KeralaNEWS

പുറത്തുപോന്നതല്ല, ഞങ്ങളെ പുറത്താക്കിയതല്ലേ? തോറ്റാല്‍ ഉടനെ മുന്നണി മാറുകയാണോ? എല്ലാം ഗോസിപ്പെന്ന് ജോസ് കെ മാണി

കോട്ടയം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചര്‍ച്ച നടന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം സിപിഎം നേതാക്കള്‍ കേട്ടതായും തിങ്കളാഴ്ച തീരുമാനം അറിയിക്കുമെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്ന് പോയതല്ല. അവര്‍ പുറത്താക്കുകയായിരുന്നു. അതിനുശേഷം എടുത്ത തീരുമാനം എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയെന്നതാണ്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒരു തെരഞ്ഞെടുപ്പാകുമ്പോള്‍ ജയവും പരാജയവും ഉണ്ടാകും. പരാജയപ്പെട്ടാല്‍ ഉടനെ മുന്നണി മാറുക എന്നാണോയെന്നും ജോസ് കെ മാണി ചോദിച്ചു. ചിലമാധ്യമങ്ങള്‍ പൊളിറ്റക്കല്‍ ഗോസിപ്പ് ഉണ്ടാക്കി ചര്‍ച്ചയുണ്ടാക്കുകയാണ് ലക്ഷ്യം. അതിലൂടെ വ്യൂവര്‍ഷിപ്പും അവര്‍ക്ക് സുഖവും കിട്ടുന്നെണ്ടെങ്കില്‍ കിട്ടട്ടെ. കേരളാ കോണ്‍ഗ്രസിന് അങ്ങനെ ഒരു ക്ഷണം ലഭിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Signature-ad

രാജ്യസഭാ സീറ്റിന് പകരം മറ്റൊരു പദവി വാഗ്ദാനം ചെയ്തിട്ടില്ല. അങ്ങനെ ഒരുപരിപാടിക്കില്ലെന്നും ജേസ് കെ മാണി പറഞ്ഞു.

 

Back to top button
error: