Month: July 2024

  • Crime

    മദ്യക്കടത്തിനിടെ പോലീസുകാരെ ജീപ്പിടിപ്പിക്കാന്‍ ശ്രമം; റീല്‍സ് താരമയ വനിതാ സി.ഐ.ഡിയും കാമുകനും പിടിയില്‍

    അഹമ്മദാബാദ്: അനധികൃതമായി മദ്യം കടത്തുകയും പോലീസുകാരെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഗുജറാത്ത് സി.ഐ.ഡി. ഉദ്യോഗസ്ഥയും കാമുകനും പിടിയിലായി. ഗുജറാത്ത് സി.ഐ.ഡി (ക്രൈം)യിലെ ഹെഡ് കോണ്‍സ്റ്റബിള്‍ നിത ചൗധരി, സുഹൃത്തും മദ്യക്കടത്തുകാരനുമായ യുവരാജ് സിങ് ജഡേജ എന്നിവരെയാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച അറസ്റ്റിലായ നിത ചൗധരിക്ക് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചു. അതേസമയം, നിതയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയിച്ചു. ഞായറാഴ്ച വൈകിട്ടാണ് മദ്യക്കടത്തുകാരനായ സുഹൃത്തിനൊപ്പം സി.ഐ.ഡി. ഉദ്യോഗസ്ഥ പോലീസിന്റെ പിടിയിലായത്. ദേശീയപാത 41-ല്‍ ബച്ചാവു ടൗണിലായിരുന്നു സംഭവം. നമ്പര്‍പ്ലേറ്റില്ലാത്ത ജീപ്പില്‍ മദ്യം കടത്തുകയായിരുന്ന ഇരുവരും പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്തിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പോലീസുകാരെ വാഹനം ഇടിപ്പിക്കാനും ശ്രമിച്ചു. തുടര്‍ന്ന് അമിതവേഗത്തില്‍ വാഹനമോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എസ്.ഐ. ദിനേശ്കുമാര്‍ വാഹനത്തിന് നേരേ വെടിയുതിര്‍ത്തതോടെയാണ് ഇവര്‍ വാഹം നിര്‍ത്തിയത്. തുടര്‍ന്ന് പോലീസ് സംഘം പരിശോധിച്ചപ്പോള്‍ 16 മദ്യക്കുപ്പികളും രണ്ട് ബിയര്‍ക്കുപ്പികളും വാഹനത്തില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ വധശ്രമം…

    Read More »
  • Health

    ഹൃദയം തകരാറിലെങ്കില്‍ ഈ 6 ലക്ഷണങ്ങള്‍…

    നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന അവയവമാണ് ഹൃദയം. ഹൃദയത്തിന്റെ മിടിപ്പൊന്ന് നിന്നാല്‍ അതോടെ ആയുസ് തീരും. ഒരു മണിക്കൂറില്‍ 4000 തവണയിലേറെ, ഒരു മനുഷ്യായുസില്‍ 300 കോടിയില്‍ അധികം ഇടതടവില്ലാതെ മിടിയ്ക്കുന്നു. രക്തപ്രവാഹം തന്നെയാണ് ഹൃദയത്തിന്റെ ആത്യന്തിക ധര്‍മം. ഹാര്‍ട്ട് ഫെയിലിയല്‍ എന്നതാണ് പലപ്പോഴും ഹൃദയത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്നം. പല രോഗങ്ങള്‍ കാരണവും ഹാര്‍ട്ട ഫെയിലിയറുണ്ടാകാം. ഇതിനാല്‍ രോഗമറിഞ്ഞുള്ള ചികിത്സ പ്രധാനമാണ്. അതായത് ഈ പ്രശ്നത്തിനുള്ള ചികിത്സയ്ക്കൊപ്പം കാരണം അറിഞ്ഞുള്ളത് എന്നത് കൂടി പ്രധാനമാണ്. കൊറോണറി ആര്‍ട്ടറി ഡിസീസ് ഹാര്‍ട്ട് ഫെയിലിയറിന് പ്രധാന കാരണം കൊറോണറി ആര്‍ട്ടറി ഡിസീസ് തന്നെയാണ്. ഇതാണ് സാധാരണയായുള്ള പ്രശ്നം. ഹൃദയഭിത്തികള്‍ക്കുണ്ടാകുന്ന തകാറാണ് ഇതിന് കാരണമായി വരുന്നത്. ഇതുണ്ടാകുന്നത് ഹാര്‍ട്ട് അറ്റാക്ക് കാരണം ഹൃദയത്തിന്റെ കോശസമൂഹത്തിനും പേശികള്‍ക്കുമെല്ലാം തകരാറുണ്ടാകുന്നതിനാല്‍ ഇതുണ്ടാകാം. ചില കുട്ടികളില്‍ ജന്മനാ തന്നെയുണ്ടാകുന്ന ഘടനാപ്രശ്നങ്ങളും മറ്റും കാരണമുണ്ടാകുന്ന ഹൃദയപ്രശ്നം, വാല്‍വുകളുടെ ചുരുക്കം ഹാര്‍ട്ട് ഫെയിലിയറാകാറുണ്ട്, പാരമ്പര്യം, ജനിതിക രോഗങ്ങള്‍ എന്നിവയെല്ലാം ഈ…

    Read More »
  • India

    പാസഞ്ചറിലെ എക്സ്പ്രസ് കൊള്ള; നിരക്ക് കുറയ്ക്കുന്നതില്‍ റെയില്‍വേയുടെ ഒളിച്ചുകളി

    കോഴിക്കോട്: പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കോവിഡ് കാലത്ത് കൂട്ടിയ 200 ശതമാനം ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിക്കുന്നതില്‍ റെയില്‍വേയുടെ ഒളിച്ചുകളി. നിരക്ക് കുറയ്ക്കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നെങ്കിലും മിക്ക ട്രെയിനുകളിലും ഇത് നടപ്പായിട്ടില്ല. നാല് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ പുനസ്ഥാപിക്കാനും നടപടിയില്ല. പത്ത് രൂപയായിരുന്നു നേരത്തെ പാസഞ്ചര്‍ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. കോവിഡ് കാലത്ത് ഈ ട്രെയിനുകളെ സ്പെഷ്യല്‍ എക്സ്പ്രസ് ആക്കി മാറ്റിയാണ് മിനിമം നിരക്ക് 200 ശതമാനം കൂട്ടിയത്. കൂട്ടിയ ചാര്‍ജ് പിന്‍വലിക്കുമെന്ന് റെയില്‍വേ അറിയിച്ചെങ്കിലും നാമമാത്രമായ ട്രെയിനുകളില്‍ മാത്രമാണ് ഇത് നടപ്പായത്. നിരക്ക് കുറയ്ക്കുമെന്ന് റെയില്‍വേ അറിയിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ചാര്‍ജ് കുറയ്ക്കാത്ത ട്രെയിനുകളില്‍ ചിലത് മാത്രമാണ് ഇവ. കുറഞ്ഞ ടിക്കറ്റ് നിരക്ക് മുപ്പത് ഇപ്പോഴും രൂപ തന്നെ. നേരത്തെ പത്ത് രൂപ മാത്രമായിരുന്നു മാത്രമായിരുന്നു മിനിമം ചാര്‍ജ്. ഒടുവില്‍ കണ്ണൂര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ഓടിത്തുടങ്ങിയ ട്രെയിനിലും മിനിമം ചാര്‍ജ് 30 രൂപയാണ്. ട്രെയിന്‍…

    Read More »
  • Crime

    യൂസ്ഡ്കാര്‍ ഷോറൂമില്‍ 102 കോടിയുടെ കള്ളപ്പണ ഇടപാട്; സിനിമാതാരങ്ങള്‍ക്കും ക്രിക്കറ്റ്താരത്തിനും നോട്ടീസ്

    കോഴിക്കോട്: യൂസ്ഡ് കാര്‍ ഷോറൂമില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്. മലപ്പുറം സ്വദേശി മുജീബ് റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള റോയല്‍ഡ്രൈവ് എന്ന ഷോറൂമിലാണ് ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷന്‍ പരിശോധന നടത്തിയത്. സിനിമ, കായിക മേഖലയില്‍ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകള്‍ പരിശോധനയില്‍ കണ്ടത്തിയെന്നാണ് വിവരം. ഇവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കും. വന്‍ തുകകളുടെ ഇടപാട് നടക്കുന്നുവെന്ന വിവരത്തിന് പിന്നാലെ ഷോറൂമിന്റെ കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ഷോറൂമുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ആഡംബര കാറുകള്‍ വാങ്ങി കുറച്ചുകാലം ഉപയോഗിച്ച ശേഷം റോയല്‍ ഡ്രൈവിന് വില്‍ക്കുകയും പണം അക്കൗണ്ടില്‍ കാണിക്കാതെ കൈപ്പറ്റിയതായും വിവരമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സിനിമാതാരങ്ങളും ക്രിക്കറ്റ് താരവും ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

    Read More »
  • Social Media

    മീനാക്ഷി ദിലീപിന് ശേഷം സെലിന്‍ ജോസഫ്; ആരും തെറ്റിദ്ധരിക്കേണ്ട അത് പ്രണയമല്ല എന്ന് വ്യക്തമാക്കി മാധവ് സുരേഷ്

    കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് നടി സെലിനൊപ്പമുള്ള ഏതാനും ഫോട്ടോകളും, മനോഹരമായ, നീണ്ട ഒരു അടിക്കുറിപ്പുമായി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. എന്നാല്‍ ഒരു പ്രണയിനിയെ കുറിച്ച് പോലും ഇത്രമനോഹരമായി വര്‍ണിക്കാന്‍ കഴിയാത്ത വിധം, സെലിന്‍ തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ട ആളാണെന്ന് പോസ്റ്റില്‍ താരപുത്രന്‍ വ്യക്തമാക്കുന്നുണ്ട്. ”എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളെ ആഘോഷിക്കാന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇവളാണ് എന്റെ ലോകം. പ്രതിസന്ധികളിലൂടെ പോകുകയായിരുന്ന എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന, ഒരു പാറപോലെ ശക്തമായി എനിക്കൊപ്പം നിന്നവള്‍. ഒരു മനുഷ്യനെന്ന നിലയിലെ എന്റെ എല്ലാ കുറവുകളും മനസ്സിലാക്കി, അത് പരിഹരിച്ച് ഞാന്‍ മുന്നോട്ട് പോകുന്നുണ്ട് എന്ന് അവള്‍ ഉറപ്പു വരുത്തും. അവളുടെ ചിരി എന്റെ ദിവസങ്ങളെ വെളിച്ചമുള്ളതാക്കുന്നു, അവളുടെ ശബ്ദം എന്റെ കാതുകള്‍ക്ക് ഇമ്പമുള്ളതാണ്. അവളുടെ സാന്നിധ്യം എനിക്ക് ഏറ്റവും വലിയ ഊര്‍ജം നല്‍കുന്നു” – എന്നൊക്കെ പറഞ്ഞുകൊണ്ടാണ്…

    Read More »
  • Crime

    ഭാര്യ ജോലിക്ക് പോയപ്പോള്‍ 12കാരനായ മകനെ പീഡിപ്പിച്ച 42കാരന് 96 വര്‍ഷം കഠിനതടവ്

    മലപ്പുറം: 12 വയസുകാരനായ മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം തുക കുട്ടിക്ക് നല്‍കണം. 2022 ഏപ്രില്‍ 14നാണ് കേസിന് ആസ്പദമായ സംഭവം. പ്രതി കുടുംബത്തോടൊപ്പം വെറ്റിലപ്പാറയിലാണ് താമസിച്ചിരുന്നത്. ജോലിക്കുപോയ മാതാവ് തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് അവശനായ കുട്ടിയെ കണ്ടത്. കുട്ടിയെ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. അരിക്കോട് പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന സി വി ലൈജു മോന്‍, അബ്ബാസലി, സബ് ഇന്‍സ്പെക്ടര്‍ എം കബീര്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്.  

    Read More »
  • LIFE

    ചേച്ചിയുടെ കല്യാണം ക്ഷണിക്കാന്‍ പോയപ്പോഴാണ് അദ്ദേഹത്തെ കാണുന്നത്! റഹ്‌മാന്റെ മകളും സിനിമയിലേക്ക്

    മലയാള സിനിമയിലെ താര പുത്രന്മാര്‍ അഭിനയത്തിലേക്ക് വന്നിട്ടുണ്ടെങ്കിലും താരപുത്രിമാരില്‍ അധികമാരും സിനിമ ലക്ഷ്യമാക്കിയിട്ടില്ല. നടന്‍ റഹ്‌മാന്റെ മകള്‍ സിനിമ എന്ന സ്വപ്നത്തെ തേടി എത്തിയിരിക്കുകയാണ്. 80 കളില്‍ മലയാള സിനിമയിലെ സൂപ്പര്‍താര പദവിയില്‍ എത്തിയ നടനാണ് റഹ്‌മാന്‍. ഇടയ്ക്ക് സിനിമയില്‍ നിന്ന് ഇടവേള എടുത്ത വീണ്ടും തിരിച്ചു വരവ് നടത്തി. ഇപ്പോഴിതാ റഹ്‌മാന്റെ പാതയിലൂടെ അഭിനയത്തില്‍ സജീവമാവുകയാണ് ഇളയ മകള്‍ അലീഷ റഹ്‌മാന്‍. അഭിമുഖത്തില്‍ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരപുത്രി. കുട്ടിക്കാലത്ത് മൃഗഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം. പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. അപ്പോള്‍ ആകെ അറിയാവുന്ന ‘അഭിനയം’ ജോലിയായി ചെയ്യാമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാമെന്ന് കരുതിയത്. സിനിമയില്‍ വെറുതേ വന്ന് പോകുന്ന അഭിനേതാവാകനല്ല. മറിച്ച് സിനിമയെന്ന കലയുടെ ഓരോ മുക്കും മൂലയും പഠിച്ച് സിനിമ ചെയ്യാനാണ് എന്റെ പ്ലാന്‍. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുമ്പോള്‍ സിനിമയെ മുഴുവനായും അറിയുന്നത് നല്ലതാണല്ലോ എന്ന് അലീഷ പറയുന്നു. മണിരത്നം…

    Read More »
  • Crime

    മലപ്പുറത്ത് 13കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഉറ്റബന്ധുവായ 48കാരന് 120 വര്‍ഷം കഠിന തടവ്

    മലപ്പുറം: 13കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ 48കാരന് 120 വര്‍ഷം കഠിന തടവ്. 2014 സെപ്റ്റംബറിലാണ് ഭാര്യയുടെ ബന്ധുവായ പെണ്‍കുട്ടിയെ വാഴക്കാട് സ്വദേശി പീഡനത്തിന് ഇരയാക്കിയത്. പ്രതി എട്ട് ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ഉത്തരവിട്ടു. 2014 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. തിരുവോണ നാളില്‍ ഭാര്യാവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു വാഴക്കാട് സ്വദേശി. ഭാര്യയുടെ ബന്ധത്തിലുള്ള പെണ്‍കുട്ടി രാത്രി തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. സംസാരിക്കാന്‍ പ്രയാസമുള്ള കുട്ടിയെ പ്രതി വായ പൊത്തിപ്പിടിച്ച ശേഷം ബലാത്സംഗത്തിനിരയാക്കി. രണ്ടാഴ്ചക്ക് ശേഷവും സമാനമായ രീതിയില്‍ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. ആഴ്ചകള്‍ക്ക് ശേഷം ശാരിരീക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ആശുപത്രിയില്‍ കൊണ്ടുപോയി. പരിശോധിച്ച ഡോക്ടര്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കൊണ്ടോട്ടി സബ് ഇന്‍സ്പെക്ടറായിനുന്ന കെ ശ്രീകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍, ഇന്‍സ്പെക്ടര്‍മാരായിരുന്ന സണ്ണിചാക്കോ,…

    Read More »
  • Kerala

    സി.പി.എമ്മിന്റെ രാജി നിര്‍ദ്ദേശം തള്ളി തൊടുപുഴ നഗരസഭാ ചെയര്‍മാന്‍

    ഇടുക്കി:  കൈക്കൂലി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന്, ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനുള്ള സി.പി.എം നിര്‍ദേശം തള്ളി തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്. അടുത്തയാഴ്ച വിജിലന്‍സിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. രാജി വയ്ക്കുന്നത് താന്‍ കുറ്റസമ്മതം നടത്തുന്നതിന് തുല്യമാണെന്ന് പറഞ്ഞ ചെയര്‍മാന്‍, ഈ സ്ഥാനത്തിരുന്നു തന്നെ നിരപരാധിത്വം തെളിയിക്കുമെന്നും വ്യക്തമാക്കി. നഗരസഭയിലെ കൈക്കൂലി കേസില്‍ ചെയര്‍മാന്‍ രണ്ടാം പ്രതിയാണ്. അസി. എന്‍ജിനീയര്‍ക്ക് കൈക്കൂലി നല്‍കാന്‍ സ്‌കൂള്‍ അധികൃതരോട് നിര്‍ദേശിച്ചിരുന്നോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ചെയര്‍മാന്‍ മറുപടി പറഞ്ഞില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഉള്‍പ്പെടെ കോടതിയുടെ പരിഗണനയില്‍ ഇരുക്കുന്നതിനാല്‍ അക്കാര്യത്തില്‍ പ്രതികരണമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച തന്നെ, ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന വാഗ്ദാനവുമായി എല്‍.ഡി.എഫാണ് സമീപിച്ചത്. അതിനാല്‍ സി.പി.എമ്മിന്റെയോ എല്‍.ഡി.എഫിന്റെയോ നിര്‍ദേശ പ്രകാരം രാജി വയ്‌ക്കേണ്ടതില്ലെന്നും സനീഷ് പറഞ്ഞു. അവിശ്വാസ പ്രമേയം പോലുള്ള നടപടികളിലേക്ക് എല്‍.ഡി.എഫ് കടന്നാല്‍ തുടര്‍ നടപടികള്‍ ആലോചിക്കും. അപ്പോള്‍ ചില കാര്യങ്ങള്‍ തനിക്കും പറയേണ്ടി വരും.…

    Read More »
  • Kerala

    ”നന്മ ലക്ഷ്യമിട്ട് അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല”

    കൊച്ചി: വിദ്യാര്‍ഥികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥിയെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കരുതാനാവാനില്ലെന്നു ഹൈക്കോടതി. എന്നാല്‍ പെട്ടെന്നുള്ള കോപത്തില്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തില്‍ മര്‍ദ്ദിക്കുന്നത് അധ്യാപകന്റെ അവകാശമായി അംഗീകരിക്കാന്‍ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു പെരുമ്പാവൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്തേ ഇത്തരം സംഭവത്തില്‍ ക്രിമിനല്‍ കുറ്റം നിര്‍ണയിക്കാനകു എന്നും കോടതി വ്യക്തമാക്കി. അച്ചടക്കം നടപ്പാക്കുന്നതിന്റെ ഭാഗമായി ലളിതവും ചെറുതുമായ തിരുത്തല്‍ നടപടികള്‍ അധ്യാപകര്‍ സ്വീകരിക്കുമ്പോള്‍ അതു ബാലനീതി വകുപ്പിന്റെ പരിധിയില്‍ കൊണ്ടു വന്നാല്‍ സ്‌കൂളുകളും സ്ഥാപനങ്ങളും കഷ്ടത്തിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. അധ്യാപകന്‍ പരിധിവിട്ട് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയോ ആക്രമിക്കുകയോ ചെയ്താല്‍ ബാലനീതി വകുപ്പുകള്‍ ബാധകമാകുമെന്നും കോടതി പറഞ്ഞു. 2018ലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.…

    Read More »
Back to top button
error: