KeralaNEWS

ക്രിസ്തുവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഇടതുനിരീക്ഷകനെതിരേ പരാതിയുമായി സഭ

കോട്ടയം: ക്രിസ്തുവിനെ വികൃതമാക്കി അവതരിപ്പിച്ചതിന് ഇടതു നിരീക്ഷന്‍ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാര്‍ സഭ പ്രോ ലൈഫ്. ക്രിസ്തുവിന്റെ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മുഖം ചേര്‍ത്ത തയാറാക്കിയ ചിത്രമാണ് വിവാദമായത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രം, വിമര്‍ശനം നേരിട്ടതോടെ റെജി നീക്കം ചെയ്തിരുന്നു.

തൃശൂരില്‍ ബിജെപി വിജയിച്ചതോടെയാണ് ക്രിസ്തുവിന്റെ രൂപത്തില്‍ സുരേഷ് ഗോപിയുടെ മുഖം ചേര്‍ത്ത് റെജി എഫ്ബി പോസ്റ്റ് പങ്കുവച്ചത്. ”ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ നടപടികളിലൂടെ സര്‍ക്കാര്‍ നേരിടണം” സിറോ മലബാര്‍ സഭ പ്രോ ലൈഫ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ റെജി ലൂക്കോസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Back to top button
error: