IndiaNEWS

കോണ്‍ഗ്രസ് ഓഫീസിനുമുന്നില്‍ വരിനിന്ന് സ്ത്രീകള്‍; തിരഞ്ഞെടുപ്പ് വാഗ്ദാനംവാങ്ങാനെന്ന് റിപ്പോര്‍ട്ട്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച അപ്രതീക്ഷിത വിജയമാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയത്. വിജയത്തിനു പിന്നാലെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനമായ ഒരു ലക്ഷം രൂപയ്ക്കായി കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ സ്ത്രീകള്‍ വരിനില്‍ക്കുകയാണെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉത്തര്‍പ്രദേശിലെ വീടുകളില്‍ കോണ്‍ഗ്രസ്, തങ്ങളുടെ വാഗ്ദാനങ്ങള്‍ വ്യക്തമാക്കുന്ന ഗ്യാരണ്ടി കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. നിര്‍ധനരായ സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ നല്‍കുമെന്നും ഗ്യാരണ്ടി കാര്‍ഡില്‍ വാഗ്ദാനമുണ്ടായിരുന്നു. ഇത് ലഭിക്കുന്നതിനായാണ് സ്ത്രീകള്‍ ലഖ്‌നൗവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്കെത്തിയതെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ ഓഫീസിന് പുറത്ത് വരിനില്‍ക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Signature-ad

കോണ്‍ഗ്രസ് വാഗ്ദാനംചെയ്ത പണം സ്വീകരിക്കുന്നതിന് ബെംഗളൂരുവിലെ ജനറല്‍ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ആരംഭിക്കാന്‍ സ്ത്രീകള്‍ തിരക്കുകൂട്ടുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യസഖ്യം അധികാരത്തില്‍ വന്നാല്‍ പ്രതിമാസം 8500 രൂപ അക്കൗണ്ടിലെത്തുമെന്ന് പ്രതീക്ഷിച്ചാണ് അക്കൗണ്ട് ആരംഭിക്കാന്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

Back to top button
error: