അമരാവതി: ആന്ധ്രാപ്രേദശില്‍ വൈഎസ്ആര്‍സിപി പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെടിക്കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി 8.30ഓടെ പള്‍നാട് ജില്ലയിലെ തിരക്കേറിയ റോഡില്‍ വച്ചാണ് സംഭവം. ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യൂത്ത് സെക്രട്ടറിയായ ഷെയ്ഖ് റഷീദാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ഷെയ്ഖ് ജീലാനി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമാണെന്ന് പള്‍നാട് എസ്പി കെ ശ്രീനിവാസ റാവു പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
എന്നാല്‍, പ്രതി വൈഎസ്ആര്‍സിപിക്കാരാണെന്ന് ടിഡിപി ആരോപിച്ചു. പ്രദേശത്ത് സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ വിനുകൊണ്ടയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.