Month: August 2024

  • Kerala

    ”എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്, വേട്ടക്കാര്‍ ആരായാലും പേരുകള്‍ പുറത്തുവിടണം”

    കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ താര സംഘടനയായ ‘അമ്മ’യ്ക്കുള്ളില്‍ ഭിന്നത തുടരുന്നു. നടനും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ജഗദീഷിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതല്‍ ഭാരവാഹികള്‍ മുന്നോട്ട് വരുമെന്നാണ് സൂചന. വേട്ടക്കാര്‍ ആരായാലും പേരുകള്‍ പുറത്ത് വരണമെന്നും അഴിക്കുള്ളില്‍ ആകണമെന്നും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവും നടിയുമായ അന്‍സിബ ഹസന്‍ പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തില്‍ ഇരയുടെ ഒപ്പം നില്‍ക്കുമന്നും തെളിവുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി വേണമെന്നും അന്‍സിബ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കൃത്യമായ തെളിവുണ്ടെങ്കില്‍ ആരായാലും ശക്തമായ നടപടിയെടുക്കണമെന്ന് നടിയും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ അന്‍സിബ പ്രതികരിച്ചു. ഇരയുടെ കൂടെ നില്‍ക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വസ്തുതയുണ്ടാകും. റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാള്‍ക്ക് ചുട്ട മറുപടി കൊടുത്തു.…

    Read More »
  • Kerala

    നെയ്യാര്‍ ക്യാമ്പിലെ കൂട്ടത്തല്ല്: കെ.എസ്.യു നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

    തിരുവനന്തപുരം: നെയ്യാര്‍ ക്യാമ്പിലെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതാക്കള്‍ക്കെതിരായ നടപടി പിന്‍വലിച്ചു. തിരുവനന്തപുരം ജില്ലാ നേതാക്കളായ അല്‍അമീന്‍, ജെറിന്‍ എന്നിവര്‍ക്കും എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോയ്ക്കുമെതിരെയുള്ള സസ്‌പെഷനാണു റദ്ദാക്കിയത്. സംഘര്‍ഷം ഉണ്ടാക്കി, വാര്‍ത്ത ചോര്‍ത്തിനല്‍കി തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. അതേസമയം, സംസ്ഥാന ഭാരവാഹിയായ അനന്തകൃഷ്ണനെതിരായ നടപടി പിന്‍വലിച്ചിട്ടില്ല. നെ?യ്യാ?റില്‍ ന?ട?ന്ന സം?സ്ഥാ?ന ക്യാ?മ്പി?ലെ കൂ?ട്ട?ത്ത?ല്ലി?ന്റെ പൂ?ര്‍?ണ ഉ?ത്ത?ര?വാ?ദി?ത്തം കെ.?എ?സ്.?യു സം?സ്ഥാ?ന ക?മ്മി?റ്റി?ക്കാ?ണെ?ന്ന്? കെ.?പി.?സി.?സി ?നി?യോ?ഗി?ച്ച അ?ന്വേ?ഷ?ണ സ?മി?തി നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.എസ്.യു ക്യാമ്പില്‍ വി.ഡി സതീശനെ മാത്രം പങ്കെടുപ്പിച്ചതില്‍ പരോക്ഷ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ ഭിന്നതയില്‍ കെ.എസ്.യു നേതാക്കള്‍ കക്ഷിചേര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കാല നേതാക്കളെ പങ്കെടുപ്പിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ചയുണ്ടായി. കെ. സുധാകരന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്.  

    Read More »
  • Kerala

    രഞ്ജിത്തിന്റെ രാജിക്കായി മുറവിളി, ഡിജിപിക്ക് പരാതി; സര്‍ക്കാര്‍ പ്രതിരോധത്തില്‍

    തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ നേതാവ് ആനിരാജ ആവശ്യപ്പെട്ടു. രഞ്ജിത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. നടി ശ്രീലേഖ മിത്രയുടെ ആരോപണം അന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും നടപടി ഉണ്ടാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. പരാതിപ്പെടുന്നവര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നും സതീദേവി പറഞ്ഞു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു. നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. സാംസ്‌കാരിക മന്ത്രിക്ക് സംവിധായകന്‍ രഞ്ജിത്ത് ഇതിഹാസമായിരിക്കാം. പക്ഷെ ലൈംഗിക ആരോപണം നിസാരമല്ല. നടി വെളിപ്പെടുത്തിയ…

    Read More »
  • Crime

    കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട് ഓടി; അസമില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി കുളത്തില്‍ ചാടി മരിച്ചു

    ഗുവാഹാട്ടി: അസമില്‍ പതിന്നാലുകാരിയെ കൂട്ടബലാത്സംഗംചെയ്ത കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ കുളത്തില്‍ ചാടി മരിച്ചു. സംഭവസ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പിനിടെ ഇയാള്‍ കുളത്തിലേക്ക് ചാടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഓഗസ്റ്റ് 23-നാണ് പ്രതിയായ തഫാസുല്‍ ഇസ്ലാമിനെ പോലീസ് പിടികൂടിയത്. 24-ന് പുലര്‍ച്ചെ നാലോടെ പോലീസ് അകമ്പടിയില്‍ ഇയാളെ കൃത്യം നടന്ന സ്ഥലത്ത് എത്തിക്കുകയായിരുന്നു. തെളിവെടുപ്പിനിടെ പ്രതി കുളത്തില്‍ചാടി. രണ്ടു മണിക്കൂര്‍ നേരത്തെ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുക്കാനായത്. നഗോണ്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു 14-കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാള്‍ ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. നഗോണ്‍ ജില്ലയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. തെരുവിലിറങ്ങിയും കടകളടച്ചും നാട്ടുകാരും പ്രതിഷേധത്തിന്റെ ഭാഗമായി. പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് കടുത്തശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി…

    Read More »
  • Local

    പേടിയുണ്ട്… എഴുതിനോക്കാം…, ഇന്ദ്രന്‍സിന് ഇന്ന് 7-ാം ക്‌ളാസ് പരീക്ഷ !

    തിരുവനന്തപുരം: പ്രിയനടന്‍ ഇന്ദ്രന്‍സിന് ഇന്ന് അട്ടക്കുളങ്ങര സ്‌കൂളില്‍ ഏഴാം ക്‌ളാസ് പരീക്ഷ. ഭപേടിയുണ്ട്, എഴുതിനോക്കാം… ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ ഞാനെന്തു ചെയ്യാനാ… ചെറിയ ഇടവേളയേ പഠിക്കാന്‍ കിട്ടിയുള്ളൂ. ആ സമയത്ത് വീട്ടുകാരാണ് പഠിപ്പിച്ചത്. മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളിലായിരുന്നു തുല്യതാ ക്‌ളാസ്. ഒപ്പമുള്ളവരെല്ലാം എല്ലാ ആഴ്ചയിലും ക്‌ളാസിന് പോകുമായിരുന്നു’ – ഇന്ദ്രന്‍സ് കേരളകൗമുദിയോട് പറഞ്ഞു. നാലാം ക്‌ളാസില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ജീവിതമാര്‍ഗം തേടി തയ്യല്‍കടയില്‍ അഭയം പ്രാപിക്കുകയായിരുന്നു. അപ്രതീക്ഷിത തിരിവുകള്‍ നിറഞ്ഞ ജീവിതം ചെന്നുനിന്നത് സിനിമയിലും. അഭിനയത്തിന്റെ വെള്ളിവെളിച്ചത്തിലായെങ്കിലും മുറിഞ്ഞുപോയ പഠനകാലം എന്നും ഒരു നൊമ്പരമായിരുന്നു. അതാണ് അറുപത്തിയെട്ടാം വയസില്‍ ഏഴാം ക്‌ളാസ് തുല്യതാ പരീക്ഷയ്ക്ക് പ്രേരിപ്പിച്ചത്. രാവിലെയും ഉച്ചയ്ക്കുമായി രണ്ടുദിവസം പരീക്ഷയുണ്ട്. രാവിലെ 9.30ന് ആരംഭിച്ച് വൈകിട്ട് നാലരയ്ക്ക് അവസാനിക്കും. മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി എന്നിവയാണ് ഇന്നത്തെ പരീക്ഷകള്‍. നാളെ സാമൂഹ്യശാസ്ത്രവുംഅടിസ്ഥാനശാസ്ത്രവും ഗണിതവുമാണ്. ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ വരും. ഏഴാം ക്‌ളാസ് ജയിച്ചുകഴിഞ്ഞാല്‍ പത്താംതരം തുല്യതാ ക്‌ളാസിലേക്കാണ്. പത്താംതരത്തിലെത്തുമ്പോള്‍ കാത്തിരിക്കുന്നത് സാക്ഷരതാ മിഷന്‍ ബ്രാന്‍ഡ്…

    Read More »
  • Crime

    നടി പായല്‍ മുഖര്‍ജിക്ക് നേരെ ആക്രമണം; ബൈക്ക് കുറുകെ നിര്‍ത്തി കാര്‍ തടഞ്ഞു, ചില്ല് ഇടിച്ചു തകര്‍ത്തു

    കൊല്‍ക്കത്ത: ആര്‍.ജി. കാര്‍ മെഡി. കോളജില്‍ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ നഗരമധ്യത്തില്‍ ബംഗാളി നടിക്ക് നേരെ ആക്രമണം. നടി പായല്‍ മുഖര്‍ജിയെ ആണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി പായല്‍ കാറോടിച്ചുപോകുമ്പോള്‍ സതേണ്‍ അവന്യൂവില്‍ വച്ചാണ് സംഭവം. സംഭവത്തിന്റെ വീഡിയോ നടി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു യുവാവ് തന്റെ തന്റെ എസ്യുവിക്ക് മുമ്പായി ഇരുചക്ര വാഹനം നിര്‍ത്തി തന്നോട് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെന്ന് പായല്‍ പറയുന്നു. പുറത്തിറങ്ങാന്‍ വിസമ്മതിച്ചതോടെ യുവാവ് നടിയുടെ കാറിന്റെ വലതുവശത്തെ വിന്‍ഡോ ഗ്ലാസ് കല്ലു കൊണ്ട് ഇടിച്ചുതകര്‍ത്തു. ചില്ലുകൊണ്ട് പായലിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ”നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്. വൈകുന്നേരങ്ങളില്‍ ജനത്തിരക്കേറിയ ഒരു തെരുവില്‍ ഒരു സ്ത്രീയെ ഇത്തരത്തില്‍ പീഡിപ്പിക്കാന്‍ കഴിയുമെങ്കില്‍ എന്തൊരു അവസ്ഥയാണ്. സ്ത്രീസുരക്ഷയുടെ വിഷയത്തില്‍ നഗരത്തിലുടനീളം നടക്കുന്ന റാലികള്‍ക്കിടയിലാണ് ഇത് സംഭവിക്കുന്നത്” വീഡിയോയില്‍ നടി പൊട്ടിക്കരയുന്നത് കാണാം. ആളൊഴിഞ്ഞ സ്ഥലത്താണ് ഇത് നടന്നിരുന്നതെങ്കില്‍…

    Read More »
  • Crime

    ഉറക്കമൊഴിച്ച് നാട്ടുകാര്‍ കാത്തിരുന്നത് 10 ദിവസം! ഒടുവില്‍ ‘കുലപ്പുള്ളി’ കുടുങ്ങി

    തൃശൂര്‍: സ്ഥിരമായി നേന്ത്രവാഴക്കുലകള്‍ മോഷ്ടിക്കുന്ന കള്ളനെ നാട്ടുകാര്‍ ഉറക്കമൊഴിച്ചു കാത്തിരുന്നു പിടികൂടി. തൃശൂര്‍ മുള്ളൂര്‍ക്കരയിലാണ് നാട്ടുകാര്‍ കള്ളനെ പൊക്കിയത്. 50ഓളം വാഴക്കുലകളാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷണം സ്ഥിരമായതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് കള്ളനെ കൈയോടെ പൊക്കിയത്. മുള്ളൂര്‍ക്കര ഇരശേരിയിലാണ് സംഭവം. ചേലക്കര സ്വദേശിയായ അജിത് കൃഷ്ണനാണ് വാഴക്കുലകള്‍ മോഷ്ടിച്ചത്. പഞ്ചായത്തിന്റെ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഹംസയുടെ കൃഷിയിടത്തില്‍ നിന്നാണ് വാഴക്കുലകള്‍ മോഷണം പോയത്. 50 കുലകള്‍ വരെ വെട്ടിയെടുത്തു. പല ദിവസങ്ങളിലായാണ് ഇതു വെട്ടിയെടുത്തത്. പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതിനിടെയാണ് നാട്ടുകാര്‍ സംഘടിച്ചത്. പത്ത് ദിവസത്തോളമാണ് നാട്ടുകാര്‍ കള്ളനായി കാത്തിരുന്നത്. വാഴക്കുല മോഷ്ടിക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ഓട്ടോയിലെത്തി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. അതേ ഓട്ടോയില്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വാഹനം തകരാറിലായി നിന്നതോടെ നാട്ടുകാര്‍ വളയുകയായിരുന്നു.  

    Read More »
  • Crime

    മത്സ്യം നല്‍കിയില്ല; കച്ചവടക്കാരനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി

    കൊച്ചി: മത്സ്യം ചോദിച്ചിട്ട് നല്‍കാത്ത ദേഷ്യത്തില്‍ മത്സ്യക്കച്ചവടക്കാരനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. മുനമ്പം മിനി ഫിഷിങ് ഹാര്‍ബറിലെ മത്സ്യക്കച്ചവടക്കാരനായ മുനമ്പം കടുങ്ങിവീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ ബാബു (57) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുനമ്പം തറയില്‍ പ്രവീണി (34) നെ നാട്ടുകാര്‍ പിടികൂടി മുനമ്പം പോലീസില്‍ എല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.45-നാണ് സംഭവം. ഹാര്‍ബറില്‍ അടുക്കുന്ന ബോട്ടുകളില്‍നിന്ന് കറിക്കെന്ന പേരില്‍ പ്രവീണ്‍ മീന്‍ വാരിയെടുത്തു. മത്സ്യക്കച്ചവടക്കാരനായ ബാബു വാങ്ങിയിട്ടിരുന്ന മീന്‍ കൂട്ടത്തില്‍നിന്നും പ്രതി മീന്‍ എടുത്തു. ബാബു ഇത് തടയുകയും വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തതായി പോലീസ് പറഞ്ഞു. കച്ചവടം കഴിഞ്ഞ് വീട്ടിലേക്കുപോയ ബാബുവിന്റെ വീട്ടിലെത്തിയ പ്രവീണ്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയവര്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാബുവിന്റെ ഭാര്യ: അനിത. മക്കള്‍: അനഘ (ഐ.ടി. കമ്പനി, കോഴിക്കോട്), ആതിര (ആലുവ, യു.സി. കോളേജ് വിദ്യാര്‍ഥിനി). വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

    Read More »
  • Crime

    ജര്‍മനിയില്‍ ആഘോഷപരിപാടിക്കിടെ കത്തിയാക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു

    ബെര്‍ലിന്‍: ജര്‍മനിയിലെ സോലിങ്കനില്‍ കത്തിയാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് ഗുരുതര പരുക്ക്. നഗര വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്കിടെ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 9.30ഓടെയാണ് സംഭവം. അക്രമി ഒളിവിലാണ്. അക്രമി ഒറ്റയ്ക്കായിരുന്നെന്നും നഗരത്തിലെത്തി ആളുകളെ ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും നഗരത്തില്‍ പരിശോധന ശക്തമാക്കിയെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബോധപൂര്‍വമായ ആക്രമണമാണെന്നാണ് കരുതുന്നതെന്നും ഭീകരാക്രമണമാണോ എന്നതിന് ഇതുവരെ തെളിവുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് പൊലീസ് പട്രോളിങ് തുടരുന്നു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന നഗര വാര്‍ഷികാഘോഷ ചടങ്ങുകള്‍ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. പരിപാടികള്‍ക്കായി നിരവധി പേര്‍ എത്തിയിരുന്നു. സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്.

    Read More »
  • Fiction

    നിരീക്ഷണബുദ്ധിയാണ് പ്രശ്നപരിഹാരങ്ങൾക്കുള്ള ഉപായം, അല്ലെങ്കിൽ വേഗം ചതിയിൽ വീഴും

    വെളിച്ചം     വളരെ ക്ഷീണിതനായാണ് വിറകുവെട്ടുകാരന്‍ ആ മരച്ചുവട്ടില്‍ കിടന്നുറങ്ങിയത്. കുറേ നേരം കഴിഞ്ഞപ്പോള്‍ അയാളുടെ മുഖത്തേക്ക് കടുത്ത വെയിൽ വീണു തുടങ്ങി. ഇത് കണ്ട് ഒരു അരയന്നം ചിറകുവിരിച്ച് അയാളുടെ മുഖത്തേക്ക് വീഴുന്ന വെയിലിനെ തടഞ്ഞു. അല്പ നേരം കഴിഞ്ഞ് ഒരു കാക്ക താഴത്തെ കൊമ്പില്‍ വന്നിരുന്നു. അത് വിറകുവെട്ടുകാരന്റെ മുഖത്ത് കാഷ്ഠിച്ചശേഷം പറന്നുപോയി. കണ്ണ്തുറന്ന വിറകുവെട്ടുകാരന്‍ കാണുന്നത് അരയന്നത്തെയാണ്. അയാള്‍ അതിനെ അമ്പെയ്തു വീഴ്ത്തി. മരണത്തോട് മല്ലടിക്കുന്നതിനിടയില്‍ അരയന്നം ചോദിച്ചു: “ഞാന്‍ നിങ്ങള്‍ക്ക് തണലേകുകയാണ് ചെയ്തത്. ആ കാക്കയാണ് കാഷ്ഠിച്ചത്. പിന്നെന്തിനാണ് എന്നെ മുറിവേല്‍പ്പിച്ചത്…?” അയാള്‍ പറഞ്ഞു: “കാക്കവന്നയുടനെ പറന്നുപോകാതിരുന്നതാണ് നീ ചെയ്ത തെറ്റ്… !” ഒരു ആപ്പിള്‍ കേടായാല്‍ അത് ആ കൂടയില്‍ നിന്നും എടുത്തുമാറ്റണം. അല്ലെങ്കില്‍ അത് മറ്റുള്ളവ കൂടി നശിപ്പിക്കും. നന്മയുടെ കാര്യത്തിലും മുന്‍വിധി പാടില്ല. സഹചാരികൾ എല്ലാവരും സുകൃതം ചെയ്യുന്നവരോ സമനസ്സുകളോ ആകണമെന്നില്ല. ഓരോരുത്തരും തങ്ങളുടേതായ പെരുമാറ്റശൈലിയുമായാണ് ജീവിക്കുന്നത്. അവയില്‍ ഉപയോഗപ്രദമായവയും…

    Read More »
Back to top button
error: