KeralaNEWS

കവളപ്പെടേണ്ട! നാളെ തിരുവനന്തപുരത്ത് എട്ടിടങ്ങളില്‍ സൈറണ്‍ മുഴങ്ങും, പരിഭ്രാന്തരാകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ജൂണ്‍ 11) നടക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി, സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് ചൊവ്വാഴ്ച നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എട്ട് സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകള്‍ രാവിലെ മുതല്‍ പല സമയങ്ങളിലായി മുഴങ്ങും.

ഗവണ്‍മെന്റ് എച്ച്.എസ്.കരിക്കകം, ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. കല്ലറ, ഗവണ്‍മെന്റ് യു.പി.എസ്, കിഴുവില്ലം, ഗവണ്‍മെന്റ് യു.പി.എസ് വെള്ളറട, ഗവണ്‍മെന്റ് എച്ച്.എസ്.എസ് കാട്ടാക്കട, ഗവണ്‍മെന്റ് വി. എച്ച്. എസ്. എസ്. പൂവാര്‍, മിനി ഓഡിറ്റോറിയം, പൊഴിയൂര്‍, ഗവണ്‍മെന്റ് എച്ച്.എസ്.എസ്. വിതുര എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Signature-ad

 

 

Back to top button
error: