HealthLIFE

പൂരിയും ഉള്ളി വടയുമൊക്കെ എപ്പോഴും കഴിച്ചാല്‍ ചര്‍മ്മത്തിന് പണി കിട്ടും

മിക്ക ആളുകളുടെയും ഇഷ്ട വിഭവങ്ങളിലൊന്നാണ് പൂരി. രാവിലെ ബ്രേക്ക് ഫാസ്റ്റിന് പൂരിയും ഉരുളക്കിഴങ്ങുമൊക്കെ കഴിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്, എന്നാല്‍ ഇത് ചര്‍മ്മത്തെ വളരെ മോശമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും വീട്ടില്‍ നിന്ന് മാത്രമല്ല കടകളിലും പരിപാടിക്കുമൊക്കെ പോകുമ്പോഴും സ്ഥിരമായി പൂരി കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് ചര്‍മ്മത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. പൂരി പോലെ തന്നെ ചര്‍മ്മത്തെ ബാധിക്കുന്ന മറ്റൊന്നാണ് പക്കോഡകളും. ധാരാളം മസാലകളും എണ്ണയുമടങ്ങിയ ഈ വിഭവങ്ങളെ ചര്‍മ്മത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കാം.

എണ്ണമയം
പൂരിയും പക്കോഡയും തയാറാക്കുന്നത് ധാരാളം എണ്ണം ഒഴിച്ചാണ്. അമിതമായി ഇവ കഴിക്കുന്നത് പലപ്പോഴും അനാരോ?ഗ്യകരമായ കൊഴുപ്പിനെ ശരീരത്തിലേക്ക് എത്തിക്കാന്‍ കാരണമാകുന്നു. ഇത് ചര്‍മ്മത്തില്‍ അമിതമായി എണ്ണമയം ഉണ്ടാക്കാന്‍ കാരണമാകും. സുഷിരങ്ങളില്‍ നിന്ന് എണ്ണമയം വരാനും അതുപോലെ ചര്‍മ്മത്തില്‍ മുഖക്കുരു ഉണ്ടാക്കാനൊക്കെ ഇത് കാരണമാകുന്നു. പൊതുവെ എണ്ണമയവും അതുപോലെ കോമ്പിനേഷന്‍ ചര്‍മ്മവും ഉള്ളവര്‍ ഇത് ഉപയോ?ഗിക്കാതിരിക്കുന്നതാണ് നല്ലത്.

Signature-ad

മുഖക്കുരു
എണ്ണമയത്തിന്റെ പ്രധാന പ്രശ്‌നം ചര്‍മ്മത്തില്‍ മുഖക്കുരു ഉണ്ടാക്കുക എന്നതാണ്. വറുത്തതും പൊരിച്ചതും സ്ഥിരമായി കഴിക്കുന്നത് ചര്‍മ്മത്തില്‍ മുഖക്കുരു ഉണ്ടാക്കാന്‍ പ്രധാന കാരണമാകുന്നു. ഇത് സുഷിരങ്ങള്‍ അടയാനും അതുപോലെ മുഖക്കുരു വേഗത്തിലുണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. എപ്പോഴും മുഖത്ത് മുഖക്കുരു ഉണ്ടായാല്‍ അതിന്റെ പ്രധാന കാരണം എണ്ണമയും ആയിരിക്കാം. ഡയറ്റില്‍ നിന്ന് എണ്ണമയം ഉള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ മുഖക്കുരു കുറയ്ക്കും.

ബാലന്‍സ് കണ്ടെത്തുക
ഇത്തരം ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് മറ്റ് വഴികള്‍ കണ്ടെത്തുക. എയര്‍ ഫ്രൈയര്‍ ചെയ്‌തോ ബെയ്ക്ക് ചെയ്‌തോ ഇത് കഴിക്കാന്‍ ശ്രമിക്കുക. അമിതമായി എണ്ണ ഉപയോഗിച്ച് വറുക്കുന്നതിന് പകരം ഇങ്ങനെ ചെയ്യുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. കൂടാതെ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. എപ്പോഴും ധാരാളം വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്.

ചുളിവുകളും വരകളും
ആരോഗ്യകരമല്ലാത്ത കൊഴുപ്പ് അമിതമായി കഴിക്കുന്നത് ചുളിവുകള്‍ക്കും വരകളും അമിതമായി മുഖത്തുണ്ടാകാന്‍ കാരണമാകും. ഇത്തരം കൊഴുപ്പുകള്‍ ചര്‍മ്മത്തില്‍ ഫ്രീ റാഡിക്കലുകളെ ഉണ്ടാക്കുന്നു. ഇത് ചര്‍മ്മത്തില്‍ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന തടയുകയും ഇലാസ്തികത ഇല്ലാതാക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് തിളക്കവും യുവത്വം നല്‍കുന്ന പ്രോട്ടീനുകളെയും ഇത് മോശമായി ബാധിക്കും. ഈ പ്രോട്ടീനുകളെ നശിപ്പിക്കുന്നത് ചര്‍മ്മം വേഗത്തില്‍ അയഞ്ഞ് തൂങ്ങാന്‍ കാരണമാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: