Month: June 2024

  • Crime

    ‘കണ്ട് രസിക്ക്, നിന്റെ നക്കാപ്പിച്ചയ്ക്ക് നിന്റെ മോനെ ഇങ്ങനയേ നോക്കാന്‍ പറ്റത്തുള്ളൂടാ’ കുഞ്ഞിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ച് യുവതി

    ആലപ്പുഴ: മാന്നാറില്‍ ഒരു വയസുള്ള കുഞ്ഞിനെ അമ്മ ക്രൂരമായി മര്‍ദിച്ചതായി പരാതി. കൂട്ടുംപേരൂര്‍ സ്വദേശിനിയാണ് കുഞ്ഞിനെ മര്‍ദിച്ചത്. മര്‍ദന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി, അമ്മ തന്നെ അച്ഛന് അയച്ചുകൊടുക്കുകയും ചെയ്തു. ”ദേണ്ടേ കാണ്, കണ്ട് രസിക്ക്” എന്നും പറഞ്ഞാണ് യുവതി ഒരു വയസുള്ള മകനെ ക്രൂരമായി ഉപദ്രവിക്കുന്നത്. ‘നീ തരുന്ന നക്കാപ്പിച്ചയ്ക്കും നീ എന്നോട് കാണിക്കുന്ന നന്ദിക്കും നിന്റെ കുഞ്ഞിനെ ഇങ്ങനയേ നോക്കാന്‍ പറ്റത്തുള്ളൂടാ, നീ പോയ് കേസ് കൊടുക്കണം, അതു തന്നെയാണ് എന്റെ ആവശ്യം.’- എന്നും യുവതി കുഞ്ഞിനെ മര്‍ദിക്കുന്നതിനിടയില്‍ പറയുന്നുണ്ട്. ഇതും വീഡിയോയിലുണ്ട്. അമ്മയുടെ മര്‍ദനമേറ്റ് ശരീരം വേദനിച്ച കുട്ടി കരയുന്നു, എന്നിട്ടും ഇവര്‍ കുട്ടിയെ വീണ്ടും മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇവരുടേത് പുനര്‍വിവാഹമായിരുന്നുവെന്ന് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ നാലാമത്തെ ഭാര്യയാണ് യുവതി. മറ്റൊരാളെക്കൂടി വിവാഹം ചെയ്തതിന് ശേഷമാണ് ഇയാള്‍ വിദേശത്തേക്ക് പോയതെന്നാണ് വിവരം. ഈ ദേഷ്യമായിരിക്കാം കുഞ്ഞിനോട് തീര്‍ത്തതെന്നാണ് സൂചന.…

    Read More »
  • India

    രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്, റായ്ബറേലി സ്വീകരിക്കാനും വയനാട് ഉപേക്ഷിക്കാനും സാദ്ധ്യത

         രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. ദിഗ്‌വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങി. പ്രമേയത്തെ രാഹുൽ എതിർത്തില്ല. ഇന്നു വൈകിട്ട്  ചേരുന്ന യോഗത്തിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കും. ശേഷം ഈ നേതാവായിരിക്കും ലോക്സഭയിലെയും രാജ്യസഭയിലെയും നേതാക്കളെ തിരഞ്ഞെടുക്കുക. നിലവിൽ സോണിയ ഗാന്ധിയാണ് പാർലമെന്ററി പാർട്ടി നേതാവ്. ഭരണഘടനയെ സംരക്ഷിക്കാനായി ഇന്ത്യയിലെ മുഴുവൻ ജനങ്ങളും നടത്തിയ പോരാട്ടത്തെ ഇന്നു ചേർന്ന പ്രവർത്തക സമിതി യോഗം പ്രശംസിച്ചു. തിരിച്ചുവരവിനായി കോണ്‍ഗ്രസിനെ പിന്തുണച്ചതിനും യോഗം നന്ദിയറിയിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനും ജനാധിപത്യം സംരക്ഷിക്കാനും പാര്‍ട്ടി വ്യക്തമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സംവിധാനങ്ങൾ രൂപീകരിക്കുമെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. രാജ്യത്തുടനീളം ഉടനടി സാമൂഹിക–സാമ്പത്തിക കണക്കെടുപ്പ് നടത്താനും രാജ്യത്തെ കർഷകരെയും യുവാക്കളെയും ബാധിക്കുന്ന സാമൂഹിക പ്രതിസന്ധികളില്‍ തീരുമാനമുണ്ടാക്കാനും പാർട്ടി സമ്മർദ്ദം ചെലുത്തുമെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കി അതേസമയം, റായ്ബറേലിയിലാണോ…

    Read More »
  • Local

    മമ്മൂട്ടിയുടെ കാരുണ്യ സ്പർശം: നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ‘കെയർ ആൻഡ് ഷെയർ’

        കോട്ടയം: നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, പാമ്പാടി – പൊത്തൻപുറം പ്രദേശങ്ങളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പാമ്പാടി ബ്ലോസം വാലീ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ആന്റണി ഉത്ഘാടനം ചെയ്തു. നിർധനരായ വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്ന മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ തന്റെ വിദ്യാമൃതം പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഇതിൽ സ്കൂൾബാഗും, ഇതര പഠന ഉപകരണങ്ങളും ഉൾപ്പെടുന്നു. കെയർ ആൻഡ് ഷെയർ നടത്തിവരുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സുപ്രധാനമായ ഒന്നാണ് വിദ്യാമൃതം പദ്ധതി. ഇതിൽ നിർധനരായ കുട്ടികൾക്ക് പഠനസഹായം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളെ ബാധിച്ചിരിക്കുന്ന ഏതു വിധം മാനസിക അസുഖങ്ങളെയും ചികിത്സിക്കാനും അവയെ പരിഹരിക്കാനും അന്താരാഷ്ട്രതലത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഒരു മഹത്തായ സംരംഭമാണ് ബ്ലോസം വാലി…

    Read More »
  • Movie

    ശോഭന വേണ്ട, വേറെ നടിമാരെ നിര്‍ദ്ദേശിച്ച് മമ്മൂട്ടി; ആനിയെ കാണാന്‍ ആണ്‍കുട്ടിയെ പോലെയെന്നും നടന്‍

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് മഴയെത്തും മുന്‍പേ. 1995 ല്‍ പുറത്തിറങ്ങിയ സിനിമ കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചു. മമ്മൂട്ടി, ശോഭന, ആനി എന്നിവര്‍ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് കമലാണ്. ആനിക്ക് കരിയറില്‍ ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത സിനിമയാണിത്. ഇപ്പോഴിതാ മഴയെത്തും മുന്‍പേയുടെ അണിയറയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍. വിമണ്‍സ് കോളേജില്‍ പഠിപ്പിക്കുന്ന അധ്യാപകന്റെ കഥ ആയാലെന്താ എന്ന് ശ്രീനിവാസന്‍ ചോദിച്ചു. നല്ല ഐഡിയ ആണെന്ന് ഞാന്‍. മമ്മൂക്കയെ വിളിച്ച് ശ്രീനി പറഞ്ഞപ്പോള്‍ താന്‍ എന്നെ കളിയാക്കുകയാണോ എന്ന് ചോദിച്ചു. സുന്ദരനായ ലക്ചറര്‍ ആണെന്നല്ലേ പറഞ്ഞത്. ഞാനെന്താ സുന്ദരനല്ലേ എന്നൊക്കെ മമ്മൂക്കയുടെ രീതിയില്‍ തമാശ പറഞ്ഞെന്നും കമല്‍ ഓര്‍ത്തു. തിരക്കഥ പൂര്‍ത്തിയായ ശേഷം മഴയെത്തും മുമ്പേയുടെ ഷൂട്ടിംഗിലേക്ക് കടന്നതിനെക്കുറിച്ചും കമല്‍ സംസാരിച്ചു. കഥയൊക്കെ ആയപ്പോള്‍ കാസ്റ്റിംഗ് ആയിരുന്നു പ്രശ്‌നം. ശോഭനയുടെ റോള്‍ ഞങ്ങള്‍ ആദ്യമേ പറയുന്നുണ്ട്. ഞാനും ശോഭനയും കുറേ പടത്തില്‍ ഒരുമിച്ചായി, വേറെ നടിയെ ഇട്ടാല്‍…

    Read More »
  • Kerala

    പുറത്തുപോന്നതല്ല, ഞങ്ങളെ പുറത്താക്കിയതല്ലേ? തോറ്റാല്‍ ഉടനെ മുന്നണി മാറുകയാണോ? എല്ലാം ഗോസിപ്പെന്ന് ജോസ് കെ മാണി

    കോട്ടയം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചര്‍ച്ച നടന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം സിപിഎം നേതാക്കള്‍ കേട്ടതായും തിങ്കളാഴ്ച തീരുമാനം അറിയിക്കുമെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്ന് പോയതല്ല. അവര്‍ പുറത്താക്കുകയായിരുന്നു. അതിനുശേഷം എടുത്ത തീരുമാനം എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയെന്നതാണ്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒരു തെരഞ്ഞെടുപ്പാകുമ്പോള്‍ ജയവും പരാജയവും ഉണ്ടാകും. പരാജയപ്പെട്ടാല്‍ ഉടനെ മുന്നണി മാറുക എന്നാണോയെന്നും ജോസ് കെ മാണി ചോദിച്ചു. ചിലമാധ്യമങ്ങള്‍ പൊളിറ്റക്കല്‍ ഗോസിപ്പ് ഉണ്ടാക്കി ചര്‍ച്ചയുണ്ടാക്കുകയാണ് ലക്ഷ്യം. അതിലൂടെ വ്യൂവര്‍ഷിപ്പും അവര്‍ക്ക് സുഖവും കിട്ടുന്നെണ്ടെങ്കില്‍ കിട്ടട്ടെ. കേരളാ കോണ്‍ഗ്രസിന് അങ്ങനെ ഒരു ക്ഷണം ലഭിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. രാജ്യസഭാ സീറ്റിന് പകരം മറ്റൊരു പദവി വാഗ്ദാനം ചെയ്തിട്ടില്ല. അങ്ങനെ ഒരുപരിപാടിക്കില്ലെന്നും ജേസ് കെ മാണി പറഞ്ഞു.  

    Read More »
  • Kerala

    കേരള കോണ്‍ഗ്രസ് മുന്നണി വിടാന്‍ സാധ്യത, വിട്ടുവീഴ്ച വേണം; സിപിഐയോട് സിപിഎം

    തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മുന്നണി വിടാന്‍ സാധ്യതയുള്ളതിനാല്‍ വിട്ടുവീഴ്ച വേണമെന്ന് സിപിഐയോട് സിപിഎം. എന്നാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് സിപിഐയുടെ നിലപാട്. രാജ്യസഭാ സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ ഇടതുമുന്നണി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്. എളമരം കരീമും ബിനോയ് വിശ്വവും ജോസ് കെ.മാണിയും ഒഴിയുന്നതോടെ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് ജൂലൈ മാസം 1ഓടെ ഒഴിവു വരുന്നത്. നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ട് സീറ്റുകളിലാണ് ഇടതുമുന്നണിക്ക് ജയിക്കാന്‍ കഴിയുക. ഇതില്‍ ഒരു സീറ്റ് സിപിഎമ്മിന്റേതായിരിക്കും. മറ്റൊരു സീറ്റിന് വേണ്ടി നാല് പാര്‍ട്ടികളാണ് രംഗത്തുള്ളത്- സിപിഐയും ആര്‍ജെഡിയും കേരള കോണ്‍ഗ്രസ് എമ്മും എന്‍സിപിയും. ഇതില്‍ എന്‍സിപി ഒഴികെ മറ്റ് മൂന്ന് പാര്‍ട്ടികള്‍ കടുത്ത നിലപാടിലാണുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഉഭയകക്ഷി ചര്‍ച്ചയും. സിപിഐയ്ക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മുന്നണിയുടെ കെട്ടുറപ്പിനായി വിട്ടുവീഴ്ചകള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ ആവശ്യപ്പെട്ടെങ്കിലും യോജിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. മുന്നണിയിലെ…

    Read More »
  • Kerala

    ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, സാധാരണ പ്രവര്‍ത്തകനായി തുടരും; തീരുമാനത്തിലുറച്ച് മുരളീധരന്‍

    കോഴിക്കോട്: ഇനി പൊതുതിരഞ്ഞെടുപ്പല്‍ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് കെ. മുരളീധരന്‍. തല്‍കാലം പൊതുരംഗത്തേക്കില്ലെന്നും സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിക്കൊപ്പമുണ്ടാവുമെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും തമ്മില്‍ തല്ലിയാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ തോല്‍വിയായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു മുരളീധരന്‍. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പൊതുരംഗത്തേക്ക് തല്‍ക്കാലം ഇല്ല. സ്ഥാനാര്‍ത്ഥിയായോ പാര്‍ട്ടി നേതൃസ്ഥാനത്തേക്കോ ഇല്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് വരുമ്പോള്‍ സജീവമാകും. തിരഞ്ഞടുപ്പില്‍ പ്രചാരണ രംഗത്ത് ഉണ്ടാവും. തോല്‍വിയില്‍ ഒരു നേതാക്കളെയും കുറ്റപ്പെടുത്താന്‍ ഇല്ല. പലരും പലതും പറയും ആലോചിച്ച് തീരുമാനം എടുക്കണം എന്നതാണ് ഈ തിരഞ്ഞടുപ്പില്‍ പഠിച്ച പാഠമെന്നും മുരളീധരന്‍ പറഞ്ഞു. എന്ത് സംഭവിച്ചാലും ഇത്രയൊക്കെ സഹായിച്ച പാര്‍ട്ടി വിട്ട് പോവില്ല. വടകരയില്‍ ഞാനാണ് തെറ്റുകാരന്‍. അവിടുന്ന് പോവേണ്ട കാര്യം ഇല്ലായിരുന്നു. ഇനി എവിടേക്കും ഇല്ല. എന്തെല്ലാം പോയാലും ഈ വീട് ഇവിടെ ഉണ്ടാവും. രാജ്യസഭയ്ക്ക് ഞാന്‍ എതിരല്ല. രാജ്യസഭയില്‍ പോയാല്‍ എനിക്ക് എന്തോ അസുഖം ഉണ്ടെന്നാണ്.…

    Read More »
  • Kerala

    സ്വര്‍ണവിലയില്‍ ഇന്ന് റെക്കോര്‍ഡ് ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ

    കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം വില ഇത്രയും കുറയുന്നത്. ഇതിനു മുന്‍പ് ഗ്രാമിന് 150 രൂപ വരെ (പവന് 1,200 രൂപ വരെ) ഇടിഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 5,470 രൂപയിലെത്തി. വെള്ളി വിലയും ഗ്രാമിന് 3 രൂപ കുറഞ്ഞ് 96 രൂപയായി. കരുതല്‍ സ്വര്‍ണ ശേഖരത്തിലേക്ക് തുടര്‍ച്ചയായി 18 മാസം സ്വര്‍ണം വാങ്ങിക്കൂട്ടിയ ചൈന, പൊടുന്നനെ വാങ്ങല്‍ അവസാനിപ്പിച്ചതും യുഎസില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുമാണു സ്വര്‍ണവിലയെ താഴേക്കു നയിച്ചത്. യുഎസില്‍ കഴിഞ്ഞ മാസം പുതിയതായി 2.72 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു. 1.85 ലക്ഷം പുതിയ തൊഴിലുകളായിരുന്നു പ്രതീക്ഷിച്ചിരുന്നത്. രാജ്യാന്തര സ്വര്‍ണവില ഇതോടെ ഔണ്‍സിന് 83 ഡോളര്‍ ഇടിഞ്ഞ് 2,293 ഡോളറിലെത്തി. ഇത് ഇന്ത്യയിലും വില താഴാന്‍ വഴിയൊരുക്കി. മേയ്…

    Read More »
  • NEWS

    ”ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത് പുറത്തുള്ള ഒരു ടീമാണ്, എത്ര നന്നായി പെര്‍ഫോം ചെയ്തിട്ടും കാര്യമില്ല”

    മിനി സ്‌ക്രീന്‍ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അപ്സര. എന്നാല്‍, ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ എത്തിയ ശേഷം ഒരുപാട് വിമര്‍ശനങ്ങളാണ് അപ്സരയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം ഉണ്ടായ ദുരനുഭവങ്ങളെപ്പറ്റി തുറന്നുപറയുകയാണ് താരം. ബിഗ് ബോസില്‍ പോയ ശേഷം തന്റെ ആദ്യ വിവാഹം, ജീവിതം, വ്യക്തിത്വം എന്നിവയെ പറ്റിയെല്ലാം വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് അപ്സര പറഞ്ഞു. ഇതിന് പിന്നില്‍ ഒരു പിആര്‍ ടീം ഉണ്ട്. ബിഗ് ബോസില്‍ ആര് ജയിക്കണം, ആര് തോല്‍ക്കണം, ആരെയൊക്കെ മോശമായി ചിത്രീകരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഈ പിആര്‍ ടീം ആണെന്നും അവര്‍ വ്യക്തമാക്കി. ”ബിഗ് ബോസ് ഫൈനലില്‍ എത്തണമെന്ന് തന്നെയായിരുന്നു ആഗ്രഹം. നന്നായി ടാസ്‌കുകള്‍ ചെയ്ത പലരും പുറത്തായി. ഒന്നും ചെയ്യാതെ നിന്നവരാണ് ഇപ്പോള്‍ ബിഗ് ബോസ് വീടിനുള്ളിലുള്ളത്. എത്ര നല്ല കണ്ടസ്റ്റന്റായിരുന്നു ഗബ്രി. പക്ഷേ പുറത്തായത് കണ്ടില്ലേ. രണ്ടുപേര്‍ ഒരുമിച്ച് ചെയ്ത തെറ്റിന് ഒരാളെ…

    Read More »
  • India

    മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മലയാളി ലോക്കോ പൈലറ്റിന് ക്ഷണം

    ചെന്നൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് വന്ദേഭാരത് എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിന് ക്ഷണം. അങ്കമാലി മൂഴിക്കുളം സ്വദേശിയായ ഐശ്വര്യ എസ് മേനോനാണ് ക്ഷണം ലഭിച്ചത്. ചടങ്ങില്‍ ഐശ്യര്യ പങ്കെടുക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ചടങ്ങിലേക്ക് പത്ത് ലോക്കോ പൈലറ്റുമാര്‍ക്കാണ് ക്ഷണം ഉള്ളത്. ചെന്നൈ ഡിവിഷനിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ്. മികച്ച പ്രവര്‍ത്തനത്തിന് നിരവധി തവണ റെയില്‍വേയുടെ അംഗീകാരവും ഐശ്വര്യക്ക് ലഭിച്ചിട്ടുണ്ട്. മൂന്നാര്‍ കോളജ് ഓഫ് എന്‍ജിനിയറിങില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 2019ല്‍ ദക്ഷിണ റെയില്‍വേയില്‍ ചേര്‍ന്നത്. വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചതു മുതല്‍ ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടിലെ ട്രെയിനുകളാണ് ഓടിക്കുന്നത്.  

    Read More »
Back to top button
error: