KeralaNEWS

കാക്കനാട്ട് ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ ഭക്ഷ്യവിഷബാധ; നൂറിലേറെ പേര്‍ ചികിത്സതേടി, കുടിവെള്ളത്തില്‍നിന്നെന്ന് സൂചന

കൊച്ചി: കാക്കനാട് ഡി.എല്‍.എഫ് ഫ്‌ലാറ്റില്‍ ഭക്ഷ്യവിഷബാധ. കുട്ടികളും പ്രായമായവരുമടക്കം ഫ്‌ലാറ്റില്‍ താമസിക്കുന്ന നൂറിലേറെ പേര്‍ ഛര്‍ദിയും വയറിളക്കവും മൂലം ആശുപത്രിയില്‍ ചികിത്സതേടി.

ജൂണ്‍ ആദ്യമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഫ്‌ലാറ്റില്‍ താമസിക്കുന്ന 340 പേര്‍ ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസില്‍ താഴെയുള്ള ഇരുപതിലധികം കുട്ടികള്‍ക്ക് വിഷബാധയേറ്റതായാണ് വിവരം. കുടിവെള്ളത്തില്‍നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ ബാക്ടീരിയ സാന്നിധ്യം വെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Signature-ad

ജലസംഭരണി, കിണര്‍, വാട്ടര്‍ അതോറിറ്റി കണക്ഷന്‍ എന്നിവയില്‍ നിന്നെല്ലാമുള്ള ജലം ഉപയോഗിക്കുന്നുണ്ട്. ഫ്‌ലാറ്റിലെ പ്രധാന ജലശ്രോതസുകളില്‍ ഏതില്‍നിന്നാണ് രോഗം പടര്‍ന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച് ടാങ്കര്‍വഴി വെള്ളം എത്തിച്ചാണ് ഫ്‌ലാറ്റില്‍ ജലം ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: