുധത്തില്‍ വിജയ്ക്കൊപ്പം അനിയത്തിയായി മുഴുനീള കഥാപാത്രമാണ് ശരണ്യക്ക് ലഭിച്ചത്. മലയാളത്തില്‍ ചില സിനിമകളില്‍ നായികാ വേഷത്തിലും താരം എത്തിയിരുന്നു. സിനിമയില്‍ അഭിനയിച്ച സമയത്തും അതിനു ശേഷവും വിവാദങ്ങളില്‍ അകപ്പെടാത്ത അഭിനേത്രിയാണ് ശരണ്യ മോഹന്‍. താരത്തിന് രണ്ട് മക്കളാണ്. എന്നാല്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എല്ലാവരും ആശംസകള്‍ അറിയിച്ച് എത്തിയപ്പോഴാണ് മനസിലായത് അതൊരു തെറ്റായ വിവരമായിരുന്നു എന്ന്. ഏതോ സോഷ്യല്‍ മീഡിയയിലെ പേജില്‍ ഒരു ചിത്രം പബ്ലിഷ് ചെയ്തതായിരുന്നു. അതിനു പിന്നിലെ സത്യം ശരണ്യ മോഹന്‍ ഒറിജിനല്‍സ് എന്ന ചാനലിലൂടെ വെളിപ്പെടുത്തുന്നു. ‘കഴിഞ്ഞ അമ്മയുടെ മീറ്റിങ്ങില്‍ പോയപ്പോള്‍ കാറ്റ് വീശിയയുടന്‍ ചുരിദാറിന്റെ ഷാള്‍ പറന്നു…

    Read More »
  • Kerala

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കടുംവെട്ട്; നിര്‍ദേശം ലംഘിച്ച് വെട്ടിമാറ്റിയത് 129 പാരഗ്രാഫുകള്‍

    തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കടുംവെട്ട്. വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷമാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്. 21 പാരഗ്രാഫുകള്‍ നീക്കാനാണ് വിവരാവകാശ കമ്മീഷന്‍ നീക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ 129 പാരഗ്രാഫുകള്‍ വെട്ടിമാറ്റിയ ശേഷമാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നാലര വര്‍ഷം പൂഴ്ത്തിവച്ച റിപ്പോര്‍ട്ട്, സ്വകാര്യത വെളിവാക്കുന്ന വിവരങ്ങള്‍ മാറ്റിവച്ച ശേഷം നല്‍കാമെന്ന് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഒടുവില്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായത്. ഇതില്‍ ചില ഭാഗങ്ങള്‍ വെട്ടിമാറ്റുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നു. എന്നാല്‍, അപേക്ഷകരോട് പറയാത്ത മറ്റു ചില ഭാഗങ്ങള്‍ക്കൂടി മാറ്റുകയായിരുന്നു. 49 മുതല്‍ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. ഇങ്ങനെ നീക്കിയത് 129 പാരഗ്രാഫുകള്‍. ഇതില്‍ സുപ്രധാനമായ 96ാം പാരഗ്രാഫും വെട്ടിമാറ്റി. മുന്നില്‍വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍, ലൈംഗികപീഡനം നടത്തിയത്…

    Read More »
  • Kerala

    ഒന്‍പത് വര്‍ഷത്തെ പ്രണയം, ഒന്നായി സ്റ്റെല്ലയും സജിത്തും; ഗുരുവായൂരമ്പലനടയില്‍ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം

    തൃശൂര്‍: ഒമ്പതാണ്ടിന്റെ പ്രണയത്തിനൊടുവില്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ സ്റ്റെല്ലയും സജിത്തും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി. പാലക്കാട് സ്വദേശി സ്റ്റെല്ലയ്ക്ക് മലപ്പുറം സ്വദേശി സജിത്ത് താലി ചാര്‍ത്തിയപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം ചരിത്രമായി. കഴിഞ്ഞദിവസമാണ് ട്രാന്‍സ്ജെന്‍ഡറായ സ്റ്റെല്ലയും സജിത്തും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വച്ച് വിവാഹിതരായത്. വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഗുരുവായൂരില്‍ വച്ചായിരിക്കുമെന്ന് നേരത്തേ വിചാരിച്ചിരുന്നു. അതിനു സാധിച്ചതില്‍ സന്തോഷമുണ്ട്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. പാലക്കാട് വച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. തുടര്‍ന്ന് ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് കല്യാണം.

    Read More »
Back to top button
error: