CrimeNEWS

വീട്ടിലേക്ക് പോകാന്‍ ബസ് കിട്ടിയില്ല; നിര്‍ത്തിയിട്ട KSRTC ബസുമായി കടന്ന യുവാവ് അറസ്റ്റില്‍

കൊല്ലം: വീട്ടിലേക്കുപോകാന്‍ ബസ് കിട്ടാത്തതിനെത്തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസുമായി കടന്ന യുവാവ് അറസ്റ്റില്‍. തെന്മല ഉറുകുന്ന് ഒറ്റക്കല്‍ ആര്യാഭവനില്‍ ബിനീഷാ(23)ണ് അറസ്റ്റിലായത്. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് സംഭവം.

ഡിപ്പോയ്ക്ക് സമീപത്തായി ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസാണ് ഓടിച്ചുകൊണ്ടുപോയത്. പ്രതി ലോറി ഡ്രൈവറാണെന്നും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Signature-ad

ഡിപ്പോയ്ക്ക് 150 മീറ്റര്‍ കിഴക്കുമാറി ടി.ബി. ജങ്ഷനില്‍ വാഹനപരിശോധന നടത്തിയ ഹൈവേ പോലീസ് ഹെഡ്ലൈറ്റുകള്‍ തെളിക്കാതെ ദേശീയപാതയിലൂടെ ബസ് വരുന്നതുകണ്ട് സംശയംതോന്നി കൈകാണിച്ച് നിര്‍ത്തുകയായിരുന്നു.

ബസില്‍നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ബസ് മോഷണം പോയതായി രാത്രിതന്നെ കെ.എസ്.ആര്‍.ടി.സി. സ്റ്റേഷന്‍ മാസ്റ്റര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Back to top button
error: