Month: July 2024

  • NEWS

    മലയാളിയുവതി റാസൽഖൈമയിൽ 10-ാം നിലയിൽ നിന്ന് വീണുമരിച്ചു

         കൊല്ലം നെടുങ്ങോലം സ്വദേശിനി റാസൽഖൈമയിലെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു.  റാസൽഖൈമയിലെ ഹോട്ടൽ ജീവനക്കാരിയായ ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പാണ് സംഭവം. നഖീലിലെ താമസിക്കുന്ന കെട്ടിടത്തിൻ്റെ 10-ാം നിലയിൽനിന്ന് വിഴുകയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ ജോലിക്കുകൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിനുമുന്നിൽ കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. ഗൗരി താമസിച്ചിരുന്നത് സഹപ്രവർത്തകരുടെ കൂടെത്തന്നെയായിരുന്നു. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഗൗരിയുടെ കുടുംബം ഷാർജയിലാണ് താമസിക്കുന്നത്. മധുസൂദനൻ മാധവൻപിള്ള- രോഹിണി പെരേര ദമ്പതികളുടെ  മകളാണ് ഗൗരി. സഹോദരങ്ങൾ: മിഥുൻ, അശ്വതി, സംഗീത, ശാന്തി. സംസ്‌കാരം റാസൽഖൈമയിൽ നടന്നു.

    Read More »
  • Crime

    കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗിച്ച് ഇസ്രയേലില്‍ തൊഴില്‍ വാഗ്ദാനംചെയ്ത് തട്ടിപ്പ്

    ഇടുക്കി: കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗം ചെയ്ത് ഇസ്രയേലിലേക്ക് നഴ്സിങ് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ കട്ടപ്പന പോലീസ് കേസെടുത്തു. കാഞ്ചിയാറില്‍ താമസിക്കുന്ന തങ്കമണി സ്വദേശിയായ പ്രിന്‍സ് മൂലേച്ചാലിനെതിരേയാണ് വഞ്ചനക്കുറ്റത്തിന് കട്ടപ്പന പോലീസ് കേസെടുത്തത്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. എത്ര പേര്‍ തട്ടിപ്പിന് ഇരയായി, എത്ര രൂപ തട്ടിയെടുത്തു തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. കട്ടപ്പന പള്ളിക്കവല കേന്ദ്രമാക്കി ഗ്ലോബല്‍ എജുക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. നഴ്സിങ് പഠിച്ചവര്‍ക്ക് ഒന്നരലക്ഷം രൂപ ശമ്പളത്തില്‍ ഇസ്രയേലില്‍ കെയര്‍ വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കാഞ്ഞിരപ്പള്ളി രൂപതയുടെ മേല്‍നോട്ടത്തിലാണ് റിക്രൂട്ടിങ് എന്നും ഏജന്‍സിയെ റിക്രൂട്ട്മെന്റ് ചുമതല ഏല്‍പ്പിച്ചിരിക്കുകയാണെന്നും തട്ടിപ്പുകാര്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു. 10 ലക്ഷം രൂപയാണ് റിക്രൂട്ട്മെന്റിനായി ഇവര്‍ ഉദ്യോഗാര്‍ഥികളോട് ആവശ്യപ്പെട്ടത്. രൂപതയുടെ പേരില്‍ തട്ടിപ്പിന് ശ്രമിക്കുന്നുവെന്ന പരാതി, കാഞ്ഞിരപ്പള്ളി രൂപതയും നല്‍കിയിട്ടുണ്ട്.

    Read More »
  • Crime

    അശ്ലീല വീഡിയോ കാണിച്ചശേഷം കയറിപ്പിടിച്ചു; ജിന്‍ഡാല്‍ സി.ഇ.ഒയുടെ വിമാനത്തിലെ പരാക്രമം ഇങ്ങനെ…

    കൊല്‍ക്കത്ത: വിമാനത്തില്‍ വച്ച് ജിന്‍ഡാല്‍ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി യുവതി. അടുത്ത സീറ്റിലിരുന്ന ദിനേശ് കുമാര്‍ സരോഗി എന്നയാള്‍ അശ്ലീല വീഡിയോ കാണിച്ചശേഷം തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. കൊല്‍ക്കത്തയില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തില്‍ വച്ചാണ് സംഭവം. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് എക്‌സിലൂടെയാണ് 28കാരിയുടെ വെളിപ്പെടുത്തല്‍. കൊല്‍ക്കത്ത പൊലീസിന് രേഖാമൂലം പരാതി നല്‍കിയതായും യുവതി വ്യക്തമാക്കി.” ജിന്‍ഡാല്‍ സിഇഒയായ ദിനേശ് കെ.സരോഗി വിമാനത്തില്‍ എന്റെ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നത്. ഏകദേശം 65 വയസ് അദ്ദേഹത്തിനുണ്ടായിരിക്കണം. ഒമാനിലാണ് താമസിക്കുന്നതെന്നും പതിവായി യാത്ര ചെയ്യാറുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. കുടുംബ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു സാധാരണ സംഭാഷണം. അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കള്‍ യു.എസിലാണ് താമസിക്കുന്നത്. തുടര്‍ന്ന് എന്റെ ഹോബിയെക്കുറിച്ചായി അദ്ദേഹത്തിന്റെ ചോദ്യം. സിനിമകള്‍ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. തന്റെ ഫോണില്‍ സിനിമാ ക്ലിപ്പുകള്‍ ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഫോണും ഇയര്‍ഫോണും എനിക്കുനേരെ…

    Read More »
  • Social Media

    ”കിടന്ന് കൊടുത്തിട്ടാണോ… എന്നതില്‍ ഏതാണ് വൃത്തികെട്ട വാക്ക്?, ആ ചോദ്യം ചോദിച്ചതില്‍ റിഗ്രറ്റ് ചെയ്യുന്നില്ല”

    ഒരു മാസം മുമ്പ് തന്റെ ഏറ്റവും പുതിയ സിനിമയായ ഡിഎന്‍എയുടെ പ്രമോഷനായി നായകന്‍ അഷ്‌കര്‍ സൗദാനൊപ്പം ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയപ്പോള്‍ വളരെ മോശം അനുഭവമാണ് നായിക ഹന്ന റെജി കോശിക്ക് നേരിടേണ്ടി വന്നത്. ഒരു സ്വകാര്യ യുട്യൂബ് ചാനലിലെ അവതാരകയായ ഷാലു വളരെ മോശമായാണ് അന്ന് നടിയോട് പെരുമാറിയത്. ശേഷം അത് വലിയ ചര്‍ച്ചയുമായിരുന്നു. സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയെങ്കിലും കൂടെ കിടന്നിട്ടുണ്ടോ എന്നായിരുന്നു ഹന്നയോട് അവതാരക ചോദിച്ചത്. പിന്നാലെ താരം അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തങ്ങളോട് അവര്‍ ആദ്യമെ തന്നെ വിവാദമായ ചോദ്യം ചോദിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ എന്താണ് ആ ചോദ്യമെന്ന് പറഞ്ഞിരുന്നില്ലെന്നും ഇങ്ങനെയൊരു ചോദ്യമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും പറ്റില്ലെന്ന് പറയുമായിരുന്നുവെന്നും അപമാനിതയായ ശേഷം പ്രതികരിക്കവെ ഹന്ന പറഞ്ഞിരുന്നു. അഭിമുഖം വൈറലായതോടെ അവതാരക ഷാലുവിന് നേരെയും വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും അത്തരമൊരു ചോദ്യം ഹന്നയോട് ചോദിച്ചതില്‍ താന്‍ ഖേദിക്കുന്നില്ലെന്ന് പറയുകയാണ് അവാതരക…

    Read More »
  • India

    സുപ്രിംകോടതി ഉത്തരവില്‍ വിശദമായ നീറ്റ് യു.ജി ഫലം പുറത്തുവിട്ട് എന്‍.ടി.എ

    ന്യൂഡല്‍ഹി: വിശദമായ നീറ്റ് യു.ജി ഫലം പുറത്തുവിട്ട് എന്‍.ടി.എ. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് വെബ്സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ മറച്ചാണ് ഫലം പുറത്തുവിട്ടത്. വിവിധ സംസ്ഥാനങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലെ മാര്‍ക്കുകള്‍ തരംതിരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് പട്ടിക വെബ്‌സൈറ്റിലൂടെ പുറത്തുവിടണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഒരോ കേന്ദ്രത്തിലും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക്, റോള്‍ നമ്പര്‍ മറച്ച് വിശദമായി തന്നെ പ്രസിദ്ധീകരിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. ബിഹാര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് കൂടി കോടതി തേടിയിട്ടുണ്ട്. ഇക്കാര്യം കൂടി പരിശോധിച്ച ശേഷമാകും തുടര്‍നടപടി. പട്ടിക പുറത്തുവിടുന്നത് കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും, ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ വ്യാപ്തി കണ്ടെത്താന്‍ പട്ടിക പ്രസിദ്ധീകരിക്കല്‍ അനിവാര്യമാണെന്ന നിലപാടിലായിരുന്നു കോടതി. പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് സംശയിക്കുന്ന വിദ്യാര്‍ഥികള്‍, പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഈ പരാതി കൂടി പരിഹരിക്കാനാണ് വിശദവിവരങ്ങള്‍ ഇന്ന് പുറത്തുവിടുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പുനഃപരീക്ഷ പ്രഖ്യാപിക്കൂവെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 24ന് പ്രഖ്യാപിച്ചിരിക്കുന്ന കൗണ്‍സിലിങ്…

    Read More »
  • Crime

    കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഹരിയാണയിലെ കോണ്‍ഗ്രസ് എം.എല്‍.എയെ അറസ്റ്റില്‍

    ചണ്ഡീഗഢ്: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹരിയാണ സോനിപത് മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയായ സുരേന്ദ്ര പന്‍വാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. ഖനി വ്യവസായി കൂടിയായ പന്‍വാറിന്റെ വീട്ടില്‍ ജനുവരിയില്‍ ഇ.ഡി. പരിശോധന നടത്തിയിരുന്നു. സുരേന്ദ്ര പന്‍വാറിന്റെയും കൂട്ടാളികളുടെയും വീട്ടിലാണ് ഇ.ഡി. പരിശോധന നടത്തിയത്. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പാര്‍ട്ടിയുടെ (ഐ.എന്‍.എല്‍.ഡി) മുന്‍ എം.എല്‍.എ. ദില്‍ബാഗ് സിങ്ങിന്റെയും ഇയാളുടെ കൂട്ടാളികളുടെയും വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തി. ജനുവരിയില്‍ ഇ.ഡി. ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍നിന്ന് 300 കോടി രൂപയുടെ കറന്‍സിയും പിടിച്ചെടുത്തിരുന്നു. കൂടാതെ 300 തോക്കുകളും നൂറിലേറെ മദ്യക്കുപ്പികളും അഞ്ച് കിലോഗ്രാമോളമുള്ള സ്വര്‍ണ ബിസ്‌കറ്റുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്ന എം.എല്‍.എയുടെ കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും ഫോണുകളും ഇ.ഡി. പിടിച്ചെടുത്തു. യമുനാനഗര്‍, സോനിപത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഢ്, കര്‍നാല്‍ എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് ജനുവരിയില്‍ ഇ.ഡി. പരിശോധന നടത്തിയത്. ദേശീയ…

    Read More »
  • Crime

    ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തു; യാത്രക്കാരന് കുത്തേറ്റു

    കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ (16307) യാത്രക്കാരനു കുത്തേറ്റു. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യംചെയ്തത് ചോദ്യംചെയ്തപ്പോഴാണ് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് നെറ്റിയില്‍ കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 11.25ന് പയ്യോളിക്കും വടകരയ്ക്കും ഇടയില്‍ ട്രെയിനിന്റെ ജനറല്‍ കോച്ചിലായിരുന്നു സംഭവം. ശല്യംചെയ്ത യാത്രക്കാരനോട് മാറിനില്‍ക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ ഇത് അനുസരിച്ചില്ല. മാറിനില്‍ക്കാനായി അടുത്തുണ്ടായിരുന്ന യാത്രക്കാരനും ഇയാളോട് സംസാരിച്ചു. ഇതോടെയാണ് ഇയാള്‍ സ്‌ക്രൂഡ്രൈവറെടുത്ത് കുത്തിയത്. വടകര സ്റ്റേഷനില്‍ വച്ച് ആര്‍പിഎഫ് അക്രമിയെ കസ്റ്റഡിയിലെടുത്തു. വടകരയില്‍ ഇറക്കി ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ആര്‍ക്കും പരാതിയില്ലാത്തതിനെ തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷം വിട്ടയച്ചു. മദ്യലഹരിയിലായിരുന്നു അക്രമിയെന്ന് യാത്രക്കാര്‍ പറഞ്ഞു.

    Read More »
  • Social Media

    ജീവിതത്തില്‍ അപ്സരയ്ക്ക് ഇനി പോലീസ് വേഷം; യൂണിഫോം അണിയാനൊരുങ്ങി താരം

    കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്സര ആല്‍ബി. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് കടന്നു വന്ന അപ്സര നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ അഭിനേത്രിയാണ് അപ്സര. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലൂടെയാണ് അപ്സര കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. സാന്ത്വനത്തിലെ ജയന്തിയായുള്ള അപ്സരയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് അപ്സര ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അപ്സര. തുടക്കം മുതല്‍ക്കു തന്നെ നിറ സാന്നിധ്യമായി മാറാന്‍ അപ്സരയ്ക്ക് സാധിച്ചിരുന്നു. മികച്ച ക്യാപ്റ്റനുള്ള സമ്മാനവും അപ്സര നേടിയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ അവസാനം വരെ തുടരാന്‍ അപ്സരയ്ക്ക് സാധിച്ചിരുന്നില്ല. പ്രേക്ഷകരേയും സഹതാരങ്ങളേയുമെല്ലാം ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു അപ്സരയുടെ എവിക്ഷന്‍. ടോപ് ഫൈവ് വരെ എത്തുമെന്ന് അകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ പ്രതീക്ഷിച്ചിരുന്ന പേരായിരുന്നു അപ്സരയുടേത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അപ്സര…

    Read More »
  • Crime

    അട്ടപ്പാടിയില്‍ കാണാതായ പോലീസുകാരന്‍ ഉള്‍പ്പടെ ആദിവാസി യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

    പാലക്കാട്: അട്ടപ്പാടിയില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥനായ മുരുകന്‍, കാക്കന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ചെമ്പുവട്ടക്കാട്ട് വരഗയാര്‍ പുഴക്കരികില്‍നിന്നു കണ്ടെത്തിയത്. നാലു ദിവസം മുന്‍പാണ് ഇരുവരെയും കാണാതായത്. അട്ടപ്പാടിയിലെ പുതൂര്‍ സ്വദേശികളാണ് ഇവര്‍. സ്വര്‍ണഗദ്ദയില്‍നിന്ന് മേലെ ഭൂതിയാര്‍ ഊരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പുഴയില്‍ അകപ്പെട്ടതാകാമെന്നാണ് നിഗമനം. വരഗയാര്‍ പുഴ മുറിച്ചുകടന്നുവേണം സ്വര്‍ണഗദ്ദയില്‍നിന്ന് ഇവരുടെ ഊരിലെത്താന്‍. കഴിഞ്ഞ ദിവസങ്ങളില്‍ അട്ടപ്പാടിയില്‍ കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വരഗയാര്‍ പുഴയില്‍ ശക്തമായ ഒഴുക്കുള്ള സമയത്താകും ഇവര്‍ പുഴ മുറിച്ചുകടക്കാന്‍ ശ്രമിച്ചതെന്നാണു കരുതുന്നത്.

    Read More »
  • Crime

    ആപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ രേഖ; 63 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

    പാലക്കാട്: മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കുലുക്കല്ലൂര്‍ സ്വദേശി ആനന്ദിനെ (39) ആണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. മുതുതല സ്വദേശിയായ കിഷോറില്‍ നിന്ന് കച്ചവട ആവശ്യത്തിനെന്ന് പറഞ്ഞ് പല തവണയായി ഇയാള്‍ 63 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ചോ?ദിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്ന് തനിക്ക് 64 കോടി രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചു. തെളിവിനായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടെന്ന വ്യാജ രേഖകള്‍ ഇയാള്‍ കിഷോറിനെ കാണിച്ചിരുന്നു. കൂടാതെ നടപടികള്‍ വേഗത്തിലാക്കാന്‍ പൊതുമരാമത്തു മന്ത്രിക്ക് പേയ് ടിഎം വഴി 98,000 രൂപ അയച്ചു കൊടുത്തതിന്റെ സ്‌ക്രീന്‍ഷോട്ടും ആനന്ദ് കിഷോറിന് കൈമാറിയിരുന്നു. സംശയം തോന്നിയ കിഷോര്‍ പട്ടാമ്പി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പാലക്കാട് ജില്ലാ പൊലീസ് മേധാവി…

    Read More »
Back to top button
error: