Month: June 2024

  • Kerala

    നായയെ മടിയിലിരുത്തി കാറോടിച്ചു; വൈദികനെതിരേ കേസ്, ലൈസന്‍സ് റദ്ദാക്കും

    ആലപ്പുഴ: നായയെ മടിയിലിരുത്തി കാറോടിച്ചതിന് പള്ളിവികാരിക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനില്‍ ഫാ. ബൈജു വിന്‍സന്റിനെതിരേയാണ് ആലപ്പുഴ ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തത്. വാഹനം അപകടകരമായോടിച്ചതിന് ഇദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കും. കാരണം ബോധിപ്പിക്കുന്നതിനായി ഫാ. ബൈജു തിങ്കളാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ആര്‍. രമണന്‍ മുന്‍പാകെ ഹാജരായി. ജൂണ്‍ ആറിനു വൈകുന്നേരം അഞ്ചിന് ചാരുംമൂട്ടില്‍നിന്നു പടനിലത്തേക്കുള്ള യാത്രയ്ക്കിടയിലാണു സംഭവം. സ്റ്റിയറിങ്ങിനും തനിക്കുമിടയില്‍ നായയെ ഇരുത്തി വാഹനമോടിക്കുന്നതിന്റെ ദൃശ്യം വികാരി തന്നെ സാമൂഹികമാധ്യമത്തില്‍ ഇട്ടു. ഇതു പ്രചരിച്ചതോടെയാണ് മോട്ടോര്‍വാഹന വകുപ്പ് അന്വേഷണം നടത്തിയത്. KL02AS 3460 മാരുതി സുസുക്കി എര്‍ട്ടിഗയിലായിരുന്നു നായയേയും മടിയിലിരുത്തിയുള്ള ഡ്രൈവിങ്ങ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ചാരുമൂട് പടനിലം റോഡിലായിരുന്നു ഈ അപകടകരമായ ഡ്രൈവിങ്ങ് എന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്. സ്റ്റിയറിങ്ങ് വീലിനോട് ചേര്‍ന്നിരിക്കുന്ന നായയുടെ ചിത്രം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചിരുന്നു. നായയുടെ കാലിന്റെ ചികിത്സയ്ക്കായി മൃഗാശുപത്രിയില്‍ പോയി മടങ്ങി വരികയായിരുന്നെന്നും അതുകൊണ്ടാണ് നായയെ…

    Read More »
  • Kerala

    ഓസ്‌ട്രേലിയയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണ് മരിച്ചു; ഒരാള്‍ പരുക്കുകളോടെ രക്ഷപെട്ടു

    സിഡ്‌നി: ഓസ്‌ട്രേലിയയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു. കണ്ണൂര്‍ എടക്കാട് നടാല്‍ ഹിബാസില്‍ മര്‍വ്വ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി -38) എന്നിവരാണ് സിഡ്നിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ എത്തിയതായിരുന്നു ഇരുവരും. ഇവര്‍ കടലിനോട് ചേര്‍ന്ന പാറക്കെട്ടിലൂടെ നടന്നുപോകുമ്പോള്‍ കാലുതെറ്റി കടലില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും വീണെങ്കിലും അവരെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചു. തുടര്‍ന്നുള്ള ഹെലികോപ്ടറിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് രണ്ട് പേരുടെയും മൃതേഹം കണ്ടെത്തിയത്. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫിറോസ ഹാഷിമിന്റെയും-കെ.എം.സി.സി സ്ഥാപക നേതാവ് പരേതനായ സി. ഹാഷിമിന്റെയും മകളാണ് മര്‍വ്വ ഹാഷിം. ഓസ്‌ട്രേലിയയിലെ കെ.എം.സി.സി നേതാവാണ്. ഭര്‍ത്താവ്: ഡോ. സിറാജുദ്ദീന്‍ (കാസര്‍കോട്). മക്കള്‍: ഹംദാന്‍, സല്‍മാന്‍, വഫ. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയില്‍ നിന്നനും മാസ്റ്റര്‍ ഓഫ് സ്നബിലിറ്റിയില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ്…

    Read More »
  • Kerala

    കുഞ്ഞനന്തന്റെ നാലാംചരമവാര്‍ഷിക ദിനം ആചരിക്കാന്‍ സിപിഎം; ടി.പിക്കേസില്‍ യു.ഡി. എഫ് വേട്ടയാടിയെന്ന് പാനൂര്‍ ഏരിയാ കമ്മിറ്റി

    കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായി ജയിലില്‍ കഴിയവെ മരണമടഞ്ഞ പി.കെ കുഞ്ഞനന്തന്‍ നാലാം ചരമവാര്‍ഷിക ദിനാചരണം ചൊവ്വാഴ്ച്ച പാനൂരില്‍ നടക്കും. പാനൂര്‍ ഏരിയാകമ്മിറ്റിയംഗമായ പി.കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അസുഖം മൂര്‍ച്ഛിച്ചു മരണമടയുന്നത്. ടി.പി വധക്കേസില്‍ ഗൂഢാലോചന കുറ്റത്തിനാണ് കുഞ്ഞനന്തന്‍ ശിക്ഷിക്കപ്പെട്ടത്. കൊലനടത്തിയ കൊടിസുനിയുടെ സംഘത്തെ ഏകോപിപ്പിച്ചത് കുഞ്ഞനന്തനാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍, പാനൂരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചിരുന്ന പി.കെ കുഞ്ഞനന്തനെ അന്നത്തെ യു.ഡി. എഫ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് സി.പി. എമ്മിന്റെ ആരോപണം. 1981-ല്‍ പാനൂര്‍ ഏരിയാകമ്മിറ്റി നിലവില്‍ വന്നതു മുതല്‍ അംഗമായിരുന്നു പി.കെ കുഞ്ഞനന്തന്‍.പാനൂരിന്റെ കിഴക്കന്‍ മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് പി.കെ കുഞ്ഞനന്തനെന്ന് സി.പി. എം പാനൂര്‍ ഏരിയാസെക്രട്ടറി കെ. എ കുഞ്ഞബ്ദുള്ള അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരായ കടന്നാക്രമണങ്ങളെ അതിജീവിച്ചു പാര്‍ട്ടിയും ബഹുജന സംഘടനകളും വളര്‍ത്തുന്നതില്‍ അവസാനനാളുകള്‍ വരെ ത്യാഗപൂര്‍വ്വം പ്രവര്‍ത്തിച്ച നേതാവാണ് പി.കെ കുഞ്ഞനന്തനെന്ന് പാനൂര്‍ ഏരിയാസെക്രട്ടറി…

    Read More »
  • Kerala

    ബാര്‍ കോഴ വിവാദം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

    തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ ജവഹര്‍ നഗര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അര്‍ജുന്‍ രാധാകൃഷ്ണന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. വിവാദ ശബ്ദരേഖ വന്ന ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു. പിന്നീട് വാട്സ്ആപ്പ് അഡ്മിന്‍ സ്ഥാനത്തു നിന്നും അര്‍ജുന്‍ മാറിയെങ്കിലും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അര്‍ജുനെ വിളിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. ഡ്രൈഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായി പണം നല്‍കാന്‍ നിര്‍ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് അനിമോന്‍ ജില്ലയിലെ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോ പുറത്തു വന്നതാണ് വിവാദമായത്. അര്‍ജുന്‍ രാധാകൃഷ്ണന് നേരിട്ട് നോട്ടീസ് നല്‍കാനാണ് ഇന്നലെ ക്രൈംബ്രാഞ്ച് ശ്രമിച്ചത്. എന്നാല്‍ തനിക്ക് ബാര്‍ ബിസിനസ് ഇല്ലെന്ന് പറഞ്ഞ് അര്‍ജിന്‍ നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇമെയിലായിട്ടാണ് അര്‍ജുന്‍…

    Read More »
  • Crime

    മകള്‍ ഭര്‍തൃവീട്ടുകാരുടെ കസ്റ്റഡിയില്‍, ഈ തിരിച്ചടി പ്രതീക്ഷിച്ചില്ല, രാഹുല്‍ മകളെ സ്വാധീനിച്ചിരിക്കാം; പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

    കോഴിക്കോട്/കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകളെ കാണാതായതായി വടക്കേക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരിയുടെ പിതാവ്. രാഹുലിനെതിരേ പരാതിനല്‍കാന്‍ മകളെ നിര്‍ബന്ധിക്കുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല. മകള്‍ ഭര്‍തൃവീട്ടുകാരുടെ കസ്റ്റഡിയിലാണ്. തങ്ങള്‍ക്കെതിരെ മകള്‍ പറയുന്നത് ഭര്‍തൃവീട്ടുകാരുടെ സമ്മര്‍ദത്തിലാണെന്നും പിതാവ് ഹരിദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മകള്‍ തിരുവനന്തപുരത്തെ ഓഫീസിലേക്കെന്നുപറഞ്ഞ് വീട്ടില്‍നിന്ന് പോയത്. അതിനുശേഷം എട്ടാം തീയതിവരെ മകളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ചയും തിങ്കളാഴ്ചയും വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് അവള്‍ ജോലിചെയ്യുന്ന കമ്പനിയുടെ മാനേജരുമായി ബന്ധപ്പെട്ടപ്പോള്‍ മൂന്നാം തീയതി മുതല്‍ 21-ാം തീയതി വരെ മകള്‍ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പരാതി നല്‍കി. കേസില്‍ മകളുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും പിടിക്കപ്പെടുമെന്നായപ്പോള്‍ രാഹുല്‍ മകളെ സ്വാധീനിച്ചതായിരിക്കാമെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. ”അയാം ദി സോറി… കുറേ നുണ പറഞ്ഞു, രാഹുലേട്ടനെ മിസ് ചെയ്യുന്നു”! പന്തീരാങ്കാവ് കേസില്‍ യുവതിയുടെ വെളിപ്പെടുത്തല്‍ രാഹുലിന്റെ…

    Read More »
  • India

    മന്ത്രിക്കസേരയില്‍ സുരേഷ് ഗോപി; പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു

    ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വകുപ്പു വിഭജനം പൂര്‍ത്തിയായതിനു പിന്നാലെ, തൃശൂര്‍ എംപിയും നിയുക്ത മന്ത്രിയുമായ സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹര്‍ദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. ജനങ്ങളാണ് തനിക്ക് ഈ അവസരം നല്‍കിയത്. തൃശൂരിലുടെ കേരളത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് ഭവനിലുള്ള ടൂറിസം വകുപ്പ് കാര്യാലയത്തിലേക്ക് സുരേഷ് ഗോപി വൈകാതെ യാത്ര തിരിക്കും. അവിടെയെത്തിയാകും ടൂറിസം വകുപ്പിന്റെ ചുമതല ഏറ്റെടുക്കുക. കേരളത്തില്‍ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോര്‍ജ് കുര്യന്‍ 11.30ന് ചുമതലയേല്‍ക്കുമെന്നാണ് വിവരം. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളാണ് ജോര്‍ജ് കുര്യനു ലഭിച്ചത്.

    Read More »
  • Crime

    മാങ്കുളത്ത് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ മകന്‍ കസ്റ്റഡിയില്‍?

    ഇടുക്കി: മാങ്കുളം അമ്പതാംമൈലില്‍ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. അമ്പതാമൈല്‍ പാറേക്കുടി തങ്കച്ചന്‍ (60) ആണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തങ്കച്ചനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മകനുമായി തങ്കച്ചന് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായതായുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് തെല്‍വ് ശേഖരണം നടത്തി. സംഭവത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ മകന്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. മകനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നതായാണ് വിവരം.  

    Read More »
  • Kerala

    കലാപം ഒഴിവാക്കാൻ സി.പി.എം 2 രാജ്യസഭാ സീറ്റും വിട്ടുനൽകി: പി.പി സുനീർ, ജോസ് കെ മാണി, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ രാജ്യസഭാ സ്ഥാനാർത്ഥികൾ

          സി.പി.ഐ സംസ്ഥാന അസി സെക്രട്ടറിയും ഹൗസിങ് ബോർഡ് വൈസ് ചെയർമാനുമായ പി.പി സുനീർ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എന്നിവരാണ് ഇടതുപക്ഷ മുന്നണിയുടെ രാജ്യസഭാ സ്ഥാനാർത്ഥികൾ. സുപ്രിംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റും മുസ്‌ലിം ലീഗ് പ്രതിനിധിയുമായ അഡ്വ. ഹാരിസ് ബീരാനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുള്ള  പി.പി സുനീർ പാർട്ടിയില്‍ കാനം രാജേന്ദ്രന്റെ വിശ്വസ്ഥനായിരുന്നു.  സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ‘വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. അത് കൃത്യമായി നിർവ്വഹിക്കും’ എന്ന് പിപി സുനീർ പ്രതികരിച്ചു. മുതിർന്ന നേതാവ് ആനി രാജ, പ്രകാശ് ബാബു എന്നിവരുടെ പേരുകൾ സിപിഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു കേട്ടിരുന്നുവെങ്കിലും അവസാനം പി.പി സുനീറിലേക്ക് എത്തുകയായിരുന്നു. കേരള കോൺഗ്രസ് (എം)  പാർലമെൻററി പാർട്ടി യോഗമാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.   പാർലമെൻറിൽ ജോസ് കെ…

    Read More »
  • Kerala

    രാജ്യസഭ സീറ്റില്‍ വിട്ടുവീഴ്ചയ്ക്ക് സിപിഎം: സിപിഐക്കും കേരള കോണ്‍ഗ്രസിനും സീറ്റ്

    തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോണ്‍ഗ്രസിനും (എം) നല്‍കാന്‍ സിപിഎം. എകെജി സെന്ററില്‍ നടന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. സിപിഎം സീറ്റ് വിട്ടുകൊടുത്തതോടെയാണ് ഇരുപാര്‍ട്ടികള്‍ക്കും രാജ്യസഭ സീറ്റ് ലഭിച്ചത്. സിപിഐയും കേരള കോണ്‍ഗ്രസും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഎം തീരുമാനിച്ചത്. കേരള കോണ്‍ഗ്രസ് എം സീറ്റ് കിട്ടിയില്ലെങ്കില്‍ യുഡിഎഫിലേക്ക് ചേക്കേറുമോയെന്ന ആശങ്കയാണ് സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. സീറ്റ് ലഭിക്കാത്തതില്‍ ആര്‍ജെഡി മുന്നണി യോഗത്തില്‍ പ്രതിഷേധം അറിയിച്ചു. സിപിഐ സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ സിപിഐ എക്‌സിക്യൂട്ടീവ് തിരുവനന്തപുരത്ത് ചേരുകയാണ്. ജോസ് കെ.മാണി കേരള കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയാകും.  

    Read More »
  • Life Style

    അഭിനയം മാത്രമല്ല, ബിസിനസും വഴങ്ങും; ആക്ടിംഗ് ഉപേക്ഷിച്ച് 830 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത സീരിയല്‍ താരം

    കരിയറിന്റെ വിജയഘട്ടത്തില്‍ അതുപേക്ഷിച്ച് മറ്റൊരു വ്യത്യസ്ത പാത തിരഞ്ഞെടുക്കുന്നത് വലിയൊരു ചലഞ്ചാണ്. വിജയത്തിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന സമയം തികച്ചും വ്യത്യസ്തമായ പാത തിരഞ്ഞെടുക്കാന്‍ ധൈര്യവും ആത്മവിശ്വാസവും ഉണ്ടായിരിക്കണം. പുതിയ പാത വിജയത്തിലെത്തിക്കാനുള്ള ചങ്കൂറ്റവും. ഇത്തരത്തില്‍ അഭിനയ രംഗത്ത് മികച്ച വിജയത്തില്‍ എത്തിനില്‍ക്കെ അതുപേക്ഷിച്ച് ബിസിനസ് ആരംഭിച്ച് ഇന്ന് 830 കോടി ആസ്തി മൂല്യമുള്ള കമ്പനിയുടെ സ്ഥാപകയായി അനേകംപേര്‍ക്ക് പ്രചോദനമാകുന്നയാളാണ് ആഷ്‌ക ഗോരാഡിയ. നിരവധി ഹിറ്റ് ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന താരമാണ് ആഷ്‌ക. 2002ല്‍ ‘അച്ചാനക് 37 സാല്‍ ബാദ്’ എന്ന പരമ്പരയിലൂടെയാണ് ആഷ്‌ക അഭിനയരംഗത്ത് എത്തുന്നത്. ഇതിലെ കുമുദ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ അകേല, സിന്തൂര്‍ തെരേ നാം കാ, മേരെ അപ്ന, വിരുദ്ധ് എന്നീ സീരിയലുകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഏറെ പ്രശസ്തയായത്. നിരവധി റിയാലിറ്റി ഷോകളുട*!*!*!െയും ഭാഗമായി. 2019ലെ ‘ദായന്‍’ എന്ന പരമ്പരയിലാണ് അവസാനമായി അഭിനയിച്ചത്. ഇതിനുശേഷമാണ് ആക്ടിംഗ് കരിയര്‍ ഉപേക്ഷിച്ച്…

    Read More »
Back to top button
error: