NEWSSocial Media

മികച്ച മത്സരാര്‍ത്ഥികള്‍ പുറത്ത്, ഏറ്റവും വലിയ സേഫ് ഗെയിമറായ ശ്രീതു എങ്ങനെ ഷോയില്‍ തുടരുന്നു?

ബിഗ് ബോസ് ആറാം സീസണില്‍ പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തെയും നിരാശപ്പെടുത്തിയ എവിക്ഷനാണ് കഴിഞ്ഞ ദിവസം നടന്നത്. നോറ ഷോയില്‍ നിന്നും പുറത്തായത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. സിജോയാണ് ഇന്ന് പുറത്താകുന്നതെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. അര്‍ഹരല്ലാത്തവര്‍ ഷോയില്‍ തുടരുമ്പോഴാണ് നോറ പുറത്തായതെന്ന് പ്രേക്ഷകര്‍ പറയുന്നു. പ്രത്യേകിച്ചും ശ്രീതുവിന്റെ കാര്യമാണ് ഏവരും എടുത്ത് പറയുന്നത്. ഇത്രയും ദിവസങ്ങള്‍ ശ്രീതു എങ്ങനെ ബിഗ് ബോസില്‍ തുടര്‍ന്നെന്ന് പലരെയും ആശ്ചര്യപ്പെടുത്തുന്നു.

ബിഗ് ബോസ് മെറ്റീരിയലേ അല്ലാത്ത ആളാണ് ശ്രീതു. വീട്ടിനുള്ളില്‍ ആക്ടീവല്ലാത്ത മത്സരാര്‍ത്ഥി. സൗഹൃദങ്ങളിലോ വഴക്കുകളിലോ ശ്രീതു ഇല്ല. അര്‍ജുനുമായുള്ള കോംബോ മാറ്റി നിര്‍ത്തിയാല്‍ കണ്ടന്റായി ഒന്നും ഇതുവരെയും പ്രേക്ഷകര്‍ക്ക് നല്‍കാത്ത മത്സരാര്‍ത്ഥി. എന്നിട്ടും ശ്രീതു ടോപ് ഫൈവില്‍ ഇടം പിടിച്ചത് എങ്ങനെയെന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു. സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശ്രീതു. അര്‍ജുന്‍-ശ്രീതു കോംബോയ്ക്കും ആരാധകരുണ്ട്. ഇവരുടെ പിന്തുണയായിരിക്കാം ശ്രീതുവിനെ നിലനിര്‍ത്തുന്നതെന്ന അഭിപ്രായം ഉയരുന്നുണ്ട്.

Signature-ad

ഗ്രാഫ് പരിശോധിച്ചാല്‍ പുറത്തായ നോറ, അന്‍സിബ, ഗബ്രി, അപ്‌സര, റെസ്മിന്‍ എന്നിവരേക്കാള്‍ എത്രയോ പിറകിലാണ് ശ്രീതു. എന്നിട്ടും ശ്രീതു പുറത്താകാതെ തുടരുന്നു. ഇത് വരും സീസണുകളില്‍ സേഫ് ഗെയിമേര്‍സ് കൂടാന്‍ കാരണമാകുമെന്ന് അഭിപ്രായം വരുന്നുണ്ട്. ഗെയിമിനപ്പുറം മത്സരാര്‍ത്ഥികളോടുള്ള നീരസം പ്രേക്ഷകര്‍ വോട്ടിംഗില്‍ കാണിച്ചതും ഈ സാഹചര്യത്തിന് കാരണമാണ്. ഇതുവരെ പുറത്തായവരില്‍ ഗബ്രി, ജാന്മണി, രതീഷ്, നോറ തുടങ്ങിയവര്‍ക്ക് നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്നു.

ഇതാണ് ഇവര്‍ പുറത്താകാന്‍ കാരണമായത്. അതേസമയം ഇവരെല്ലാം ഗെയിമേര്‍സ് എന്ന നിലയില്‍ മികച്ച മത്സരാര്‍ത്ഥികളായിരുന്നു. ഈ ഘടകം പ്രേക്ഷകര്‍ പരിഗണിച്ചില്ല. ഹേറ്റേഴ്‌സുള്ള മത്സരാര്‍ത്ഥികള്‍ പുറത്താകവെ സേഫ് ഗെയിമേര്‍സ് ഷോയില്‍ തുടര്‍ന്നു. ശ്രീതുവിന് പുറമെ അര്‍ജുന്‍, അഭിഷേക്, റിഷി എന്നിവരുടെ കാര്യത്തിലും ഈ അഭിപ്രായമുണ്ട്. ബിഗ് ബോസില്‍ വന്ന നാള്‍ മുതല്‍ ബീന്‍ ബാഗിലിരുന്ന് സമയം കളഞ്ഞ ആളാണ് അഭിഷേകെന്ന് വിമര്‍ശകര്‍ പറയുന്നു.

എന്നാല്‍, അഭിഷേകിന് ഇപ്പോഴും വലിയ പിന്തുണ ലഭിക്കുന്നു. ടാസ്‌കുകളില്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെങ്കിലും അര്‍ജുനും മികച്ച മത്സരാര്‍ത്ഥിയാണെന്ന് പറയാന്‍ പറ്റില്ല. കുറേക്കൂടി ഭേദം റിഷിയാണെന്ന് പ്രേക്ഷകര്‍ പറയുന്നു. ടോപ് ഫൈവില്‍ എത്തിയവരില്‍ അര്‍ഹതയുള്ളവര്‍ ജാസ്മിനും ജിന്റോയും മാത്രമാണെന്നാണ് വിലയിരുന്നു. ഇതുവരെയുള്ള എവിക്ഷനില്‍ ശരണ്യ, ശ്രീരേഖ, നിഷാന, യമുന എന്നിവരുടേത് മാത്രമേ ഫെയര്‍ എവിക്ഷന്‍ എന്ന് പറയാന്‍ സാധിക്കൂ.

ബാക്കിയുള്ളവര്‍ നിലവില്‍ ഷോയില്‍ തുടരുന്ന ശ്രീതു, അഭിഷേക്, റിഷി, അര്‍ജുന്‍ എന്നിവരേക്കാള്‍ മികച്ച ഗെയിമേര്‍സ് ആയിരുന്നു. മികച്ച മത്സരാര്‍ത്ഥികളുമായി വന്‍ ഹൈപ്പോടെയാണ് ബി?ഗ് ബോസ് ആറാം സീസണ്‍ തുടങ്ങിയത്. പക്ഷെ പവര്‍ റൂം എന്ന ഓപ്ഷന്‍ സേഫ് ഗെയിമേര്‍സ് ഷോയില്‍ തുടരാന്‍ കാരണമായി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: