Month: July 2024

  • Kerala

    ‘കൂടോത്രം ചെയ്തിട്ട് കാര്യമില്ല, പണിയെടുക്കണം’; നേതൃത്വത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്

    കോഴിക്കോട്: കൂടോത്ര വിവാദത്തില്‍ നേതാക്കന്മാര്‍ക്കെതിരേ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ്. പണിയെടുക്കാതെ കൂടോത്രം ചെയ്താല്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും ഇത്തരക്കാര്‍ പാര്‍ട്ടിക്കാര്‍ക്ക് നാണക്കേടാണെന്നും യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി പറഞ്ഞു. ഇത് 21-ാം നൂറ്റാണ്ടാണെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാര്‍ട്ടിയാണ് ഇതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടോത്രം വെക്കാന്‍ എടുക്കുന്ന പണിയുടെ പകുതി പാര്‍ട്ടിയില്‍ എടുത്താലേ നല്ല നേതാവാകൂ എന്ന് പറഞ്ഞ അബിന്‍ വര്‍ക്കി, പണിയെടുക്കാതെ കൂടോത്രം വെച്ചാലൊന്നും പാര്‍ട്ടി ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇത് 21-ാം നൂറ്റാണ്ട് ആണെന്നും 2024 ആണെന്നും കൂടോത്രക്കാര്‍ ഓര്‍ക്കണം. സയന്റിഫിക് ടെമ്പര്‍ എന്ന വാക്ക് പ്രതിഫലിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാര്‍ട്ടിയാണ് ഇത്. കൂടോത്രം വരുമാനമാര്‍ഗമാക്കിയവരും മറ്റുള്ളവരെ നശിപ്പിക്കാന്‍ ഇറങ്ങിയവരുമായ വ്യക്തികള്‍ ഇതൊന്ന് മനസിലാക്കി വെക്കണം. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്‍ട്ടി ഉണ്ടാകൂ. പണിയെടുത്താലെ നിങ്ങള്‍ നേതാവാകൂ- അബിന്‍ വര്‍ക്കി പറഞ്ഞു.  

    Read More »
  • NEWS

    ‘പണിയെടുത്ത് മരിച്ച’ റോബോട്ട്്; ദക്ഷിണ കൊറിയയില്‍ ചര്‍ച്ച കനക്കുന്നു

    സോള്‍: ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗണ്‍സിലിനായി വിവിധ ജോലികള്‍ ചെയ്യുന്ന റോബട് ഓഫീസ് കെട്ടിടത്തിന്റെ കോണിപ്പടിയില്‍നിന്നു താഴെ വീണ് പ്രവര്‍ത്തനരഹിതമായതിന്റെ പേരില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. രാജ്യത്തെ ആദ്യത്തെ ‘റോബോട്ട് ആത്മഹത്യ’ എന്നാണ് സംഭവത്തെ മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്നത്. ‘റോബോട്ട് സൂപ്പര്‍ വൈസര്‍’ എന്നു വിളിക്കപ്പടുന്ന റോബോട്ടിന് അമിത ജോലിഭാരം മൂലമുണ്ടായ തകരാര്‍ മൂലം നിയന്ത്രണം നഷ്ടപ്പെതാണെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് രാജ്യാന്തര മാധ്യമങ്ങളിലടക്കം വാര്‍ത്തയായത്. കൗണ്‍സില്‍ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകള്‍ക്കിടയിലുള്ള കോണിപ്പടിയില്‍ തകര്‍ന്നു കിടക്കുന്ന നിലയിലാണ് റോബോട്ടിനെ കണ്ടെത്തിയത്. കോണിപ്പടിയില്‍നിന്നു വീഴുന്നതിനു മുന്‍പ്, നിയന്ത്രണം നഷ്ടപ്പെട്ട നിലയില്‍ അത് വട്ടം ചുറ്റുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പ്രാദേശിത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോബോട്ടിന്റെ ഭാഗങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും തകര്‍ച്ചയെപ്പറ്റി നിര്‍മാണ കമ്പനി വിശകലനം ചെയ്യുമെന്നും സിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, റോബോട്ടിന്റെ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പ്രാദേശിക മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മനുഷ്യരുടെയും യന്ത്രങ്ങളുടെയും ജോലിഭാരത്തെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഓദ്യോഗിക…

    Read More »
  • Kerala

    കുളിക്കാന്‍ കുളത്തിലേക്ക് ചാടി; പടവില്‍ തലയിടിച്ച് യുവാവ് മരിച്ചു

    കണ്ണൂര്‍: കുളിക്കാന്‍ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവില്‍ തലയിടിച്ച് മരിച്ചു. തിലാന്നൂര്‍ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജിന ക്വാട്ടേഴ്‌സിലെ താമസക്കാരനുമായ നല്ലൂര്‍ ഹൗസില്‍ രാഹുല്‍(25) ആണ് മരിച്ചത്. പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തില്‍ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പോസ്റ്റ്മോര്‍ട്ടത്തിനും മറ്റ് നിയമപരമായ നടപടിക്രമങ്ങള്‍ക്കും ശേഷം മൃതദേഹം പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.  

    Read More »
  • Crime

    ജോലി പരസ്യം കണ്ട് ചെന്നൈയിലെത്തിയവരെ കെട്ടിയിട്ട് മര്‍ദിച്ചു; പണവും പിടിച്ചുപറിച്ചു

    കോഴിക്കോട്: ജോലി പരസ്യം കണ്ട് ചെന്നൈയിലെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ റൂമില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. മൂന്ന് പേരാണ് ചെന്നൈയിലേക്ക് പോയത്. ഇതില്‍ ഉദ്ധം എന്ന യുവാവിനാണ് ക്രൂരമായി മര്‍ദനമേറ്റത്. മര്‍ദനത്തില്‍ പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൈയില്‍ നിന്ന് 30,000 രൂപയും ഒരു വെള്ളി മാലയും അജ്ഞാതര്‍ കൈക്കലാക്കിയെന്നും പറയുന്നു. താമസ സ്ഥലമായ കുന്നമംഗലത്ത് മടങ്ങിയെത്തിയ ഇയാളെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. പിന്നില്‍ ജോലി പരസ്യം നല്‍കി പണം തട്ടുന്ന വന്‍ റാക്കറ്റ് സംഘമെന്നാണ് സംശയം.  

    Read More »
  • NEWS

    10 വര്‍ഷം ഒരുമിച്ച് ജീവിച്ചു, പിന്നീട് മറ്റൊരു നടിയുമായി പ്രണയം; നടന്‍ രാജ് തരുണിനെതിരെ യുവതി

    ഹൈദരാബാദ്: തെലുഗു നടന്‍ രാജ് തരുണിനെതിരേ ആരോപണവുമായി മുന്‍ പങ്കാളി. താനുമായി ഒരുമിച്ച് ജീവിച്ചുകൊണ്ടിരുന്ന സമയത്ത് സഹതാരവുമായി പ്രണയത്തിലായെന്നും തന്നെ വഞ്ചിച്ചുവെന്നും ചൂണ്ടിക്കാട്ടി ലാവണ്യ എന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. പത്ത് വര്‍ഷങ്ങളായി തങ്ങള്‍ പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിച്ചു വരികയായിരുന്നു. എന്നാല്‍ രാജ് തരുണ്‍ താനുമായുള്ള ബന്ധം പരസ്യമാക്കാന്‍ തയ്യാറായില്ല. അതേ സമയം തന്നെ മുംബൈ സ്വദേശിയായ ഒരു നടിയുമായി അദ്ദേഹം പ്രണയത്തിലായി. തങ്ങള്‍ അമ്പലത്തില്‍ വച്ച് വിവാഹിതരായതാണ്. നിയമപരമായി രജിസ്റ്റര്‍ ചെയ്യാമെന്ന് രാജ് തരുണ്‍ സമ്മതിച്ചതുമാണ്. സഹതാരവുമായി ബന്ധം തുടങ്ങിയപ്പോള്‍ തന്നെ ഒഴിവാക്കി. അതേസമയം, ലാവണ്യയുടെ പരാതിയില്‍ പ്രതികരണവുമായി രാജ് തരുണ്‍ രംഗത്ത് വന്നു. തനിക്കെതിരേയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും നിരാശാജനകമാണെന്നും രാജ് തരുണ്‍ പറയുന്നു. പത്ത് വര്‍ഷം താനും ലാവണ്യയും ഒരുമിച്ചു ജീവിച്ചു എന്നത് സത്യമാണ്. എന്നാല്‍ പരസ്പര ധാരണയോടെ വേര്‍പിരിയുകയായിരുന്നു. അവരെ തെറ്റിദ്ധരിപ്പിക്കുന്നതിനോ വഞ്ചിക്കുന്നതിനോ താനൊന്നും ചെയ്തിട്ടില്ല- രാജ് തരുണ്‍ പറഞ്ഞു. മയക്കുമരുന്ന് കേസില്‍ ലാവണ്യ കുറച്ച് കാലങ്ങള്‍ക്ക്…

    Read More »
  • Crime

    തമിഴ്‌നാട്ടില്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊന്നു; എട്ടു പേര്‍ കസ്റ്റഡിയില്‍

    ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍. അരക്കോട്ട് സുരേഷ് എന്ന ഗുണ്ടയെ കൊന്നതിന്റെ പകവീട്ടാനാണ് ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് നല്‍കുന്ന വിശദീകരണം. അറസ്റ്റിലായവരില്‍ സുരേഷിന്റെ സഹോദരനും ഉണ്ട്. ഇവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ബിഎസ്പി നേതാവ് മായാവതി ഇന്ന് ചെന്നൈയിലെത്തും. ഫുഡ് ഡെലിവറി ബോയ്‌സിന്റെ വേഷത്തിലാണ് ആംസ്‌ട്രോങ്ങിനെ ഇവര്‍ പിന്തുടര്‍ന്നിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ സംഘം ഇദ്ദേഹത്തിന് പിന്നിലുണ്ടായിരുന്നു. സ്ഥിരമായി തോക്കുകൊണ്ടുനടക്കുന്ന ആളായിരുന്നു ആംസ്‌ട്രോങ്. എന്നാല്‍ കഴിഞ്ഞ ദിവസം തോക്കെടുത്തിരുന്നില്ല. ഇതുമനസ്സിലാക്കിയാണു സംഘം ഇദ്ദേഹത്തെ ആക്രമിച്ചത്. ആംസ്ര്‌ടോങ്ങിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയവര്‍ യഥാര്‍ഥ പ്രതികളല്ലെന്നും യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അന്വേഷണം പ്രഖ്യാപിച്ചു. പത്തംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചെന്നൈ പെരമ്പൂരിന് സമീപം വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ്…

    Read More »
  • Social Media

    ”അയാള്‍ എന്റെ വസ്ത്രം പൊക്കി, കൈ ദേഹത്തൂടെ പോകുന്നത് ഫീല്‍ ചെയ്തു”… ‘മുറിവില്‍’ കുറിച്ചത് ജീവിതത്തില്‍ അനുഭവിച്ചത്

    പുതുമുഖ ഗായകരില്‍ ഏറ്റവും ശ്രദ്ധേയായ ഒരാളാണ് ഗൗരി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ അടക്കം ഗൗരി ലക്ഷ്മിയുടെ പാട്ടുകള്‍ ഹിറ്റാണ്. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ ഷോകള്‍ ചെയ്യാന്‍ ഗൗരിക്ക് സാധിച്ചിട്ടുണ്ട്. ഗൗരിപാടിയ ‘അജിത ഹരേ ജയ’ എന്ന ഗാനം ഒരു സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘മുറിവ്’ എന്ന അല്‍ബത്തിലെ പാട്ടാണ് ട്രന്‍ഡായിക്കൊണ്ടിരിക്കുന്നത്. ഈ ആല്‍ബത്തില്‍ എട്ട് വയസില്‍ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. ഈ ഗാനത്തെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് കമന്റുകള്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ഈ ഗാനം ചിട്ടപ്പെടുത്താനിടയായ സാഹചര്യത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തോട് തുറന്നുപറയുകയാണ് താരം. എന്റെ ജീവിതത്തില്‍ നേരിട്ട അനുഭവമാണ് ‘മുറിവ്’ എന്ന ആല്‍ബത്തിലൂടെ തുറന്നുകാട്ടുന്നതെന്ന് ഗൗരി ലക്ഷ്മി പറഞ്ഞു. എട്ട് വയസിലും 13ാം വയസിലും ഞാന്‍ നേരിട്ട അനുഭവമാണ് ഈ ആല്‍ബത്തിലുള്ളതെന്നും ഗൗരി പറയുന്നു. ഗൗരിയുടെ വാക്കുകളിലേക്ക്… ‘ഞാന്‍ എക്‌സ്പീരിയന്‍സ് ചെയ്തതും അനുഭവിച്ചതും…

    Read More »
  • Local

    ‘മില്‍ക്ക് എ.ടി.എം’ തുറന്നു; തിരുവഞ്ചൂരില്‍ ഇനി ‘പാല്‍പ്പുഴ’

    കോട്ടയം:  തിരുവഞ്ചൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ മില്‍ക്ക് എ.ടി.എം. പ്രവര്‍ത്തനം ആരംഭിച്ചു. സംഘം അങ്കണത്തില്‍ രാവിലെ 9.30 ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് തിരുവഞ്ചൂര്‍ ക്ഷീരസംഘത്തില്‍ മില്‍ക്ക് എ.ടി.എം. സ്ഥാപിക്കുന്നത്. സംഘത്തിലെ കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന പശുവില്‍പാല്‍ ഗുണനിലവാര പരിശോധന നടത്തിയാണ് ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനിലൂടെ വില്‍പ്പനയ്ക്കു സജ്ജമാക്കുന്നത്. 200 ലിറ്റര്‍ സംഭരണശേഷിയുള്ളതാണ് ശീതീകരണ സംഭരണി. ദിവസം രണ്ടുനേരം പാല്‍ നിറയ്ക്കും. ഈ സംവിധാനത്തിലൂടെ നാടന്‍പാല്‍ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.  

    Read More »
  • NEWS

    സഭയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണം; ആര്‍ച്ച് ബിഷപ്പിനെ വത്തിക്കാന്‍ പുറത്താക്കി

    റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടുത്ത വിമര്‍ശകനും യു.എസിലെ മുന്‍ വത്തിക്കാന്‍ അംബാസിഡറും ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പുമായ കാര്‍ലോ മരിയ വിഗാനോയെ വത്തിക്കാന്‍ പുറത്താക്കി. വ്യാഴാഴ്ച നടന്ന അംഗങ്ങളുടെ യോഗത്തിന് ശേഷം വത്തിക്കാനിലെ ഡോക്ട്രിന്‍ ഓഫീസ് വിഗാനോയ്ക്കെതിരെ പിഴ ചുമത്തുകയും വെള്ളിയാഴ്ച തീരുമാനം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തുവെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. കത്തോലിക്കാ സഭയുടെ പരമോന്നത നേതാവായ മാര്‍പാപ്പയെ അംഗീകരിക്കാനും കീഴ്പപ്പെടാനും വിഗാനോ സമ്മതിച്ചുവെന്നും സംഭാംഗങ്ങളുമായുള്ള ആശയവിനിമയം നിരസിച്ചുവെന്നും കുറിപ്പില്‍ വിശദമാക്കുന്നു. സഭയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും 1960-കളിലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സഭയെ നവീകരിക്കാന്‍ ലക്ഷ്യമിട്ട് വരുത്തിയ മാറ്റങ്ങള്‍ നിരസിച്ചുവെന്നുമാണ് വിഗാനോക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍. ഇനി മുതല്‍ വിഗാനോ ഔദ്യോഗികമായി സഭക്ക് പുറത്തായിരിക്കും. മാത്രമല്ല കാനോന്‍ നിയമത്തിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നായ ഭിന്നിപ്പിന്റെ പേരില്‍ അതിന്റെ കൂദാശകള്‍ ആഘോഷിക്കാനോ സ്വീകരിക്കാനോ കഴിയില്ല. വിശ്വാസത്തിനും സഭയുടെ ഐക്യത്തിനും അപകടമുണ്ടാക്കുന്ന ഒന്നായിട്ടാണ് ഭിന്നതയെ സഭ കണക്കാക്കുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങളെ ബഹുമതിയായി കാണുന്നുവെന്നാണ് വിഗാനോ പറഞ്ഞത്. കൂടാതെ സ്വയം…

    Read More »
  • Kerala

    ഇന്നും മഴ തുടരും; വടക്കന്‍ ജില്ലകളില്‍ മുന്നറിയിപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ സാധ്യത പ്രവചിക്കുന്നത്. ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Read More »
Back to top button
error: