CultureLIFE

നമസ്കാരം ദിനേശാണ് പി ആർ ഒ” പുസ്തകം പ്രകാശനം ചെയ്തു

സിനിമ പി ആർ ഒ, എ എസ് ദിനേശ് എഴുതിയ “നമസ്കാരം ദിനേശാണ് പി ആർ ഒ” എന്ന പുസ്തകം, AMMA ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ്, ഫെഫ്ക ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണന് നല്കി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു.എറണാകുളം Y M C A ഹാളിൽ വെച്ച് ചടങ്ങിൽ സംവിധായകൻ സിബി മലയിൽ മുഖ്യാതിഥി ആയിരുന്നു.

സംവിധായകരായ എം പത്മകുമാർ,പി കെ ബാബുരാജ്,വ്യാസൻ എടവനക്കാട്, തിരക്കഥാകൃത്ത് ജിനു ഏബ്രഹാം, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി ഹരികുമാർ എം ആർ,റാണി ശരൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വിവേക് മുഴക്കുന്ന് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അനു കുരിശിങ്കൽ സ്വാഗതവും
സി വി ഹരീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Back to top button
error: