Month: June 2024

  • LIFE

    ”എനിക്ക് എയ്ഡ്‌സാണെന്ന് വാര്‍ത്ത വന്നതോടെ ആരാധകര്‍ വീട്ടിലേക്ക് എത്തി, ചിലര്‍ കുഴഞ്ഞ് വീഴുന്നത് കണ്ടു”

    പ്രണയത്തെ അത്രയും തീവ്രമായി ആവിഷ്‌കരിക്കുന്നതില്‍ മണിരത്‌നത്തെ വെല്ലാന്‍ ഇന്ത്യന്‍ സിനിമയില്‍ ആരുമില്ലാണ് ഒരു വിഭാ?ഗം സിനിമാപ്രേമികള്‍ പറയാറുള്ളത്. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ചിത്രമാണ് ഇപ്പോള്‍ ഒട്ടുമിക്ക സിനിമാ പ്രേമികളും റീവാച്ച് ചെയ്യാറുള്ള മൗനരാഗം. 1986 ഓഗസ്റ്റ് 15ന് തിയേറ്ററില്‍ എത്തിയ ചിത്രം ആ വര്‍ഷത്തെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം വാങ്ങിയിരുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അവതാരക രേവതിയോട് ചോദിക്കുകയുണ്ടായി ചെയ്ത കഥാപാത്രങ്ങളില്‍ ജീവിതത്തോട് സാമ്യമുള്ള ഏതെങ്കിലും ഉണ്ടോയെന്ന്. നിമിഷനേരം പോലും ചിന്തിക്കാതെ രേവതി പറഞ്ഞു… ഉണ്ട്… മൗനരാഗത്തിലെ ദിവ്യയെന്ന്. വര്‍ഷങ്ങള്‍ നിരവധി കടന്നുപോയിട്ടും ഈ പ്രണയ ചിത്രത്തിന് മാത്രം തെല്ലും മങ്ങലേറ്റിട്ടില്ല. അന്നെന്നപോലെ ഇന്നും കാതിനും കണ്ണിനും ഇമ്പമാണ് മൗനരാഗം. ഒരുപക്ഷെ തമിഴ് നടന്‍ മോഹന്‍ മലയാളികള്‍ക്ക് സുപരിചിതനായതും മൗനരാഗം സിനിമയിലൂടെയാകും. ഞാനൊന്ന് പറയട്ടെ ‘പൊന്മുടി’ തുടങ്ങി ഏതാനും മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ‘മൈക്ക് മോഹന്‍’ എന്നറിയപ്പോട്ടിരുന്ന മോഹന്‍ മലയാളത്തില്‍ ശങ്കര്‍ എന്നപോലെ എണ്‍പതുകളില്‍ തമിഴ് സിനിമ അടക്കിവാണ നടനായിരുന്നു.…

    Read More »
  • Kerala

    സംസ്ഥാനത്ത് മഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ

    തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ത്രീവ്രമഴ കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ബുധനാഴ്ച കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  

    Read More »
  • Kerala

    ആലപ്പുഴയിലെ മുന്നേറ്റം; ശോഭാ സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ച് നേതൃത്വം

    ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നടത്തിയ വന്‍ മുന്നേറ്റത്തിന് പിന്നാലെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ പാര്‍ട്ടി നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെത്താനാണ് കേന്ദ്ര നേതാക്കളുടെ നിര്‍ദേശം. സംഘടനാതലത്തില്‍ ശോഭയ്ക്ക് പദവി നല്‍കുന്നത് പരിഗണനയിലുണ്ടെന്നാണ് സൂചന. ആലപ്പുഴയില്‍ 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിന്‍ കെ.സി. വേണുഗോപാല്‍ വിജയിച്ചിരുന്നുവെങ്കിലും മിന്നുന്ന പ്രകടനമായിരുന്നു ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തില്‍ കാഴ്ചവെച്ചത്. 2,99,648 വോട്ടായിരുന്നു ശോഭയ്ക്ക് ലഭിച്ചിരുന്നത്. 2019-ല്‍ ബിജെപി സ്ഥാനാര്‍ഥി നേടിയ 1,87,729 വോട്ടില്‍നിന്നാണ് 2,99,648 ലേക്കെത്തിക്കാന്‍ ശോഭയ്ക്ക് കഴിഞ്ഞത്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് നില ഉയര്‍ത്തുന്ന പതിവ് ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിലും ആവര്‍ത്തിക്കുകയായിരുന്നു. അമ്പതിനായിരത്തില്‍ താഴെ മാത്രം വോട്ടുകള്‍ നേടിയിരുന്ന പതിവില്‍ നിന്ന് ഡോ.കെ.എസ്.രാധാകൃഷ്ണനാണ് ബിജെപി വോട്ടുകളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലേക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയത്. അതിലും വലിയ മുന്നേറ്റമാണ് ശോഭ നേടിയത്. എസ്എന്‍ഡിപി വോട്ടുകളും, സ്ത്രീ വോട്ടുകളും സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതായാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫിന്റെ വിജയത്തോളം തന്നെ അഭിമാനകരമാണ് എന്‍ഡിഎയ്ക്ക്…

    Read More »
  • Crime

    തൃശൂരില്‍ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി ചെന്നൈയില്‍ അറസ്റ്റില്‍

    തൃശൂര്‍: ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പ്രതിയായ പോള്‍ ഗ്ലാസ്സണെ ചെന്നെയില്‍ നിന്നാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയില്‍ വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടര്‍ ഡേവിസ് തോമസിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറില്‍ നിന്നും 81 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന് പൊലീസ് പറഞ്ഞു.  

    Read More »
  • Kerala

    കാർട്ടൂണിസ്റ്റ് അബു ഏബ്രഹാമിന്  100 വയസ്സ്, ജന്മശതാബ്ദി ആഘോഷങ്ങൾ ജുൺ 11 ചൊവ്വാഴ്ച  തുടങ്ങും

       വിഖ്യാത കാർട്ടൂണിസ്റ്റ് അബു ഏബ്രഹാമിന് 2024 ജൂൺ 11 ന് 100 വയസ്സ് തികയുന്നു ഇന്ത്യയിലും വിദേശത്തുമായി പത്ര പ്രവർത്തനം നടത്തിയ അബു ജീവിത സായാഹ്നം ചിലവഴിച്ചത് തിരുവനന്തപുരത്തായിരുന്നു. സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസിന്റെ അഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. അബുവിന്റെ കാർട്ടൂണുകളുടെ പ്രദർശനം, സെമിനാറുകൾ ഡോക്കുമെന്ററി പ്രദർശനം അനുസ്മരണ പുസ്തക പ്രകാശനം എന്നിവ ഇതിനോടനുബന്ധിച്ച് നടത്തുന്നു ആഘോഷങ്ങളുടെ ഉദ്ഘാടനം 2024 ജുൺ 11 ന് വൈകിട്ട് 5 മണിക്ക് വൈള്ളയമ്പലം വിസ്മയാസ് മാക്സ് കാമ്പസിൽ നടത്തുന്നു. പ്രദീപ് പനങ്ങാടിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബിനോയ് വിശ്വം എം.പി ഉദ്ഘാടനം നിർവഹിക്കും.പ്രമുഖ വാസ്തു ശില്പി ജി.ശങ്കർ, മാധ്യമപ്രവർത്തകരായ ബൈജു ചന്ദ്രൻ, സുജിത് നായർ, മാങ്ങാട് രത്നാകരൻ എന്നിവർ പ്രഭാഷണം നടത്തും അബു ഏബ്രഹാമിനെ കുറിച്ചുള്ള ലഘുചിത്രവും പ്രദർശിപ്പിക്കും.

    Read More »
  • Kerala

    വെള്ളാപ്പള്ളി വർഗീയ വിഷം ചീറ്റുന്നു: മുസ്ലിം സമുദായം അവിഹിതമായി പലതും നേടിയെടുക്കുന്നു എന്ന് ആരോപണം, പ്രതിഷേധിച്ച് നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനം ഹുസൈൻ മടവൂർ രാജിവെച്ചു

      ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്നും മുസ്ലിം സമുദായം സർക്കാരിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ. വിവാദപരമായ ഈ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഹുസൈൻ മടവൂർ നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഉടന്‍ ചെയർമാന് കൈമാറുമെന്ന് ഹുസൈൻ മടവൂർ അറിയിച്ചു. വെള്ളാപ്പള്ളി നടേശന്‍ ആണ് നവോത്ഥാന സമിതി ചെയർമാൻ. വെള്ളാപ്പള്ളിയുടെ  പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം കൂടിയായ ഹുസൈൻ മടവൂർ പറഞ്ഞു. “കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം  കാര്യം സാധിച്ച് മടങ്ങുന്നു. മുസ്ലീംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത. മുസ്ലീംങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകി.” വെള്ളാപ്പള്ളി ആരോപിച്ചു. ഈഴവർക്ക് ഒന്നും തരുന്നില്ല. ഈഴവർക്ക് നീതി കിട്ടുന്നില്ലെന്നും മുസ്ലിം സമുദായത്തെ പ്രത്യേക വിഭാഗങ്ങളെ പ്രത്യേകമായി താലോലിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. “വെള്ളാപ്പള്ളിയുടെ വാദം ശരിയെങ്കിൽ മുസ്ലിം സമുദായം വോട്ടുചെയ്ത് ഇടതുപക്ഷത്തെ വിജയിപ്പിക്കുമായിരുന്നു. അതുണ്ടായില്ല. മാത്രവുമല്ല, നിരവധി…

    Read More »
  • LIFE

    നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചു, പക്ഷെ; മീര ജാസ്മിനെ പരിചയപ്പെടാന്‍ ശ്രമിച്ചപ്പോള്‍…

    അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് നടി അസിന്‍ തോട്ടുങ്കല്‍. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ രംഗത്തെ താര റാണിയായിരുന്ന അസിന് ബോളിവുഡിലും സാന്നിധ്യം അറിയിക്കാനായി. 2016 ല്‍ വിവാഹിതയായ ശേഷമാണ് നടി സിനിമാ രംഗം വിട്ടത്. ലൈം ലൈറ്റില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുകയാണ് അസിന്‍. ഏറെക്കാലമായി അസിന്റെ ഒരു ഫോട്ടോ പോലും ആരാധകര്‍ കണ്ടിട്ടില്ല. വിവാഹ ശേഷം കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നല്‍കാനാണ് താല്‍പര്യമെന്ന് അസിന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. കരിയറിലെ തിരക്കേറിയ സമയത്ത് ഒരു അഭിമുഖത്തില്‍ അസിന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സമകാലീനമായിരുന്നു നായിക നടിമാരുമായി തനിക്ക് അടുത്ത സൗഹൃദം ഇല്ലെന്ന് അസിന്‍ അന്ന് വ്യക്തമാക്കി. ഞാന്‍ മള്‍ട്ടി ഹീറോയിന്‍ പ്രൊജക്ടുകള്‍ അധികം ചെയ്തിട്ടില്ല. തമിഴില്‍ ഗജിനി ചെയ്തു. അതിനകത്ത് ഞാനും നയന്‍താരയും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് കോമണ്‍ സീനുകള്‍ ഇല്ല. ഷൂട്ടിം?ഗിന്റെ സമയത്ത് ഞങ്ങള്‍ ഒരുമിച്ച് വന്ന് ഷൂട്ട് ചെയ്യേണ്ടി വന്നിട്ടില്ല. പടത്തിലാണെങ്കിലും ഞങ്ങള്‍ക്ക്…

    Read More »
  • Crime

    വീടിന് മുന്നില്‍ ബസ് നിര്‍ത്തിയില്ല; കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചതായി പരാതി

    കോഴിക്കോട്: വീടിനു മുന്നില്‍ ബസ് നിര്‍ത്തിയില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദിച്ചതായി പരാതി. കോഴിക്കോട് തിരുവമ്പാടിയില്‍ നിന്നും കക്കാടംപൊയിലിലേക്ക് പോവുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ഡ്രൈവര്‍ പ്രകാശനെയാണ് ബസ്സ് ഓടിക്കൊണ്ടിരിക്കെ മര്‍ദിച്ചത്. തിരുവമ്പാടി പോലീസ് കേസ് എടുത്തു ബുധനാഴ്ച ഉച്ചയ്ക്ക് കൂടരഞ്ഞി മങ്കയത്ത് വെച്ചാണ് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്. മങ്കയം സ്വദേശി അപ്പച്ചന്‍ മര്‍ദിച്ചു എന്നാണ് പ്രകാശന്റെ പരാതി. അപ്പച്ചന്റെ വീടിന് മുന്നിലൂടെയാണ് ബസ്സ് പോകുന്നത്. വീടിന് മുന്നിലെത്തിയപ്പോള്‍ ഇയാള്‍ ബെല്ലടിച്ചു. തിരക്കുള്ള ഇടുങ്ങിയ റോഡായതിനാല്‍ ബസ് അല്‍പം മുന്നിലുള്ള സ്റ്റോപ്പില്‍ നിര്‍ത്താന്‍ പോകുന്നതിനിടെ മര്‍ദ്ദിക്കുകയാിരുന്നെന്ന് ഡ്രൈവര്‍ പ്രകാശന്‍ പറഞ്ഞു. അപ്രതീക്ഷിതമായുള്ള അക്രമത്തില്‍ ബസ്സ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് തെന്നിമാറി. പ്രകാശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകാശന്റെ പരാതിയില്‍ തിരുവമ്പാടി പോലീസ് കേസെടുത്തു.  

    Read More »
  • Kerala

    ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി, ഒരാള്‍ മരിച്ചു

    ഇടുക്കി: ഇരട്ടയാര്‍ ഉപ്പുകണ്ടത്ത് ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഉപ്പുകണ്ടം സ്വദേശി നെല്ലം പുഴയില്‍ സ്‌കറിയ ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വൈകിട്ട് മൂന്ന് മണിയോടെയാണ് ശവസംസ്‌കാര ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. കാര്‍ സ്‌കറിയയുടെ ശരീരത്തിലൂടെ കാര്‍ കയറി ഇറങ്ങി. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കറിയുടെ മൃതദേഹം കട്ടപ്പന ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.  

    Read More »
  • Crime

    ആശുപത്രിയില്‍ 9 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; ചികിത്സയില്‍ കഴിഞ്ഞിരുന്ന 74-കാരന്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒമ്പതുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം. ചികിത്സയിലുള്ള പിതാവിന് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയോടാണ് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരുരോഗി അതിക്രമം കാട്ടിയത്. സംഭവത്തില്‍ പ്രതിയായ 74-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുത്തശ്ശിക്കൊപ്പമാണ് ഒമ്പതുവയസ്സുകാരിയും ആശുപത്രിയിലെത്തിയിരുന്നത്. കുട്ടിയുടെ പിതാവ് ഒരാഴ്ചയായി ചികിത്സയിലാണ്. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ കുട്ടിയും മുത്തശ്ശിക്കൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു. ഇതിനിടെയാണ് അതിക്രമമുണ്ടായത്. മുത്തശ്ശി മരുന്ന് വാങ്ങാനായി പോയ സമയത്താണ് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുള്ള പ്ലാമൂട്ടുകട സ്വദേശി വര്‍ഗീസ്(74) പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ആശുപത്രി ജീവനക്കാരും മറ്റ് കൂട്ടിരിപ്പുകാരും ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് വെള്ളറട പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

    Read More »
Back to top button
error: