Month: June 2024

  • Kerala

    തൃശ്ശൂര്‍ പൂരം ‘കുളംതോണ്ടി’; കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി

    തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം വിവാദത്തില്‍ തൃശ്ശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. പകരം ആര്‍.ഇളങ്കോ തൃശ്ശൂര്‍ കമ്മീഷണറാകും. അങ്കിത് അശോകന് പുതിയ പോസ്റ്റിങ് നല്‍കിയിട്ടില്ല. നേരത്തേ തന്നെ അങ്കിത് അശോകനെ സ്ഥലം മാറ്റാനുള്ള തീരുമാനമെടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് ഉത്തരവ് വൈകിയത്. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിനെത്തുടര്‍ന്നാണ് സ്ഥലം മാറ്റാന്‍ തീരുമാനിച്ചിരുന്നത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയും വെടിക്കെട്ട് വൈകുകയുമായിരുന്നു. രാവിലെ 7.15-ഓടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തില്‍ വെടിക്കെട്ടുസ്ഥലത്തുനിന്ന് ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തര്‍ക്കത്തിനിടയാക്കിയിരുന്നു. പൂരത്തിന് ആനകള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണര്‍ അങ്കിത് അശോകന്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ‘എടുത്തു കൊണ്ട് പോടാ പട്ട’ എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് അങ്കിത് അശോകനെ സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍…

    Read More »
  • Kerala

    സുരേഷ് ഗോപിക്ക് സാംസ്‌കാരികം, ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യം, രാജ്‌നാഥ് സിങ് പ്രതിരോധം, നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതം, നിര്‍മല സീതാരാമന്‍ ധനകാര്യം എന്നീ മന്ത്രാലയങ്ങളില്‍ തുടരും. കേരളത്തില്‍നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് സാംസ്‌കാരികം, ടൂറിസം, പെട്രോളിയം വകുപ്പുകളും ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പുകളുമാണു ലഭിച്ചത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തത്. കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും ജെ.പി.നഡ്ഡ: ആരോഗ്യം പീയുഷ് ഗോയല്‍: വാണിജ്യം അശ്വിനി വൈഷ്ണവ്: റെയില്‍വേ, വാര്‍ത്താവിതരണ പ്രക്ഷേപണം മനോഹര്‍ ലാല്‍ ഖട്ടര്‍: ഊര്‍ജം, നഗരവികസനം ശിവരാജ് സിങ് ചൗഹാന്‍: കൃഷി, ഗ്രാമവികസനം ധര്‍മേന്ദ്ര പ്രധാന്‍: വിദ്യാഭ്യാസം ജിതന്‍ റാം മാഞ്ചി: ചെറുകിട വ്യവസായം രാം മോഹന്‍ നായിഡു: വ്യോമയാനം ഹര്‍ദീപ് സിങ് പുരി: പെട്രോളിയം, പ്രകൃതിവാതകം ചിരാഗ്…

    Read More »
  • Crime

    ”അയാം ദി സോറി… കുറേ നുണ പറഞ്ഞു, രാഹുലേട്ടനെ മിസ് ചെയ്യുന്നു”! പന്തീരാങ്കാവ് കേസില്‍ യുവതിയുടെ വെളിപ്പെടുത്തല്‍

    കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയായ യുവതി. സമൂഹമാധ്യമത്തിലാണ് യുവതി ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിനെ പിന്തുണച്ച് വിഡിയോയുമായി രംഗത്തെത്തിയത്. രാഹുല്‍ നിരപരാധിയാണെന്നും താന്‍ മുന്‍പ് പറഞ്ഞതു കളവാണെന്നുമാണു പരാതിക്കാരി പറയുന്നത്. ഏറെ വിവാദമുണ്ടാക്കിയ കേസ് ഇതോടെ പുതിയ വഴിത്തിരിവിലെത്തി. കുറ്റബോധമുണ്ടെന്ന് പറഞ്ഞാണ് യുവതി സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവച്ചത്. ”മനസ്സില്‍ കുറ്റബോധമുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നിലും പൊലീസിന് മുന്നിലും കുറേയധികം നുണകള്‍ പറഞ്ഞു. എന്നെ അത്രയേറെ സ്‌നേഹിച്ച ഭര്‍ത്താവ് രാഹുലിനെക്കുറിച്ച് വളരെ മോശമായി പറഞ്ഞതില്‍ വിഷമമുണ്ട്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായി. തെറ്റായ ആരോപണങ്ങള്‍ രാഹുലിനെതിരെ ഉന്നയിച്ചു. എന്റെ മാത്രം തെറ്റാണത്. ഇതിനൊന്നും താല്‍പര്യമില്ലെന്ന് പലപ്പോഴും കുടുംബത്തോട് പറഞ്ഞിരുന്നു. സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞു മര്‍ദിച്ചെന്നു പറയണമെന്നു കുടുംബക്കാര്‍ നിര്‍ബന്ധിച്ചു. ബെല്‍റ്റ് വച്ച് അടിച്ചു, ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്തു മുറുക്കി എന്നു പറഞ്ഞതും തെറ്റായ ആരോപണമാണ്. ആരുടെ കൂടെ നില്‍ക്കണമെന്ന് അറിയില്ലായിരുന്നു. മാതാപിതാക്കളുടെ കൂടെ നില്‍ക്കണമെന്നാണ് ആ…

    Read More »
  • LIFE

    ഹലോയിലെ നായികയല്ലേ ഇത്! എന്തൊരു മാറ്റം; പാര്‍വതി മെല്‍ട്ടണിന്റെ ഇപ്പോഴത്തെ ജീവിതം

    കുറച്ച് സിനിമകള്‍ ചെയ്ത് വന്‍ ജനപ്രീതി നേടി പിന്നീട് ലൈം ലൈറ്റില്‍ കാണാതെയാവുന്ന നിരവധി നടിമാരുണ്ട്. വെള്ളിനക്ഷത്രം സിനിമയിലെ നായിക മീനാക്ഷി ഇതിനുദാഹരണമാണ്. ഏറെക്കാലത്തിന് ശേഷം അടുത്തിടെയാണ് മീനാക്ഷിയെ ഒരു അഭിമുഖത്തില്‍ ആരാധകര്‍ കണ്ടത്. ആര്യ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ നായിക അനു മെഹ്തയെയും ആരാധകര്‍ കണ്ടിട്ട് എറെക്കാലമായി. മലയാളത്തില്‍ ഹലോ എന്ന ഒറ്റ സിനിമയിലൂടെ വന്‍ ജനപ്രീതി നേടിയ നടിയാണ് പാര്‍വതി മെല്‍ട്ടണ്‍. മോഹന്‍ലാല്‍ നായകനായ ഹലോ 2007 ലാണ് പുറത്തിറങ്ങിയത്. ഇന്നും ഈ സിനിമയിലെ ഗാനങ്ങള്‍ പ്രേക്ഷകരുടെ മനസിലുണ്ട്. ഹലോയിലെ നായിക വേഷം പാര്‍വതി മെല്‍ട്ടണ്‍ മികച്ചതാക്കി. ഇന്ത്യന്‍ വംശജയായ പാര്‍വതി മോഡലിംഗില്‍ നിന്നുമാണ് സിനിമാ ലോകത്തേക്ക് എത്തിയത്. 2005 ല്‍ വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു തുടക്കം. സിനിമ മികച്ച വിജയം നേടി. മലയാളത്തില്‍ ഹലോയില്‍ നായികയായതോടെ ജനപ്രീതി കൂടി. പിന്നീട് ഫ്‌ലാഷ് എന്ന മലയാള ചിത്രത്തില്‍ അതിഥി വേഷത്തിലും നടി അഭിനയിച്ചു. കൂടുതലും തെലുങ്ക്…

    Read More »
  • Food

    ഒരു സ്പൂണ്‍ എണ്ണ ഫ്രിഡ്ജില്‍ വച്ച് നോക്കൂ, എത്രത്തോളം മായം നിങ്ങളുടെ ശരീരത്തിലെത്തുന്നുവെന്ന് കണ്ടറിയാം

    മനുഷ്യന്റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ് ഭക്ഷണം. നല്ല ഭക്ഷണവും കൃത്യമായ വ്യായാമവും ഉണ്ടെങ്കില്‍ ശരീരം ആരോഗ്യത്തോടെയിരിക്കും. എന്നാല്‍, അമിതമായ എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഹാനികരവുമാണ്. കേരളത്തിലെ ഭക്ഷണരീതിയനുസരിച്ച്, എണ്ണ ഒഴിവാക്കി നമുക്ക് ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കില്ല. ഏതൊരു വിഭവമെടുത്താലും അതില്‍ എണ്ണ ഉപയോഗിക്കേണ്ടതായി വരും. അതിനാല്‍, നിങ്ങളുടെ വീട്ടില്‍ പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എടടഅക റിപ്പോര്‍ട്ട് പ്രകാരം വിപണിയില്‍ ലഭ്യമായ എണ്ണകളില്‍ 24 ശതമാനവും മായം കലര്‍ന്നതാണ്. വ്യാജ എണ്ണകള്‍ തിരിച്ചറിയാനുള്ള വഴികള്‍ : കവറിന്റെ പിന്‍ഭാഗത്ത് സൂചിപ്പിച്ചിരിക്കുന്ന എണ്ണയിലെ ഘടകങ്ങള്‍ പരിശോധിക്കുക. ഓര്‍ഗാനിക്, നോണ്‍ – ജിഎംഒ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സര്‍ട്ടിഫിക്കേഷനുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക. എക്സ്പയറി ഡേറ്റ് നോക്കാന്‍ ഒരിക്കലും മറക്കരുത്. കാലഹരണപ്പെട്ടതാണെങ്കില്‍ വാങ്ങരുത്. സാധാരണ വാങ്ങുന്ന എണ്ണയെക്കാള്‍ വിലക്കുറവില്‍ ലഭിക്കുമ്പോള്‍ വാങ്ങരുത്. ഇത് മായം ചേര്‍ത്തതിന് തെളിവാണ്. മായം കലരാത്ത എണ്ണകള്‍ക്ക് ചെറിയ രീതിയിലുള്ള…

    Read More »
  • India

    ജെഡിയുവിന്റെ ആദ്യ സമ്മര്‍ദത്തില്‍ വഴങ്ങി ബിജെപി? അഗ്‌നിപഥില്‍ വമ്പന്‍ മാറ്റം, സൈന്യം മുന്നോട്ടുവച്ച ശുപാര്‍ശകള്‍

    ന്യൂഡല്‍ഹി: 2019ലെ പൊതുതിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഒട്ടേറെ സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായി. എന്തിനേറെ പറയുന്നു, അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് വരെ പാര്‍ട്ടിക്ക് നഷ്ടമായി. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിലേക്കുള്ള റിക്രൂട്ടിംഗിനായി ആരംഭിച്ച അഗ്‌നിപഥ് പദ്ധതി ഉത്തരേന്ത്യയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയെന്നാണ് പറയപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവും അഗ്‌നിപഥ് പദ്ധതി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ സൈന്യം അഗ്‌നിപഥ് പദ്ധതി അവലോകനം ചെയ്യുകയും മെച്ചപ്പെടുത്തുന്നതിന് നിരവധി ശുപാര്‍ശകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. നിലവില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ അഗ്‌നിവീര്‍മാരെ റെഗുലര്‍ സര്‍വീസിലേക്ക് നിയമിക്കുകയാണ് ചെയ്യുന്നത്. 25 ശതമാനം പേരെയാണ് ഇപ്പോള്‍ ഈ രീതിയില്‍ റെഗുലര്‍ സര്‍വീസിലേക്ക് മാറ്റുന്നത്. ഇത് 60 മുതല്‍ 70 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയും സൈന്യം നല്‍കിയെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ അഗ്‌നിപഥ് പദ്ധതിയുടെ ഉപയോഗത്തെക്കുറിച്ച്…

    Read More »
  • Health

    മുടി പെട്ടെന്ന് തഴച്ചു വളരാന്‍ കറിവേപ്പില മാത്രം മതി; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ, ഫലം ഉറപ്പ്

    ഏതൊരാളുടെയും ആഗ്രഹമാണ് നീളത്തിലുള്ള നല്ല ഉള്ളോടെയുള്ള തലമുടി. എന്നാല്‍ പല പല കാരണങ്ങളാല്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ മുടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരും. ഈ സമയത്ത് മുടിക്കൊഴിച്ചില്‍ , താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുടിയുടെ സ്വഭാവിക ഭംഗി തന്നെ നഷ്ടമാകുന്നു. മുടി സംരക്ഷണത്തിന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന വില കൂടിയ സാധനങ്ങള്‍ ഉപയോഗിച്ചാലുംചിലപ്പോള്‍ നല്ല ഫലം ലഭിക്കാറില്ല. മുടിയുടെ സംരക്ഷണത്തിന് കെമിക്കലിനെക്കാള്‍ എപ്പോഴും നല്ലത് വീട്ടില്‍ നിന്ന് ലഭിക്കുന്ന പ്രകൃതിദത്തമായ സാധനങ്ങള്‍ ഉപയോഗിക്കുന്നതാണ്. അത്തരത്തില്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു എണ്ണ നോക്കിയാലോ? ആവശ്യമായ സാധനങ്ങള്‍ ഉലുവ കറിവേപ്പില വെളിച്ചെണ്ണ കുരുമുളക് തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാനിലേക്ക് കാല്‍ കപ്പ് ഉലുവ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ കുരുമുളക് കൂടി ചേര്‍ത്ത് വറുക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പില കൂടി ഇതിലേക്കിട്ട് ഒരു ഒരു മൂന്ന് മിനിട്ട് വറുക്കണം ( കൈയില്‍ എടുക്കുമ്പോള്‍ കറിവേപ്പില പൊടിയണം). ശേഷം ഇവ എടുത്ത് തണുപ്പിക്കാന്‍ വയ്ക്കുക.…

    Read More »
  • NEWS

    മികച്ച മത്സരാര്‍ത്ഥികള്‍ പുറത്ത്, ഏറ്റവും വലിയ സേഫ് ഗെയിമറായ ശ്രീതു എങ്ങനെ ഷോയില്‍ തുടരുന്നു?

    ബിഗ് ബോസ് ആറാം സീസണില്‍ പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തെയും നിരാശപ്പെടുത്തിയ എവിക്ഷനാണ് കഴിഞ്ഞ ദിവസം നടന്നത്. നോറ ഷോയില്‍ നിന്നും പുറത്തായത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. സിജോയാണ് ഇന്ന് പുറത്താകുന്നതെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. അര്‍ഹരല്ലാത്തവര്‍ ഷോയില്‍ തുടരുമ്പോഴാണ് നോറ പുറത്തായതെന്ന് പ്രേക്ഷകര്‍ പറയുന്നു. പ്രത്യേകിച്ചും ശ്രീതുവിന്റെ കാര്യമാണ് ഏവരും എടുത്ത് പറയുന്നത്. ഇത്രയും ദിവസങ്ങള്‍ ശ്രീതു എങ്ങനെ ബിഗ് ബോസില്‍ തുടര്‍ന്നെന്ന് പലരെയും ആശ്ചര്യപ്പെടുത്തുന്നു. ബിഗ് ബോസ് മെറ്റീരിയലേ അല്ലാത്ത ആളാണ് ശ്രീതു. വീട്ടിനുള്ളില്‍ ആക്ടീവല്ലാത്ത മത്സരാര്‍ത്ഥി. സൗഹൃദങ്ങളിലോ വഴക്കുകളിലോ ശ്രീതു ഇല്ല. അര്‍ജുനുമായുള്ള കോംബോ മാറ്റി നിര്‍ത്തിയാല്‍ കണ്ടന്റായി ഒന്നും ഇതുവരെയും പ്രേക്ഷകര്‍ക്ക് നല്‍കാത്ത മത്സരാര്‍ത്ഥി. എന്നിട്ടും ശ്രീതു ടോപ് ഫൈവില്‍ ഇടം പിടിച്ചത് എങ്ങനെയെന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു. സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശ്രീതു. അര്‍ജുന്‍-ശ്രീതു കോംബോയ്ക്കും ആരാധകരുണ്ട്. ഇവരുടെ പിന്തുണയായിരിക്കാം ശ്രീതുവിനെ നിലനിര്‍ത്തുന്നതെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഗ്രാഫ് പരിശോധിച്ചാല്‍ പുറത്തായ നോറ, അന്‍സിബ, ഗബ്രി, അപ്‌സര, റെസ്മിന്‍…

    Read More »
  • Kerala

    കവളപ്പെടേണ്ട! നാളെ തിരുവനന്തപുരത്ത് എട്ടിടങ്ങളില്‍ സൈറണ്‍ മുഴങ്ങും, പരിഭ്രാന്തരാകരുതെന്ന് മുന്നറിയിപ്പ്

    തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ജൂണ്‍ 11) നടക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി, സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് ചൊവ്വാഴ്ച നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എട്ട് സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകള്‍ രാവിലെ മുതല്‍ പല സമയങ്ങളിലായി മുഴങ്ങും. ഗവണ്‍മെന്റ് എച്ച്.എസ്.കരിക്കകം, ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. കല്ലറ, ഗവണ്‍മെന്റ് യു.പി.എസ്, കിഴുവില്ലം, ഗവണ്‍മെന്റ് യു.പി.എസ് വെള്ളറട, ഗവണ്‍മെന്റ് എച്ച്.എസ്.എസ് കാട്ടാക്കട, ഗവണ്‍മെന്റ് വി. എച്ച്. എസ്. എസ്. പൂവാര്‍, മിനി ഓഡിറ്റോറിയം, പൊഴിയൂര്‍, ഗവണ്‍മെന്റ് എച്ച്.എസ്.എസ്. വിതുര എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.    

    Read More »
  • Crime

    ബി.ജെ.പി ഐ.ടി സെല്‍ മേധാവിക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആര്‍.എസ്.എസ് അംഗം

    ന്യൂഡല്‍ഹി: ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ സ്ത്രീപീഡന ആരോപണം. ആര്‍.എസ്.എസ് അംഗം ശാന്തനു സിന്‍ഹയാണ് ആരോപണം ഉന്നയിച്ചത്. പശ്ചിമ ബംഗാളില്‍വച്ച് മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം. അതേസമയം, ശാന്തനു സിന്‍ഹക്കെതിരെ മാനനഷ്ടത്തിന് 10 കോടി ആവശ്യപ്പെട്ട് അമിത് മാളവ്യ വക്കീല്‍ നോട്ടീസയച്ചു. സിന്‍ഹ മാപ്പ് പറയണമെന്നും തെറ്റായ പോസ്റ്റ് പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. അമിത് മാളവ്യക്കെതിരെ ബി.ജെ.പി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.    

    Read More »
Back to top button
error: