IndiaNEWS

കൊച്ചിയില്‍ 12 വിമാന സര്‍വീസുകള്‍ റദ്ദാക്കി; മറ്റു വിമാനത്താവളങ്ങളിലും പ്രതിസന്ധി

കൊച്ചി: ലോകമാകെ നിശ്ചലമാക്കിയ മൈക്രോസോഫ്റ്റ് സാങ്കേതിക പ്രശ്‌നം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. വിമാനസര്‍വീസുകളെയും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയുമാണ് പ്രശ്‌നം പ്രധാനമായി ബാധിച്ചത്.

കൊച്ചിയില്‍ 12 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 8 വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണു സര്‍വീസ് നടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോയുടെ ചെക്ക് ഇന്‍ നടപടികളെ മൈക്രോസോഫ്റ്റ് തകരാര്‍ ബാധിച്ചു. ഏതാനും സര്‍വീസുകളും റദ്ദാക്കി. കണ്ണൂരിലും കോഴിക്കോട്ടും സര്‍വീസുകള്‍ മുടങ്ങി.

Signature-ad

കൊല്‍ക്കത്തയില്‍ വൈകുന്നേരം വരെ 25 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ബെംഗളൂരുവില്‍നിന്നു പുറപ്പെടേണ്ട 26 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചെന്നൈയില്‍ 40 വിമാനങ്ങള്‍ വൈകിയാണു പുറപ്പെട്ടത്. 8 വിമാനങ്ങള്‍ റദ്ദാക്കി.

ഐടി മേഖലയുടെ പ്രവര്‍ത്തനത്തെയും വിന്‍ഡോസ് ഔട്ടേജ് തടസ്സപ്പെടുത്തി. ഓഫിസുകളില്‍ എത്തിയ ജീവനക്കാര്‍ക്കു ബാക്ക് അപ് സിസ്റ്റം നല്‍കിയും നിലവിലെ കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ റീ ഇന്‍സ്റ്റാള്‍ ചെയ്തുമൊക്കെ പ്രശ്‌നം പരിഹരിച്ചു. എന്നാല്‍, വീടുകളിലിരുന്നു ജോലി ചെയ്യുന്നവര്‍ സാങ്കേതിക തടസ്സങ്ങളില്‍പ്പെട്ടു.

 

Back to top button
error: