Month: July 2024
-
Crime
വീട്ടിലേക്ക് പോകാന്‍ ബസ് കിട്ടിയില്ല; നിര്‍ത്തിയിട്ട KSRTC ബസുമായി കടന്ന യുവാവ് അറസ്റ്റില്‍
കൊല്ലം: വീട്ടിലേക്കുപോകാന്‍ ബസ് കിട്ടാത്തതിനെത്തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസുമായി കടന്ന യുവാവ് അറസ്റ്റില്‍. തെന്മല ഉറുകുന്ന് ഒറ്റക്കല്‍ ആര്യാഭവനില്‍ ബിനീഷാ(23)ണ് അറസ്റ്റിലായത്. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. ഡിപ്പോയ്ക്ക് സമീപത്തായി ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസാണ് ഓടിച്ചുകൊണ്ടുപോയത്. പ്രതി ലോറി ഡ്രൈവറാണെന്നും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഡിപ്പോയ്ക്ക് 150 മീറ്റര്‍ കിഴക്കുമാറി ടി.ബി. ജങ്ഷനില്‍ വാഹനപരിശോധന നടത്തിയ ഹൈവേ പോലീസ് ഹെഡ്ലൈറ്റുകള്‍ തെളിക്കാതെ ദേശീയപാതയിലൂടെ ബസ് വരുന്നതുകണ്ട് സംശയംതോന്നി കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. ബസില്‍നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ബസ് മോഷണം പോയതായി രാത്രിതന്നെ കെ.എസ്.ആര്‍.ടി.സി. സ്റ്റേഷന്‍ മാസ്റ്റര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Read More » -
India
യു.പി.എസ്.സി ചെയര്‍മാന്‍ രാജിവച്ചു; മോദിയുടെ വിശ്വസ്തന്‍, പടിയിറക്കം കാലാവധി തീരാന്‍ അഞ്ചുവര്‍ഷം ബാക്കിനില്‍ക്കെ
ന്യൂഡല്‍ഹി: യു.പി.എസ്.സി ചെയര്‍പേഴ്‌സണ്‍ ഡോ. മനോജ് സോണി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. പേഴ്‌സണല്‍ മന്ത്രാലയം രാജി അംഗീകരിച്ചിട്ടില്ല. 2029 വരെയാണ് സോണിയുടെ കാലാവധി. വ്യാജ രേഖകള്‍ നല്‍കി സിവില്‍ സര്‍വീസില്‍ പ്രവേശിപ്പിച്ച പ്രൊബേഷണറി ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദവുമായി സോണിയുടെ രാജിക്ക് ബന്ധമില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 2017ലാണ് മനോജ് യു.പി.എസ്.സി അംഗമാകുന്നത്. 2023 മേയ് 16നാണ് യു.പി.എസ്.സി ചെയര്‍മാനാകുന്നത്. ഒരു മാസം മുമ്പാണ് മനോജ് സോണി രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. എന്നാല്‍, രാജി അംഗീകരിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരിലൊരാളായ സോണി, ഗുജറാത്തിലെ രണ്ട് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുജറാത്തിലെ സ്വാമിനാരായണന്‍ വിഭാഗത്തിന്റെ ശാഖയായ അനൂപം മിഷനില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാണ് സോണി രാജി വയ്ക്കുന്നതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. യുപിഎസ്‌സി ചെയര്‍മാകുന്നതിനു മുന്‍പ് 2020ല്‍ ദീക്ഷ സ്വീകരിച്ചതിനു ശേഷം സോണി മിഷനില്‍ സന്യാസിയായി ചേര്‍ന്നിരുന്നു.
Read More » -
Kerala
റഡാറില്‍ ലോറി തെളിഞ്ഞു; അര്‍ജുനായി പ്രാര്‍ഥനയോടെ നാട്
മംഗളൂരു/കാസര്‍കോട്: കര്‍ണാടക അങ്കോലയിലെ ഷിരൂരില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനിനു വേണ്ടിയുടെ തിരച്ചിലില്‍ നിര്‍ണായക വിവരം. റഡാര്‍ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. സിഗ്‌നല്‍ ലോറിയില്‍നിന്നു തന്നെയാണെന്നാണു സൂചന. ഇന്നു രാവിലെയാണ് ബെംഗളൂരുവില്‍നിന്ന് റഡാര്‍ സംവിധാനങ്ങള്‍ എത്തിച്ചു പരിശോധന ആരംഭിച്ചത്. മണ്ണിടിച്ചിലുണ്ടായ ദേശീയപാതയില്‍ തന്നെയാണ് ലോറിയുള്ളതെന്നാണ് അറിയുന്നത്. മണ്ണിടിഞ്ഞ ഭാഗത്തുതന്നെ ലോറിയുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നാവികസേന, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ എത്രയും വേഗത്തില്‍ ലോറി പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണു രക്ഷാപ്രവര്‍ത്തകര്‍. ചൊവ്വാഴ്ചയാണു ചരക്കുമായി ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കു വരുന്നതിനിടെ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറി ഡ്രൈിവര്‍ അര്‍ജുനിനെ കാണാതായത്. ഇതേ സമയത്ത് അങ്കോലയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനകത്ത് യുവാവ് അകപ്പെട്ടതായാണു സംശയിക്കുന്നത്. അര്‍ജുനിനെ കാണാനില്ലെന്നു പറഞ്ഞു കുടുംബം പരാതി നല്‍കിയതിനു പിന്നാലെയാണു തിരച്ചില്‍ ആരംഭിച്ചത്.
Read More » -
Kerala
ബി.ജെ.പി സംഘടനാ സെക്രട്ടറി തെറിച്ചതിന് പിന്നില്‍ ‘ഗ്രൂപ്പിസം’
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനം പുതിയയൊരാള്‍ക്ക് നല്‍കാതെ നിലവിലുള്ള വ്യക്തിയെ മാറ്റുന്നത് കേരളത്തിലെ ആര്‍.എസ്.എസിന്റെ ചരിത്രത്തില്‍. സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ പാളയത്തില്‍ പടയൊരുക്കുന്നതില്‍ കെ.സുഭാഷിനെതിരെ ആര്‍.എസ്.എസില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ഏറെനാളുകളായി ശോഭാ സുരേന്ദ്രനെ കൂട്ടുപിടിച്ച് സംസ്ഥാന ബി.ജെ.പിയില്‍ ഔദ്യോഗികപക്ഷ വിരുദ്ധ ചേരിയുണ്ടാക്കാന്‍ സുഭാഷ് ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ.സുരേന്ദ്രനെ നീക്കി പകരം ശോഭാ സുരേന്ദ്രനെ നിയമിക്കാനുള്ള നീക്കങ്ങള്‍ സുഭാഷ് നടത്തിയിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ പക്ഷം മേല്‍ക്കൈ നേടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. പകരം ശോഭയെ കേന്ദ്രമന്ത്രിസ്ഥാനത്ത് എത്തിക്കാനായി അടുത്തനീക്കം. കൂടാതെ തിരുവനന്തപുരത്തെ ബി.ജെ.പിയുടെ പുതിയ ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിന്റെ സാമ്പത്തിക ചുമതലകള്‍ മുഴുവന്‍ സുഭാഷിനായിരുന്നു. ഇതിന്റെ കണക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നുള്ള ആരോപണം പല നേതാക്കളും ഉന്നയിക്കുകയും ചെയ്തു. പാലുകാച്ചല്‍ പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കാത്തതില്‍ പലര്‍ക്കും അതൃപ്തിയുണ്ടായി. ഇതുകൂടാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും സുഭാഷിനെതിരെ പരാതിപ്പെട്ടു. സുരേഷ്…
Read More » -
Kerala
നാട്ടില്‍നിന്ന് തിരിച്ചെത്തിയത് ഇന്നലെ; കുവൈത്ത് ഫ്‌ളാറ്റിലെ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
ആലപ്പുഴ: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തില്‍ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന്‍ (14), ഐസക് (9) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. നാട്ടില്‍ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവര്‍ കുവൈത്തില്‍ തിരിച്ചെത്തിയത്. എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്‌ളാറ്റില്‍ തീപിടിത്തമുണ്ടായതെന്നാണ് വിവരം. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അബ്ബാസിയയിലെ അല്‍ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല കൂടിയാണിത്.
Read More » -
Crime
ചീത്തവിളിച്ചത് ചോദ്യംചെയ്തതിന് വീട് കയറി ആക്രമണം; കോട്ടയത്ത് ആറ് പേര്‍ അറസ്റ്റില്‍
കോട്ടയം: ചീത്തവിളിച്ചത് ചോദ്യംചെയ്തതിന് വടിവാളും മാരകായുധങ്ങളുമായി വീട് ആക്രമിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍. അയ്മനം ചിറ്റക്കാട്ട് കോളനിയില്‍ കല്ലുങ്കല്‍ വീട്ടില്‍ രാജീവ് ബൈജു (23), നാഗമ്പടം പനയക്കഴിപ്പ് കോളനി കൊല്ലംപറമ്പില്‍ വീട്ടില്‍ ആദര്‍ശ് സന്തോഷ് (24), അയ്മനം മാങ്കീഴേപ്പടി വീട്ടില്‍ വിനീത് സഞ്ജയന്‍ (37), അയ്മനം ഐക്കരമാലില്‍ വീട്ടില്‍ മിഥുന്‍ ലാല്‍ (21), കുറുപ്പന്തറ വള്ളികാഞ്ഞിരം വീട്ടില്‍ സുധീഷ് (28), പുതുപ്പള്ളി തച്ചുകുന്ന് വെട്ടിമറ്റം വീട്ടില്‍ വിശ്വജിത്ത് (24) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അയ്മനം മാലിയില്‍ ആല്‍ബി മാത്യു(21)വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിക്കുകയും, കമ്പിവടിയും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് അറസ്റ്റിലായ പ്രതി രാജീവ് ബൈജു ആല്‍ബിയെ വീടിനു സമീപം ചീത്തവിളിച്ചു. ഇത് യുവാവ് ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണം. കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള…
Read More » -
India
കൊച്ചിയില്‍ 12 വിമാന സര്‍വീസുകള്‍ റദ്ദാക്കി; മറ്റു വിമാനത്താവളങ്ങളിലും പ്രതിസന്ധി
കൊച്ചി: ലോകമാകെ നിശ്ചലമാക്കിയ മൈക്രോസോഫ്റ്റ് സാങ്കേതിക പ്രശ്‌നം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. വിമാനസര്‍വീസുകളെയും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയുമാണ് പ്രശ്‌നം പ്രധാനമായി ബാധിച്ചത്. കൊച്ചിയില്‍ 12 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 8 വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണു സര്‍വീസ് നടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോയുടെ ചെക്ക് ഇന്‍ നടപടികളെ മൈക്രോസോഫ്റ്റ് തകരാര്‍ ബാധിച്ചു. ഏതാനും സര്‍വീസുകളും റദ്ദാക്കി. കണ്ണൂരിലും കോഴിക്കോട്ടും സര്‍വീസുകള്‍ മുടങ്ങി. കൊല്‍ക്കത്തയില്‍ വൈകുന്നേരം വരെ 25 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ബെംഗളൂരുവില്‍നിന്നു പുറപ്പെടേണ്ട 26 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചെന്നൈയില്‍ 40 വിമാനങ്ങള്‍ വൈകിയാണു പുറപ്പെട്ടത്. 8 വിമാനങ്ങള്‍ റദ്ദാക്കി. ഐടി മേഖലയുടെ പ്രവര്‍ത്തനത്തെയും വിന്‍ഡോസ് ഔട്ടേജ് തടസ്സപ്പെടുത്തി. ഓഫിസുകളില്‍ എത്തിയ ജീവനക്കാര്‍ക്കു ബാക്ക് അപ് സിസ്റ്റം നല്‍കിയും നിലവിലെ കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ റീ ഇന്‍സ്റ്റാള്‍ ചെയ്തുമൊക്കെ പ്രശ്‌നം പരിഹരിച്ചു. എന്നാല്‍, വീടുകളിലിരുന്നു ജോലി ചെയ്യുന്നവര്‍ സാങ്കേതിക തടസ്സങ്ങളില്‍പ്പെട്ടു.
Read More » -
Fiction
സ്വന്തം നീതിബോധമാവണം ജീവിതത്തിൻ്റെ വഴികാട്ടി, അങ്ങനെയെങ്കിൽ അർഹമായത് ലഭ്യമാകും
വെളിച്ചം പുതിയതായി വാങ്ങിയ ആ കൃഷിയിടത്തില്‍ വെള്ളമുണ്ടായിരുന്നില്ല. അതില്‍ വെള്ളത്തിനുള്ള വഴി തേടി ആ കർഷകന്‍ കുറെ അലഞ്ഞു. അപ്പോഴാണ് തൊട്ടടുത്ത പറമ്പിന്റെ ഉടമസ്ഥന്‍ തന്റെ കിണര്‍ വില്‍ക്കുന്നുണ്ടെന്ന് അറിഞ്ഞത്. പറഞ്ഞ വില കൊടുത്ത് അയാള്‍ ആ കിണര്‍ വാങ്ങി. പിറ്റേദിവസം വെള്ളമെടുക്കാൻ എത്തിയ കർഷകനെ മുന്‍ഉടമസ്ഥന്‍ തടഞ്ഞു. അയാള്‍ കൃഷിക്കാരനോട് പറഞ്ഞു: “ഞാന്‍ കിണര്‍ മാത്രമേ വിറ്റിറ്റുള്ളൂ. വെള്ളം വിറ്റിട്ടില്ല…” എത്ര ശ്രമിച്ചിട്ടും കാര്യം നടക്കാതെ വന്നപ്പോള്‍ കര്‍ഷകന്‍ കോടതിയെ സമീപിച്ചു. വാദം കേട്ട ന്യായാധിപന്‍ ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നിങ്ങള്‍ കൃഷിക്കാരന് കിണര്‍ മാത്രേമ വിറ്റിട്ടുള്ളൂ. പക്ഷേ, കിണര്‍ വിറ്റ സ്ഥിതിക്ക് മറ്റൊരാളുടെ കിണറില്‍ താങ്കളുടെ വെള്ളം സൂക്ഷിക്കുന്നത് ശരിയല്ല. എത്രയും വേഗം വെളളം മാറ്റി, കിണര്‍ കൃഷിക്കാരന് കൊടുക്കുക!” തന്റെ തന്ത്രം പൊളിഞ്ഞെന്ന് മനസ്സിലാക്കിയ അയാള്‍ സ്വന്തം വാദത്തില്‍ നിന്നും പിന്മാറി. കിണര്‍ പൂര്‍ണ്ണമായും കൃഷിക്കാരന് നല്‍കി. അര്‍ഹിക്കുന്നത് മാത്രം സ്വന്തമാക്കുന്നവരും അയല്‍പക്കത്തുള്ളതുകൂടി സ്വന്തമാക്കുന്നവരും…
Read More » -
India
2 മലയാളി യുവാക്കൾ കർണാടകയിൽ കാറിടിച്ച് മരിച്ചു, ചായ കുടിക്കാൻ ബൈക്ക് നിർത്തുമ്പോഴായിരുന്നു അപകടം
ബംഗളൂരു: ഹൊസൂരിനടുത്ത് ധർമപുരിയിൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. പെരിന്തൽമണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം-സുലൈഖ ദമ്പതികളുടെ മകൻ എം.ബിൻഷാദ് (25), നഴ്‌സിംഗ് വിദ്യാർഥിയായ തിരൂർ പയനങ്ങാടി മച്ചിഞ്ചേരി ഹൗസിലെ കബീർ-ഹസ്‌നത്തിൻ്റെ മകൻ നംഷി (23) എന്നിവരാണ് മരിച്ചത്. ചായ കുടിക്കാനായി മോട്ടോർ ബൈക്ക് റോഡരികിൽ നിർത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഇരുവരെയും ഇടിക്കുകയായിരുന്നു. ബെംഗളൂരു-സേലം ഹൈവേയിൽ ധർമപുരി പാലക്കോടിന് സമീപമായിരുന്നു അപകടം. ഇന്ന് (വെള്ളി) രാവിലെയാണ് ബിൻഷാദും നംഷിയും രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
Read More »