CrimeNEWS

ബി.ജെ.പി ഐ.ടി സെല്‍ മേധാവിക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആര്‍.എസ്.എസ് അംഗം

ന്യൂഡല്‍ഹി: ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ സ്ത്രീപീഡന ആരോപണം. ആര്‍.എസ്.എസ് അംഗം ശാന്തനു സിന്‍ഹയാണ് ആരോപണം ഉന്നയിച്ചത്. പശ്ചിമ ബംഗാളില്‍വച്ച് മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം.

അതേസമയം, ശാന്തനു സിന്‍ഹക്കെതിരെ മാനനഷ്ടത്തിന് 10 കോടി ആവശ്യപ്പെട്ട് അമിത് മാളവ്യ വക്കീല്‍ നോട്ടീസയച്ചു. സിന്‍ഹ മാപ്പ് പറയണമെന്നും തെറ്റായ പോസ്റ്റ് പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

Signature-ad

അമിത് മാളവ്യക്കെതിരെ ബി.ജെ.പി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.

 

 

Back to top button
error: