IndiaNEWS

നടുറോഡില്‍ പണം വാരിയെറിഞ്ഞ് യൂട്യൂബര്‍; പിന്നാലെ ഗതാഗതക്കുരുക്കും തമ്മില്‍ത്തല്ലും

ഹൈദരാബാദ്: തിരക്കേറിയ റോഡില്‍ പണം വാരിയെറിഞ്ഞ് യൂട്യൂബര്‍. പണമെടുക്കാന്‍ ആളുകള്‍ വാഹനം നിര്‍ത്തിയിറങ്ങിയതോടെ ഗതാഗതക്കുരുക്കും തമ്മില്‍ത്തല്ലും. ഹൈദരാബാദിലെ കുകാട്ട്പള്ളി മേഖലയില്‍ പവര്‍ ഹര്‍ഷ എന്ന യൂട്യൂബറാണ് പണം വിതറിയുള്ള ‘ഷോ’ നടത്തിയത്.

വലിയ വാഹനത്തിരക്കുണ്ടായിരുന്ന സമയത്ത് ഇയാള്‍ റോഡിലേക്കിറങ്ങി പണക്കെട്ട് മുകളിലേക്ക് എറിയുകയായിരുന്നു. ഇതുകണ്ടതോടെ ബൈക്കും ഓട്ടോറിക്ഷയും മുതല്‍ വലിയ വാഹനങ്ങള്‍ വരെ നടുറോഡില്‍ നിര്‍ത്തി പണം പെറുക്കാനിറങ്ങി. ഇത് വലിയ ഗതാഗതക്കുരുക്കിനാണ് വഴിവച്ചത്. ഈ രീതിയിലുള്ള വിഡിയോ ചിത്രീകരണം തുടരുമെന്ന സൂചന നല്‍കിയാണ് പവര്‍ ഹര്‍ഷ വിഡിയോ അവസാനിപ്പിക്കുന്നത്. തന്റെ ടെലഗ്രാം ചാനലില്‍ ചേരണമെന്നും ഇയാള്‍ കാഴ്ചക്കാരോട് പറയുന്നുണ്ട്. താന്‍ വലിച്ചെറിഞ്ഞത് എത്ര പണമാണെന്ന് കൃത്യമായി പറയുന്നവര്‍ക്ക് സമ്മാനങ്ങളും ഇയാള്‍ വാഗ്ദാനം ചെയ്യുന്നു.

Signature-ad

വിഡിയോ പുറത്തു വന്നതോടെ യൂട്യൂബര്‍ക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. പവര്‍ ഹര്‍ഷയ്ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെത്തന്നെ ഒട്ടേറെപ്പേര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: