LIFELife Style

ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല, ആദ്യമായിട്ടാണ് പങ്കുവയ്ക്കുന്നത്; തുറന്നുപറച്ചിലുമായി ഉര്‍വശി

ലയാള സിനിമയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ച നടിയാണ് ഉര്‍വശി. ഏത് തരം കഥാപാത്രത്തെയും തന്‍േ്‌റതായ ശൈലിയില്‍ അവതരിപ്പിക്കുന്നതില്‍ അസാധാരണമായ മികവാണ് ഉര്‍വശി പുലര്‍ത്തിയിരുന്നത്. മിഥുനം, സ്ഫടികം, തലയണ മന്ത്രം തുടങ്ങി നിരവധി സിനിമകള്‍ ഇതിന് ഉദാഹരണമാണ്. മറ്റു പലരെയും പലരും ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അതിന് ഏറ്റവും അര്‍ഹ ഉര്‍വശി തന്നെ. നടന്‍ മനോജ് കെ ജയന്‍ ആയിരുന്നു ഉര്‍വശിയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ കുഞ്ഞാറ്റ (തേജാ ലക്ഷ്മി) എന്നൊരു മകള്‍ ഇവര്‍ക്കുണ്ട്. ആദ്യത്തെ കുഞ്ഞിനെ വരവേറ്റതിനെപ്പറ്റി ഒരു തമിഴ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍.

”എനിക്ക് സിസേറിയന്‍ പേടിയാണ്. അതിനാല്‍ ഗര്‍ഭിണിയായപ്പോഴേ വീട്ടിലേ പ്രസവിക്കുകയുള്ളൂവെന്ന് ഞാന്‍ പറഞ്ഞിരുന്നു. വീട്ടിലാണ് പ്രസവിച്ചതെന്ന് എന്റെ അത്തയും പാട്ടിയുമെല്ലാം പറഞ്ഞിരുന്നു. പഴയ ആളുകള്‍ പറഞ്ഞതെല്ലാം എന്റെ മനസിനെ സ്വാധീനിച്ചു.

Signature-ad

സമീപത്തെ ആശുപത്രിയിലെ നഴ്‌സ് വന്ന് രണ്ടേ രണ്ട് ടിടി മാത്രമേ എടുത്തിട്ടുള്ളൂ. ഫുള്‍ടൈം വര്‍ക്ക് ചെയ്തു. പ്രസവത്തിന് ഒരാഴ്ച മുമ്പ് വരെ ഷൂട്ടിംഗിന് പോയി. ഡപ്പാന്‍ കൂത്ത് ഡാന്‍സ് എല്ലാമെടുക്കുമ്പോള്‍ പ്രഭു സാര്‍ ആയ്യയ്യോ ഈ പൊണ്ണ് എന്താ ഇപ്പടി പണ്ണത്. എത്ര മാസമായി, നീ കറക്ടായി ചൊല്ലെന്ന് പറയും.

പക്ഷേ താങ്ക് ഗോഡ്, നല്ല ഹാര്‍ഡ് ആയി വര്‍ക്ക് ചെയ്താല്‍ ഡെലിവറി നല്ലരീതിയില്‍ നടക്കുമെന്ന് പറയും. ദൈവത്തില്‍ വിശ്വസിക്കുന്നയാളാണ്. എന്റെ ഡോക്ടര്‍ എന്റെ ദൈവമാണ്. ജോലി ചെയ്യുന്നതില്‍ തെറ്റില്ലെന്ന് എന്റെ വീട്ടില്‍ നിന്നും പറഞ്ഞു. ഭയപ്പെടുത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ എനിക്ക് പോകാന്‍ പറ്റുമായിരുന്നില്ല. എന്റെ വീട്ടില്‍ ആരും അങ്ങനെ പറഞ്ഞില്ല. അതിനാല്‍ നോര്‍മല്‍ ഡെലിവറി ആയിരുന്നു. ഒരു പെണ്ണായി ജനിച്ചതിന്റെ ഫുള്‍ഫില്‍മെന്റ് ഇവള്‍ പിറന്ന സമയത്താണ്. ആ നിമിഷം ഇന്നും എനിക്ക് മറക്കാനാകില്ല. ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു.

പ്രസവവേദനയിലല്ല. അവള്‍ പിറന്നതിന് ശേഷം. അതിനപ്പുറമാണ് ഇന്‍ സെക്യൂറായി ഫീല്‍ ചെയ്യാന്‍ തുടങ്ങിയത്. കുഞ്ഞിനെ തനിയെ തൊട്ടിലില്‍ കിടത്താന്‍ പറ്റില്ല, എന്റെയടുത്ത് കിടത്തണം. നഴ്‌സ് വന്ന് കുഞ്ഞിനെ തുടച്ചാല്‍, ഹാര്‍ഷായി തുടക്കരുത് പതിയെ തുടക്കണം. എനിക്ക് തന്നെ കുഞ്ഞിനെ കുളിപ്പിക്കണം. പാട്ടിയും അത്തയുമെല്ലാം കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ഞാന്‍ കണ്ടിരുന്നു. അതിനാല്‍ ഞാന്‍ കുളിപ്പിക്കും. എല്ലാ ഷൂട്ടിംഗിനും ഞാന്‍ കുഞ്ഞിനെ കൂട്ടി പോകും. ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല. ആദ്യമായിട്ടാണ് ഇതെല്ലാം പങ്കുവയ്ക്കുന്നത്” – ഉര്‍വശി പറഞ്ഞു.

ബന്ധം വേര്‍പെടുത്തിയതിന് ശേഷം മനോജും ഉര്‍വശിയും വേറെ വിവാഹം കഴിച്ചിരുന്നു. കുഞ്ഞാറ്റ ഇരുവര്‍ക്കുമൊപ്പം സമയം ചെലവിടാറുണ്ട്. ശിവപ്രസാദിനെയാണ് ഉര്‍വശി പിന്നെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

 

Back to top button
error: