Month: June 2024

  • Kerala

    തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഡിസിസി പ്രസിഡന്റിന് ഒഴിഞ്ഞുമാറാനാവുമോ? പാലക്കാട്ട് തങ്കപ്പനെതിരെ പോസ്റ്റര്‍

    പാലക്കാട്: ആലത്തൂര്‍ ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ തോല്‍വിയില്‍ പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ പോസ്റ്റര്‍. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ രാജിവെക്കണമെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തോല്‍വിയുടെ ഉത്തരവാദിത്തം തങ്കപ്പനു കൂടിയുള്ളതാണെന്നും പോസ്റ്ററില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പാലക്കാട് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററില്‍ പറയുന്നത് ഇപ്രകാരമാണ്. ആലത്തൂരിന്റെ തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഡിസിസി പ്രസിഡന്റ് തങ്കപ്പന് ഒഴിഞ്ഞുമാറാനാവുമോ?. സംഘടനയുടെ പ്രശ്നങ്ങള്‍ മുന്നേ കൂട്ടി അറിയിച്ചപ്പോഴും നിസ്സങ്കത കാട്ടിയ തങ്കപ്പന്‍ രാജിവെക്കുക. തോല്‍വിയുടെ ഉത്തരവാദിത്തം തങ്കപ്പന് കൂടിയുള്ളതാണ്. രാജിവെക്കുക. ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനോടാണ് സിറ്റിങ് എംപിയായ രമ്യ ഹരിദാസ് പരാജയപ്പെട്ടത്. തോല്‍വിയില്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പഴിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ രംഗത്തു വന്നിരുന്നു. രമ്യയുടെ പരാജയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പങ്കില്ല. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ഥി വേണ്ട രീതിയില്‍ ശ്രദ്ധിക്കാത്തതാണ് കാരണമെന്നും എ തങ്കപ്പന്‍…

    Read More »
  • Crime

    ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; ഹെല്‍മറ്റുണ്ടായിരുന്നിട്ടും തലയ്ക്ക് ഗുരുതര പരിക്ക്, ദുരൂഹത

    കോട്ടയം: പുതുപ്പള്ളി ചാലുങ്കല്‍പ്പടിയില്‍ ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും ബന്ധുക്കളും. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പില്‍ രഘൂത്തമന്റെ മകന്‍ വിഷ്ണു രാജ്(30) ആണ് മരിച്ചത്. പരുമലയില്‍ ജോലിചെയ്യുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെല്‍മെറ്റ് ധരിച്ചിരുന്നു. എന്നിട്ടും തലയ്ക്ക് ഗുരുതര പരിക്കേറ്റതും സംശയമുളവാക്കുന്നു. ചാലുങ്കപ്പടിയിലെ വളവിലാണ് വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയ യാത്രക്കാരാണ് അപകട വിവരമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയില്‍ ഓടയ്ക്കുള്ളില്‍ നിന്നും വിഷ്ണുരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിഷ്ണുരാജിന്റെ ബുള്ളറ്റിന്റെ പിന്‍ഭാഗത്ത് ക്രാഷ് ഗാര്‍ഡുകള്‍ ചളുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും വാഹനം ഇടിച്ച് ഓടയില്‍ വീണതാണോയെന്ന് പരിശോധിക്കുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുറമേ മുറിവുകളൊന്നുമില്ലെങ്കിലും തലയോട്ടി തകരുന്നതിന് കാരണമായ…

    Read More »
  • India

    ഘടകകക്ഷികളെ ഒറ്റക്കെട്ടായി നയിക്കാന്‍ യോഗ്യന്‍; രാഹുല്‍ പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യം

    ന്യൂഡല്‍ഹി: യുഡിഎഫും ഇന്ത്യാ സഖ്യവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിനുപിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍. പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കള്‍ ആവശ്യം ഉന്നയിക്കും. രാഹുല്‍ ഗാന്ധി തയ്യാറായില്ലെങ്കില്‍ മറ്റുപേരുകള്‍ പരിഗണിക്കും. ഇന്ത്യാ സഖ്യത്തിന്റെ മുഖമെന്ന നിലയില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഘടകകക്ഷികളുടെയും അഭിപ്രായം. അദ്ദേഹം പ്രതിപക്ഷ നേതാവായാല്‍ ഘടകക്ഷികളെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഭാവി പരിപാടികളെക്കുറിച്ച് പാര്‍ട്ടിയിലെയും ഘടകകക്ഷികളിലെയും നേതാക്കളുമായി രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തുന്നുണ്ട്. ആര് പ്രതിപക്ഷ നേതാവാകണമെന്ന വിഷയത്തില്‍ ഇന്ത്യാ സഖ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല. സര്‍ക്കാരുണ്ടാക്കാന്‍ തല്‍ക്കാലം ശ്രമിക്കേണ്ടെന്നാണ് യോഗം തീരുമാനിച്ചത്. ഭരണം നിലനിര്‍ത്താന്‍ ടിഡിപി, ജെഡിയു ഉള്‍പ്പെടെയുള്ള കക്ഷികളെ ആശ്രയിക്കേണ്ടതിനാല്‍ ബിജെപി സര്‍ക്കാര്‍ ആടിയുലയുമെന്നാണ് കണക്കുകൂട്ടല്‍. സര്‍ക്കാരിനെ വീഴ്ത്താന്‍ ഭാവിയില്‍ അവസരം ലഭിച്ചാല്‍ അതുപയോഗിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 233 സീറ്റ് നേടിയ ഇന്ത്യാ സഖ്യം കേവല ഭൂരിപക്ഷത്തില്‍…

    Read More »
  • Kerala

    ബി.ജെ.പി വോട്ടുകള്‍ ലഭിച്ചില്ല; കോട്ടയത്ത് നേട്ടമുണ്ടാക്കാന്‍ കഴിയാത്തതില്‍ ബി.ഡി.ജെ.എസിന് അതൃപ്തി

    കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാത്തതില്‍ ബി.ഡി.ജെ.എസിന് അതൃപ്തി. പരമ്പരാഗത ബി.ജെ.പി വോട്ടുകള്‍ ബി.ഡി.ജെ.എസിന് ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് ഉയര്‍ത്താനായത് മാത്രമാണ് ബി.ഡി.ജെ.എസിന് ആശ്വസിക്കാന്‍ വക നല്‍കുന്ന കാര്യം. കോട്ടയത്ത് ആദ്യം മത്സരിക്കുന്നതിന് താല്‍പര്യമില്ലായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പിന്നീട് സജീവമായ ബി.ഡി.ജെ.എസ്, താഴെ തട്ടില്‍ ശക്തമായ പ്രവര്‍ത്തനം നടത്തി. എസ്.എന്‍.ഡി.പി യൂണിയന്‍ നേതാക്കാള്‍ വീടുകള്‍ കയറി പ്രചാരണം നടത്തി. തുഷാറിനായി അമ്മ പ്രീതി നടശേടനും ഭാര്യയും കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു. രണ്ടര ലക്ഷം വോട്ടെങ്കിലും നേടാമെന്ന പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ കഴിഞ്ഞ തവണ പി.സി തോമസിന് ലഭിച്ച ഒരു ലക്ഷത്തി അന്‍പതിനായിരം വോട്ടിനെക്കാള്‍ പതിനായിരം വോട്ടു മാത്രമാണ് കൂടുതല്‍ കിട്ടിയത്. ബി.ജെ.പി- നായര്‍ വോട്ടുകള്‍ തുഷാറിന് ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആത്മാര്‍ഥമായ പിന്തുണ ലഭിച്ചില്ല. സമാന്തരമായി പ്രചാരണം…

    Read More »
  • Kerala

    പാലക്കാട് രാഹുല്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; വയനാട് ഒഴിഞ്ഞാല്‍ മുരളിയോ പ്രിയങ്കയോ? ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായി

    തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ അടുത്തു തന്നെ വരാനിരിക്കുന്ന പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം. വടകരയില്‍ നിന്ന് ഷാഫി പറമ്പിലും ആലത്തൂരില്‍ നിന്ന് മന്ത്രി കെ രാധാകൃഷ്ണനും ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പാലക്കാട് ഷാഫി പറമ്പിലിന് പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പരാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. രാഹുലിന്റെ പേരിനാണ് മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ട്. ഷാഫി പറമ്പിലും രാഹുല്‍ മാങ്കുട്ടത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെയാണ് അനുകൂലിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള സ്ഥലമാണ് പാലക്കാട് എന്നതും ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രധാന ഘടകമാകും. മന്ത്രി രാധാകൃഷ്ണന്‍ എംഎല്‍എ പദം രാജിവെക്കുന്നതോടെ ഒഴിവു വരുന്ന ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. രമ്യ ഹരിദാസിന്റെ പേരിനാണ് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് ആലപ്പുഴയില്‍ പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ ഒഴിവു വരുന്ന വയനാട്ടില്‍ ആരു മത്സരിക്കും എന്നതും രാഷ്ട്രീയ…

    Read More »
  • India

    കേന്ദ്രമന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് ഇടംകിട്ടും; രാജീവ് ചന്ദ്രശേഖര്‍ പരിഗണനയില്‍, മുരളീധരന്‍ പുറത്തേക്ക്

    ന്യൂഡല്‍ഹി: 240 സീറ്റില്‍ ജയിച്ച ബി.ജെ.പി. തന്നെയാകും ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈവശം വെക്കുക. അമിത് ഷായടക്കം മുതിര്‍ന്ന നേതാക്കള്‍ മന്ത്രിമാരായി തുടരും. കേരളത്തില്‍ ആദ്യമായി ബി.ജെ.പിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തിന് പരിഗണിക്കാതിരിക്കില്ല. വി. മുരളീധരന്റെ രാജ്യസഭാംഗത്വം അവസാനിച്ചതിനാലും ലോക്‌സഭയിലേക്ക് ആറ്റിങ്ങലില്‍ പരാജയപ്പെട്ടതിനാലും മന്ത്രിയാക്കാനിടയില്ല. തിരുവനന്തപുരത്ത് മികച്ച പോരാട്ടം കാഴ്ചവെച്ച രാജീവ് ചന്ദ്രശേഖറിന് സുപ്രധാന വകുപ്പുകള്‍ ലഭിക്കാനാണ് സാധ്യത. ബി.ജെ.പിക്കുമാത്രമായി കേവലഭൂരിപക്ഷമില്ലാതെ രൂപവത്കരിക്കാനൊരുങ്ങുന്ന മൂന്നാം മോദി സര്‍ക്കാരില്‍ സ്പീക്കറും മന്ത്രിമാരുമുള്‍പ്പെടെ പല സുപ്രധാന പദവികളിലും സഖ്യകക്ഷികള്‍ ഇടംപിടിക്കും. പതിനാറ് സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി.യും 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായിരിക്കും വിലപേശലില്‍ മുന്നിലുണ്ടാവുക. ഇതോടൊപ്പം 15 സഖ്യകക്ഷികളും സ്ഥാനമാനങ്ങള്‍ ആവശ്യപ്പെടുന്നതില്‍ പിന്നാക്കം നില്‍ക്കില്ല. ഏറ്റവും വലിയ സഖ്യകക്ഷിയായ ടി.ഡി.പി. മന്ത്രിസ്ഥാനങ്ങള്‍ക്കു പുറമേ സ്പീക്കര്‍ പദവിയും ചോദിക്കുന്നുണ്ടെന്നാണ് സൂചന. അതിനു വഴങ്ങിയാല്‍ മോദി സര്‍ക്കാരില്‍ ആദ്യമായി ബി.ജെ.പി. ഇതര സ്പീക്കറുണ്ടാകും. കൂടാതെ കാബിനറ്റ്…

    Read More »
  • Kerala

    ജാമ്യഹര്‍ജി തള്ളി മൂന്നാം ദിവസം വീണ്ടും ഹര്‍ജി; പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴ

    കൊച്ചി: ജാമ്യഹര്‍ജി തള്ളി മൂന്നാം ദിവസം അതേ ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയ പള്‍സര്‍ സുനിക്ക് (എന്‍.എസ്.സുനില്‍) 25,000 രൂപ പിഴ. നടിയെ ആക്രമിച്ച് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി 10 തവണ ഹൈക്കോടതിയേയും രണ്ടു തവണ സുപ്രീംകോടതിയേയും ജാമ്യാപേക്ഷയുമായി സമീപിച്ചെങ്കിലും ഇതെല്ലാം തള്ളുകയായിരുന്നെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ പറഞ്ഞു. ഏപ്രില്‍ 16ന് പള്‍സര്‍ സുനി നല്‍കിയ ജാമ്യഹര്‍ജി മേയ് 20ന് തളളിയിരുന്നു. ഇതിനു പിന്നാലെ മേയ് 23ന് വീണ്ടും ജാമ്യഹര്‍ജി നല്‍കുകയായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ ജാമ്യം നിഷേധിക്കാന്‍ കാരണമായ കാര്യങ്ങളില്‍ ഈ 3 ദിവസത്തിനുള്ളില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. പിഴ ചുമത്തുന്നതു സംബന്ധിച്ച് കോടതി അമിക്കസ് ക്യൂറിയേയും നിയോഗിച്ചിരുന്നു. തുടര്‍ന്നാണ് 25,000 രൂപ പിഴ ചുമത്തിയത്. പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍ ലീഗല്‍ സെല്‍ അതോറിറ്റിയെ സമീപിക്കാമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. ഓരോ തവണ ജാമ്യാപേക്ഷ നല്‍കാനും ഇതിനു…

    Read More »
  • Kerala

    പരുമല  മെഡിക്കൽ മിഷൻ ആശുപത്രി പിആർഒ ബൈക്കപകടത്തിൽ മരിച്ചു, അപകടം നടന്നത് രാത്രി; മൃതദേഹം കണ്ടത് രാവിലെ

    കോട്ടയം: പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി പിആർഒ സി.ആർ വിഷ്ണുരാജ് (30)ബൈക്കപകടത്തിൽ മരിച്ചു. പുതുപ്പള്ളി ചാലുങ്കൽപടിക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ  രഘുത്തമൻ്റെ മകനാണ്. ഡിവൈഎഫ്ഐ ഇത്തിത്താനം മേഖലാ കമ്മിറ്റിയംഗവും പീച്ചങ്കേരി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. രാത്രി മുഴുവൻ യുവാവ് പരുക്കേറ്റ് ഓടയിൽ കിടന്നെങ്കിലും പ്രദേശത്ത്  വെളിച്ചമില്ലാതിരുന്നതിനാൽ ആരുമറിഞ്ഞില്ല. പുലർച്ചെ നടക്കാനിറങ്ങിയവരാണു ചാലുങ്കൽപടിക്കും തറയിൽപാലത്തിനും  ഇടയ്ക്ക് ബൈക്ക് മറിഞ്ഞുകിടക്കുന്നതു കണ്ടത്. സമീപത്തു പരിശോധന നടത്തിയപ്പോൾ ഓടയിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹവും കണ്ടു. ആശുപത്രിയിൽനിന്നു രാത്രി 9 മണിയോടെ വീട്ടിലേക്കു പുറപ്പെട്ടതാണ്. ചങ്ങനാശേരി വഴിയാണു ദിവസവും വീട്ടിലേക്കു പോയിരുന്നത്. എന്നാൽ, പുതുപ്പള്ളി ഭാഗത്തേക്കു പോയത് എന്തിനാണെന്നു വ്യക്തമായിട്ടില്ല. എങ്ങനെയാണ്  അപകടത്തിൽ പെട്ടതെന്ന കാര്യത്തിലും വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.  വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി അപകടത്തിൽപെട്ടതാകാമെന്നാണു പ്രാഥമിക നിഗമനം. ഇന്നു ഫൊറൻസിക് സംഘം സ്ഥലത്തെത്തും. വിഷ്ണുരാജിന്റെ സംസ്കാരം ഇന്നു 2ന്.…

    Read More »
  • India

    സംഖ്യാശാസ്ത്രത്തിൽ ‘8’ അതിപ്രധാനം, നരേന്ദ്ര മോദി എന്തുകൊണ്ട് സത്യപ്രതിജ്ഞ ജൂൺ 8ന് നിശ്ചയിച്ചു എന്നറിയുക

        നരേന്ദ്ര മോദി ജൂൺ  8ന് മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഈയൊരു അവസരത്തിൽ 8 എന്ന സംഖ്യ ശ്രദ്ധേയമാണ്. ഇതാദ്യമല്ല പ്രധാനമന്ത്രി മോദിയുടെ പ്രധാന പരിപാടികളിൽ ‘8’ പല തരത്തിൽ പ്രത്യക്ഷപ്പെടുന്നത് . സംഖ്യാശാസ്ത്രത്തിൽ 8 എന്ന സംഖ്യ ശനി ഗ്രഹത്തെ സൂചിപ്പിക്കുന്നു, കൂടാതെ 8  നീതിയുടെ പ്രതീകവുമാണെന്ന് നോയിഡ ആസ്ഥാനമായുള്ള പ്രശസ്ത സംഖ്യാശാസ്ത്രജ്ഞൻ രാഹുൽ സിംഗ് പറയുന്നു: ‘‘എട്ടാം നമ്പർ രാജയോഗത്തിൻ്റെ പ്രതീകമാണ്. സാധാരണയായി, ഉയർച്ചയിൽ ശനിയുടെ അപഹാരം ഉള്ളവർക്ക് ജീവിതത്തിൽ വിജയം വൈകും. എന്നാൽ ഈ വിജയം വളരെ വലുതായിരിക്കും. എല്ലാ ശത്രുക്കളും പരാജയപ്പെടും.’’ രാഹുൽ സിംഗ് വിശദീകരിച്ചു. ഒന്നാം മോദി സർക്കാരിന്റെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നായ നോട്ട് നിരോധനം നവംബർ  8ന് രാത്രി 8  മണിക്ക് പ്രഖ്യാപിച്ചതിൽ നിന്ന് മോദിയുടെ ജീവിതത്തിൽ 8ന്റെ പ്രാധാന്യം മനസിലാക്കാം. 2015 സെപ്‌റ്റംബർ 26-ന് അദ്ദേഹം ഡിജിറ്റൽ ഇന്ത്യ പദ്ധതി ആരംഭിച്ചു. 2, 6 എന്നീ സംഖ്യകൾ കൂട്ടിയാൽ…

    Read More »
  • Kerala

    ഇടതുപക്ഷം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെട്ടുകെട്ടുമോ…? ബി.ജെ.പി 11 ഉം യു.ഡി.എഫ് 110 ഉം സീറ്റുകളിൽ ഒന്നാമതെത്തി; എല്‍.ഡി.എഫിന് മേല്‍ക്കൈ കേവലം 19 മണ്ഡലങ്ങളില്‍ മാത്രം

          ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തില്‍ ഇടതുകോട്ടകള്‍ നിലംപൊത്തിയപ്പോള്‍ മന്ത്രിമാരുടെ അടക്കം ഒട്ടേറെ നിയമസഭാ മണ്ഡലങ്ങൾ എല്‍.ഡി.എഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടി. കേവലം 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍.ഡി.എഫിന് പച്ച തോടാനായുള്ളൂ. അതേ സമയം കേരളത്തില്‍ ആദ്യമായി ലോക്‌സഭാ സീറ്റ് പിടിച്ചെടുത്ത ബി.ജെ.പി 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതെത്തി. ഈ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്ന ചർച്ചയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ. കഴിഞ്ഞ (2021) നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് എല്‍.ഡി.എഫും യു.ഡി.എഫ് 41 സീറ്റുമാണ് നേടിയത്.ഒരു സീറ്റിലും എന്‍.ഡി.എ ജയിച്ചില്ല. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമായിരുന്നു 2021ല്‍ എല്‍.ഡി.എഫ് വൻ തിരിച്ചുവരവ് നടത്തിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകണക്ക് പരിശോധിക്കുമ്പോള്‍ 123 സീറ്റുകളില്‍ യു.ഡി.എഫ് ലീഡ് നേടിയിരുന്നു. 16 സീറ്റുകളില്‍ അന്ന് എല്‍.ഡി.എഫ് ലീഡ് നേടിയപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തിലെ നേമത്ത് എന്‍.ഡി.എ ഭൂരിപക്ഷം…

    Read More »
Back to top button
error: