Month: June 2024
-
Kerala
സ്വന്തം നാട്ടില്‍ കരീം ഒന്നരലക്ഷം വോട്ടിന് തോറ്റത് അന്വേഷിക്കണ്ടേ? മുഖ്യമന്ത്രിയുമായി മാനസിക അടുപ്പമില്ലെന്ന് ജി സുധാകരന്‍
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ നേതാക്കള്‍ക്കിടയിലെ പോര് കടുക്കുന്നു. കോഴിക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ എളമരം കരീമിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ജി സുധാകരന്‍ ഉന്നയിക്കുന്നത്. സ്വന്തം നാട്ടില്‍ ഒന്നര ലക്ഷം വോട്ടിന് തോറ്റ വ്യക്തിയാണ് കരീം. എന്നാല്‍ ഇതില്‍ ഒരു അന്വേഷണവും വേണ്ടേ എന്നാണ് സുധാകരന്‍ ചോദിക്കുന്നത്. അമ്പലപ്പുഴയില്‍ 2021ല്‍ 11,000ല്‍പ്പരം വോട്ടിന് പാര്‍ട്ടി വിജയിച്ചപ്പോള്‍ സുധാകരനെതിരെ അന്വേഷണം നടത്തിയ കമ്മീഷനിലെ അംഗമായിരുന്നു കരീം. ജയിച്ച അമ്പലപ്പുഴയില്‍ അന്വേഷണം നടത്തിയ ആളാണ് സ്വന്തം നാട്ടില്‍ ഒന്നരലക്ഷം വോട്ടിന് തോറ്റതെന്നും സുധാകരന്‍ പരിഹസിച്ചു. ആലപ്പുഴയുടെ ഭൂമിശാസ്ത്രം അറിയാത്ത ആളാണ് അന്വേഷിക്കാന്‍ വന്നത്. ഇവിടെ എത്തിയ ശേഷം തെളിവ് കൊടുക്കാന്‍ പോയ എട്ട് നേതാക്കളെ ഭീഷണിപ്പെടുത്തി. തെറ്റ് ജി സുധാകരന്റെ ഭാഗത്ത് അല്ലെന്ന് മൊഴി നല്‍കിയവരെയാണ് ഭീഷണിപ്പെടുത്താന്‍ കരീം മുതിര്‍ന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. അമ്പലപ്പുഴയിലെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി കൂടിയ സംസ്ഥാന കമ്മിറ്റിയിലെ അജണ്ടയെക്കുറിച്ച് തന്നോട് മുന്‍കൂട്ടി…
Read More » -
LIFE
സാമ്പത്തിക ഭദ്രത, സമാധാനം, സുഖം… വയോധികരായ ഏഴ് കാമുകന്‍മാര്‍ക്കൊപ്പം ലിനയുടെ ജീവിതം അടിപൊളി
അടുത്തകാലത്തായി ഏറെ പ്രായാന്തരമുള്ള ആളുകള്‍ തമ്മിലുള്ള വിവാഹബന്ധങ്ങളെ കുറിച്ചുള്ള നിരവധി കഥകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. ചൈനയിലെ വൃദ്ധസദനത്തില്‍ കഴിയുകയായിരുന്ന 80 വയസായ പുരുഷനെ വിവാഹം കഴിച്ച 23 കാരിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇതിന് പിന്നാലെയാണ് വയോധികരായ ഏഴ് പുരുഷന്മാരുമായി ബന്ധം പുലര്‍ത്തുന്ന കൊളംബിയന്‍ യവതിയുടെ ജീവിതം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കൊളംബിയക്കാരിയായ ലിനയുടെ കഥ ഓഡിറ്റി സെന്‍ട്രലിന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ലിനയുടെ ഏഴ് കാമുകന്മാരും വയോധികരാണ്. എന്നാല്‍, ലിനയ്ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും ഏഴ് പേരും കട്ടയ്ക്ക് നില്‍ക്കും. കൊളംബിയയിലെ ബാരന്‍ക്വില്ല നഗരത്തിലാണ് ലിന ജീവിക്കുന്നത്. യുള്‍ടിമാ ഹോറാ വാല്ലേ എന്ന യൂട്യൂബ് ചാനലില്‍ ലിന തന്റെ ബന്ധങ്ങളെ കുറിച്ച് തുറന്ന് പറയുന്നു. തന്റെ ആദ്യ കാല പ്രണയങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷമാണ് താന്‍ പ്രായമായ പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് തുടങ്ങിയതെന്ന് ലിന പറയുന്നു. ഇതിന് പിന്നാലെ തനിക്ക് സാമ്പത്തിക…
Read More » -
Crime
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ അക്രമം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ അക്രമത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഖലീല്‍ റഹ്‌മാന്‍, മഹേഷ്, അര്‍ജുന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. കാസര്‍കോട് ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റിയ അഹമ്മദ് റാഷിദ് എന്ന പ്രതിയാണ് ആക്രമിച്ചത്. കാസര്‍കോട് ജയിലില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ഇയാളെ കണ്ണൂരിലേക്ക് താല്‍ക്കാലികമായി മാറ്റിയത്. പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ ഉദ്യോഗസ്ഥരെ മുഷ്ടി ചുരുട്ടി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
Read More » -
Kerala
ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ പന വീണു; വയോധികയ്ക്ക് ദാരുണാന്ത്യം, അഞ്ചുവയസുകാരിക്ക് പരിക്ക്
കോഴിക്കോട്: പെരുമണ്ണ അരമ്പച്ചാലില്‍ വീടിനു മുകളില്‍ മരംവീണ് വയോധിക മരിച്ചു.പന്തീരാങ്കാവ് അരമ്പചാലില്‍ ചിരുതക്കുട്ടിയാണ് (88) മരിച്ചത്. തൊട്ടടുത്ത പറമ്പില്‍ വീടുനിര്‍മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റുമ്പോഴായിരുന്നു അപകടം. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന ചിരുതകുട്ടിയുടെ ദേഹത്തേക്ക് പനയുടെ അവശിഷ്ടങ്ങള്‍ വീഴുകയായിരുന്നു. പന ആദ്യം പ്ലാവിലേക്കാണു മറിഞ്ഞത്. വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്നു ചിരുതക്കുട്ടിയുടെ ദേഹത്തേക്കു പനയും പ്ലാവും കൂടി വീഴുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന മകന്‍ വിനോദിന്റെ അഞ്ചുവയസുകാരിയായ മകള്‍ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ചിരുതക്കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പന്തീരങ്കാവ് പൊലീസും താലൂക്ക് ദുരന്തനിവാരണ സേന ടിഡിആര്‍എഫ് വളണ്ടിയര്‍മാരും സ്ഥലത്തെത്തി. പരേതനായ ജോയിയുടെ ഭാര്യയാണ് ചിരുത.
Read More » -
NEWS
ആദ്യ ലക്ഷണം കാലില്‍, 48 മണിക്കൂറിനുള്ളില്‍ മരണം; മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ജപ്പാനില്‍ പടരുന്നു
ടോക്കിയോ: മനുഷ്യശരീരത്തില്‍ പ്രവേശിച്ച് മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനില്‍ പടരുന്നു. രോഗം ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക് സിന്‍ഡ്രോം (എസ്ടിഎസ്എസ്) എന്നാണ് ഈ രോഗത്തെ അറിയപ്പെടുന്നത്. ഈ വര്‍ഷം ജൂണ്‍ രണ്ടോടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയര്‍ന്നെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആകെ 941പേരെയാണ് ജപ്പാനില്‍ ഈ രോഗം ബാധിച്ചത്. നിലവിലെ രോഗബാധ നിരക്ക് തുടര്‍ന്നാല്‍ ഈ വര്‍ഷം 25000 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍. ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് (ജിഎഎസ്) സാധാരണയായി കുട്ടികളില്‍ തൊണ്ടവേദനയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മര്‍ദം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. അന്‍പതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വാസ പ്രശ്‌നങ്ങള്‍ക്കും കോശനാശത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് മരണത്തിന് വരെ ഇടയാക്കുന്നു. 30 ശതമാനമാണ്…
Read More » -
Crime
മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായെത്തിയ പിതാവിന് ഭാരയവീട്ടുകാരുടെ ക്രൂരമര്‍ദനം; ‘അമ്മോസന്‍’ കസ്റ്റഡിയില്‍
തൃശൂര്‍: ചേലക്കരയില്‍ മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായെത്തിയ പിതാവിന് ക്രൂരമര്‍ദനം. ചേലക്കോട് സ്വദേശി സുലൈമാനാണ് ഭാര്യയുടെയും കുടുംബത്തിന്റെയും മര്‍ദനമേറ്റത്. സുലൈമാന്റെ പരാതിയില്‍ ഭാര്യാപിതാവ് മൊയ്തുവിനെ ചേലക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. നാലുമാസത്തോളമായി ഭാര്യ റെസീയുമായി വേര്‍പിരിഞ്ഞു കഴിയുന്ന സുലൈമാന്‍ മകള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി ആണ് ഭാര്യ വീട്ടില്‍ എത്തിയത്. വീടിനു പുറത്തുനിന്ന് മകളുമായി സംസാരിച്ചുകൊണ്ടിരുന്ന സുലൈമാനുമായി ഭാര്യാപിതാവ് മൊയ്തു വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീടത് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. മൊയ്തുവിനൊപ്പം സുലൈമാന്റെ ഭാര്യ റെസിയയും ഭാര്യാ മാതാവ് സഫിയയും മര്‍ദനത്തില്‍ പങ്കാളികളായി. മുളവടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ സുലൈമാന്റെ തലയ്ക്കും കൈ കാലുകള്‍ക്കും ഗുരുതര പരിക്കേറ്റു. സുലൈമാന്റെ പരാതിയില്‍ ഭാര്യയുടെ പിതാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് ചേലക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. സുലൈമാന്റെ ഭാര്യ റസിയ്ക്കും ഉമ്മ സഫിയക്കുമെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. സുലൈമാന്‍ വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യവീട്ടുകാരും പൊലീസില്‍ പരാതി നല്‍കി.
Read More » -
Kerala
വടകരയില്‍ തെരുവ് നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു
േകാഴിക്കോട്: വടകര ഏറാമലയില്‍ തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. അഞ്ചും മൂന്നും വയസു പ്രായമുള്ള കുട്ടികളടക്കം പരിക്കേറ്റവരിലുണ്ട്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും വടകര ജില്ല ആശുപത്രിയിലും ചികിത്സയിലാണ്. ഒരു നായ തന്നെയാണ് 15ളം പേരെ കടിച്ചത്. എന്നാല്‍ ആക്രമിച്ച നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്.
Read More » -
Crime
തുണി മടക്കിവെയ്ക്കാന്‍ വൈകി; പത്തു വയസ്സുകാരിയെ പിതാവ് മര്‍ദിച്ച് തോളെല്ലൊടിച്ചു
കൊല്ലം: തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് കൊല്ലത്ത് പത്ത് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച് തോളെല്ലൊടിച്ച് പിതാവ്. കൊല്ലം കുണ്ടറയിലാണ് സംഭവം. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കേരളപുരം സ്വദേശിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി ഇയാള്‍ മദ്യപിക്കുന്നതിനിടെ, കട്ടിലില്‍ കിടന്നിരുന്ന തുണി മടക്കിവെയ്ക്കാന്‍ മകളോട് ആവശ്യപ്പെട്ടു. തുണിമടക്കിവെയ്ക്കാന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു ക്രൂരമര്‍ദനം. കുട്ടിയുടെ തോളെല്ലും കൈയും ഒടിഞ്ഞിട്ടുണ്ട്. കഴുത്തിന്റെ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. തലയും മുഖവും വാതിലില്‍ ഇടിച്ചുവെന്നും തോളില്‍ ചവിട്ടിയെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മ ജോലിയ്ക്ക് പോയ സമയത്താണ് ക്രൂരമര്‍ദനം അരങ്ങേറിയത്. സംഭവസമയം കുട്ടിയും അനിയത്തിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീണതിനെ തുടര്‍ന്നാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയില്‍ കാണിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് തന്നെ അച്ഛന്‍ മര്‍ദിച്ചതാണെന്ന് കുട്ടി അമ്മയോട് പറയുന്നത്. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മകളെ മര്‍ദിച്ചത്. ആ കേസിലെ സാക്ഷിയാണ്…
Read More » -
Crime
കോട്ടയം മെഡിക്കല്‍ കോളജിനു സമീപം വീട് കുത്തിത്തുറന്ന് മോഷണം; 20 പവന്‍ സ്വര്‍ണം കവര്‍ന്നു
കോട്ടയം: മെഡിക്കല്‍ കോളജിനു സമീപം ചെമ്മനംപടിയില്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ മോഷ്ടിച്ചു. ഗാന്ധിനഗര്‍ ചെമ്മനംപടിയില്‍ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ഇന്നു രാവിലെ വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോള്‍ വീട് കുത്തിത്തുറന്ന നിലയിലായിരുന്നു. രണ്ടു നില വീടിന്റെ മുന്‍ വാതിലിലെ ഒരു പാളി ഇളക്കി മാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് മോഷണം പോയത്. വീടിനുള്ളില്‍ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. ലാപ്‌ടോപ്പോ മറ്റ് സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Read More » -
Health
ഒരു സ്പൂണ്‍ കാപ്പിപ്പൊടി മതി, രണ്ട് മിനിട്ടില്‍ നര അപ്രത്യക്ഷമാക്കാം!
മാറുന്ന ജീവിതരീതി മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്പോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുര്‍വേദ ഹെയര്‍ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമായ സാധനങ്ങള്‍ ഗ്രാമ്പു – 1 ടേബിള്‍സ്പൂണ്‍ വയന ഇല ഉണക്കിയത് – 3 എണ്ണം വെള്ളം – 200 മില്ലി കാപ്പിപ്പൊടി – 1 ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം വെള്ളത്തില്‍ ഗ്രാമ്പുവും വയനയിലയും ഇട്ട് അഞ്ച് മിനിട്ട് നന്നായി തിളപ്പിക്കുക. തണുക്കുമ്പോള്‍ അരിച്ച് ഒരു സ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്. ഉപയോഗിക്കേണ്ട വിധം ഷാംപൂ…
Read More »