Month: June 2024

  • India

    വയനാട്ടില്‍ പ്രിയങ്കക്കെതിരേ മത്സരിക്കാനിറങ്ങുമോ? തീരുമാനം പാര്‍ട്ടിയുടേതെന്ന് ആനി രാജ

    ന്യൂഡല്‍ഹി: രണ്ടുമണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ വയനാട്ടില്‍ മത്സരത്തിനിറങ്ങുന്ന പ്രിയങ്കാഗാന്ധിക്ക് എതിരെ എല്‍.ഡി.എഫിലും എന്‍.ഡി.എയിലും ആര് മത്സരിക്കുമെന്ന് ആകാംക്ഷ. എല്‍.ഡി.എഫില്‍ സി.പി.ഐക്ക് മാറ്റിവെച്ച സീറ്റില്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദേശീയ നേതാവ് ആനി രാജയായിരുന്നു മത്സരിച്ചത്. സ്ഥിരമായി സി.പി.ഐ. മത്സരിക്കുന്ന സീറ്റാണിത്. 2019-ല്‍ ബി.ഡി.ജെ.എസ്. മത്സരിച്ച സീറ്റില്‍ ഇത്തവണ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു എന്‍.ഡി.എ. സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കിടെ പ്രിയങ്കക്കെതിരേയും മത്സരിക്കുമോയെന്ന ചോദ്യത്തോട്, തീരുമാനം പാര്‍ട്ടിയുടേതാണെന്നായിരുന്നു ആനി രാജയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി മത്സരിച്ച് ജയിച്ച സീറ്റ് ഉപേക്ഷിക്കുമ്പോള്‍ പ്രിയങ്കാഗാന്ധിയെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് അവകാശമുണ്ടെന്ന് ആനി രാജ പറഞ്ഞു. നിരന്തരമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ടെന്നും പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വത്തോട് അവര്‍ പ്രതികരിച്ചു. വീണ്ടും സ്ഥാനാര്‍ഥിയാവുമോയെന്ന ചോദ്യത്തിന് ആനി രാജയുടെ മറുപടി ഇങ്ങനെ: പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത്. കഴിഞ്ഞ തവണ മത്സരിച്ചത് തന്റെ തീരുമാനല്ല, പാര്‍ട്ടിയുടേതാണ്. സി.പി.ഐയുടെ തീരുമാനം ഇടതുമുന്നണി അംഗീകരിച്ചാണ് താനവിടെ…

    Read More »
  • Movie

    ആരാധകരെ ഞെട്ടിച്ച് ഹണി റോസ്; ‘റേച്ചലി’ന്റെ ടീസര്‍ പുറത്ത്

    ഹണി റോസ് കേന്ദ്രകഥാപാത്രമായെത്തുന്ന ‘റേച്ചല്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ നിര്‍മ്മാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ആനന്ദിനി ബാലയാണ്. ആദ്യ പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത് പോലെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായ ഒരു അനുഭവമാണ് ടീസര്‍ നല്‍കുന്നത്. ഒരു വെട്ടുകത്തിയുടെ മൂര്‍ച്ചയുള്ള പെണ്ണിന്റെ കഥ എന്നാണ് ചിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനൊപ്പം ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ ബാദുഷ എന്‍.എം, എബ്രിഡ് ഷൈന്‍ എന്നിവര്‍…

    Read More »
  • Kerala

    ‘മണലൂര്‍ കണ്ട് പനിക്കണ്ട, സംഘപരിവാര്‍ ഏജന്റ് ടി എന്‍ പ്രതാപനെ പുറത്താക്കുക’… വിലക്ക് ലംഘിച്ച് തൃശൂരില്‍ വീണ്ടും പോസ്റ്ററുകള്‍

    തൃശൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍. കെ കരുണാകരന്‍ സപ്തതി മന്ദിരത്തിലുള്ള ഡിസിസി ഓഫീസ് മതിലിലാണ് പുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രസ് ക്ലബ് പരിസരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഗള്‍ഫ് ടൂര്‍ നടത്തി ബിനാമി കച്ചവടങ്ങള്‍ നടത്തി നടന്ന മുന്‍ എംപിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കൂടിയായ ടി എന്‍ പ്രതാപനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുക എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സേവ് കോണ്‍ഗ്രസ് ഫോറം തൃശൂര്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍. മണലൂര്‍ കണ്ട് പനിക്കണ്ട പ്രതാപാ… പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആര്‍എസ്എസ് സംഘപരിവാര്‍ ഏജന്റ് ടി എന്‍ പ്രതാപനെ ഒറ്റപ്പെടുത്തുക എന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പു തോല്‍വിയെത്തുടര്‍ന്നുള്ള വിഴുപ്പലക്കലിനെത്തുടര്‍ന്ന് താല്‍ക്കാലിക ഡിസിസി പ്രസിഡന്റായി ചുമതലയേറ്റ വി കെ ശ്രീകണ്ഠന്‍ എംപി പരസ്പരം ചെളിവാരിയെറിയുന്ന പോസ്റ്ററുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.  

    Read More »
  • Crime

    ഒന്നര വയസുള്ള കുഞ്ഞിന് ബലമായി സിഗരറ്റും മദ്യവും നല്‍കുന്ന അമ്മ; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

    ഗുവാഹത്തി: അസ്സമില്‍ നിന്നും പുറത്തുവന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സ്വന്തം അമ്മ തന്നെ 20 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെക്കൊണ്ട് ബലമായി സിഗരറ്റ് വലിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. സില്‍ച്ചാറിലെ ചെങ്കുരിയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ സഹിതം പ്രാദേശിക ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സെല്ലിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇതിനെക്കുറിച്ച് പുറംലോകമറിയുന്നത്. പരാതി ലഭിച്ചയുടന്‍ യുവതിയുടെ വീട്ടിലെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയും അമ്മയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുഞ്ഞിന് അമ്മ മദ്യം നല്‍കിയതായും പരാതിയുണ്ട്. നിലവില്‍ അമ്മയും കുഞ്ഞും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സിഡബ്ല്യുസി) കസ്റ്റഡിയിലാണെന്നും സമഗ്രമായ അന്വേഷണത്തിന് ശേഷം തെളിവുകള്‍ പരിശോധിച്ച് അമ്മയെ ചോദ്യം ചെയ്ത് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി ഉപയോക്താക്കളാണ് അമ്മക്കെതിരെ രംഗത്തെത്തിയത്. യുവതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കുഞ്ഞിനെ ദത്ത് നല്‍കണമെന്നും ആവശ്യപ്പെട്ടു. ‘സ്നേഹമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഒരു കുടുംബത്തിന് കുട്ടിയെ ദത്ത് നല്‍കണം! അവര്‍ക്ക് ഒരു അമ്മയാകാനുള്ള യോഗ്യതയില്ല. വിദേശ രാജ്യങ്ങളില്‍…

    Read More »
  • Crime

    കായംകുളത്ത് മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു

    ആലപ്പുഴ: കായംകുളത്ത് മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയില്‍ സാദിഖ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെ മദ്യപിച്ചെത്തിയ ഷാജഹാനും സഹോദരന്‍ സാദിഖും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഷാജഹാന്‍ സഹോദരനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു.  

    Read More »
  • Kerala

    കാക്കനാട്ട് ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ ഭക്ഷ്യവിഷബാധ; നൂറിലേറെ പേര്‍ ചികിത്സതേടി, കുടിവെള്ളത്തില്‍നിന്നെന്ന് സൂചന

    കൊച്ചി: കാക്കനാട് ഡി.എല്‍.എഫ് ഫ്‌ലാറ്റില്‍ ഭക്ഷ്യവിഷബാധ. കുട്ടികളും പ്രായമായവരുമടക്കം ഫ്‌ലാറ്റില്‍ താമസിക്കുന്ന നൂറിലേറെ പേര്‍ ഛര്‍ദിയും വയറിളക്കവും മൂലം ആശുപത്രിയില്‍ ചികിത്സതേടി. ജൂണ്‍ ആദ്യമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഫ്‌ലാറ്റില്‍ താമസിക്കുന്ന 340 പേര്‍ ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസില്‍ താഴെയുള്ള ഇരുപതിലധികം കുട്ടികള്‍ക്ക് വിഷബാധയേറ്റതായാണ് വിവരം. കുടിവെള്ളത്തില്‍നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ ബാക്ടീരിയ സാന്നിധ്യം വെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണി, കിണര്‍, വാട്ടര്‍ അതോറിറ്റി കണക്ഷന്‍ എന്നിവയില്‍ നിന്നെല്ലാമുള്ള ജലം ഉപയോഗിക്കുന്നുണ്ട്. ഫ്‌ലാറ്റിലെ പ്രധാന ജലശ്രോതസുകളില്‍ ഏതില്‍നിന്നാണ് രോഗം പടര്‍ന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച് ടാങ്കര്‍വഴി വെള്ളം എത്തിച്ചാണ് ഫ്‌ലാറ്റില്‍ ജലം ഉപയോഗിക്കുന്നത്.

    Read More »
  • Kerala

    പി.ജെ ജോസഫ് ഇനി ‘ഓട്ടോറിക്ഷ’യിൽ: ഔദ്യോഗിക ചിഹ്നമായി ഓട്ടോറിക്ഷ അംഗീകരിച്ച്‌ കേരള കോണ്‍ഗ്രസ് (ജെ)

         കേരള കോൺഗ്രസ് (ജെ) ഔദ്യോഗിക ചിഹ്നമായി ഓട്ടോറിക്ഷ  അംഗീകരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചേർന്ന പാ‍ർട്ടിയുടെ ഉന്നതാധികാര സമിതിയാണ് ചിഹ്നം അംഗീകരിച്ചത്. സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്ന ആവശ്യവുമായി പാർട്ടി ചെയർമാൻ പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കോട്ടയത്തെ ജയം പാർട്ടിയുടെ അടിത്ത ശക്തിപ്പെടുത്തിയെന്നും കേരള കോണ്‍ഗ്രസിന് സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം ലഭിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. യു.ഡി.എഫിന് കേരളത്തില്‍ വന്‍ വിജയമാണ് ലഭിച്ചത്. ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന ആശങ്കയില്ലെന്ന് ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് രണ്ടായി പിള‍ർന്നപ്പോള്‍ രണ്ടില നഷ്ടപ്പെട്ട  ജോസഫിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ അനുവദിച്ച്‌ കിട്ടിയ ചിഹ്നമാണ് ഓട്ടോറിക്ഷ. അതിനു മുൻപ് സൈക്കിളായിരുന്നു ജോസഫിന്റെ ചിഹ്നം. കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ കോട്ടയത്തെ തെരഞ്ഞെടുപ്പില്‍ രണ്ടില കരിഞ്ഞു പോയി. ഓട്ടോറിക്ഷ വിജയത്തിലേയ്ക്ക് ഓടിക്കയറി. തെരഞ്ഞടുപ്പില്‍ വൈകി കിട്ടിയതെങ്കിലും ഓട്ടോറിക്ഷ പി.ജെ ജോസഫിനും കൂട്ടർക്കും ഭാഗ്യ ചിഹ്നമാണിപ്പോള്‍. എന്നാല്‍ പിന്നെ ഇനി അങ്ങോട്ട്…

    Read More »
  • Kerala

    അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ചു; മകള്‍ക്ക് ദാരുണാന്ത്യം, സംഭവം കോട്ടയം കറുകച്ചാലിൽ

        കോട്ടയം കറുകച്ചാലിൽ അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച് മകള്‍ മരിച്ചു. കറുകച്ചാല്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ ജോര്‍ജിന്റെ മകള്‍ നോയല്‍ (20) ആണ് മരിച്ചത്. അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങനാശേരി- വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ പഞ്ചായത്തിനു സമീപം തിങ്കളാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു അപകടം. കറുകച്ചാലില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച് അപകടം സംഭവിച്ചത്. അപകടപരമ്പരകളുടെ നാൽക്കവലയാണ് കറുകച്ചാൽ. കഴിഞ്ഞ ഒരുമാസത്തിനിടയിൽ കറുകച്ചാൽ മേഖലയിലുണ്ടായത് 32 വാഹനാപകടങ്ങൾ. ഇതിൽ  2 പേർ മരിച്ചു. 3 പേർ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ. പരിക്കേറ്റത് 36 പേർക്ക്. അമിത വേഗമാണ് അപകട കാരണമെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ വേഗ നിയന്ത്രണങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, അപായ സൂചനാ ബോർഡുകൾ ഇങ്ങനെ പലതും ഇവിടത്തെ റോഡുകളിലില്ല. കൊടുംവളവുകൾപോലും നിവർത്താതെയുള്ള നിർമാണ ജോലികൾ. ഓരോ വർഷവും റോഡ് നവീകരണത്തിന് മാത്രം പാഴാക്കുന്നത് കോടികൾ.…

    Read More »
  • India

    ”അത്രമേല്‍ പ്രിയപ്പെട്ട വയനാട്ടില്‍ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്ക”

      ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. തിങ്കളാഴ്ച വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്. വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ അവിടെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. കെ.മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. ഇതിനിടെയാണ് പ്രഖ്യാപനമുണ്ടായത്. പ്രഖ്യാപനത്തിനുപിന്നാലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് സ്വാഗതം ചെയ്തു. ‘അത്രമേല്‍ പ്രിയപ്പെട്ട വയനാട്ടില്‍ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്ക’യെയാണ് രാഹുലും പാര്‍ട്ടിയും നിയോഗിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. ചരിത്രഭൂരിപക്ഷത്തില്‍ പ്രിയങ്കയെ കേരളത്തിന്റെ പ്രിയങ്കരിയാക്കുമെന്നും അദ്ദേഹം…

    Read More »
  • Social Media

    5000 തരാം ഹോട്ടലിലേക്ക് വരുമോ? മകളുടെ മുന്നില്‍ വച്ച് ഒരമ്മയോട് സംവിധായകന്‍ ചോദിപ്പിച്ചു!

    റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി ശൈത്യ സന്തോഷും അമ്മ ഷീനയും. റിയാലിറ്റി ഷോയിലെ അഞ്ചാം സ്ഥാനം നിരസിച്ചതിന്റെ പേരില്‍ ഇരുവരും വിവാദ താരങ്ങളായി മാറിയിരുന്നു. എന്നാല്‍ ഇപ്പോഴതാ ചാനലിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് അമ്മയും മകളും. തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം. ചാനലില്‍ നിന്നും പണം വാങ്ങിയവരും ചാനലിന്റെ ആളുകളും തന്നെയാണ് നെഗറ്റീവ് കമന്റുകളിടുന്നത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ രണ്ടാം ദിവസം പിന്‍വലിച്ചു. പോസിറ്റീവ് കമന്റുകള്‍ അനുവദിക്കാതെ നെഗറ്റീവ് കമന്റുകള്‍ മാത്രമാണ് വീഡിയോയില്‍ അനുവദിക്കുന്നത്. ഞങ്ങളാരേയും തല്ലാനും കൊല്ലാനും മോഷ്ടിക്കാനും പോയിട്ടില്ല. ഇപ്പോഴും കാണുന്ന അമ്മമാരും മറ്റും പറയുന്നത് ഒന്നാം സ്ഥാനം കിട്ടാതെ പോയതില്‍ വിഷമമുണ്ടെന്നാണെന്നാണ് അമ്മയും മകളും പറയുന്നത്. ചാനല്‍ കാണിച്ചത് നെറികേടാണെന്നാണ് പ്രേക്ഷകര്‍ ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. ഫസ്റ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചുവെന്നാണ് പറഞ്ഞത്. അല്ലാതെ ഫസ്റ്റ് കിട്ടണമെന്നായിരുന്നില്ല. കട്ട് ചെയ്താണ് നിങ്ങളെ കാണിച്ചത്. ഫസ്റ്റ് വേണമെന്ന് പറഞ്ഞ് പിടിവാശി കാണിച്ചിട്ടില്ല. പ്രതീക്ഷിച്ചുവെന്നത്…

    Read More »
Back to top button
error: