IndiaNEWS

എല്ലാ വിദ്യാര്‍ഥികളെയും ബാധിച്ചെങ്കില്‍ മാത്രം നീറ്റ് പുന:പരീക്ഷ: സുപ്രിംകോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികളില്‍ കേന്ദ്രത്തോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രിംകോടതി. പരീക്ഷാ ക്രമക്കേടില്‍ എത്ര വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്? അവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു? കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരുടെ എണ്ണം എത്ര? തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ ലക്ഷകണക്കിന് വിദ്യാര്‍ഥികള്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. പുന:പരീക്ഷയില്‍ എതിര്‍പ്പുമായി 254 ഹരജികളാണ് കോടതിക്ക് മുമ്പിലുള്ളത്. അതേസമയം ക്രമക്കേട് എല്ലാ വിദ്യാര്‍ഥികളെയും ബാധിച്ചു എന്ന് തെളിഞ്ഞാല്‍ മാത്രമേ പുനപരീക്ഷ നടത്താന്‍ കഴിയുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Back to top button
error: