Month: June 2024

  • Crime

    തൊട്ടപ്പുറത്തെ മേശയിലെ ‘ടച്ചിങ്‌സ്’ എടുത്തു; പത്തനംതിട്ടയില്‍ ബാറിനു പുറത്ത് കൂട്ടയടി

    പത്തനംതിട്ട: മദ്യപാനത്തിനിടെ ‘ടച്ചിങ്‌സി’നെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അമല ബാറിന് പുറത്താണ് കൂട്ടയടി നടന്നത്. മൂന്നംഗങ്ങളുള്‍പ്പെടുന്ന രണ്ട് സംഘങ്ങള്‍ തമ്മിലായിരുന്നു തര്‍ക്കം. തിങ്കളാഴ്ച രാത്രി 9.15-നായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുണ്‍, ശ്യാം എന്നിവര്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്. നന്നുവക്കാട് സ്വദേശികളായ ഷിജു പി. ജോസ്, അഭിലാഷ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് ഇവരെ മര്‍ദിച്ചത്. മേശ മാറി ടച്ചിങ്‌സ് എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടയടിയിലേക്ക് നയിച്ചത്. ബാറിനുള്ളില്‍ സംഘം അടിയുണ്ടാക്കിയതോടെ ജീവനക്കാര്‍ ഇടപെട്ട് ഇവരെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് ബാറിന് പുറത്തുവെച്ച് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയത്. ഹെല്‍മറ്റ് ഉപയോഗിച്ച് യുവാക്കളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദനമേറ്റ് രണ്ട് യുവാക്കള്‍ ബോധരഹിതരായി നിലത്തുവീണു. ഹെല്‍മറ്റ് ഉപയോഗിച്ചുള്ള അടിയേറ്റ ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്. മൂന്നംഗസംഘത്തിലെ ഒരാള്‍ നിലത്തുവീണ് കിടക്കുന്ന രണ്ട് യുവാക്കളുടെ തലയില്‍ ഹെല്‍മറ്റ് ഉപയോഗിച്ച് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്രൂരമായി അടിയേല്‍ക്കുന്നതുകണ്ട്, ‘ചത്തുപോകത്തേയുള്ളൂ’ എന്ന് ദൃക്‌സാക്ഷികള്‍…

    Read More »
  • LIFE

    ബെഡ്റൂമില്‍ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം, ഉറക്കം പോകാന്‍ അതുമതി

    ഒരു ദിവസം ജോലി ചെയ്ത് അതിന്റെ ക്ഷീണം അകറ്റാന്‍ ഒന്നു നന്നായി ഉറങ്ങിയെണീറ്റാല്‍ മതി. എന്നാല്‍ നന്നായി ഉറങ്ങാന്‍ പറ്റിയില്ലെങ്കിലോ അതിന്റെ ഫലം അന്നത്തെ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുകയും ചെയ്യും. നല്ല ഉറക്കം കിട്ടുന്നതിന് ബെഡ്‌റൂമിന്റെ ഘടനയും സ്വീധീനം ചെലുത്താറുണ്ട്. നല്ല ഉറക്കത്തിന് മറ്റുകാര്യങ്ങള്‍ ഒന്നും അലട്ടാതെ നിശബ്ജമായ സ്വസ്ഥമായ ഒരന്തരീക്ഷം ബെഡ്‌റൂമില്‍ ഉണ്ടാകണം. സമ്മര്‍ദ്ദങ്ങളില്ലാതെ സുഖനിദ്രയ്ക്ക് ബെഡ്‌റൂമില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ബെഡ്‌റൂമിലെ കിടക്ക (മെത്ത) ഒരുപാട് മൃദുവായതോ പരുപരുത്തതോ ആകരുത്. വെളിച്ചം കടന്നുവരുന്നത് ഉറക്കത്തിന് തടസമുണ്ടാക്കുന്ന ഒന്നാണ്. ഇരുണ്ട മുറിയിലാണ് നന്നായി ഉറങ്ങാന്‍ കഴിയുക. ബെഡ് റൂമിലുള്ള ടെലിവിഷനും ഫോണുകളും കംപ്യൂട്ടറുമൊക്കെ ഉറക്കത്തിന് ഭംഗം വരുത്തുന്ന ഘടകങ്ങളാണ്. ഇവയെല്ലാം ബെഡ്റൂമില്‍ നിന്നും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. മൊബൈല്‍ ഫോണ്‍ വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ കിടക്കയോടു ചേര്‍ന്നുവെക്കാതെ മേശവലിപ്പില്‍ വയ്ക്കാം. കോട്ടണ്‍ കിടക്ക വിരി മാറ്റി സില്‍ക്കിലോ സാറ്റിനിലോ ഉള്ളതാക്കുക. ഇത്തരം തുണികളുടെ മൃദുലത ഉറക്കത്തെ സഹായിക്കും അരോമ തെറാപ്പിയിലും…

    Read More »
  • Kerala

    പെരുമഴ എത്തുന്നു; പത്ത് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

    തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  

    Read More »
  • Crime

    കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള ആദ്യ പദ്ധതി പാളി, പിന്നീട് വെടിവച്ചു കൊന്നു; മൂന്നു വര്‍ഷത്തിനു ശേഷം ഭാര്യ പിടിയില്‍

    ചണ്ഡീഗഡ്: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനുമായി ചേര്‍ന്ന് പദ്ധതിയിടുക, അത് പാളിയപ്പോള്‍ പിന്നീട് വെടിവച്ചു കൊലപ്പെടുത്തുക…2021ല്‍ ഹരിയാനയിലെ പാനിപ്പത്തില്‍ നടന്ന കൊലപാതകക്കേസില്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയിലായിരിക്കുകയാണ്. പാനിപ്പത്ത് സ്വദേശിയായ വിനോദ് ബരാദ എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭാര്യ നിധിയും കാമുകന്‍ സുമിതും അറസ്റ്റിലായത്. സുമിതുമായി അടുപ്പത്തിലായിരുന്ന നിധി ഭര്‍ത്താവിനെ ഒഴിവാക്കാന്‍ പദ്ധതിയിട്ടിരുന്നു. 2021 ഒക്ടോബര്‍ 5ന് വാഹനാപകടത്തിലൂടെ വിനോദിനെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നത്. അന്ന് പഞ്ചാബ് രജിസ്‌ട്രേഷിനുള്ള ഒരു വാഹനം വിനോദിനെ ഇടിച്ചുതെറിപ്പിക്കുകയാണ് ഉണ്ടായത്. മരണത്തില്‍നിന്നു തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും വിനോദിന്റെ രണ്ടു കാലുകളും അപകടത്തില്‍ ഒടിഞ്ഞിരുന്നു. പിന്നീട് രണ്ടു മാസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 15ന് പാനിപ്പത്തിലെ സ്വവസതിയില്‍ വച്ച് വിനോദ് വെടിയേറ്റു മരിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ വിനോദിന്റെ അമ്മാവന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ദേവ് സുനാറിനെ അറസ്റ്റ് ചെയ്തു. പതിനഞ്ച് ദിവസത്തിന് ശേഷം, ബതിന്ഡ നിവാസിയായ ദേവ് സുനാര്‍ ഒത്തുതീര്‍പ്പിനായി വിനോദിനെ സമീപിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. തുടര്‍ന്ന് ദേവ്…

    Read More »
  • Crime

    ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ 168 പവന്‍ സ്വര്‍ണം പിടികൂടി

    കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. റിയാദില്‍ നിന്നും ബഹറൈന്‍ വഴി നെടുമ്പാശ്ശേരിയിലെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നും 168 പവന്‍ സ്വര്‍ണം പിടികൂടി. സിലിണ്ടര്‍ ആകൃതിയിലുള്ള സ്വര്‍ണം ബ്ലൂ ടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ ഏകദേശം ഒരു കോടി രൂപ വിലവരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.  

    Read More »
  • Crime

    ഹരിപ്പാടുകാരിയായ വിദ്യാര്‍ഥിനിയെ ഖരഗ്പുര്‍ IIT-യില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കൊല്‍ക്കത്ത: മലയാളി വിദ്യാര്‍ഥിനിയെ ഖരഗ്പുര്‍ ഐ.ഐ.ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. സ്ഥാപനത്തിലെ സരോജിനി നായിഡു/ഇന്ദിരാഗാന്ധി ഹാള്‍ പരിസരത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു വിദ്യാര്‍ഥിനിയുടെ മൃതദേഹമെന്ന് ഐഐടി ഖര?ഗ്പുര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തോട് സ്ഥാപന അധികാരികള്‍ പൂര്‍ണമായും സഹകരിക്കും. 8.37 സി.ജി.പി.എയുള്ള പഠനത്തില്‍ മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നു ദേവിക. നിലവില്‍ ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി വിഭാഗത്തിലെ പ്രൊഫസറുടെ കീഴില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ് നടത്തുകയായിരുന്നുവെന്നും വിദ്യാഭ്യാസ സ്ഥാപനം പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ഖരഗ്പുരിലെ ആശുപത്രിലെത്തി മൃതദേഹം ഏറ്റുവാങ്ങി കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം സംസ്‌കരിക്കുമെന്നാണ് വിവരം. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ജീവനൊടുക്കാന്‍ തക്കതായ യാതൊരു പ്രശ്‌നങ്ങളും ദേവികയ്ക്ക് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.  

    Read More »
  • India

    ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മോശമെങ്കില്‍ എങ്ങനെ പരാതി നല്‍കാം?

    ന്യൂഡല്‍ഹി: രാജ്യത്ത് ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മോശം ഭക്ഷണം ലഭിക്കുന്നതായി പരാതികള്‍ നിത്യസംഭവമാണ്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണങ്ങളുടെ പേരിലും നിരവധി പരാതികളുണ്ട്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ ലഭിച്ച ദാരുണ സംഭവം അടുത്തിടെയുണ്ടായിരുന്നു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വഴി ഇത്തരം മോശം അനുഭവങ്ങളുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനമുണ്ട്. ഭക്ഷണ പദാര്‍ഥങ്ങളെ കുറിച്ച് പരാതി നല്‍കാന്‍ മിക്ക ഫുഡ് ആപ്പുകളിലും സംവിധാനമുണ്ട്. അവയില്‍ ക്ലിക്ക് ചെയ്ത് ഉപഭേക്താക്കള്‍ക്ക് പരാതി സമര്‍പ്പിക്കാം. ഇത് കൂടാതെ വിവരം സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കാനും വഴിയുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി (FSSAI) ആണ് പരാതി സ്വീകരിക്കുന്ന ഒരു ഏജന്‍സി. ഇതിനായി https://foscos.fssai.gov.in/consumergrievance/ എന്ന ലിങ്കില്‍ പ്രവേശിക്കുകയും ലോഗിന്‍ ചെയ്യുകയും വേണം. ഈ വെബ്സൈറ്റില്‍ ആദ്യമായി ലോഗിന്‍ ചെയ്യുന്നവരാണേല്‍ അനായാസം അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ശേഷം രജിസ്റ്റര്‍ ന്യൂ കംപ്ലെയ്ന്റ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. സംസ്ഥാനം, ജില്ല, പിന്‍കോഡ്, ഡെലിവറി ഏജന്‍സി…

    Read More »
  • Kerala

    മാസപ്പടിക്കേസ്: കുഴല്‍നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

    കൊച്ചി: സി.എം.ആര്‍.എല്‍- എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് കോടതി വിധിക്കെതിരേ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്. മാത്യു കുഴല്‍നാടന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മുഖ്യമന്ത്രി, മകള്‍ വീണ വിജയന്‍, സി.എം.ആര്‍.എല്‍. അടക്കമുള്ള എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമാണെന്നും ആരോപണം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരന്‍ പരാജയപ്പെട്ടുവെന്നുമായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് വിജിലന്‍സ് കോടതിയുടെ വിധിയില്‍ പ്രസ്താവിച്ചത്. ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു.…

    Read More »
  • Crime

    രാത്രിയിലെത്തി പട്ടുപാവാട വിരിച്ചിട്ട് പോകും; സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തില്‍ മാണിക്കല്‍

    തിരുവനന്തപുരം: സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടി വെഞ്ഞാറമൂട്ടിലെ മാണിക്കല്‍ പഞ്ചായത്ത് നിവാസികള്‍. പ്രദേശത്തെ വീടുകളില്‍ രാത്രിയെത്തി പട്ടുപാവാട വിരിച്ച് ഭീതി പരത്തിയും അലമാര കുത്തിത്തുറന്നുമൊക്കെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണിവര്‍. സ്ത്രീകള്‍ താമസിക്കുന്ന വീടുകളിലാണ് രാത്രികാലങ്ങളില്‍ അജ്ഞാതരെത്തി ബുദ്ധിമുട്ടുണ്ടാക്കുന്നത്. മൂന്നു മാസം മുമ്പാണ് പ്രശ്നങ്ങളുടെ ആരംഭം. രാത്രികാലങ്ങളില്‍ രണ്ടോ മൂന്നോ പേര്‍ ഇരുചക്ര വാഹനത്തിലെത്തി, പ്രദേശത്തെ വീടുകളില്‍ പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടുപാവാടകള്‍ വിരിക്കും. 15 വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളും സ്ത്രീകളും താമസിക്കുന്ന വീടുകളിലാണ് പട്ടുപാവാടകള്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നത്. വീടുകള്‍ കുത്തി തുറന്നും അലമാരികളില്‍ ഇരിക്കുന്ന വസ്ത്രങ്ങള്‍ പുറത്തെടുത്തിട്ടും ഇവര്‍ ഭീതി പരത്താറുണ്ട്. സംഭവത്തില്‍ ബന്ധമുണ്ടെന്ന് കരുതുന്ന ആളുടെ വാഹനം കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടി വെഞ്ഞാറമൂട് പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് ഒരുതരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ആഭ്യന്തരമന്ത്രിക്കും പോലീസിലെ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍  

    Read More »
  • Crime

    അയല്‍വാസികളായ ദമ്പതികള്‍ തമ്മില്‍ വഴക്ക്; തടയാന്‍ ചെന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു

    ആലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടില്‍ അയല്‍വാസികളായ ദമ്പതികള്‍ തമ്മിലുണ്ടായ വഴക്കില്‍ തടസം പിടിക്കാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസില്‍ മോഹനന്‍ (60) ആണ് മരിച്ചത്. മരിച്ച മോഹന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ രാവിലെ ആയിരുന്നു. ചടങ്ങില്‍ ഭക്ഷണം തയ്യാറാക്കിയത് അയല്‍വീട്ടിലെ ചന്ദ്രന്‍ എന്നയാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു. വൈകുന്നേരത്തോടെ ചന്ദ്രന്‍ ഇവിടെയെത്തിയ ചന്ദ്രന്‍ ലളിതയുമായി വാക്കുതര്‍ക്കമുണ്ടായി. കസേരയെടുത്ത് ലളിതയെ അടിക്കുന്ന തടസം പിടിക്കാന്‍ എത്തിയപ്പോഴാണ് മോഹന്‍ കുഴഞ്ഞു വീണത്. ഉടന്‍ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു മോഹന്‍. ശരീരത്തില്‍ അക്രമം ഏറ്റതിന്റെ പാടുകള്‍ ഒന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. ചന്ദ്രനെ ഹരിപ്പാട് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷീലയാണ് മോഹനന്റെ ഭാര്യ. മക്കള്‍: ശ്യാം, ശ്യാമിലി.  

    Read More »
Back to top button
error: