Social MediaTRENDING

5000 തരാം ഹോട്ടലിലേക്ക് വരുമോ? മകളുടെ മുന്നില്‍ വച്ച് ഒരമ്മയോട് സംവിധായകന്‍ ചോദിപ്പിച്ചു!

റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി ശൈത്യ സന്തോഷും അമ്മ ഷീനയും. റിയാലിറ്റി ഷോയിലെ അഞ്ചാം സ്ഥാനം നിരസിച്ചതിന്റെ പേരില്‍ ഇരുവരും വിവാദ താരങ്ങളായി മാറിയിരുന്നു. എന്നാല്‍ ഇപ്പോഴതാ ചാനലിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് അമ്മയും മകളും. തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം.

ചാനലില്‍ നിന്നും പണം വാങ്ങിയവരും ചാനലിന്റെ ആളുകളും തന്നെയാണ് നെഗറ്റീവ് കമന്റുകളിടുന്നത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ രണ്ടാം ദിവസം പിന്‍വലിച്ചു. പോസിറ്റീവ് കമന്റുകള്‍ അനുവദിക്കാതെ നെഗറ്റീവ് കമന്റുകള്‍ മാത്രമാണ് വീഡിയോയില്‍ അനുവദിക്കുന്നത്. ഞങ്ങളാരേയും തല്ലാനും കൊല്ലാനും മോഷ്ടിക്കാനും പോയിട്ടില്ല. ഇപ്പോഴും കാണുന്ന അമ്മമാരും മറ്റും പറയുന്നത് ഒന്നാം സ്ഥാനം കിട്ടാതെ പോയതില്‍ വിഷമമുണ്ടെന്നാണെന്നാണ് അമ്മയും മകളും പറയുന്നത്.

Signature-ad

ചാനല്‍ കാണിച്ചത് നെറികേടാണെന്നാണ് പ്രേക്ഷകര്‍ ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. ഫസ്റ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചുവെന്നാണ് പറഞ്ഞത്. അല്ലാതെ ഫസ്റ്റ് കിട്ടണമെന്നായിരുന്നില്ല. കട്ട് ചെയ്താണ് നിങ്ങളെ കാണിച്ചത്. ഫസ്റ്റ് വേണമെന്ന് പറഞ്ഞ് പിടിവാശി കാണിച്ചിട്ടില്ല. പ്രതീക്ഷിച്ചുവെന്നത് ശരിയാണ്. പക്ഷെ അതിനായി പിടി വാശി കാണിച്ചിട്ടില്ല. ഒന്നാം സ്ഥാനം കിട്ടാത്തതിന് ട്രോഫി നിരസിച്ച അമ്മയും മകളുമാണെന്നാണ് കമന്റുകള്‍ പറയുന്നത്. പക്ഷെ ഞങ്ങള്‍ ഒരിടത്തും അത് പറഞ്ഞിരുന്നില്ലെന്നും താരങ്ങള്‍ പറയുന്നു.

എന്തുകൊണ്ട് വേണ്ട എന്ന് പറഞ്ഞത് ചാനല്‍ ടെലികാസ്റ്റ് ചെയ്തില്ല. അതിനാലാണ് ഇന്റര്‍വ്യു നല്‍കിയത്. പക്ഷെ അത് ആളുകളിലേക്ക് എത്തിയില്ല. ഡിലീറ്റാക്കി വീഡിയോയിലായിരുന്നു അത്. എന്തുകൊണ്ട് ട്രോഫി നിരസിച്ചുവെന്ന് ഇറങ്ങി പോരും മുമ്പ് പറഞ്ഞിരുന്നു. ഇവിടെ നടന്നതൊരു ഡാന്‍സ് റിയാലിറ്റി ഷോ ആയിരുന്നുവെന്നും അതില്‍ വിജയിക്കാന്‍ ഞങ്ങള്‍ അര്‍ഹരല്ലെന്നുമാണ് പറഞ്ഞത്. എന്നാല്‍ ആ ഭാഗം അവര്‍ ടെലികാസ്റ്റ് ചെയ്തില്ല. തങ്ങളുടെ ഭാഗത്തു തെറ്റില്ലെങ്കില്‍ അവര്‍ എന്തിന് അത് കാണിക്കാതിരിക്കണം?

അഹങ്കാരിയായ അമ്മയും മകളുമെന്ന് കമന്റിടുന്നവര്‍ സത്യാവസ്ഥ എന്തെന്ന് അറിയുന്നില്ല. ഞങ്ങളെ തളര്‍ത്താമെന്നാണ് സൈബര്‍ ആക്രമണം നടത്തിയവര്‍ കരുതിയത്. പക്ഷെ ഞങ്ങള്‍ തളര്‍ന്നില്ല. ഞങ്ങള്‍ ആരേയും തെറിവിളിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ശ്വേതാജിയെയോ സ്വാസികയെയോ തെറിവിളിച്ചിട്ടില്ല. സമാധാനപരമായി ഞങ്ങള്‍ക്ക് വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയതാണ്. അവര്‍ക്ക് തരാനുള്ളത് പോലെ ഞങ്ങള്‍ക്ക് നിരസിക്കാനും അവകാശമുണ്ട്. സെല്‍ഫ് റെസ്പെക്ട് ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്നും ശൈത്യയും അമ്മയും പറയുന്നു.

ഔട്ട് ഡോര്‍ ടാസ്‌ക് ആയി തന്നത് പച്ചക്കറി കച്ചവടമായിരുന്നു. അഞ്ഞൂറ് രൂപ തന്നിട്ട് പച്ചക്കറി കച്ചവടം നടത്തി ലാഭമുണ്ടാക്കുക എന്നതായിരുന്നു ടാസ്‌ക്. ഇതിനിടെ ഒരു ഓട്ടോറിക്ഷ ഡ്രൈവറേയും മദ്യപനേയും ചാനല്‍ ഒരുക്കിയിരുന്നു. അവര്‍ ചാനലിന്റെ ആളുകളാണെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ടാസ്‌കിനിടെ പ്രശ്നങ്ങളുണ്ടാക്കാനാണ് അവരെ കൊണ്ടു വന്നത്. എങ്കിലും അതിനെയൊക്കെ മറി കടന്ന് ലാഭമുണ്ടാക്കി. ജഡ്ജ്മെന്റിന്റെ സമയത്താണ് അവര്‍ ചാനലിന്റെ ആളുകളായിരുന്നുവെന്ന് അറിയുന്നത്.

മറ്റ് മത്സരാര്‍ത്ഥികളുടെ ടാസ്‌കിലും ഇതുപോലൊക്കെ സംഭവിച്ചിരുന്നു. എന്നാല്‍ ആ വന്നവര്‍ ആര്‍ട്ടിസ്റ്റുകളാണെന്ന കാര്യം പറഞ്ഞിരുന്നില്ല. അതിനാല്‍ പ്രേക്ഷകര്‍ അറിഞ്ഞില്ല. ആ ഓട്ടോക്കാരന്‍ ശരിക്കും ഓട്ടോക്കാരനുമാണ്. അയാളെ അടുത്തറിയുന്നവര്‍ കരുതുക ഇവന്‍ ശരിക്കും ഇതുപോലെയാണോ എന്നാകും. ഞങ്ങള്‍ക്ക് പരിചയമുള്ളൊരു ആര്‍ട്ടിസ്റ്റ് പറഞ്ഞൊരു കാര്യമുണ്ട്. ഒരു ടാസ്‌കിനിടെ, മത്സരാര്‍ത്ഥിയോട് 5000രൂ തരാം ഹോട്ടലിലേക്ക് പോരുമോ എന്ന് ചോദിപ്പിച്ചു. എന്നാല്‍ അയാളെ കാശു കൊടുത്ത് അഭിനയിപ്പിക്കാന്‍ കൊണ്ടു വന്നതാണെന്ന് വെളിപ്പെടുത്തിയില്ലെന്നാണ് ശൈത്യയും അമ്മയും പറയുന്നത്.

അത് വലിയ വിഷമമായെന്നാണ് ആ ആര്‍ട്ടിസ്റ്റ് പറഞ്ഞത്. റേറ്റിംഗിന് വേണ്ടി നെറികേടാണ് ചാനല്‍ കാണിച്ചത്. മകളുടെ മുന്നില്‍ വച്ചാണ് അമ്മയോട് അങ്ങനെ ചോദിക്കണമെന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ മനസിലാക്കാം ഷോയുടെ നിലവാരമെന്തെന്ന്. ഒടുവില്‍ യഥാര്‍ത്ഥ പോലീസൊക്കെ വരേണ്ടി വന്നുവെന്നും ഇരുവരും പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: