Month: July 2024
-
Crime
പോലീസുകാരെ കബളിപ്പിച്ച് പ്രതി രക്ഷപ്പെട്ടു; കടന്നത് റെയില്‍വേസ്റ്റേഷനിലെ സ്ത്രീകളുടെ ശൗചാലയത്തില്‍നിന്ന്!
ആലപ്പുഴ: റെയില്‍വേ സ്റ്റേഷനിലെ ശൗചാലയത്തില്‍നിന്ന് പോലീസുകാരെ കബളിപ്പിച്ച് കടന്നുകളഞ്ഞ പ്രതിക്കായി അന്വേഷണം ഊര്‍ജിതം. പ്രതി തിരുവനന്തപുരം നെടുമ്പ്രം കണ്ണാറച്ചിറ വിഷ്ണു ഉല്ലാസിനെ കണ്ടെത്താനായി ആലപ്പുഴ സൗത്ത് പോലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സംഭവം രാത്രിയായതിനാല്‍ ഇയാളുടെ നീക്കങ്ങളോ ആവശ്യത്തിനുള്ള ദൃശ്യങ്ങളോ പോലീസിനു ലഭിച്ചിട്ടില്ല. വ്യാഴാഴ്ച രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് ആലപ്പുഴയിലേക്ക് കൊച്ചുവെളി എക്‌സ്പ്രസിലാണ് പ്രതിയുമായി രണ്ടു പോലീസുകാര്‍ എത്തിയത്. ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുകൈകളും ബന്ധിച്ചിരുന്ന വിലങ്ങ് അഴിച്ചുവിട്ടു. ശൗചാലയത്തിലെ ജനാലവഴി ചാടി ഇയാള്‍ രക്ഷപ്പെട്ടു. രാമങ്കരി കോടതിയിലെ ഒരു കേസില്‍ ഹാജരാക്കുന്നതിനാണ് പ്രതിയെ കൊണ്ടുവന്നത്. ഇയാള്‍ ഒട്ടേറ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. മുന്‍പ് രണ്ടുതവണ ജയില്‍ചാടി രക്ഷപ്പെട്ടിട്ടുണ്ട്. എന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്നാണു വിലയിരുത്തല്‍. പ്രതി ഒരു കൈയിലെ വിലങ്ങുമായാണ് സഞ്ചരിക്കുന്നത്. ഇതൊളിപ്പിക്കാന്‍ എന്തെങ്കിലുംകൊണ്ടു മറച്ചിരിക്കാമെന്ന് പോലീസ് പറയുന്നു. വരുംദിവസങ്ങളില്‍ അന്വേഷണം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. പ്രതിയെ റെയില്‍വേ സ്റ്റേഷനിലെ സ്ത്രീകളുടെ ശൗചാലയത്തിലാണ് കയറ്റിയതെന്നു പറയുന്നു. ഇതിന്റെ വാതില്‍ ഇപ്പോഴും അകത്തുനിന്നുപൂട്ടിയ…
Read More » -
Crime
‘തല്ലുകൊണ്ട’ പ്രിന്‍സിപ്പല്‍ കുറ്റം ചെയ്തുവെന്ന് പൊലീസ്! മൂന്ന് വര്‍ഷംവരെ തടവ് ലഭിക്കാം; എസ്എഫ്ഐക്കാര്‍ക്കെതിരെ നടപടിയില്ല
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡോ. സുനില്‍ ഭാസ്‌കരന്‍ കുറ്റം ചെയ്തുവെന്ന് പൊലീസ്. മൂന്നുവര്‍ഷത്തില്‍ താഴെ തടവ് കിട്ടാനുള്ള കുറ്റമാണെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണണമെന്ന് കാണിച്ച് നോട്ടീസ് നല്‍കി. അതേസമയം, പ്രിന്‍സിപ്പലിനെ മര്‍ദിച്ചു എന്ന പരാതിയില്‍ നടപടിയില്ല. തുടരന്വേഷണത്തില്‍ സാന്നിധ്യം ആവശ്യമുണ്ടെന്നു തോന്നിയാലോ, തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെട്ടാലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാം. അതേസമയം, തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പലിനെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല, നാലുവിദ്യാര്‍ഥികളടക്കം കണ്ടാല്‍ അറിയുന്ന പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പ്രിന്‍സിപ്പല്‍ പരാതില്‍ നല്‍കിയത്. പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ പ്രിന്‍സിപ്പലിനെതിരെ ഭീഷണിപ്രസംഗം നടത്തിയ എസ്എഫ്ഐ നേതാവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടില്ല. ബിരുദപ്രവേശനത്തിന്റെ ഭാഗമായി കോളജില്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സ്റ്റാഫ് സെക്രട്ടറി കെപി രമേശനും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന്…
Read More » -
NEWS
കാലത്തിൻ്റെ സ്പന്ദനം തിരിച്ചറിഞ്ഞ് സ്വയം മാറുക, ഇല്ലെങ്കിൽ നാം ജീവിതത്തിൽ പരാജയപ്പെട്ടു പോകും
വെളിച്ചം മണ്‍പാത്ര കച്ചവടമായിരുന്നു അയാളുടെ തൊഴിൽ. ചങ്ങാതിയോടൊപ്പം ഒരിക്കല്‍ വഞ്ചിയില്‍ സഞ്ചരിക്കുന്നതിനിടെ അയാൾ പറഞ്ഞു: “കച്ചവടം വളരെ കുറവാണ്, ഇപ്പോള്‍ ആര്‍ക്കും അടുക്കളയിലേക്ക് മണ്‍പാത്രമൊന്നും വേണ്ട…” ഇത് കേട്ട് ചങ്ങാതി പറഞ്ഞു: “നീയാ വഞ്ചിക്കാരനെ നോക്ക്.. പുറപ്പെടുന്ന സമയത്ത് അയാളുടെ കയ്യില്‍ നീളമുളള മുളയായിരുന്നു… ആഴം കൂടിയ ഭാഗത്തെത്തിയപ്പോള്‍ മുളമാറ്റി അയാള്‍ പങ്കായം ഉപയോഗിച്ചു.” തന്റെ ചങ്ങാതി പറഞ്ഞതിന്റെ പൊരുള്‍ അയാള്‍ക്ക് മനസ്സിലായി. വൈകാതെ അയാള്‍ പൂച്ചെടികളും, അലങ്കാര പാത്രങ്ങളും നിര്‍മ്മിക്കാന്‍ തുടങ്ങി. അയാളുടെ കച്ചവടം മെച്ചപ്പെടുകയും ചെയ്തു. നമുക്കുമതെ, സാഹചര്യങ്ങള്‍ മാറി മാറി വരും.. പക്ഷേ, ആ സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മളും മാറുക എന്നതാണ് വിവേകം. നമ്മുടെ ഓരോ ചുവടിലും ആ വിവേകത്തെ കൂട്ട്‌ചേര്‍ക്കാം. ശുഭദിനം ആശംസിക്കുന്നു. സൂര്യനാരായണൻ ചിത്രം: നിപുകുമാർ
Read More » -
LIFE
കൊറിയക്കാരുടെ ഈ ശീലങ്ങള്‍ പിന്തുടരൂ… ആരോഗ്യം, ആമോദം ആജീവനാന്തം!
പലപ്പോഴും ജീവിതശൈലിയിലെ മാറ്റങ്ങളാണ് ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നത്. നല്ല രീതിയുള്ള ശീലങ്ങള്‍ പിന്തുടരുന്നത് ദീര്‍ഘകാലം ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഉള്ള കാര്യങ്ങളില്‍ ശരിയായ രീതിയിലുള്ള മാറ്റങ്ങള്‍ വളരെ അനിവാര്യമാണ്. വ്യായാമം, ഉറക്കം, ഭക്ഷണം തുടങ്ങി നല്ല ശീലങ്ങള്‍ പിന്തുടരുന്നത് ജീവിതത്തില്‍ വെളിച്ചം കൊണ്ടുവരാന്‍ സഹായിക്കും. പൊതുവെ കൊറിയക്കാരുടെ ജീവിത ശീലങ്ങള്‍ ആഗോള തലത്തില്‍ തന്നെ ഏറെ പ്രസിദ്ധമാണ്. ചര്‍മ്മ സംരക്ഷണം മുതല്‍ ഭക്ഷണശൈലി വരെയുള്ള കാര്യങ്ങളില്‍ കൊറിയക്കാരെ പിന്തുടരുന്നത് പലപ്പോഴും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാം. നിരന്തരമായ വ്യായാമം പതിവായുള്ള വ്യായാമം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നടത്തം, ഹൈക്കിങ്ങ്, ജിം തുടങ്ങി ഇഷ്ടമുള്ള ഏതെങ്കിലും വ്യായാമ രീതികള്‍ പിന്തുടരുന്നത് വളരെ നല്ലതാണ്. ദൈനംദിന ജീവിതത്തില്‍ ശരിയായ രീതിയിലുള്ളതും ആരോഗ്യത്തിന് ചേരുന്നതുമായ വ്യായാമം തിരഞ്ഞെടുക്കുക. രാവിലെയുള്ള നടത്തം, യോഗ, ജോഗിങ് എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഫിറ്റായിട്ട് ഇരിക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്. ദിവസവും അര മണിക്കൂര്‍…
Read More » -
Kerala
ചൂണ്ടയിടുന്നതിനിടെ വിദ്യാര്‍ഥിനി കുളത്തില്‍ വീണു മരിച്ചു
ആലപ്പുഴ: ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു. കരിയിലക്കുളങ്ങര പത്തിയൂര്‍ക്കാല ശിവനയനത്തില്‍ ശിവപ്രസാദിന്റെ മകള്‍ ലേഖയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. വീടിനുസമീപത്തെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ.
Read More » -
Kerala
ചാലക്കുടിയില്‍ വിവാഹച്ചടങ്ങിനിടെ സീലിങ് അടര്‍ന്ന് വീണു; തലപൊട്ടി വരന്റെ ബന്ധു ആശുപത്രിയില്‍
തൃശൂര്‍: വിവാഹ ചടങ്ങിനിടെ വരന്റെ ബന്ധുവിന്റെ തലയിലേക്ക് സീലിങ് അടര്‍ന്ന് വീണതായി പരാതി. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചാലക്കുടി വി.ആര്‍ പുരം കമ്മ്യൂണിറ്റി ഹാളില്‍ വ്യാഴാഴ്ചയിരുന്നു സംഭവം. ആളൂര്‍ പഞ്ചായത്തിലെ വെള്ളാഞ്ചിറ സ്വദേശിയായ യുവതിയുടെ വിവാഹമാണ് വി.ആര്‍ പുരം കമ്മ്യൂണിറ്റി ഹാളില്‍ നടന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് വരന്റെ ബന്ധുവിന്റെ തലയിലേക്ക് സീലിങ് അടര്‍ന്ന് വീണത്. കഴുത്തില്‍ പരിക്കേറ്റ് ചോര വാര്‍ന്ന ഇയാളെ വിവാഹത്തിനെത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്. കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാള്‍ ജീര്‍ണ്ണാവസ്ഥയിലായതാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Read More » -
Crime
സി.ഐ.ടി.യുക്കാര്‍ ആക്രമിക്കാനെത്തി; ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്
മലപ്പുറം: എടപ്പാളില്‍ ആക്രമിക്കാന്‍ പിന്തുടര്‍ന്ന സി.ഐ.ടി.യുക്കാരെ ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്. കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാ(23)നാണ് പരിക്കേറ്റത്. നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ ഇലക്ട്രിക് സാമഗ്രികള്‍ ഇറക്കിയ തൊഴിലാളികളെയാണ് സി.ഐ.ടി.യുക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇന്നലെ രാത്രി കരാര്‍ തൊഴിലാളികള്‍ നിര്‍മാണ സാമഗ്രികള്‍ ഇറക്കുമ്പോഴായിരുന്നു ഇവിടേക്ക് സി.ഐ.ടി.യുക്കാര്‍ എത്തിയത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇതോടെ ഇവര്‍ അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറുകയും ഇവിടെനിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ചാടുന്നതിനിടെ വീണ് ഫയാസിന്റെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഇരു കാലുകള്‍ക്കും പരിക്കേറ്റ ഫയാസ് തൃശൂര്‍ മെഡി. കോളജില്‍ ചികിത്സയിലാണ്. സാമഗ്രികള്‍ ഇറക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു സി.ഐ.ടി.യു തൊഴിലാളികളുടെ ഭീഷണിയെന്നാണ് ആരോപണം. എന്നാല്‍ തങ്ങളവിടെ പോയെന്ന കാര്യം ശരിയാണെങ്കിലും ആരെയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സി.ഐ.ടി.യു തൊഴിലാളികളുടെ വിശദീകരണം.
Read More » -
Crime
‘അമ്മായിയമ്മച്ചോര്‍’ ഉണ്ടില്ല; യുവാവിനെ ഭാര്യ കത്രികയ്ക്കു കുത്തി
സ്വന്തം വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച ഭര്‍ത്താവിനെ ഭാര്യ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. 37കാരനായ സുരേഷിനെയാണ് ഭാര്യ നളിനി ആക്രമിച്ചത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ സുരേഷ് ബംഗളുരുവിലെ രാജരാജേശ്വരി നഗറില്‍ ഒരു ഹോട്ടല്‍ നടത്തിവരികയാണ്. നാല് വര്‍ഷം മുമ്പാണ് തന്റെ ഒരു സുഹൃത്ത് വഴി ഇയാള്‍ നളിനിയുമായി പരിചയത്തിലായത്. 2021ല്‍ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ബംഗളുരുവിലെ ബനശങ്കരിയിലാണ് ഇരുവരും താമസിച്ചിരുന്നത്. നളിനിയുടെ മാതാപിതാക്കളും ഇവരുടെ വീടിനടുത്താണ് താമസിക്കുന്നത്. ജൂണ്‍ 26ന് രാത്രിയോടെയാണ് സുരേഷും നളിനിയും തമ്മില്‍ വാക്കുതര്‍ക്കം തുടങ്ങിയത്. അന്നേദിവസം വൈകുന്നേരം സുരേഷും നളിനിയും ഇവരുടെ മകനും കൂടി അടുത്തുള്ള പാര്‍ക്കില്‍ പോയിരുന്നു. രാത്രിയായപ്പോഴേക്കും നളിനിയേയും മകനെയും വീട്ടിലാക്കിയ ശേഷം സുരേഷ് അടുത്തുള്ള ബാര്‍ റെസ്റ്റോറന്റില്‍ പോയി അല്‍പ്പം മദ്യപിച്ചിരുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ചാണ് സുരേഷ് വീട്ടിലേക്ക് എത്തിയത്. വീട്ടിലെത്തി സുരേഷ്…
Read More » -
Kerala
ബ്രിട്ടീഷ് പാര്‍ലമെന്റിലും ഇനി മലയാളികളുടെ ശബ്ദം; കോട്ടയം സ്വദേശി സോജന് അഭിമാനവിജയം
ലണ്ടന്‍: യുകെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു മലയാളിത്തിളക്കം. ഇംഗ്ലണ്ടിലെ ആഷ്ഫോര്‍ഡില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ജയിച്ചു കയറിയിരിക്കുകയാണ് കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫ്. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവിന്റെ കുത്തക മണ്ഡലമായിരുന്ന ആഷ്ഫോര്‍ഡില്‍ അട്ടിമറി ജയമാണ് സോജന്‍ സ്വന്തമാക്കിയത്. കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് യുകെയില്‍ നഴ്സായ സോജന്‍. ലേബര്‍ പാര്‍ട്ടിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം, 1179 വോട്ടിനാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്. തെരേസ മേയ് മന്ത്രിസഭയില്‍ മന്ത്രിയും, ഒരുവേള ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച, മുതിര്‍ന്ന ടോറി നേതാവ് ഡാമിയന്‍ ഗ്രീനായിരുന്നു സോജന്റെ എതിരാളി. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. റിഫോം യു.കെയുടെ ട്രിസ്ട്രാം കെന്നഡി ഹാര്‍പ്പര്‍ പതിനായിരത്തിലേറെ വോട്ടുപിടിച്ചതാണ് സോജന്റെ വിജയത്തില്‍ നിര്‍ണായകമായത്. ബാംഗ്ലൂരില്‍ നിന്ന് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയ സോജന്‍ മാന്നാനം കെഇ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. ഭാര്യ: ബ്രൈറ്റ ജോസഫ്.…
Read More »
