KeralaNEWS

ബസിന് സൈഡ് കൊടുക്കുന്നതിനിടെ അപകടം; സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: പുല്ലൂരാംപാറ – തിരുവമ്പാടി റോഡില്‍ തുമ്പച്ചാലില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകന്‍ റോയി (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്‌കൂട്ടര്‍ 15 അടി താഴ്ചയിലേക്ക് മറിഞ്ഞത്.

പരുക്കേറ്റ റോയിയെയും ഭാര്യ ഷൈനിയെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോയി ഇന്നു പുലര്‍ച്ചെയാണു മരിച്ചത്. തിരുവമ്പാടി – ആനക്കാംപൊയില്‍ റോഡില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കാളിയാമ്പുഴയില്‍നിന്നും തുമ്പച്ചാല്‍ വഴിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിട്ടിരിക്കുന്നത്. വേണ്ടത്ര വീതിയില്ലാത്ത റോഡായതിനാല്‍ ഇവിടെ വാഹനാപകടം പതിവാണ്.

Back to top button
error: