Month: June 2024

  • Crime

    കിടക്ക് 140 വര്‍ഷം അകത്ത്! എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവും ഒന്‍പത് ലക്ഷം പിഴയും

    മലപ്പുറം: പോക്സോ കേസില്‍ പ്രതിക്ക് 140 വര്‍ഷം കഠിന തടവ്. എട്ടു വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ. പ്രതിക്ക് 9,75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മഞ്ചേരി അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവായ പ്രതി രണ്ടു വര്‍ഷമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. നേരത്തേ, പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 110 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പിപി മോഹനനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ലായിരുന്നു ആസ്പദമായ സംഭവം നടന്നത്. മുണ്ടക്കയം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന ഷൈന്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.  

    Read More »
  • Kerala

    തൃശൂരില്‍ മുരളീധരന്റെ തോല്‍വി; ഡിസിസി പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനും രാജിവച്ചു

    തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി. വിന്‍സന്റും രാജിവച്ചു. ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ തോല്‍വിയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറികള്‍, പോസ്റ്റര്‍ ആരോപണം, ഡിസിസി ഓഫിസിലെ കയ്യാങ്കളി എന്നിവയ്ക്കു പിന്നാലെയാണ് ഡിസിസി പ്രസിഡന്റിന്റെയും യുഡിഎഫ് ചെയര്‍മാന്റെയും രാജി. പാലക്കാട്ടെ നിയുക്ത എംപി വി.കെ.ശ്രീകണ്ഠന് ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. തമ്മിലടി രൂക്ഷമായതിനെ തുടര്‍ന്നാണ് ജില്ലയിലെ നേതാക്കളെ ഒഴിവാക്കി പാലക്കാട്ടെ നേതാവിന് ഡിസിസി ചുമതല നല്‍കിയത്. തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ, ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപണം ഉയര്‍ന്നു. മര്‍ദനം ചോദ്യം ചെയ്യാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഓഫിസില്‍ ഉണ്ടായിരുന്നവരും തമ്മിലും കയ്യാങ്കളി നടന്നു. സജീവനെ പിന്നീട് കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം 5 മണിക്കൂറോളം നീണ്ടുനിന്നു. കെ.മുരളീധരന്റെ തിരഞ്ഞെടുപ്പു തോല്‍വിക്കു…

    Read More »
  • Kerala

    രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

    കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. അന്നേദിവസം കീഴ്‌ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിള്‍ ബഞ്ച് അറിയിച്ചു. സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അധിക്ഷേപ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്ഇ എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്. ചാലക്കുടി ഡി വൈ എസ് പിയ്ക്കാണ് രാമകൃഷ്ണന്‍ പരാതി നല്‍കിയത്. തുടര്‍ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍, പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം, ചിലരുണ്ട്, കാക്കയുടെ നിറമാണ്, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നുമാണ് സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് സത്യഭാമയുടെ ആരോപണം തനിക്കെതിരെയാണെന്ന്…

    Read More »
  • Kerala

    വീണ്ടും ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴ കനക്കും

    തിരുവനന്തപുരം: മറാത്വാഡയ്ക്കുമുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലും ശക്തമായ കാറ്റോടുകൂടിയ മഴയുമാണ് ലഭിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നുമുതല്‍ ജൂണ്‍ 12 വരെ ശക്തമായ മഴയ്ക്കും, ജൂണ്‍ 11 & 12 തീയതികളില്‍ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റും ഉണ്ടാവുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഇന്നു മുതല്‍ പന്ത്രണ്ടുവരെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലായെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി…

    Read More »
  • Kerala

    ”മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണത് പോലെ…” ഹുസൈന്‍ മടവൂരിന്റെ രാജിയെ പരിഹസിച്ച് വെള്ളാപ്പള്ളി

    ആലപ്പുഴ: കേരള നവോത്ഥാന സമിതിയില്‍നിന്ന് രാജിവെച്ച വൈസ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂരിന്റെ രാജിയെ പരിഹസിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ”മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണെ”ന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞത്. ”ഹുസൈന്‍ മടവൂര്‍ പണ്ടേ മുസ്ലിംകളെ കുറിച്ച് തീവ്രവാദം പറഞ്ഞിട്ടുള്ള ആളാണ്. അങ്ങനെ ഒരാള്‍ നവോത്ഥാന സമിതിയില്‍ ഇരിക്കാന്‍ അര്‍ഹനല്ല. അക്കാര്യം അദ്ദേഹത്തിനറിയാം. മാത്രമല്ല സമിതിയില്‍ നിന്ന് രാജിവെക്കാന്‍ ആഗ്രഹിച്ചയാളാണ്. ഞാനൊരു സത്യം പറഞ്ഞപ്പോള്‍ ഒരു കാരണം കണ്ടുപിടിച്ച് രാജിവെക്കുകയായിരുന്നു. അദ്ദേഹം രാജിവെച്ചാല്‍ എനിക്കൊന്നുമില്ല”- വെള്ളാപ്പള്ളി പ്രതികരിച്ചു. ഇടത് സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തി എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ഇതില്‍ പ്രതിഷേധിച്ചാണ് ഹുസൈന്‍ മടവൂര്‍ കേരള നവോത്ഥാന സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന സങ്കടകരമാണെന്നും. ആ സങ്കടം ബോധ്യപ്പെടുത്താനാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നത്. അദ്ദേഹം പ്രസ്താവന പിന്‍വലിക്കണമെന്നും ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം സമുദായം സര്‍ക്കാരില്‍നിന്ന് അവിഹിതമായി…

    Read More »
  • Kerala

    ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി

    േകാഴിക്കോട്: സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഡല്‍ഹി കെഎംസിസി അധ്യക്ഷനാണ്. തിരുവനന്തപുരത്തു ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. പൗരത്വ നിയമഭേഗതി അടക്കമുള്ള കേസുകളില്‍ മുസ്ലിം ലീഗിനായി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത് ഹാരിസ് ബീരാനാണ്. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി കെ ബീരാന്റെ മകനാണ്. എംഎസ്എഫിലൂടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹാരിസ് ബീരാന്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ലോയേഴ്സ് ഫോറം അധ്യക്ഷനുമാണ്. വലിയ ഉത്തരവാദിത്തമാണെന്നും, പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസം നിറവേറ്റുമെന്നും സ്ഥാനാര്‍ത്ഥിത്വത്തോട് ഹാരിസ് ബീരാന്‍ പ്രതികരിച്ചു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, യുവനേതാക്കളായ പി കെ ഫിറോസ്, ഫൈസല്‍ ബാബു തുടങ്ങിയവരുടെ പേരുകള്‍ നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നു കേട്ടിരുന്നു. സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ ഒരെണ്ണം പ്രതിപക്ഷത്തിന് ലഭിക്കും. ഇതിലാണ്…

    Read More »
  • Crime

    മരിച്ച യുവാവിനെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചു; മര്‍ദിച്ച് കൊന്നത് സുഹൃത്തുക്കള്‍, അറസ്റ്റ്

    തൃശ്ശൂര്‍: കുന്നംകുളത്ത് മരിച്ചനിലയില്‍ യുവാവിനെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ചുരുളഴിയുന്നു. സംഭവം കൊലപാതകമാണെന്നും യുവാവിനെ ആശുപത്രിയിലെത്തിച്ച സുഹൃത്തുക്കളാണ് കൃത്യത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു. കേസില്‍ സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്താനി സ്വദേശി വിഷ്ണു(26)വിനെയാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. സുഹൃത്തുക്കളായ മൂന്നുപേര്‍ ബൈക്കിലിരുത്തിയാണ് വിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ബൈക്കില്‍നിന്ന് വീണ് അപകടം സംഭവിച്ചെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ വിഷ്ണു മരിച്ചനിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ സുഹൃത്തുക്കളോട് കൂടുതല്‍വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഇവര്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. ആശുപത്രിയിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി മൂവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിഷ്ണുവിന്റെ സുഹൃത്തുക്കളായ ഷിജിത്ത്, ശ്രീശാന്ത്, വിഷ്ണുരാജ് എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെയാണ് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. സംഭവസ്ഥലത്തുവെച്ച് യുവാവിനെ പ്രതികള്‍ മര്‍ദിക്കുന്നതിന്റെയും യുവാവ് തലയിടിച്ച് വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചിറ്റഞ്ഞൂരിലെ പഴയ ആര്‍ത്താറ്റ് പഞ്ചായത്ത് ഓഫീസിന്…

    Read More »
  • Crime

    നടി നൂര്‍ മാളബികയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് സിനിമാ സംഘടന

    മുംബൈ: നടിയും മോഡലുമായ നൂര്‍ മാളബിക ദാസിനെ മുംബൈ ലോഖണ്ഡവാലയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. എന്നാല്‍ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധമുണ്ടായതില്‍ സംശയം തോന്നിയ തൊട്ടടുത്ത ഫ്‌ലാറ്റിലെ താമസക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡയോടും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോടും ആവശ്യപ്പെട്ടു. വെബ്സീരീസായ ‘ദ് ട്രയലി’ലും ഏതാനും ഹിന്ദി ചിത്രങ്ങളിലും നൂര്‍ മാളബിക അഭിനയിച്ചിട്ടുണ്ട്.

    Read More »
  • India

    ഓണ്‍ലൈന്‍ പേയ്മെന്റ് രംഗം പിടിച്ചടക്കാന്‍ അംബാനിയും? പേടിഎമ്മിനും ഫോണ്‍പേയ്ക്കുമെല്ലാം വെല്ലുവിളിയാകും

    രാജ്യത്തെ നിലവിലെ ഏറ്റവും വലിയ സമ്പന്നനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി. 67കാരനായ അംബാനിയാണ് ഏഷ്യയിലെയും ഏറ്റവും വലിയ ശതകോടീശ്വരന്‍. 9,63,900 കോടി ആസ്തിയുള്ള അംബാനിയുടെ പുതിയ പദ്ധതി ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഡിജിറ്റല്‍ പേയ്മെന്റ് മേഖലയില്‍ തങ്ങളുടെ സജീവ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ പോകുകയാണ് അംബാനി. ഇതിനായി ജിയോ ഫിനാന്‍സ് എന്ന യുപിഐ പേമെന്റ് പ്‌ളാറ്റ്‌ഫോം വഴി നിലവില്‍ രാജ്യത്തെ വന്‍കിട യുപിഐ ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പെ, പേടിഎം എന്നിവക്കെല്ലാം വലിയ ഭീഷണിയാകാന്‍ തയ്യാറെടുക്കുകയാണ്. മറ്റ് സമാന ആപ്പുകള്‍ക്കില്ലാത്ത പലതരം പേമെന്റ് സംവിധാനങ്ങള്‍ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഡിജിറ്റല്‍ ബാങ്കിംഗ്, യുപിഐ പേമെന്റ്, ബില്‍ പേമെന്റ്, ഇന്‍ഷുറന്‍സ് ഇങ്ങനെ പലവിധ സേവനങ്ങളാണ് ഒരുമിച്ച് ലഭിക്കുക. ഫിനാന്‍ഷ്യല്‍-ഡിജിറ്റല്‍ സേവനങ്ങള്‍ ഒറ്റ ക്‌ളിക്കില്‍ ലഭിക്കുന്ന ഒരുഗ്രന്‍ ബാങ്കിംഗ് ആപ്പാണ് ജിയോ ഫിനാന്‍സ്. നിലവിലെ പരീക്ഷണ ഘട്ടം കഴിഞ്ഞാല്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ക്കറ്റ്…

    Read More »
  • Kerala

    തൃശൂര്‍ ഡിസിസിയിലെ തമ്മില്‍തല്ല്; ജോസ് വള്ളൂര്‍ രാജിവെച്ചു

    തൃശൂര്‍: തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂര്‍ ഡിസിസി ഓഫീസിലുണ്ടായ സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെച്ചു. ഡിസിസി സംഘര്‍ഷത്തില്‍ കെ.പി.സി.സി നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. ഡിസിസിയില്‍ ചേര്‍ന്ന നേതൃയോഗത്തിനു ശേഷമാണ് രാജിവെച്ചത്. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എം.പി വിന്‍സന്റും രാജി വെച്ചു. തൃശൂര്‍ ഡിസിസിയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് വിന്‍സന്റ് അറിയിച്ചു. ഡി.സി.സിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രസിഡന്റ് ജോസ് വള്ളൂര്‍, എം.പി വിന്‍സെന്റ് എന്നിവരുടെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെ.പി.സി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര നിര്‍ദേശം കെ.പി.സി.സി ഇരുനേതാക്കളെയും അറിയിക്കുകയായിരുന്നു. കൂട്ടത്തല്ലിന്റെ പശ്ചാത്തലത്തില്‍ ജോസ് വള്ളൂരിനെ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.  

    Read More »
Back to top button
error: