IndiaNEWS

വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹത: സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സിആര്‍പിസി) 125-ാം വകുപ്പ് പ്രകാരം ഭര്‍ത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിആര്‍പിസിയിലെ 125ാം വകുപ്പ് പ്രകാരം വിവാഹമോചിതയായ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നല്‍കാനുള്ള നിര്‍ദ്ദേശത്തിനെതിരെ ഒരു മുസ്ലിം യുവാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി.

മുസ്ലിം സ്ത്രീകളുടെ വിവാഹമോചന അവകാശങ്ങള്‍ സംരക്ഷിക്കല്‍ നിയമം, സിആര്‍പിസി പോലെയുള്ള മതേതരമായ നിയമത്തിന് മേലെ നിലനില്‍ക്കില്ലെന്ന് യുവാവിന്റെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. വിവാഹിതകള്‍ക്കു മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും സിആര്‍പിസിയിലെ 125ാം വകുപ്പ് ബാധകമാകുമെന്ന നിഗമനത്തോടെ അപ്പീല്‍ തള്ളുകയാണെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

Signature-ad

സിആര്‍പിസിയിലെ 125-ാം വകുപ്പ്, മുസ്ലിം സ്ത്രീകള്‍ക്കും ബാധകമായ ഒരു മതേതര വ്യവസ്ഥയാണെന്ന് നേരത്തേ ഷാ ബാനോ കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. തന്റെ മുന്‍ ഭാര്യയ്ക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതി നിര്‍ദേശത്തെയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്. പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നല്‍കണമെന്ന കുടുംബക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പ്രശ്നം ഉടലെടുത്തത്.

2017-ല്‍ മുസ്ലിം വ്യക്തിനിയമപ്രകാരം ദമ്പതികള്‍ വിവാഹമോചനം നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജീവനാശം നല്‍കുന്നത് ഹൈക്കോടതിയില്‍ പരാതിക്കാരന്‍ ചോദ്യംചെയ്തത്. തുടര്‍ന്ന് ജീവനാംശ തുക പ്രതിമാസം 10,000 രൂപയാക്കി മാറ്റുകയും ആറുമാസത്തിനകം കേസ് തീര്‍പ്പാക്കാന്‍ കുടുംബക്കോടതിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയത്.

Back to top button
error: