വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥിക്കുനേരെ സഹപാഠികളുടെ ആക്രമണം. മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശബരീനാഥി(15)നാണ് സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റു. മുഖത്തും നെഞ്ചിലും കത്രികകൊണ്ട് കുത്തുകയായിരുന്നു. ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അമ്പലവയല്‍ സ്വദേശിയായ ശബരിനാഥിനെ പരിചയപ്പെടാന്‍ എന്ന പേരിലാണ് ക്ലാസില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്.
ശബരീനാഥ് മൂലങ്കാവ് സ്‌കൂളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ഥിയാണെന്നാണ് വിവരം. അതിനാല്‍ സംഭവം റാഗിങിന്റെ ഭാഗമാണോ എന്നാണ് സംശയം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളും അക്രമിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. സംഭവം അന്വേഷിക്കുകയാണെന്നും രക്ഷിതാക്കളോട് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ കുട്ടിയുടെ മൊഴിയെടുത്ത ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്ന് ബത്തേരി പോലീസും വ്യക്തമാക്കി.
അതേസമയം, ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശബരീനാഥിന് മതിയായ ചികിത്സ നല്‍കിയില്ലെന്ന പരാതിയുമുണ്ട്. ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രിയില്‍ നിന്ന് സമ്മര്‍ദ്ധമുണ്ടായെന്ന ഗുരുതര ആരോപണവും രക്ഷിതാക്കള്‍ ഉന്നയിച്ചു. നിലവില്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശബരീനാഥന്‍.