LIFELife Style

മൂന്നാമതും ഗര്‍ഭിണിയായതിനെ കുറിച്ച് ശരണ്യ മോഹന്‍; സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം

ലയാളികള്‍ക്ക് അയല്‍പ്പക്കത്തുള്ള കുട്ടി എന്ന ഫീല്‍ തന്നിരുന്ന നായികയായിരുന്നു ശരണ്യ മോഹന്‍. മലയാളത്തില്‍ ചെയ്ത പല വേഷങ്ങളും തനി നാടന്‍ പെണ്‍കുട്ടിയായാണ് . ശരണ്യയുടെ കരിയറില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വേഷങ്ങള്‍ യാരഡി നീ മോഹിനി, വേലായുധം എന്നീ തമിഴ് ചിത്രങ്ങളാണ്. വേലായുധത്തില്‍ വിജയ്ക്കൊപ്പം അനിയത്തിയായി മുഴുനീള കഥാപാത്രമാണ് ശരണ്യക്ക് ലഭിച്ചത്. മലയാളത്തില്‍ ചില സിനിമകളില്‍ നായികാ വേഷത്തിലും താരം എത്തിയിരുന്നു.

സിനിമയില്‍ അഭിനയിച്ച സമയത്തും അതിനു ശേഷവും വിവാദങ്ങളില്‍ അകപ്പെടാത്ത അഭിനേത്രിയാണ് ശരണ്യ മോഹന്‍. താരത്തിന് രണ്ട് മക്കളാണ്. എന്നാല്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എല്ലാവരും ആശംസകള്‍ അറിയിച്ച് എത്തിയപ്പോഴാണ് മനസിലായത് അതൊരു തെറ്റായ വിവരമായിരുന്നു എന്ന്. ഏതോ സോഷ്യല്‍ മീഡിയയിലെ പേജില്‍ ഒരു ചിത്രം പബ്ലിഷ് ചെയ്തതായിരുന്നു. അതിനു പിന്നിലെ സത്യം ശരണ്യ മോഹന്‍ ഒറിജിനല്‍സ് എന്ന ചാനലിലൂടെ വെളിപ്പെടുത്തുന്നു.

Signature-ad

‘കഴിഞ്ഞ അമ്മയുടെ മീറ്റിങ്ങില്‍ പോയപ്പോള്‍ കാറ്റ് വീശിയയുടന്‍ ചുരിദാറിന്റെ ഷാള്‍ പറന്നു പോയി. രണ്ടാമത്തെ പ്രസവത്തിനു ശേഷമായിരുന്നു. സ്വാഭാവികമായും ചെറിയ വയര്‍ ഉണ്ടാവും. അത് കണ്ട് ആളുകള്‍ തെറ്റിദ്ധരിച്ചു.’ ഈ ചിത്രങ്ങള്‍ അരവിന്ദിന്റെ സുഹൃത്തുക്കള്‍ പോലും കണ്ടിട്ട് വിളിച്ചു ചോദിച്ചിരുന്നെന്ന് അരവിന്ദ് തന്നെ പറഞ്ഞു.

പൊതുവേ അമ്മ മീറ്റിംഗില്‍ കുറേ കാലങ്ങള്‍ ശരണ്യ അത്രയും ആക്ടീവായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സമീപകാലങ്ങളായി മീറ്റിങ്ങുകളിലും മറ്റു കാര്യങ്ങളിലും ശരണ്യ മോഹന്‍ തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു ഇടവേള മനപ്പൂര്‍വ്വം എടുത്തിട്ടില്ലെന്ന് ശരണ്യ മോഹന്‍ പറഞ്ഞു. ‘2015ലായിരുന്നു വിവാഹം. ആദ്യ രണ്ട് ഡെലിവറിക്കു ശേഷം കോവിഡ് കാലവും വന്നു. അങ്ങനെയാണ് സിനിമയില്‍ നിന്ന് വലിയ ഇടവേള ഉണ്ടായതായി തോന്നുന്നത്.’

എന്നാല്‍ ഇടക്കിടെ അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാറുണ്ടെന്നും താരങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാറുണ്ടെന്നും ശരണ്യ മോഹന്‍ പറഞ്ഞു. വിവാദങ്ങളില്‍ അധികം ശരണ്യയുടെ പേര് ഉയര്‍ന്നിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി ബോഡി ഷെയ്മിംഗ് ഒരുപാട് നേരിട്ടിട്ടുണ്ട്. കാരണം ശരണ്യ അമിത വണ്ണമില്ലാത്ത നായികയായിരുന്നു. എന്നാല്‍ പ്രസവത്തിനു ശേഷം സ്ത്രീകളില്‍ ഉണ്ടാവുന്ന സ്വാഭാവിക മാറ്റങ്ങള്‍ തന്നെയായിരുന്നു ശരണ്യക്കും ഉണ്ടായിരുന്നത്.

ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ ആരോഗ്യമുള്ള ശരീരം ശരണ്യ വീണ്ടെടുത്തു കൊണ്ടായിരുന്നു ആ കമന്റിന് മറുപടി നല്‍കിയത്. അത്തരത്തില്‍ ട്രാന്‍സ്ഫൊമേഷനെ കുറിച്ചും ഡാന്‍സിനെ കുറിച്ചും ശരണ്യ പറയുന്നതിങ്ങനെ. ‘രണ്ട് പ്രസവം കഴിയുമ്പോഴേക്കും ശരീരം വല്ലാതെ മാറും. എന്റെ ഓര്‍മയില്‍ ഞാന്‍ വണ്ണം വെച്ചിട്ടില്ല. അതിനാല്‍ എന്റെ പഴയ രൂപത്തിലേക്ക് തിരിച്ചു പോവുക എന്നത് എനിക്ക് വളരെ പ്രധാനമാണ്. വീട്ടിലുള്ളവര്‍ നമുക്ക് വേണ്ടിയും സമയം മാറ്റി വെക്കണം.

എങ്കില്‍ മാത്രമേ നമ്മുടെ ചെയ്യുന്ന കാര്യങ്ങളിലും സന്തോഷം കണ്ടെത്താന്‍ സാധിക്കുള്ളൂ. സെല്‍ഫ് കെയര്‍ എന്ന ചിന്തയില്‍ നിന്നാണ് ഈ മാറ്റങ്ങളെല്ലാം ഉണ്ടായത്. അതിനു നൃത്തവും ഒരുപാട് സഹായിച്ചു.’ ശരണ്യ പറഞ്ഞു. ദന്ത ഡോക്ടര്‍ അരവിന്ദ് കൃഷ്ണനെയാണ് ശരണ്യ വിവാഹം ചെയ്തത്. അനന്ദ പത്മനാഭന്‍, അന്നപൂര്‍ണ്ണ എന്നീ രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. വീണ്ടും സിനിമകളില്‍ സജീവമാകണമെന്നാണ് ശരണ്യക്ക് ആഗ്രഹമെന്നും താരം കൂട്ടിച്ചേര്‍ത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: