Month: June 2024

  • India

    കോണ്‍ഗ്രസ് ഓഫീസിനുമുന്നില്‍ വരിനിന്ന് സ്ത്രീകള്‍; തിരഞ്ഞെടുപ്പ് വാഗ്ദാനംവാങ്ങാനെന്ന് റിപ്പോര്‍ട്ട്

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച അപ്രതീക്ഷിത വിജയമാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയത്. വിജയത്തിനു പിന്നാലെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനമായ ഒരു ലക്ഷം രൂപയ്ക്കായി കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ സ്ത്രീകള്‍ വരിനില്‍ക്കുകയാണെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉത്തര്‍പ്രദേശിലെ വീടുകളില്‍ കോണ്‍ഗ്രസ്, തങ്ങളുടെ വാഗ്ദാനങ്ങള്‍ വ്യക്തമാക്കുന്ന ഗ്യാരണ്ടി കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. നിര്‍ധനരായ സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ നല്‍കുമെന്നും ഗ്യാരണ്ടി കാര്‍ഡില്‍ വാഗ്ദാനമുണ്ടായിരുന്നു. ഇത് ലഭിക്കുന്നതിനായാണ് സ്ത്രീകള്‍ ലഖ്‌നൗവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്കെത്തിയതെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ ഓഫീസിന് പുറത്ത് വരിനില്‍ക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് വാഗ്ദാനംചെയ്ത പണം സ്വീകരിക്കുന്നതിന് ബെംഗളൂരുവിലെ ജനറല്‍ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ആരംഭിക്കാന്‍ സ്ത്രീകള്‍ തിരക്കുകൂട്ടുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യസഖ്യം അധികാരത്തില്‍ വന്നാല്‍ പ്രതിമാസം 8500 രൂപ അക്കൗണ്ടിലെത്തുമെന്ന് പ്രതീക്ഷിച്ചാണ് അക്കൗണ്ട് ആരംഭിക്കാന്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

    Read More »
  • Kerala

    ജയസൂര്യയുടെ ‘കത്തനാരി’ൽ മലയാളത്തിൻ്റെ ‘ഗന്ധർവൻ’ നിതീഷ് ഭരദ്വാജും

         റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കത്താനാരി’ൽ അഭിനയിക്കാൻ ‘ഗന്ധര്‍വ’നായി വന്ന് മലയാളികളുടെ മനം കവർന്ന നിതീഷ് ഭരദ്വാജ് എത്തുന്നു. പത്മരാജന്റെ ‘ഞാൻ ഗന്ധര്‍വൻ’ കഴിഞ്ഞ് 33 വർഷങ്ങൾക്കു ശേഷമാണ് നിതീഷ് ഭരദ്വാജ്   മലയാളത്തിൽ തിരിച്ചെത്തുന്നത്. അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ തുടങ്ങിയ വമ്പൻ താരങ്ങളാണ് ‘കത്തനാരി’ൽ അണിനിരക്കുന്നത്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷ് ഭരദ്വാജിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ‘ഞാന്‍ ഗന്ധർവ’നിലേത്. അതിനുശേഷം ഹിന്ദിയിൽ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും മലയാളത്തിൽ തിരിച്ചെത്തിയില്ല. 2018ൽ റിലീസ് ചെയ്ത ‘കേദാർനാഥ്’ എന്ന ബോളിവുഡ് സിനിമയിലാണ് നിതീഷ് ഭരദ്വാജ്  അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ നിന്നും സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരും കത്തനാരിൽ അഭിനയിക്കുന്നുണ്ട്. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ…

    Read More »
  • Crime

    സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

    കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മര്‍ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇടക്കൊച്ചി പഴേക്കാട്ട് വീട്ടില്‍ ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. തര്‍ക്കത്തിനിടയില്‍ ജോയിയെ തള്ളിയിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്വദേശി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു.

    Read More »
  • India

    അയോധ്യയിലടക്കം വന്‍ തിരിച്ചടി; യോഗിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ബി.ജെ.പി

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബി.ജെ.പി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് യോഗി ഡല്‍ഹിയില്‍ എത്തും. യു.പിയില്‍ ബി.ജെ.പി തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് യോഗിയെ വിളിപ്പിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തുറുപ്പുചീട്ടായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് തന്നെ, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുകയും അത് രാജ്യമെങ്ങും വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടി ബി.ജെ.പി നേതാക്കള്‍ വോട്ട് തേടി. എന്നാല്‍, രാമക്ഷേത്രവും മോദിയുടെ വിദ്വേഷ പ്രസംഗവുമെല്ലാം അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പിയെ തുണച്ചില്ല. ഇവിടെ സമാജ്‌വാദി പാര്‍ട്ടിയുടെ അവദേശ് പ്രസാദാണ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സിറ്റിങ് എം.പിയായിരുന്ന ബി.ജെ.പിയുടെ ലല്ലു സിങ്ങിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒമ്പത് തവണ എം.എല്‍.എയായിരുന്ന അവദേശ് പ്രസാദ് സമാജ്‌വാദി പാര്‍ട്ടിയുടെ ദലിത് മുഖമാണ്. ബി.ജെ.പി ഭരണഘടന തിരുത്തുന്നുവെന്ന പ്രചാരണത്തിനൊപ്പം, തൊഴിലില്ലായ്മയേയും ദാരിദ്രത്തെയും അഭിമുഖീകരിക്കുന്നതില്‍ യോഗി…

    Read More »
  • Crime

    തീരമേഖലയില്‍ വീണ്ടും തൊഴില്‍ തട്ടിപ്പ്; പൂന്തുറയില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് 15 ലക്ഷം

    തിരുവനന്തപുരം: ജില്ലയില്‍ തീരദേശ മേഖല കേന്ദ്രീകരിച്ച് വീണ്ടും തൊഴില്‍ തട്ടിപ്പ്. റഷ്യയില്‍ ജോലി വാഗ്ദാനം അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ തട്ടിപ്പിനിരയാക്കിയ വാര്‍ത്ത ചര്‍ച്ചയായതിനു പിന്നാലെയാണ് പൂന്തുറയില്‍നിന്നു സമാനമായ വാര്‍ത്ത പുറത്തുവരുന്നത്. ഹോങ്കോങ്ങില്‍ മക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പൂന്തുറയില്‍ ഒരു സ്ത്രീയില്‍നിന്നാണ് 15 ലക്ഷം രൂപ തട്ടിയെടുത്തത്. ജെസ് ക്ലീന്‍ എന്ന സ്ത്രീയുടെ പരാതിയില്‍ പൂന്തുറ പൊലീസ് മുട്ടത്തറ സ്വദേശികളായ രണ്ടു പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഹോങ്കോങ്ങിലെ പ്രമുഖ സ്ഥാപനത്തിലെ ജോലിക്കുള്ള വീസയാണെന്നു പറഞ്ഞ് ഇവര്‍ക്ക് ടൂറിസ്റ്റ് വീസ നല്‍കുകയായിരുന്നു. ജെസ്സിന്റെ മക്കള്‍ ഹോങ്കോങ്ങില്‍ എത്തിയപ്പോഴാണ് അത്തരത്തിലൊരു സ്ഥാപനമില്ലെന്ന് അറിയുന്നത്. തട്ടിപ്പിന് ഇരയായ യുവാക്കള്‍ നാട്ടിലേക്കു തിരിച്ചുപോന്നു. ഹോങ്കോങ്ങില്‍ ജോലി ഒഴിവുകള്‍ ഉണ്ടെന്നു പറഞ്ഞ് ജനുവരിയില്‍ രണ്ടുപേര്‍ തന്നെ സമീപിക്കുകയായിരുന്നുവെന്ന് ജെസ് പരാതിയില്‍ പറയുന്നു. പ്രതിമാസം ഒന്നരലക്ഷം രൂപ ശമ്പളത്തിലാണ് ഒരു സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തത്. വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കി വിശ്വാസം ആര്‍ജിച്ച ശേഷം വീസാ നടപടികള്‍ക്കായി 15…

    Read More »
  • Crime

    ആണ്‍വേഷം കെട്ടി ഗര്‍ഭിണി, ഒപ്പം ഭര്‍ത്താവും; സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി ആഭരണം കവര്‍ന്നു

    ആലപ്പുഴ: സ്‌കൂട്ടര്‍യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന വ്യാജേന മൂന്നുപവന്റെ ആഭരണം പൊട്ടിച്ചെടുത്ത കേസില്‍ അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കരുവാറ്റ വടക്ക് കൊച്ചുകടത്തേരില്‍ പ്രജിത്ത് (37), ഭാര്യ രാജി (32) എന്നിവരാണു പിടിയിലായത്. പ്രജിത്ത് ഓടിച്ച സ്‌കൂട്ടറിനുപിന്നില്‍ ആണ്‍വേഷംകെട്ടിയാണ് രാജി ഇരുന്നതെന്നും മോഷണശേഷം വേഷംമാറിയാണ് ഇരുവരും രക്ഷപ്പെട്ടതെന്നും കേസന്വേഷിച്ച കരീലക്കുളങ്ങര എസ്.എച്ച്.ഒ. എന്‍. സുനീഷ് പറഞ്ഞു. മേയ് 25-നു രാത്രി ഏഴരയോടെ മുട്ടത്തുനിന്ന് നാലുകെട്ടുംകവലയിലേക്കുള്ള എന്‍.ടി.പി.സി. റോഡിലായിരുന്നു സംഭവം. രാമപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി, പള്ളിപ്പാട് നാലുകെട്ടുംകവല കവലയ്ക്കല്‍ ആര്യ(23)യാണ് ആക്രമിക്കപ്പെട്ടത്. പിടിച്ചുപറിച്ച ആഭരണങ്ങള്‍ പ്രതികള്‍ വിറ്റിരുന്നു. പോലീസ് ഇതു വീണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെടുത്തു. ആര്യയുടെ സ്‌കൂട്ടറിനുപിന്നില്‍ പ്രതികള്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തെറിച്ചുവീണ ആര്യയെ രക്ഷിക്കാനെന്ന ഭാവത്തില്‍ എഴുന്നേല്‍പ്പിച്ചശേഷം മാലപൊട്ടിക്കാന്‍ ശ്രമിച്ചു. അപകടം തിരിച്ചറിഞ്ഞ ആര്യ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രജിത്ത് മുടിക്കുപിടിച്ചുനിര്‍ത്തി കൈച്ചെയിനും പാദസരങ്ങളിലൊന്നും മോതിരവും ഊരിയെടുത്തു. തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു. ശക്തമായി മഴയുണ്ടായിരുന്നു. മോഷണത്തിനിടെ പ്രതികള്‍…

    Read More »
  • Kerala

    സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം; അഭ്യൂഹങ്ങളില്‍ കേന്ദ്രമന്ത്രി സ്ഥാനം

    ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയിച്ച സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ഡല്‍ഹിയിലെത്തുന്നത്. കേരളത്തിന്റെ വികസനത്തിന് പ്രയോജപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകണമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തില്‍ സുരേഷ് ഗോപിയിലൂടെയാണ് ആദ്യമായി ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കുന്നത്. തമിഴ്‌നാട്ടില്‍ ബിജെപിക്ക് എംപിമാരില്ല. അതിനാല്‍ പ്രധാന വകുപ്പ് ലഭിക്കുമെന്ന സൂചനകളുണ്ട്. ദേശീയ നേതൃത്വത്തിന് പ്രിയപ്പെട്ടയാളാണ് സുരേഷ് ഗോപി. കേരളത്തില്‍ അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ ബിജെപിയുടെ പ്രധാന കേന്ദ്ര നേതാക്കള്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. സുരേഷ് ഗോപിക്കായി രണ്ടു തവണയാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. സുരേഷ് ഗോപിയോട് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചതും ആവശ്യമായ പിന്തുണ നല്‍കിയതും കേന്ദ്ര നേതൃത്വമാണ്. സുരേഷ് ഗോപിയുടെ വിജയത്തിലൂടെ കൂടുതല്‍ നേട്ടത്തിനാണ് കേരളത്തില്‍ ബിജെപി ശ്രമിക്കുന്നത്. തിരുവനന്തപുരത്തും ആറ്റിങ്ങലും ആലപ്പുഴയിലും ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.…

    Read More »
  • Social Media

    എന്നെ വളര്‍ത്തിയത് രാജാവാണ്, ഒസാമ ബിന്‍ ലാദന്‍ അല്ല; ‘ഗെറ്റ് ലോസ്റ്റ്’ പറഞ്ഞ പെണ്‍കുട്ടിയോട് ദിയ

    സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. നടനും ബി.ജെ.പി േനതാവുമായ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. തന്റെ സഹോദരിമാരെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ദിയ. കൃഷ്ണ സിസ്റ്റേഴ്സ് എന്ന് വിളിക്കപ്പെടുന്ന കൃഷ്ണ കുമാറിന്റെ മക്കളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഓളമുണ്ടാക്കുന്നത് ദിയ തന്നെയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ മാത്രമല്ല വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ ദിയയെ തേടിയെത്തിയിട്ടുണ്ട്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദിയ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും ദിയ സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ദിയയുടേയും അശ്വിന്റേയും പ്രണയവും പ്രൊപ്പോസലുമെല്ലാം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തനിക്ക് വന്നൊരു പ്രതികരണവും അതിന് ദിയ നല്‍കിയ മറുപടിയുമെല്ലാം ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ദിയ പങ്കുവച്ചൊരു സ്റ്റോറിയ്ക്ക് ഒരു പെണ്‍കുട്ടി നല്‍കിയ മറുപടിയോടുള്ള ദിയയുടെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. ഗെറ്റ് ലോസ്റ്റ് എന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് ദിയ…

    Read More »
  • India

    നദ്ദ ബിജെപി അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് സൂചന; പിന്‍ഗാമി ചൗഹാന്‍?

    ന്യൂഡല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ജെ.പി നദ്ദ മാറുമെന്ന് സൂചന. അദ്ദേഹത്തിന് പകരം മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അദ്ധ്യക്ഷനായേക്കുമെന്നാണ് വിവരം. നദ്ദയെ രാജ്യസഭാ നേതാവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി എന്‍ഡിഎ നിയുക്ത എംപിമാരുടെ യോഗത്തിന് മുന്നോടിയായി, ബിജെപി എംപിമാരുടെ യോഗം ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍ നടക്കും. എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കിയ നരേന്ദ്രമോദി ശനിയാഴ്ച വൈകുന്നേരം മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം അദ്ദേഹത്തെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയല്‍ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരെ ക്ഷണിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെയും, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെയും ചടങ്ങിലേക്ക് ക്ഷണിച്ചു. നരേന്ദ്രമോദിയുമായുളള ഫോണ്‍ സംഭാഷണത്തിനിടെ ലഭിച്ച ക്ഷണം വിക്രമസിംഗേ സ്വീകരിച്ചതായാണ് വിവരം. ഭൂട്ടാന്‍ രാജാവുമായും നേപ്പാള്‍,മൗറീഷ്യസ് രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായും അദ്ദേഹം ഫോണില്‍ സംസാരിച്ചിട്ടുണ്ട്.…

    Read More »
  • Kerala

    സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ആയേക്കും

    കോഴിക്കോട്: സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ആയേക്കും. ഹാരിസ് ബീരാന്റെ പേരിനാണ് സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ മുന്‍തൂക്കം. പി.എം.എ സലാമിന്റെ പേരും അവസാന ചര്‍ച്ചകളിലുണ്ട്. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം രാജ്യസഭാ സ്ഥാനാര്‍ഥിയുടെ കാര്യം ചര്‍ച്ച ചെയ്യുമെന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍, മത്സരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കുകയും ചെയ്തു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബുവിന്റെ പേരും പരിഗണിക്കുന്നുണ്ട്. അതേസമയം, ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. യുവാക്കള്‍ക്കായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞിരുന്നു.  

    Read More »
Back to top button
error: