KeralaNEWS

സുരേഷ് ഗോപിക്ക് സാംസ്‌കാരികം, ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യം, രാജ്‌നാഥ് സിങ് പ്രതിരോധം, നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതം, നിര്‍മല സീതാരാമന്‍ ധനകാര്യം എന്നീ മന്ത്രാലയങ്ങളില്‍ തുടരും. കേരളത്തില്‍നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് സാംസ്‌കാരികം, ടൂറിസം, പെട്രോളിയം വകുപ്പുകളും ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പുകളുമാണു ലഭിച്ചത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തത്.

കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

Signature-ad

ജെ.പി.നഡ്ഡ: ആരോഗ്യം

പീയുഷ് ഗോയല്‍: വാണിജ്യം

അശ്വിനി വൈഷ്ണവ്: റെയില്‍വേ, വാര്‍ത്താവിതരണ പ്രക്ഷേപണം

മനോഹര്‍ ലാല്‍ ഖട്ടര്‍: ഊര്‍ജം, നഗരവികസനം

ശിവരാജ് സിങ് ചൗഹാന്‍: കൃഷി, ഗ്രാമവികസനം

ധര്‍മേന്ദ്ര പ്രധാന്‍: വിദ്യാഭ്യാസം

ജിതന്‍ റാം മാഞ്ചി: ചെറുകിട വ്യവസായം

രാം മോഹന്‍ നായിഡു: വ്യോമയാനം

ഹര്‍ദീപ് സിങ് പുരി: പെട്രോളിയം, പ്രകൃതിവാതകം

ചിരാഗ് പാസ്വാന്‍: കായികം, യുവജനക്ഷേമം

മന്‍സൂഖ് മാണ്ഡവ്യ: തൊഴില്‍

എച്ച്.ഡി.കുമാരസ്വാമി: ഉരുക്ക്, ഖന വ്യവസായം

കിരണ്‍ റിജിജു: പാര്‍ലമെന്ററികാര്യം, ന്യൂനപക്ഷ ക്ഷേമം

ഭൂപേന്ദര്‍ യാദവ്: പരിസ്ഥിതി

സര്‍ബാനന്ദ സോനോവാള്‍: തുറമുഖം, ഷിപ്പിങ്, ജലം

ജ്യോതിരാദിത്യ സിന്ധ്യ: ടെലികോം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍

അന്നപൂര്‍ണ ദേവി: വനിത, ശിശുക്ഷേമം

ഗജേന്ദ്ര സിഖ് ഷെഖാവത്ത് സാംസ്‌കാരികം, ടൂറിസം

സഹമന്ത്രിമാരും വകുപ്പുകളും

ശ്രീപദ് നായിക്: ഊര്‍ജം
ടോക്കാന്‍ റാം സാഹു: നഗരവികസനം

ശോഭ കരന്തലജെ: ചെറുകിട, ഇടത്തരം വ്യവസായം
അജയ് ടംത: ഉപരിതല ഗതാഗതം

ഹര്‍ഷ് മല്‍ഹോത്ര: ഉപരിതല ഗതാഗതം

Back to top button
error: