HealthLIFE

കരള്‍ ക്ലീനാക്കും, ചര്‍മം തിളങ്ങും, വയര്‍ കുറയ്ക്കും… ഒരാഴ്ച പേരയ്ക്ക സേവിക്കൂ

മുക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇതില്‍ ലിവര്‍ പ്രശ്നങ്ങള്‍ ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്നു. മദ്യപാനം മാത്രമല്ല, അമിതവണ്ണം പോലുള്ളവയും നമ്മുടെ ആഹാരരീതികളുമെല്ലാം നമ്മുടെ ലിവറിനെ കേടാക്കുന്നു. ഫാറ്റി ലിവര്‍, ലിവര്‍ സിറോറിസ് എന്നിവയെല്ലാം ലിവറിനെ ബാധിയ്ക്കുന്നു. ലിവര്‍ ശരീരത്തിലെ ക്ലീനിംഗ് ഓര്‍ഗനാണ്. ശരീരത്തെ ക്ലീനാക്കുന്ന ഇതിന്റെ പ്രവര്‍ത്തനം തകരാറിലായാല്‍ ശരീരത്തിന്റെ സകല പ്രവര്‍ത്തനങ്ങളും തകരാറിലാകും.ലിവര്‍ ആരോഗ്യം ഇതുകൊണ്ടുതന്നെ ഏറെ പ്രധാനമാണ്.

ലിവര്‍

Signature-ad

ലിവര്‍ ആരോഗ്യത്തിന് സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണവസ്തുക്കളുണ്ട്. ഇതില്‍ ഒന്നാണ് പേരയ്ക്ക. കരളിനെ സംരക്ഷിയ്ക്കാന്‍ കഴിയുന്ന ഭക്ഷണവസ്തുവാണ് പേരയ്ക്ക. സ്വാദിഷ്ഠമായ പഴ വര്‍ഗം മാത്രമല്ല, ഇത് പല രോഗങ്ങള്‍ക്കും മരുന്നാണ്. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയ ഒന്നാണിത്. പോട്ടാസ്യം, അയണ്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. പേരയ്ക്കയില്‍ വേദന നീക്കം ചെയ്യുവാനുള്ള ശക്തമായ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീന്‍, ക്വെര്‍സെറ്റിന്‍, വിറ്റാമിന്‍ സി, മറ്റ് പോളിഫെനോളുകള്‍ എന്നിവ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം തന്നെ കരള്‍ ആരോഗ്യത്തെ സഹായിക്കുന്ന ഘടകങ്ങളാണ്.

ഇവയ്ക്ക് ലിവര്‍ എന്‍സൈമുകളുടെ ബാലന്‍സ് നില നിര്‍ത്താനും ബിലിറൂബിന്‍ അളവ് കൃത്യമായി നില നിര്‍ത്താനും സാധിയ്ക്കും. ഓക്സിഡേറ്റിവ് സ്ട്രെസ് കാരണം ലിവറിനുണ്ടാകുന്ന കൊളേസ്റ്റേറ്റിക് ലിവര്‍ ഇന്‍ജ്വറി തടയാനും ഇതേറെ നല്ലതാണ്. ഇതിന് പേരയ്ക്കയുടെ പള്‍പ്പ് സഹായിക്കും. പേരയുടെ ഇലയുടെ നീരും ലിവര്‍ ആരോഗ്യത്തിന് നല്ലതാണ്. ഇത് തിളപ്പിച്ച് വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. പ്രമേഹം ലിവര്‍ തകരാറിലാകാനുള്ള പ്രധാനപ്പെട്ട കാരണമാണ്. പേരയിലവെളളം കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിയ്ക്കുന്നതിലൂടെ ലിവര്‍ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നു.പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീന്‍, ക്വെര്‍സെറ്റിന്‍, വിറ്റാമിന്‍ സി, മറ്റ് പോളിഫെനോളുകള്‍ എന്നിവ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. പേരയ്ക്കയില്‍ ആപ്പിള്‍, ഓറഞ്ച്, മുന്തിരിഎന്നിവയിലുള്ള ഷുഗറിനേക്കാള്‍ കുറഞ്ഞ അളവിലേ ഷുഗര്‍ ഉള്ളു. ഇത് രക്തത്തില്‍ നിന്ന് പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാക്കും. ഉയര്‍ന്ന അളവിലുള്ള ഡയറ്ററി ഫൈബര്‍ ശരീരത്തിലെ ബ്ലഡ് ഗ്ലൂക്കോസിന്റെ അളവു കുറച്ച് ടൈപ്പ് 2 ഡയബറ്റിസിനെ അകറ്റിനിര്‍ത്തും. പ്രമേഹം നിയന്ത്രിക്കാന്‍ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാല്‍ മതി.

തടി കുറയ്ക്കാന്‍
ധാരാളം നാരുകള്‍ അടങ്ങിയിരിയ്ക്കുന്നതിനാല്‍ തടി കുറയ്ക്കാനും മികച്ചതാണ് പേരയ്ക്ക. അധികം പഴുക്കാത്ത പേരയ്ക്കയാണ് ഇതിന് നല്ലത്. ഇതില്‍ നാരുകള്‍ ധാരാളമുണ്ടാകും. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. വൈറ്റമിന്‍ സി സമ്പുഷ്ടമാണ് ഇത്. ഇതും തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ്. ഓറഞ്ചിനേക്കാള്‍ കൂടുതല്‍വൈറ്റമിന്‍ സി ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. പ്രമേഹനിയന്ത്രണവും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്നു. കൊളസ്ട്രോള്‍ നിയന്ത്രണം കാരണവും തടി കുറയും.

ചര്‍മത്തിന്
പേരയ്ക്കയിലുള്ള വൈറ്റമിന്‍ B3 രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിലെ B6 തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും സുഗമമായ പ്രവര്‍ത്തനത്തിന് അത്യുത്തമമാണ്. വൈററമിന്‍ ബിയുടെ അടക്കമുളളയുടെ കുറവാണ് പലപ്പോഴും മരവിപ്പിനും തരിപ്പിനുമെല്ലാം കാരണമാകുന്നത്. ടെന്‍ഷന്‍ അകറ്റാനും പേരയ്ക്ക ഉത്തമ മാര്‍ഗ്ഗമാണ്. പേരയ്ക്കയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ അകാലവാര്‍ധക്യം തടഞ്ഞ് അര്‍ബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും. ഇതിലുള്ള വൈറ്റമിന്‍ സി കോശങ്ങളുടെ നാശം തടയാനും സഹായിക്കും. പേരയ്ക്കയില്‍ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

വൈറ്റമിന്‍ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള പേരയ്ക്ക ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്. ചര്‍മത്തിന് ചെറുപ്പം നല്‍കാനും ചുളിവുകള്‍ അകറ്റാനുമെല്ലാം ഗുണകരമാണ് ഇത്.

 

Back to top button
error: