Social MediaTRENDING

എന്നെ വളര്‍ത്തിയത് രാജാവാണ്, ഒസാമ ബിന്‍ ലാദന്‍ അല്ല; ‘ഗെറ്റ് ലോസ്റ്റ്’ പറഞ്ഞ പെണ്‍കുട്ടിയോട് ദിയ

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. നടനും ബി.ജെ.പി േനതാവുമായ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. തന്റെ സഹോദരിമാരെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ദിയ. കൃഷ്ണ സിസ്റ്റേഴ്സ് എന്ന് വിളിക്കപ്പെടുന്ന കൃഷ്ണ കുമാറിന്റെ മക്കളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഓളമുണ്ടാക്കുന്നത് ദിയ തന്നെയാണ്.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ മാത്രമല്ല വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ ദിയയെ തേടിയെത്തിയിട്ടുണ്ട്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദിയ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും ദിയ സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ദിയയുടേയും അശ്വിന്റേയും പ്രണയവും പ്രൊപ്പോസലുമെല്ലാം വൈറലായി മാറിയിരുന്നു.

Signature-ad

ഇപ്പോഴിതാ തനിക്ക് വന്നൊരു പ്രതികരണവും അതിന് ദിയ നല്‍കിയ മറുപടിയുമെല്ലാം ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ദിയ പങ്കുവച്ചൊരു സ്റ്റോറിയ്ക്ക് ഒരു പെണ്‍കുട്ടി നല്‍കിയ മറുപടിയോടുള്ള ദിയയുടെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്. ഗെറ്റ് ലോസ്റ്റ് എന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് ദിയ മറുപടി നല്‍കിയത്.

എന്റെ അക്കൗണ്ട്, എന്റെ സ്റ്റോറീസ്, നീയാണ് എന്നെ ഫോളോ പോലും ചെയ്യാതെ സ്റ്റോക്ക് ചെയ്യുന്നത്. എന്നെ എന്നും കാണാന്‍ കൊതിയാണേല്‍ നീയെന്തിനാണ് അണ്‍ഫോളോ ചെയ്യുന്നത്. കള്ളി. സീക്രട്ട് ഫാന്‍ ആണല്ലേ. എന്തായാലും വന്നു. അണ്‍ഫോളോ ചെയ്തു. വീണ്ടും സ്റ്റോക്ക് ചെയ്ത് ഡിഎം ചെയ്യുന്നു. അതും എന്നോട് ഗെറ്റ് ലോസ്റ്റ് എന്ന്. സത്യത്തില്‍ ചേച്ചിയോട് ഞാനല്ലേ ഇനി ഗെറ്റ് ലോസ്റ്റ് പറയേണ്ടത്? പോ അവിടുന്ന് ഗൊച്ചു കള്ളി എന്നായിരുന്നു ദിയയുടെ മറുപടി.

പെണ്‍കുട്ടിയുടെ ഫോട്ടോയും ദിയ പങ്കുവച്ചിരുന്നു. ഇതോടെ പെണ്‍കുട്ടി ദിയയോട് ഫോട്ടോ മാറ്റണം എന്നാവശ്യപ്പെട്ട് എത്തുകയായിരുന്നു. എന്റെ ഫോട്ടോ ഒഴിവാക്കൂ. എനിക്ക് പല അക്കൗണ്ടുകളില്‍ നിന്നും മോസം മെസേജുകള്‍ വരുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ മെസേജ്. ഓ നിങ്ങളുടെ ആള്‍ക്കാര്‍ എന്നെ ബ്ലോക്ക് ഔട്ട് ചെയ്ത് ഡീഫേം ചെയ്തു നടക്കും. എനിക്ക് ഹരാസ്മെന്റ ആകാം കുറച്ച് ഡിഎമ്മുകള്‍ വന്നപ്പോള്‍ നിങ്ങള്‍ തളര്‍ന്നു എന്നായിരുന്നു ദിയയുടെ മറുപടി. യേസ് എന്ന് പെണ്‍കുട്ടി മറുപടി നല്‍കുന്നുണ്ട്. ഇപ്പോള്‍ നിനക്ക് മനസിലായില്ലേ എന്ന് ദിയ ചോദിച്ചപ്പോള്‍ യെസ് എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

ഇത് എല്ലാവര്‍ക്കുമുള്ള മെസേജാണ്. ധീരയാവുക എന്നത് എളുപ്പമല്ല. അടുത്ത ടാര്‍ജറ്റ് നിങ്ങളായേക്കാം. മനുഷ്യത്വം എന്ന് പ്രസംഗിച്ചാല്‍ പോര. അത് പ്രയോഗിക്കണം. ഇല്ലേല്‍ ഞാന്‍ പ്രയോഗിപ്പിക്കും എന്നാണ് ചാറ്റ് പുറത്ത് വിട്ടു കൊണ്ട് ദിയ പ്രതികരിക്കുന്നത്.

ഒരുപാട് ഫോളോവേഴ്സ് എന്നോട് അവളുടെ പേര് വെളിപ്പെടുത്താന്‍ പറയുന്നുണ്ട്. പക്ഷെ ഞാനത് ചെയ്യില്ല. അതാണ് ഞാനും അവരും തമ്മിലുള്ള വ്യത്യാസം. അവര്‍ മനുഷ്യത്വത്തെക്കുറിച്ച് പ്രസംഗിക്കും. ഞാന്‍ മനുഷ്യത്വം കാണിക്കും. കാരണം എന്നെ വളര്‍ത്തിയത് ഒരു രാജാവാണ് അല്ലാതെ ഒസാമ ബിന്‍ ലാദന്‍ അല്ല എന്നാണ് മറ്റൊരു സ്റ്റോറിയില്‍ ദിയ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

 

 

 

Back to top button
error: